Daily Saints, November 3 St. Martin de Porres | അനുദിന വിശുദ്ധർ, നവംബർ 3 വി. മാര്‍ട്ടിന്‍ ഡി പോറസ്

⚜️⚜️⚜️ November 0️⃣3️⃣⚜️⚜️⚜️
വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

മനസ്താപത്തിലും, പ്രാര്‍ത്ഥനയിലും, ഉപവാസത്തിലും ദൈവഭക്തിയിലും മുഴുകി ജീവിച്ച വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിന്റെ ഓര്‍മ്മദിവസം സഭ ഇന്ന് ആഘോഷിക്കുകയാണ്. 1579-ല്‍ പെറുവില്‍ സ്പാനിഷ് പ്രഭുവിന്റെയും പനാമയില്‍ നിന്നുള നീഗ്രോ വംശജയായ സ്ത്രീയുടെയും മകനായിട്ട് വിശുദ്ധന്‍ ജനിച്ചത്. അമ്മയുടെ കറുത്തനിറവും പ്രകൃതവുമായിരുന്നു മാര്‍ട്ടിനും ലഭിച്ചത്. ഇക്കാരണത്താല്‍ ഉന്നതകുലനായ അദ്ദേഹത്തിന്റെ പിതാവ് വിശുദ്ധനെ പതുക്കെ പതുക്കെ വീട്ടില്‍ നിന്നും പുറത്താക്കി.

ഒരു ശസ്ത്രക്രിയാവൈദ്യന്റെ സഹായിയായി ജോലി നോക്കിയ യുവാവായ മാര്‍ട്ടിന്‍ അധികം താമസിയാതെ ഡൊമിനിക്കന്‍ സഭയില്‍ അല്‍മായ സഹോദരനായി ചേരുകയും ലിമായിലെ ഒരു സന്യാസ വൈദ്യശാലയില്‍ നടത്തിപ്പുകാരനായി നിയമിതനാവുകയും ചെയ്തു. അധികം താമസിയാതെ തന്നെ നഗരത്തിലെ രോഗികളെയും ആഫ്രിക്കയില്‍ നിന്നും പെറുവിലെത്തിച്ച അടിമകളെയും ശുശ്രുഷിക്കുന്നതില്‍ അദ്ദേഹം തല്‍പ്പരനായി. അതിനാലാണ് അദ്ദേഹത്തെ മൃഗങ്ങളെ കൈകളില്‍ പിടിച്ചുകൊണ്ടു നില്‍ക്കുന്നതായി പലപ്പോഴും ചിത്രീകരിച്ചിട്ടുള്ളത്‌. പല അത്ഭുതസിദ്ധികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടായിരുന്നു.

പ്രാഥമികമായ ഒരു പരിശീലനമോ വിദ്യാഭ്യാസമോ ലഭിക്കാത്ത ഇദ്ദേഹത്തോട് അക്കാലത്തെ മതപണ്ഡിതന്മാരായ പലരും ദൈവസംബന്ധമായ കാര്യങ്ങളില്‍ സംശയനിവാരണം വരുത്തുക പതിവായിരുന്നു. ലിമായിലെ വിശുദ്ധ റോസ്, ധന്യനായ ജോണ്‍ മസ്സിയാസ് തുടങ്ങിയവര്‍ ഈ വിശുദ്ധന്റെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. സാമൂഹ്യ നീതിയുടെ മാധ്യസ്ഥനായി ഇദ്ദേഹത്തെ അനൌദ്യോഗികമായി പലരും വിളിക്കുന്നു. തന്റെ ജീവിതകാലം മുഴുവനും, ഡൊമിനിക്കന്‍ വൈദ്യശാലയില്‍ ക്ഷുരകന്‍, തോട്ടം തൊഴിലാളി, മുഖ്യരോഗീ ശുശ്രുഷകന്‍ തുടങ്ങിയ നിലകളിലാണ് ചിലവഴിച്ചത്.

