
പരിശുദ്ധ കന്യകാമറിയം ഉത്തമമായ സ്ത്രീത്വത്തിന്റെ മഹത്തായ പ്രതീകമാണ്. ഈശോയുടെ അമ്മയായപ്പോഴും, പേരെഴുതിക്കാനായി പോയപ്പോൾ സത്രത്തിൽപ്പോലും സ്ഥലം ലഭിക്കാതെ വന്നപ്പോഴും ജീവിതത്തെ അതായിരിക്കുന്ന രീതിയിൽ പരാതികളില്ലാതെ സ്വീകരിക്കാൻ അവൾക്ക് സാധിച്ചു. ഈശോ പറഞ്ഞതുപോലെ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിയതുകൊണ്ടാണ് അവൾ ഈശോയുടെ അമ്മയായത്. അതുകൊണ്ടു തന്നെയാണ് അവൾ ഉത്തമയായ സ്ത്രീ ആയതും. സ്ത്രീകളിൽ ശ്രേഷ്ഠയായ മറിയം സ്ത്രീകൾക്കും ലോകത്തിനും അഭിമാനമാണ്.
അമ്മേ,
സ്വർലോക രാജ്ഞി,
മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ
അരികിൽ അണഞ്ഞിടുന്നു.
നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ
എന്നരികിൽ വന്നിടേണേ!!!
########################