October 4-വി.ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ദിനം -feast of st. Francis assissi

🛐 ഇന്ന് വി.ഫ്രാൻസീസ് അസ്സീസിയുടെ തിരുന്നാൾ ദിനം …
☦️ ഈശോയുടെ നുകം വഹിക്കുകയും ഈശോയിൽ നിന്നും പഠിക്കുകയും ഈശോയെ പൂർണ്ണമായും
അനുകരിച്ചവനെന്ന നിലയിൽ രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന വിശുദ്ധൻ …
👼 1182 സെപ്തംബർ 26 ന് ഇറ്റലിയിലെ അസ്സീസിഗ്രാമത്തിൽ അദ്ദേഹം ജനിച്ചു ,
കച്ചവടക്കാരനായിരുന്ന പീറ്റർ ബർണ്ണാദ്ദ് ,പീക്കാ
ദമ്പതികളുടെ മകനായി …
👩‍🌾 മകൻ ഫ്രാൻസീസും ഒരു കച്ചവടക്കാരനാ
യിത്തീരണമെന്നാഗ്രഹിച്ച പിതാവ് പതിന്നാലാം വയസ്സിൽ അവനെ ബിസിനസ്സിലേയ്ക്കിറക്കി.
😇 ഇരുപത്തിയഞ്ചാം വയസ്സിൽ മാനസാന്തരപ്പെടുന്നതു വരെ തിന്നുക ,കുടിക്കുക , ആസ്വദിക്കുകയെന്നതായിരുന്നു ഫ്രാൻസീസിൻ്റെ ജീവിത ശൈലി …. ഇരുപത്തിയഞ്ചാം വയസ്സിൽ മാനസാന്തരപ്പെടു
ന്നതു വരെ ഈ ശൈലി തുടർന്നു.
💂🏻‍♀️ ജർമ്മനിക്കെതിരായ യുദ്ധത്തിൽ ഇറ്റലിയുടെ പക്ഷം ചേർന്ന ഫ്രാൻസീസ് ,ആയുധധാരിയായി പടക്കളത്തിലെത്തി .
✨ യുദ്ധം തുടങ്ങുന്നതിൻ്റെ തലേ ദിവസം രാത്രി ഉണ്ടായ സ്വപ്നത്തിൽ ഈശോ ഫ്രാൻസീസിനോട് ചോദിച്ചു. “ഫ്രാൻസീസേ;നീ എങ്ങോട്ടാണ്;
ഫ്രാൻസീസേ യജമാനനേ സേവിക്കുന്നതാണോ ഭൃത്യനെ സേവിക്കുന്നതാണോ കാമ്യം? നീ തിരിച്ചു പോവുക …
🛐 യുദ്ധത്തിൽ നിന്നും സമാധാനത്തിലേയ്ക്കുള്ള ഒരു യാത്രയുടെ ആരംഭമായിരുന്നു അത്.
💥 അസ്സീസിയിൽ തിരിച്ചെത്തിയ ഫ്രാൻസീസ് തികച്ചും വ്യത്യസ്തനായിരുന്നു …
🤲 ദരിദ്രരെ സഹായിക്കുക
🛐 ദീർഘസമയം പ്രാർത്ഥിക്കുക .
👣 തീർത്ഥാടനം നടത്തുക എന്നിവയിലായി അവനു താല്പര്യം …..
💒 ദമിയാനോയിലെ ഇടിഞ്ഞു വീഴാറായ പള്ളിയിലെ ക്രൂശിതരൂപം ഇപ്രകാരം പറയുന്നതായി ഫ്രാൻസീസിനു തോന്നി.
“ഫ്രാൻസിസേ എൻ്റെ പള്ളി നീ പുതുക്കി പണിയണം” .
👤 ഫ്രാൻസീസ് സ്വന്തമായുള്ളവരേയും സ്വന്തമായവയേയും ഉപേക്ഷിച്ചു ;ദൈവത്തെ സ്നേഹപിതാവായി ,
മനുഷ്യരും സർവ്വ സൃഷ്ടിജാലങ്ങളേയും സഹോദരീ സഹോദരന്മാരായും ദാരിദ്യത്തെ തൻ്റെ മണവാട്ടിയായും ഫ്രാൻസീസ് സ്വീകരിച്ചു.
