നസറത്തിലെ വിശുദ്ധ ജോസഫിൻ്റെ ദൈവാലയം

ജോസഫ് ചിന്തകൾ 270
നസറത്തിലെ വിശുദ്ധ ജോസഫിൻ്റെ ദൈവാലയം
 
ആരംഭകാല പാരമ്പര്യം നസറത്തിലെ യൗസേപ്പിതാവിൻ്റെ മരപ്പണിശാലയുടെ മുകളിലാണ് വിശുദ്ധ ജോസഫിൻ്റെ ദൈവാലയം സ്ഥിതി ചെയ്യുന്നത് എന്നായിരുന്നു. പിന്നീടുള്ള പാരമ്പര്യമനുസരിച്ച് തിരു കുടുംബത്തിൻ്റെ വീടിരുന്ന സ്ഥലമാണ് ഈ ദൈവാലയം എന്നായിരുന്നു.
 
നസറത്തിലെ മംഗല വാർത്തയുടെ ബസിലിക്കയോടു ചേർന്നാണ് ഈ ദൈവാലയം സ്ഥിതി ചെയ്തിരുന്നത്.
 
പാരമ്പര്യമനുസരിച്ച്, യേശുവിന്റെ പിതാവായിരുന്ന ജോസഫിന്റെ മരപ്പണി ശില്പശാലയാണ് സെന്റ് ജോസഫ് പള്ളി നിർമ്മിച്ചിരിക്കുന്നത്. ചില പാരമ്പര്യങ്ങൾ ഇത് ജോസഫിന്റെ വീടായിരുന്നുവെന്നും അവകാശപ്പെടുന്നു. കൂടുതൽ പുരാതന ദേവാലയങ്ങളുടെ അവശിഷ്ടങ്ങൾക്കു മുകളിൽ 1914 ലാണ് ഇന്നു കാണുന്ന ദൈവാലയം നിർമ്മിച്ചത്. ഈ ഫ്രാൻസിസ്കൻ സന്യാസിമാരുടെ ഈ പള്ളി മംഗലവാർത്തയുടെ ബസിലിക്കക്കു (The Basilica of Annunciation) സമീപത്താണ് സ്ഥിതി ചെയ്യുന്നത്.
 
ഈ ദൈവാലയത്തിൻ്റെ അൾത്താരയിൽ ലത്തീൻ ഭാഷയിൽ Hic erat subditus illis ഇവിടെ അവൻ അവർക്കു വിധേയനായിരുന്നു എന്നു ആലേഖനം ചെയ്തിരിക്കുന്നു. ലൂക്കാ സുവിശേഷത്തിലെ “പിന്നെ അവന് അവരോടൊപ്പം പുറപ്പെട്ട്‌ നസറത്തില് വന്ന്‌, അവര്ക്ക്‌ വിധേയനായി ജീവിച്ചു. ” (ലൂക്കാ 2 : 51) എന്ന വചനഭാഗത്തെ സൂചിപ്പിക്കുന്നു.
 
പന്ത്രണ്ടാം നൂറ്റാണ്ടിൽ കുരിശുയുദ്ധക്കാർ പണ്ട് ഉണ്ടായിരുന്ന ഒരു ദൈവാലയത്തിൻ്റെ അവശിഷ്ടങ്ങൾക്കു മുകളിൽ ഒരു ദൈവാലയം നിർമ്മിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഫ്രാൻസിൽ സാധാരണ നിലനിന്നിരുന്ന രീതിയിലാണ് ഈ ദൈവാലയം നിർമ്മിച്ചത്. പതിമൂന്നാം നൂറ്റാണ്ടിലെ അറബിക് അധിനിവേശത്തെ തുടർന്ന് നൂറ്റാണ്ടുകൾ ഈ ദൈവാലയം ആരും ശ്രദ്ധിക്കാതെ കിടന്നു. 1754 ഫ്രാൻസിസ്കൻ സന്യാസസഭ ഈ സ്ഥലം വാങ്ങുകയും വിശുദ്ധ യൗസേപ്പിതാവിൻ്റെ നാമത്തിൽ ഒരു ദൈവാലയം നിർമ്മിക്കുകയും ചെയ്തു.
 
1908 ൽ ഫാ. പ്രൊഫ വിയോയുടെ നേതൃത്വത്തിൽ നടത്തിയ പുരാവസ്തു ഗവേഷണത്തിൽ അഞ്ചാം ആറോ നൂറ്റാണ്ടിലെ ബൈസൈൻ്റെ പള്ളിയുടെ അവശിഷ്ടം കണ്ടെത്തുകയുണ്ടായി. അദ്ദേഹത്തിൻ്റെ കണ്ടെത്തലുകൾ Nazareth and its two Entrances എന്ന പേരിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Leave a comment