ഏതെങ്കിലും വിദേശ പ്രേഷിത ദൌത്യത്തില്‍ വെച്ചു രക്തസാക്ഷി മകുടം ചൂടണമെന്ന് അതിയായി ആഗ്രഹിച്ച മാര്‍ട്ടിന്‍ അത് സാധ്യമല്ലാത്തതിനാല്‍ നിരന്തരമായ പ്രായശ്ചിത്വങ്ങളിലൂടെ തന്നെ തന്നെ ദൈവത്തിനു സമര്‍പ്പിച്ചു. അതിനു പ്രതിഫലമായി ദൈവം അദ്ദേഹത്തിന് ശൂന്യതയില്‍ നില്‍ക്കുന്നതിനും വിവിധ സ്ഥലങ്ങളില്‍ ഒരേസമയം കാണപ്പെടുന്നതിനുമുള്ള അത്ഭുതകരമായ കഴിവുകള്‍ പ്രദാനം ചെയ്തു. വിശുദ്ധ മാര്‍ട്ടിന്റെ സ്നേഹം എല്ലാവരിലും പ്രകടമായിരുന്നു. മനുഷ്യരോടും മൃഗങ്ങളോടും അദ്ദേഹം കാരുണ്യത്തോടെ പെരുമാറി. കീടങ്ങളോടു പോലും അദ്ദേഹം സ്നേഹപൂര്‍വ്വമായിരുന്നു ഇടപെട്ടത്.

തന്റെ സഹോദരിയുടെ വീട്ടില്‍ പട്ടികള്‍ക്കും പൂച്ചകള്‍ക്കുമായി അദ്ദേഹം ഒരു ശുശ്രുഷാലയം തന്നെ നടത്തിയിരുന്നു. ആധ്യാത്മികതയുടെ നിറകുടമായിരുന്ന അദ്ദേഹം തന്റെ സഭയിലെയും മറ്റ് മെത്രാന്‍മാര്‍ക്കും ദൈവശാസ്ത്രപരമായ കുഴക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രശസ്തനായിരിന്നു. ലിമായിലെ വിശുദ്ധ റോസിന്റെ അടുത്ത സുഹൃത്തായിരിന്ന ഈ വിശുദ്ധന്‍ 1639 നവംബര്‍ 3ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1962 മെയ് 6ന് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1.സിറിയായിലെ അസെപ്സിമാസ്

2. സ്ത്രാസുബെര്‍ഗ രൂപതയിലെ അക്കെറിക്കും വില്യവും

3. വെയില്‍സിലെ ക്രിസ്റ്റോളൂസ്

4. വീയെനിലെ ഡോംനൂസ്

5. വെയില്‍സിലെ എലേരിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 3rd St Martin de Porres

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 3rd St Martin de Porres

St. Martin de Porres was born in Lima, Peru on December 9, 1579. Martin was the illegitimate son to a Spanish gentlemen and a freed slave from Panama, of African or possibly Native American descent. At a young age, Martin’s father abandoned him, his mother and his younger sister, leaving Martin to grow up in deep poverty. After spending just two years in primary school, Martin was placed with a barber/surgeon where he would learn to cut hair and the medical arts.

As Martin grew older, he experienced a great deal of ridicule for being of mixed-race. In Peru, by law, all descendants of African or Indians were not allowed to become full members of religious orders. Martin, who spent long hours in prayer, found his only way into the community he longed for was to ask the Dominicans of Holy Rosary Priory in Lima to accept him as a volunteer who performed the most menial tasks in the monastery. In return, he would be allowed to wear the habit and live within the religious community. When Martin was 15, he asked for admission into the Dominican Convent of the Rosary in Lima and was received as a servant boy and eventually was moved up to the church officer in charge of distributing money to deserving poor. During his time in the Convent, Martin took on his old trades of barbering and healing. He also worked in the kitchen, did laundry and cleaned. After eight more years with the Holy Rosary, Martin was granted the privilege to take his vows as a member of the Third Order of Saint Dominic by the prior Juan de Lorenzana who decided to disregard the law restricting Martin based on race.

However, not all of the members in the Holy Rosary were as open-minded as Lorenzana; Martin was called horrible names and mocked for being illegitimate and descending from slaves.

Martin grew to become a Dominican lay brother in 1603 at the age of 24. Ten years later, after he had been presented with the religious habit of a lay brother, Martin was assigned to the infirmary where he would remain in charge until his death. He became known for encompassing the virtues need to carefully and patiently care for the sick, even in the most difficult situations.

Martin was praised for his unconditional care of all people, regardless of race or wealth. He took care of everyone from the Spanish nobles to the African slaves. Martin didn’t care if the person was diseased or dirty, he would welcome them into his own home.

