
കാൽവരിയാണ് രംഗം. ലോക രക്ഷയ്ക്കുവേണ്ടി തന്നെത്തന്നെ കൊടുത്തുതീർക്കുകയാണ് ഈശോ. വേദനയ്ക്കിടയിലും അവിടുന്ന് താഴേയ്ക്ക് നോക്കി. എന്നിട്ട് യോഹന്നാനോട് പറഞ്ഞു: “ഇതാ നിന്റെ ‘അമ്മ.” അന്ന് മുതൽ കന്യകാമറിയം ലോകത്തിന്റെ അമ്മയായി. മകളേ, മകനേ, നിന്റെ ജീവിതത്തിലെ സങ്കടങ്ങളുടെ, രോഗങ്ങളുടെ, നിരാശയുടെനിമിഷങ്ങളിൽ അമ്മയിലേക്ക് ഓടിച്ചെല്ലുക. എന്നിട്ട് പറയുക: മാതാവേ, ഈശോയുടെ അമ്മേ, ഇപ്പോൾ ഈ സമയത്ത് എന്റെ അമ്മയായിരിക്കണമേ! ‘അമ്മ നിങ്ങളെ നിരാശപ്പെടുത്തുകയില്ല.
അമ്മേ,
സ്വർലോക രാജ്ഞി,
മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ
അരികിൽ അണഞ്ഞിടുന്നു.
നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ
എന്നരികിൽ വന്നിടേണേ!!!
#########################