Bible Reflection | Luke 10, 17-20 | ലൂക്കാ 10, 17-20

ഈശോ അയച്ച 72 പേരും സന്തോഷത്തോടെ തിരികെയെത്തി. അവരുടെ സന്തോഷത്തിന്റെ കാരണം കർത്താവിന്റെ നാമത്തിൽ പിശാചുക്കൾ പോലും അവർക്ക് കീഴ്പ്പെടുന്നു എന്നതായിരുന്നു. എന്നാൽ ഈശോ അവരോട് പറയുന്നു സന്തോഷിക്കേണ്ടത് അക്കാര്യത്തിൽ അല്ല, മറിച്ച് സ്വർഗ്ഗത്തിൽ അവരുടെ പേരുകൾ എഴുതപ്പെട്ടിരിക്കുന്നു എന്നതിലാണ്. അടിസ്ഥാനപരമായി, ഓരോ ക്രിസ്തു ശിഷ്യനും ഉള്ളിൽ പേറേണ്ട ചിന്ത സ്വർഗത്തെക്കുറിച്ചുള്ള ചിന്തയായിരിക്കണം എന്നതാണ് ഈശോയുടെ വാക്കുകളുടെ ധ്വനി.

മൂന്നു വയസ്സുള്ളപ്പോൾ കൊച്ചുത്രേസ്യ തന്റെ അമ്മച്ചിയോട് ചോദിച്ചു, “അമ്മച്ചി ഞാൻ സ്വർഗ്ഗത്തിൽ പോകുമോ”. അമ്മച്ചി പറഞ്ഞു, “നല്ല കുട്ടിയായിരുന്നാൽ പോകും”. എന്നാൽ, “അമ്മച്ചി ഞാൻ സ്വർഗ്ഗത്തിൽ പോകുമോ” എന്ന് ചോദിക്കുന്ന കുട്ടികളും, “കുഞ്ഞേ നമുക്ക് സ്വർഗത്തിൽ പോകണം” എന്നു പറയുന്ന മാതാപിതാക്കളും തുച്ഛമായി മാത്രം കാണുന്ന തരത്തിൽ മാറ്റത്തിന്റെ ചുവരെഴുത്ത് നമ്മുടെ കണ്ണുകളിൽ ദൃശ്യം ആയിരിക്കുന്ന ഒരു കാലഘട്ടത്തിൽ ഈശോയുടെ ഈ വാക്കുകൾ ഏറെ പ്രസക്തമാണ്.

Jude Koilparambil MCBS

Advertisements
Advertisements
Little Teresa with her Mother
Advertisements

Leave a comment