⛪സഭയാകുന്ന പള്ളി പുനരുദ്ധരിക്കുകയാണ് തൻ്റെ വിളിയെന്ന് ഫ്രാൻസീസ് തിരിച്ചറിഞ്ഞു.
👥ബർണ്ണാദ്ദ് ആയിരുന്നു ഫ്രാൻസീൻ്റെ ആദ്യ ശിഷ്യൻ ,ധനവാനായ ഒരു കച്ചവടക്കാരനായിരുന്നു ബർണ്ണാദ്. വൈദീകനായ സിൽവസ്റ്റർ ,കർഷകനായ ജൈൽസ് ,ഫിലിപ്പ് ,
മൊറിക്കോ, സബാറ്റിനോ, ജിയോവാനി എന്നിങ്ങനെ നിരവധി പേർ അദ്ദേഹത്തെ അനുഗമിച്ചു.
🗣️ സുവിശേഷം പ്രസംഗിക്കുക ,
⛏️ പാടത്തും പറമ്പിലും ജോലിയെടുക്കുക
🛐 ദീർഘനേരം പ്രാർത്ഥിക്കുക എന്നിവ അവർ ജീവിത ശൈലിയാക്കി.
☦️ തങ്ങളെ ഒരു പുതിയ സന്യാസസഭയായി അംഗീ കരിക്കണമെന്ന് ഫ്രാൻസീസ് ഇന്നസെൻ്റ് മൂന്നാമൻ മാർപാപ്പയോട് അഭ്യർത്ഥിച്ചു ..
🏛️ ലാറ്ററൻ ബസിലിക്ക ഇടിഞ്ഞു വീഴാൻ പോകുന്നതായും ഫ്രാൻസീസ് തൻ്റെ ചുമലു കൊണ്ട് അതിനെ താങ്ങി നിർത്തുന്നതായും ഉള്ള സ്വപ്നം മാർപാപ്പായക്ക് ഉണ്ടായതായി പറയപ്പെടുന്നു.
📔 സുവിശേഷ സുകൃതങ്ങളായ ദാരിദ്ര്യം ,ബ്രഹ്മചര്യം ,
അനുസരണം എന്നിവ കർശനമായി പാലിച്ചുകൊണ്ടുള്ള ഉപവാസത്തിൻ്റേയും പ്രാർത്ഥനയുടേയും ജീവിതമായിരുന്നു ഫ്രാൻസീസിൻ്റേയും അനുയായികളുടേയും .
🪄 1221 സെപ്തംബർ
29ന് ഒണേറിയസ് പാപ്പാ ഫ്രാൻസിസ്കൻ നിയമാവലിക്ക് അംഗീകാരം നല്കി .അപ്പോഴേക്കും സന്യാസികളുടെ സംഖ്യ മൂവായിരം കവിഞ്ഞിരുന്നു .
പോർസ്യുങ്കളയിലായിരുന്നു അവരുടെ മാതൃഭവനം.
🧕1194ൽ അസീസിയിലെ ഒരു പ്രഭു കുടുംബത്തിൽ ജനിച്ച ക്ലാര ഫ്രാൻസീസിൻ്റെ ആത്മീയതിൽ ആകൃഷ്ടയായി അവളുടെ കൂട്ടുകാരോടൊപ്പം വീട് വിട്ടിറങ്ങി ഫ്രാൻസീസിൽ നിന്നും സന്യാസവസ്ത്രം സ്വീകരിച്ചു .അങ്ങനെ ഫ്രാൻസീസ്കൻ രണ്ടാം സഭ രൂപം കൊണ്ടു .
💠 ദാരിദ്യവും കന്യാവ്രതവും അനുസരണവും അവർ കർശനമായി പാലിച്ചു .
🤷🏻‍♂️ ഫ്രാൻസിൻ്റെ ആത്മീയതയിൽ ആകൃഷ്ടരായ അൽമായർക്ക് കുടുംബ ജീവിതം ഉപേക്ഷിക്കാതെ തന്നെ ഫ്രാൻസീസ്കൻ ആത്മീയതയിൽ വളരാൻ വേണ്ടി സ്ഥാപിതമായതാണ് ഫ്രാൻസീസ്കൻ മൂന്നാം സഭ .
