വെടി മാത്തൻ മരിച്ചു….. (വെടി പറയുന്നത് കൊണ്ട് അല്ല. പറവയേ വെടിവച്ചു കിട്ടിയ സ്ഥാനപ്പേരാണ്.)
മരണശേഷം സ്വർഗ്ഗ വാതിൽക്കലെത്തിയ വെടി മാത്തൻ സ്വർഗ്ഗത്തിന്റെ ഗേറ്റിൽ പത്രോസ് ശ്ലീഹായേ കണ്ടു മുട്ടി.
പത്രോസ്: “സ്വർഗ്ഗത്തിൽ പ്രവേശിക്കണമെങ്കിൽ നിങ്ങൾ ഒരു വാക്കിന്റെ സ്പെല്ലിങ്ങ് പറയേണ്ടതുണ്ട്.”
വെടി മാത്തൻ : പ്രഭോ… ഏതാണാ വാക്ക് ?
പത്രോസ്: ലവ്
വെടി മാത്തൻ: L O V E
പത്രോസ് : വളരെ ശരിയാണ് അകത്തേക്ക് വരൂ.
വെടിയേയും കൂട്ടി അകത്തേക്ക് പ്രവേശിക്കുന്നതിനിടെ പത്രോസിൻ്റെ മൊബൈൽ ബെല്ലടിച്ചു..
എന്നെ ദൈവം എന്തോ വളരെ അത്യാവശ്യ കാര്യത്തിനായി വിളിക്കുന്നു…. ഞാൻ തിരിച്ചു വരുന്നതുവരെ നീ ഈ ഗെയിറ്റിനു കാവൽ നിൽക്കണം.
ഉത്തരവ് പ്രഭോ !!
ഞാൻ തിരിച്ചു വരുന്നതിനിടയിൽ ആരെങ്കിലും വരികയാണെങ്കിൽ നീ ഇതേ ചോദ്യം അവരോട് ചോദിക്കുക. കൃത്യമായി സ്പെല്ലിങ്ങ് പറയുകയാണെങ്കിൽ അവരെ നീ സ്വർഗത്തിലേക്ക് കടത്തി വിടുക. അല്ലാത്ത പക്ഷം നീ അവർക്ക് അടുത്ത ഗെയിറ്റ് കാണിച്ചു കൊടുക്കുക. അത് നരകത്തിലേക്കുള്ള ഗെയിറ്റ് ആണ്. ഭയപ്പെടേണ്ട അങ്ങോട്ട് പോയവർക്ക് വീണ്ടും തിരിച്ചു വരാൻ കഴിയില്ല, അവിടെ എത്തുമ്പോഴേക്കും അവർ നരകത്തിൽ വീണിരിക്കും … അറിയാതെയാണെങ്കിലും മാത്തൻ ഒന്ന് ഞെട്ടിപ്പോയി.
ഉത്തരവ് പ്രഭോ !!
പത്രോസ് പോയി കുറച്ചു കഴിയുമ്പോഴേക്കും ഒരു സ്ത്രീ അങ്ങോട്ട് വരുന്നതായി മാത്തൻ കണ്ടു !
അയാൾ പകച്ചു പോയി….. അത് മാത്തൻ്റെ ഭാര്യയായിരുന്നു.
മാത്തൻ : ഹായ് ലില്ലീ… നീയെങ്ങിനെ ഇവിടെ എത്തി ? !
ലില്ലീ : അതോ ചേട്ടാ… നിങ്ങളുടെ ശവമടക്ക് കഴിഞ്ഞു വീട്ടിലേക്കു പോകുന്ന വഴി എന്നെ ഒരു ബസ് ഇടിച്ചു. പിന്നെ ഞാൻ കാണുന്നത് ഈ സ്ഥലമാണ്.
സ്വർഗ്ഗത്തിലേക്ക് ഓടിക്കയറാൻ തിരക്ക് കൂട്ടുന്ന ഭാര്യയെ തടഞ്ഞു കൊണ്ട് വെടി മാത്തൻ പറഞ്ഞു. നിൽക്ക് നിൽക്ക് ഇവിടുത്തെ നിയമമനുസരിച്ച് സ്വർഗത്തിൽ കടക്കണമെങ്കിൽ ഒരു വാക്കിന്റെ SPELLING പറയണം. കൃത്യമായി spelling പറഞ്ഞാൽ മാത്രമേ സ്വർഗത്തിൽ കടക്കാൻ പറ്റൂ. അല്ലാത്ത പക്ഷം അടുത്ത ഗെയിറ്റിലൂടെ നീ നരകത്തിലേക്ക് ആനയിക്കപ്പെടും.
ലില്ലി: ഏതാണാ വാക്ക് ?
മാത്തൻ : ചെക്കോസ്ലോവാക്യ
😂😂😜😝. 🙊🙊

Reblogged this on Nelsapy.
LikeLiked by 1 person