സാമ്പത്തിക സംവരണം: പ്രായോഗിക നിർദ്ദേശങ്ങൾ

Nelsapy

സാമ്പത്തിക സംവരണം: പ്രായോഗിക നിർദ്ദേശങ്ങൾ

സാമ്പത്തിക സംവരണം അഥവാ 10% ഇ ഡബ്ള്യു എസ് റിസർവഷൻ നേടുന്നതിന് ആവശ്യമായ പ്രായോഗിക കാര്യങ്ങൾ ഏറ്റവും ലളിതമായ ഭാഷയിൽ സാധാരണക്കാർക്ക് പെട്ടെന്ന് മനസിലാകുന്ന വിധത്തിൽ വിവരിക്കുകയാണ് ഈ ലേഖനത്തിൻ്റെ ലക്ഷ്യം.

എക്കണോമിക്കലി വീക്കർ സെക്ഷൻസ് അഥവാ സംവരണേതര വിഭാഗങ്ങളിലെ (ജനറൽ കാറ്റഗറി) സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നതാണ് EWS ന്റെ പൂർണരൂപം. കേരളത്തിന്റെ പശ്ചാത്തലത്തിൽ, നാളിതുവരെ യാതൊരു വിധ സംവരണവും ലഭിക്കാതിരുന്ന സുറിയാനി ക്രിസ്ത്യാനികളിലെയും, ബ്രാഹ്മണ, നായർ അമ്പലവാസി വിഭാഗങ്ങൾഉൾപ്പെടെയുള്ളവരിലേയും ജാതി മത രഹിതരിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രവേശന പരീക്ഷകളിലും യോഗ്യതാ പരീക്ഷകളിലും കേന്ദ്ര, സംസ്ഥാന സർക്കാർ ജോലികളിലും ഇതു ലഭിക്കും . ന്യുനപക്ഷ പദവി ഇല്ലാത്തതും ഒ ബി സി സംവരണം നിലനിൽക്കുന്നതുമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ് 10% EWS റിസർവേഷൻ ബാധകമാകുന്നത്.
സാമൂഹ്യനീതി രംഗത്ത് കേന്ദ്ര – സംസ്ഥാന ഗവണ്മെന്റുകളുടെ വിപ്ലവകരമായ ഒരു ചുവടുവയ്പ്പെന്ന് ഇതിനെ വിശേഷിപ്പിക്കാം.

EWS സംവരണം ലഭിക്കുന്നതിനായി EWS സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. നിലവിൽ രണ്ടു തരത്തിലുള്ള EWS സർട്ടിഫിക്കറ്റുകളാണ് പ്രാബല്യത്തിലുള്ളത്.

1. കേന്ദ്ര സർക്കാർ ആവശ്യങ്ങൾക്കുള്ള EWS സർട്ടിഫിക്കറ്റ്

2. കേരള സർക്കാർ ആവശ്യങ്ങൾക്കുള്ള EWS സർട്ടിഫിക്കറ്റ്

ഇവയ്ക്ക് ബാധകമായ മാനദണ്ഡങ്ങളും സർട്ടിഫിക്കേറ്റ് ഫോർമാറ്റും സർട്ടിഫിക്കേറ്റ് നൽകാൻ അധികാരപ്പെട്ട ഉദ്യോഗസ്ഥരും വ്യത്യസ്തമാണ്.

1. കേന്ദ്ര സർക്കാരിൻ്റെ EWS സർട്ടിഫിക്കറ്റ്

പത്ത് ശതമാനം EWS സംവരണത്തിലൂടെ കേന്ദ്ര സർക്കാരിന്റെ UPSC, SSC, Railway,Banking…

View original post 818 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s