⭕ ആവശ്യത്തിനു മാത്രം ഭക്ഷിക്കുക ,പാവങ്ങളെ സഹായിക്കുക ,
രോഗികളെ ശുശ്രൂഷിക്കുക ,എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക എന്നിവയായിരുന്നു അവരുടെ കടമകൾ .
🕎 കത്തോലിക്കാ സഭയ്ക്കു ഒട്ടേറെ വിശുദ്ധരെ
ഫ്രാൻസീസ്കൻ മൂന്നാം സഭ പ്രദാനം ചെയ്തു .
🩸 ഈശോയുടെ സ്നേഹത്തിൻ്റേയും സഹനത്തിൻ്റേയും അടയാളമായ പഞ്ചക്ഷതങ്ങൾ സ്വന്തം ശരീരത്തിൽ വഹിക്കാനുള്ള ഭാഗ്യം ഈശോ ഫ്രാൻസീസിനു നല്കി …
⚰️ 1226 ഒക്ടോബർ 3ന് കർത്താവിൽ ഭാഗ്യനിദ്രപ്രാപിച്ച അദ്ദേഹത്തിൻ്റെ പൂജ്യദേഹം
ഒക്ടോബർ 4ന് വി.ഗീവർഗ്ഗീസിൻ്റെ ദൈവാലയത്തിൽ സംസ്ക്കരിക്കുകയും ,
1230 മെയ് 5 ന് അദ്ദേഹത്തിൻ്റെ തന്നെ നാമത്തിൽ പണിയപ്പെട്ട ദൈവാലയത്തിലേയ്ക്ക് ആ പൂജ്യാവശിഷ്ടങ്ങൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു .
👑1228 ജൂലൈ 28ന് ഗ്രിഗറി ഒമ്പതാമൻ പാപ്പാ ഫ്രാൻസീസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
🔆 ബലിപീഠത്തിൽ കുരിശ് വച്ച് ബലിയർപ്പിക്കുന്ന പതിവ്
☀️ സക്രാരിയിൽ വി.കുർബ്ബാന സൂക്ഷിക്കുന്ന രീതി
🔔 മണിയടിച്ച് ത്രികാല ജപം ചൊല്ലുന്ന പതിവ് ,
🏕️ പുൽക്കൂട് ,
➕സ്ളീവാപ്പാത;
ഇവയൊക്കെ ഫ്രാൻസീസും അദ്ദേഹത്തിൻ്റെ സഭകളും കത്തോലിക്കാ സഭയിൽ തുടങ്ങിയ പതിവുകളാണ്.
💕 തികഞ്ഞ മനുഷ്യസ്നേഹിയും
🤚🏿 ദാരിദ്യത്തിൻ്റെ മണവാളനും
👥 പാപികളുടെ സ്നേഹിതനും
📜 അനുതാപത്തിൻ്റെ സുവിശേഷകനും ..
🕊️ സമാധാന ദൂതനും
🕯️ മരണത്തെപ്പോലും സഹോദരിയായി കണ്ട;
👴 ഒരു പച്ച മനുഷ്യനും
🌳 പ്രപഞ്ച സ്നേഹിയുമായിരുന്നു;
വി.ഫ്രാൻസീസ് …
☦️ ദൈവസ്നേഹത്തെ പ്രതി എല്ലാം ഉപേക്ഷിച്ചിറങ്ങിയ ഫ്രാൻസീസിനെപ്പോലെ എല്ലാറ്റിനുമുപരി ദൈവത്തെ സ്നേഹിക്കാം സ്വയം ത്യജിച്ച് ജീവിതം ബലിയായർപ്പിക്കാം..
✡️ വി.ഫ്രാൻസീസിനൊപ്പം നമുക്കും പ്രാർത്ഥിക്കാം കർത്താവേ … എന്നെ അങ്ങയുടെ സമാധാനത്തിൻ്റെ ഉപകരണമാക്കേണമേ …
💥 എല്ലാവർക്കും വി.ഫ്രാൻസീസ് അസ്സീസിയുടെ തിരുന്നാളിൻ്റെ പ്രാർത്ഥനാശംസകൾ …

Leave a comment