Martin’s life reflected his great love for God and all of God’s gifts. It is said he had many extraordinary abilities, including aerial flights, bilocation, instant cures, miraculous knowledge, spiritual knowledge and an excellent relationship with animals. Martin also founded an orphanage for abandoned children and slaves and is known for raising dowry for young girls in short amounts of time.

During an epidemic in Lima, many of the friars in the Convent of the Rosary became very ill. Locked away in a distant section of the convent, they were kept away from the professed. However, on more than one occasion, Martin passed through the locked doors to care for the sick. However, he became disciplined for not following the rules of the Convent, but after replying, “Forgive my error, and please instruct me, for I did not know that the precept of obedience took precedence over that of charity,” he was given full liberty to follow his heart in mercy.

Martin was great friends with both St. Juan Macías, a fellow Dominican lay brother, and St. Rose of Lima, a lay Dominican.

In January of 1639, when Martin was 60-years-old, he became very ill with chills, fevers and tremors causing him agonizing pain. He would experience almost a year full of illness until he passed away on November 3, 1639.

By the time he died, he was widely known and accepted. Talks of his miracles in medicine and caring for the sick were everywhere. After his death, the miracles received when he was invoked in such greatness that when he was exhumed 25 years later, his body exhaled a splendid fragrance and he was still intact.

St. Martin de Porres was beatified by Pope Gregory XVI on October 29, 1837 and canonized by Pope John XXIII on May 6, 1962.

He has become the patron saint of people of mixed race, innkeepers, barbers, public health workers and more. His feast day is November 3.

Advertisements

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

മൂന്നാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ശ്ലീഹന്മാരുടെ കാലം മുതല്‍ ഇന്ന്‍ ഈ നിമിഷം വരെയും ശുദ്ധീകരണസ്ഥലത്തു കഷ്ട്ടപ്പെടുന്ന ആത്മാക്കള്‍ക്ക് വേണ്ടി ദാനധര്‍മ്മം, കാരുണ്യ പ്രവര്‍ത്തികള്‍ എന്നിവ വഴിയായി നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ എത്തിക്കണമെന്ന് അതാത് കാലങ്ങളില്‍ ജീവിച്ചിരിന്ന വേദപാരംഗതര്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. 545ാം ആണ്ടില്‍ തെന്ത്രോസ് സൂനഹദോസില്‍ കൂടിയ എല്ലാ മെത്രാന്‍മാരും ശുദ്ധീകരണസ്ഥലമുണ്ടെന്നും നമ്മുടെ പ്രാര്‍ത്ഥനകളാലും ത്യാഗ പ്രവര്‍ത്തികളും ആത്മാക്കളുടെ മോചനത്തിനായി തുടര്‍ച്ചയായി സമര്‍പ്പിക്കണമെന്നും കല്‍പ്പിച്ചിട്ടുണ്ട്.

ദൈവത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്തുകൊണ്ട്, നിത്യരക്ഷ പ്രാപിക്കുവാനും മറ്റുള്ളവരെ അതിനു സഹായിക്കാനുമാണ് ദൈവം നമ്മെ സൃഷ്ട്ടിച്ചത്. തന്റെ മാതാവായ മോനിക്ക മരിച്ചതിന് ശേഷം വിശുദ്ധ ആഗസ്തീനോസ് എഴുതിയ വാക്യം ഇങ്ങനെയാണ്, “എന്റെ മഹിമയും ജീവനുമായിരിക്കുന്ന സര്‍വ്വേശ്വര, ഇപ്പോള്‍ എന്റെ അമ്മയുടെ പുണ്യങ്ങളെ അങ്ങേപക്കല്‍ വിസ്തരിച്ചു പറയാതെ എന്റെ അമ്മയുടെ പാപപരിഹാരത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. കര്‍ത്താവേ ഈ ദാസിയെ അനുഗ്രഹിക്കേണമേ. ഈ ആളിനെ കഠിന ശിക്ഷയ്ക്കു ഇരയാക്കരുതെ”.

