വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ
വാനവും ഭൂമിയും ചമച്ചവനെ
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന് (2)
യേശു നാഥാ നീ എൻ ദൈവം
യേശു നാഥാ നീ എൻ ആശ്രയം
യേശു നാഥാ നീ എൻ ശൈലവും
എന്റെ കോട്ടയും നീ മാത്രമേ (2)
സ്തുതിക്കുന്നു ഞാൻ മഹോന്നതനെ
സ്തുത്യo തൻ നാഥന്റെ കരവിരുത്
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന് (2)
കീർത്തിക്കും ഞാൻ എന്നേശുപര
കർത്തനു തുല്യനായി ആരുമില്ല
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന് (2)
Vazhthunnu Njan Athyunnathane… Lyrics
Advertisements
Categories: Lyrics