മാർ ജോസഫ് കല്ലറങ്ങാട്ട് മാപ്പ് പറയണമെന്നോ?

മാർ ജോസഫ് കല്ലറങ്ങാട്ട് മാപ്പ് പറയണമെന്നോ? അതു നടക്കില്ല.

ബ്ര. സാബു കാസർഗോഡ് .

കഫീറുകളെ കൊല്ലണമെന്ന് അഞ്ചുനേരം മൈക്കിലൂടെ വിളിച്ചുപറയുന്നവർ, സ്വന്തം മതത്തിലെ പെൺകുട്ടികളെ മയക്കുമരുന്ന് ജിഹാദിൽ നിന്ന് സൂക്ഷിക്കണമെന്ന് പറഞ്ഞ ബിഷപ്പിനെതിരെ പടവാളുമായി ഇറങ്ങുന്നു.

ക്രൈസ്തവർ പടക്കളത്തിലിറങ്ങാൻ അല്പം വൈകിപോയി. കേരളസഭയ്ക്ക് പറ്റിയത് അതാണ്. കുറച്ചുകൂടി നേരത്തെ ഇതു വിളിച്ചു പറയേണ്ടിയിരുന്നു.

സഖാവ് അച്ചുതാനന്തനും, കേരള സംസ്ഥാന പോലീസ് മേധാവികളും, ആനിക്കുഴിക്കാട്ടിൽ പിതാവും, സേവ്യർ ഖാൻ വട്ടായിലച്ചനും, നോബിൾ പാറക്കലച്ചനും, പുത്തൻ പുരയ്ക്കൽ അച്ചനും, തറയിൽ പിതാവും ഒക്കെ ഇതുപോലുള്ള കാര്യങ്ങൾ വിളിച്ചുപറയാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി.

കുറച്ചു വർഷങ്ങൾക്കു മുമ്പ് ചില മതവിഭാഗക്കാർ ക്രിസ്ത്യൻ പള്ളികളുടെ മുൻപിൽ കച്ചവടം ആരംഭിച്ചപ്പോഴും, ക്രിസ്ത്യൻ കച്ചവടക്കാരെ ഓരോ ഗ്രാമങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നും കെട്ടുകെട്ടിച്ചപ്പോഴും, ‘ബിസിനസ് അച്ചായൻമാർക്ക് വശമില്ല’ എന്ന് പറഞ്ഞ് നാം പലരെയും സപ്പോർട്ടു ചെയ്തു. അപ്പോൾ ഭൂമിജിഹാദ് – ബിസിനസ് ജിഹാദ് വളരുകയായിരുന്നു എന്ന് നാം ചിന്തിച്ചില്ല.

നാം നമ്മുടെ മക്കളെ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ജർമ്മിനി തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് പഠിക്കാനും ജോലിക്കായിട്ടും അയക്കുകയും, ഉണ്ടായിരുന്ന ബിസിനസ്സുകൾപ്പോലും അവസാനിപ്പിച്ച് വിദേശരാജ്യങ്ങളിലേക്ക് ഒന്നോ രണ്ടോ ടൂറുകളും നടത്തി, മക്കളുടെ വരുമാനവും കാത്ത് ജീവിക്കാമെന്ന് കരുതി. അവിടെയും നമ്മുക്കൊരുമിച്ച് നില്ക്കാൻ സാധിച്ചില്ല.

ഇറച്ചിയും, മീനും ഇല്ലാതെ ഭക്ഷണം ഇറങ്ങാത്ത ക്രൈസ്തവരുടെ വീട്ടിൽ ഇവ എത്തിച്ചുകൊടുത്ത് ആ മേഖലയും അവർ കൈക്കലാക്കി. ക്രമേണ ഹോട്ടൽ മേഖലയിലും അവർ സ്വാധീനം ഉറപ്പിച്ചു. അതോടെ ഹലാൽ ഫുഡും സർവസാധാരണമായി.

പിന്നീട് സ്ക്കൂളുകളേയും കോളേജുകളെയും തകർക്കുക എന്ന ലക്ഷ്യം വച്ച് അവർ ഇറങ്ങി. മാത്രമല്ല സ്കൂളും, കോളേജും, ആസ്പത്രികളും പണിത് ആകർഷകമായ ശമ്പളവും കൊടുത്ത് അനേകരെ ആകർഷിച്ചു. അതുമൂലം സഭയുടെ സ്ഥാപനവത്കരണത്തോടുള്ള എതിർപ്പ് വിശ്വാസികളുടെ ഇടയിൽ രൂക്ഷമാക്കി.

മെല്ലെ, മെല്ലെ അവർ ഗ്രാമങ്ങളിൽപോലും ലൗജിഹാദ് ആരംഭിച്ചപ്പോൾ അതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്നു പറഞ്ഞ് (പറ്റുമെങ്കിൽ പെണ്ണിന്റെ സ്വഭാവ ദൂഷ്യവും, വളർത്തുദോഷവും എന്ന മേമ്പൊടിയും ഇട്ട് ) നാം മാറിനിന്നു കളികണ്ടു.

സഭയ്ക്കെതിരെ ചാനൽ ചർച്ചയും മറ്റും വന്നപ്പോൾ സഭ മുഴുവൻ തെറ്റാണ് എന്ന് ചിന്തിക്കുന്നവരുടെ കൂട്ടത്തിലേക്ക് നാം ചുവടുമാറ്റം നടത്തി.
സഭയെയും, കൂദാശകളെയും, പൗരോഹിത്യത്തെയും വികലമായി ചിത്രീകരിച്ച് സിനിമകൾ ഇറങ്ങിയപ്പോഴും അതൊക്കെ ആവിഷ്ക്കാര സ്വാതന്ത്രമാണ് എന്നു പറഞ്ഞ് നാം നിസംഗരായിനിന്നു.
സ്വർണ്ണകടത്തും, ഈന്തപ്പഴവും, കഞ്ചാവുവേട്ടയും, ദിനംപ്രതി നടന്നിട്ടും അതൊന്നും അന്വേഷിക്കാൻ ആർക്കും ആഗ്രഹം ഉണ്ടായില്ല. കാരണം അന്വേഷിക്കേണ്ടവർ ഈന്തപ്പഴവും നുണഞ്ഞവരാണല്ലോ –

ഇതൊക്കെ വെളിച്ചത്തുകൊണ്ടു വരാൻ ഇനി -ആരെങ്കിലുമൊക്കെ വരുമെന്നും കരുതണ്ട.

ലൗജിഹാദും കടന്ന്, നാർകോട്ടിക്ക് ജിഹാദിലേയ്ക്ക് എത്തിയപ്പോഴും കേരള സമൂഹം ഉറക്കം നടിച്ചു. ഇടതു-വലതു-പക്ഷ രാഷ്ട്രീയ പാർട്ടികൾ, ഇരുമ്പ് കാന്തത്തോട് എന്നപോലെ അവരോടൊപ്പം ചേർന്നു. കാരണം-പണവും, വോട്ട്ബാങ്കും അവിടെയാണ് കുമിഞ്ഞുകൂടിയിട്ടുള്ളത്. പിടിച്ചു നിൽക്കണമെങ്കിൽ ഇവരെയൊക്കെ സപ്പോർട്ട് ചെയ്തേ മതിയാവൂ- അത് ഒരു പരസ്യമായ രഹസ്യം.
അങ്ങനെയിരുന്നപ്പോഴാണ് ,അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഈ ഭീകര നാർക്കോട്ടിക് ജിഹാദിനെപ്പറ്റി തന്റെ സ്വന്തം പള്ളിയിൽ, സ്വന്തം ജനത്തോട് സംസാരിച്ചത്. മക്കളെ ഉത്തരവാദിത്വത്തോടെ സ്നേഹിക്കുന്ന മാതാപിതാക്കളും, ക്രിസ്തീയ സമൂഹവും പിതാവിന്റെ വാക്കുകളെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.

പാലാരൂപത മാത്രമല്ല കേരളസഭ ആകമാനം ഉണർന്നു. പിതാവിന് സപ്പോർട്ടുമായി വിവിധ ക്രൈസ്തവ സംഘടനകളും, സോഷ്യൽ മീഡിയായും, നിരവധി പ്രമുഖരും രംഗത്തെത്തി. പി.സി.ജോർജ്ജ് സാറും, സേവ്യർ ഖാൻ വട്ടായിലച്ചനും ഒക്കെ ആദ്യ നിമിഷം തന്നെ പിതാവിനെ പരസ്യമായി സപ്പോർട്ട് ചെയ്ത്- സത്യത്തിനുവേണ്ടി രംഗത്തുവന്നു.

വളരെ വൈകിയാണെങ്കിലും പി.ജെ.ജോസഫ്, ജോസ് കെ മാണി, ഡോ.സെബാസ്റ്റ്യൻ പോൾ, കെ.സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, തുടങ്ങിയ നേതാക്കളും പിതാവിനെ സപ്പോർട്ട് ചെയ്തത് സ്വാഗതാർഹം തന്നെ.

നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് പിതാവ് പറഞ്ഞതേയുള്ളൂ ഇതാ, ഒരു കൂട്ടം മതത്തിലെ തീവ്രവാദികൾ ഉടനെ താലിബാനിൽ വിസ്മയം കാണിക്കുന്നതുപോലെ തെറിവിളികളും പ്രകടനവും, കൊലവിളിയുമായി ഇറങ്ങി..?

നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് പറഞ്ഞപ്പോൾ എന്തിനാണ് ഇവർ പ്രകടനവുമായി ഇറങ്ങിയത്? പിതാവ് ആരെയും എടുത്തു പറഞ്ഞിട്ടുമില്ല! ഒരു മതത്തെയും കുറ്റപ്പെടുത്തിയില്ല. അപ്പോൾ പിന്നെ എന്തിന് പ്രകടനവുമായി ഇറങ്ങണം.? ഈ പ്രതിഷേധത്തിൽ നിന്നു തന്നെ വ്യക്തമാണല്ലോ, ആരാണ് ഇതിന്റെ പുറകിലെന്ന്…

എന്തായാലും സഭ ഭീകരവാദത്തിനും, ജിഹാദുകൾക്കും, അസത്യത്തിനും കുട്ടുനിൽക്കില്ല.

അങ്ങിനെയുള്ളവരോട് പാലാ പിതാവിനും – സഭയ്ക്കും പറയാനുള്ളത് താലിബാനിസവുമായി കേരളത്തിലേയ്ക്ക് വരേണ്ട എന്നാണ്. നല്ല അച്ചായൻമാർ ഇവിടെയുണ്ട്. പേടി എന്നുള്ളത് അച്ചായൻമാരുടെ നിഘണ്ടുവിൽ ഇല്ല. അടിച്ചാൽ തിരിച്ചടിക്കാൻ അറിയാത്തവരല്ല ക്രൈസ്തവർ.

ക്ഷമിക്കാൻ പഠിപ്പിച്ച യേശുതന്നെ, എന്തിനാണ് എന്നെ അടിച്ചത്? എന്നും ചോദിച്ചിട്ടുണ്ട്…. യേശുവിന്റെ ആദ്യത്തെ മാർഗ്ഗമാണ് ഇതുവരെ നടന്നുകൊണ്ടിരിക്കുന്നത്. അത് തുടരുവാനാണ് ഞങ്ങൾക്ക് ആഗ്രഹം.

എന്തിനാണ് അടിക്കുന്നത്.? എന്നു ചോദിക്കുവാൻ തക്കവിധത്തിലേക്ക് ക്രൈസ്തവ സമൂഹത്തെ നയിക്കരുത്. അത് അപകടം ആണ്. മതസൗഹാർദ്ദം നഷ്ടപ്പെടും.

മുൻ.ഡി.ജി.പി. ലോക്നാഥ് ബെഹ്റ വിരമിക്കുന്നതിനു മുമ്പ് ഇവയെപ്പറ്റിയെല്ലാം വെളുപ്പെടുത്തിയിട്ടാണ് പോയത്. ഇനി വിരമിക്കാനിരിക്കുന്ന ഡി.ജി.പി.മാരിൽ നിന്നും, പോലീസ് മേധാവികളിൽ നിന്നും ‘വിരമിക്കൽ പ്രഭാഷണത്തിൽ’ ഇത്തരം കാര്യങ്ങളെപ്പറ്റി കൂടുതൽ അറിവുകൾ കിട്ടുമെന്നും പ്രതീക്ഷിക്കാം.

അതിനാൽ തെളിവുകൾ വേണ്ടവർ പാലാ ബിഷപ്പിനോടല്ല, ഡി.ജി.പിയോട് ചോദിക്കുക. സഖാവ് അച്ചുതാനന്തനും ഇത്തരം കാര്യങ്ങളെപ്പറ്റി പറഞ്ഞത് സോഷ്യൽ മീഡിയായിൽ വൈറലാണല്ലോ.

ക്രൈസ്തവർ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളും കാര്യങ്ങൾ തിരിച്ചറിയാൻ തുടങ്ങി. നിങ്ങളുടെ ഭീഷണി വിലപ്പോകില്ല. നിങ്ങൾ കുറച്ചുപേർ കലിതുള്ളി പാലായിൽ പ്രകടനവുമായി ഇറങ്ങിയപ്പോൾ ക്രൈസ്തവവർക്ക് സംഘടിക്കാൻ അറിയില്ലാ എന്നു നിങ്ങൾ കരുതി.

എന്നാൽ ആ ധാരണയെ മാറ്റും വിധം സെപ്റ്റംബർ 12-ാം തീയതി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാലായിലേയ്ക്ക് വിവിധ സംഘടനകളുടെ ഒരു പ്രവാഹം തന്നെ ഉണ്ടായി. ഇത് നിങ്ങൾക്കുള്ള സൂചനയാണ്.

പാലാ ബിഷപ്പും, വിശ്വാസ സമൂഹവും പിതാവ് പറഞ്ഞ വാക്കുകളിൽ ഉറച്ചു നിൽക്കുന്നു. അതു തിരുത്തുമെന്നോ, ക്ഷമ ചോദിക്കുമെന്നോ നിങ്ങൾ കരുതേണ്ട.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s