ജപം
🔷🔷
നിത്യപിതാവേ! മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതന്മാര്‍, ഉപകാരികള്‍ മുതലായവരെ സ്നേഹിച്ചു അവര്‍ക്ക് വേണ്ട നന്മകള്‍ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിട്ടുണ്ടല്ലോ. ഞങ്ങളുടെ വളര്‍ച്ചാ കാലഘട്ടങ്ങളില്‍ ഞങ്ങളെ സഹായിച്ച ബന്ധുക്കള്‍, ഉപകാരികള്‍, സ്നേഹിതര്‍ എന്നിവരില്‍ ആരെങ്കിലും ശുദ്ധീകരണസ്ഥലത്തു വേദനയനുഭവിച്ചു കഴിയുന്നുണ്ടെങ്കില്‍ അവരോടു കരുണ തോന്നി നിന്റെ കാരുണ്യത്തിന്നൊത്ത വിധം ദയ കാണിച്ചു അവരെ സ്വര്‍ഗ്ഗത്തിലേക്ക് ചേര്‍ക്കണമേ. ആമ്മേന്‍

സൂചന
🔷🔷🔷
(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ!

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

………(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ,

……..(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ,

വിശുദ്ധ മിഖായേലെ,

ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ,

നവവൃന്ദ മാലാഖമാരെ,

വിശുദ്ധ സ്നാപക യോഹന്നാനേ,

വിശുദ്ധ യൗസേപ്പേ,

ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ പത്രോസേ,

വിശുദ്ധ പൗലോസേ,

വിശുദ്ധ യോഹന്നാനേ,

ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ,

വിശുദ്ധ എസ്തപ്പാനോസേ,

വിശുദ്ധ ലൗറന്തിയോസേ,

വേദസാക്ഷികളായ സകല വിശുദ്ധന്മാരേ,

വിശുദ്ധ ഗ്രിഗോറിയോസേ,

വിശുദ്ധ അംബ്രോസീസേ,

വിശുദ്ധ ഈറാനിമ്മോസേ,

മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ,

വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ,

ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ,

സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ മറിയം മഗ്ദലേനായെ,

വിശുദ്ധ കത്രീനായെ,

വിശുദ്ധ ബാര്‍ബരായെ,

കന്യകകളും വിധവകളുമായ സകല വിശുദ്ധരേ,

ദയാപരനായിരുന്ന്,

………(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

സകല തിന്മകളില്‍ നിന്ന്‍,

…….(കര്‍ത്താവേ അവരെ രക്ഷിക്കണമേ)

അങ്ങേ കോപത്തില്‍ നിന്ന്,

അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍,

ക്രൂരമായ വ്യാകുലത്തില്‍ നിന്ന്,

കഠിന ശിക്ഷയില്‍ നിന്ന്,

മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍,

അഗ്നിജ്വാലയില്‍ നിന്ന്‍,

ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍,

അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്,

അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്,

അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്,

അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്,

അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്,

അങ്ങേ വലിയ എളിമയെക്കുറിച്ച്,

അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്,

അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്,

അങ്ങേ പീഡാസഹനത്തെക്കുറിച്ച്,

അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്,

അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്,

അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്,

അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്,

അങ്ങേ തിരുക്കുരിശിനെക്കുറിച്ച്,

അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്,

ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്,

അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്,

അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്,

അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്,

ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്,

വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,

………(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)

പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

(തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക)

സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ,

………(അപ്രകാരം സംഭവിക്കട്ടെ)

കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ.

…….(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ)

പ്രാര്‍ത്ഥിക്കാം
🔷🔷🔷🔷🔷
സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ.

നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

…….(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ)

നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

സുകൃതജപം
🔷🔷🔷🔷🔷
ഈശോ! ഞങ്ങളുടെമേല്‍ ദയയായിരിക്കണമേ.

സല്‍ക്രിയ
🔷🔷🔷🔷
ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കളെ സ്മരിച്ചു ഒരു നേരത്തെ ആഹാരം ദരിദ്രര്‍ക്ക് ദാനം ചെയ്യുക.
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

Advertisements

നമ്മുടെ കര്‍ത്താവു വലിയവനുംകരുത്തുറ്റവനുമാണ്‌;
അവിടുത്തെ ജ്‌ഞാനം അളവറ്റതാണ്‌.
കര്‍ത്താവ്‌ എളിയവരെ ഉയര്‍ത്തുന്നു;ദുഷ്‌ടരെ തറപറ്റിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 147 : 5-6

അങ്ങയുടെ ദാസനില്‍നിന്നു മുഖംമറയ്‌ക്കരുതേ! ഞാന്‍ കഷ്‌ടതയിലകപ്പെട്ടു.
വേഗം എനിക്ക്‌ ഉത്തരമരുളണമേ!
സങ്കീര്‍ത്തനങ്ങള്‍ 69 : 17

തെറ്റുകള്‍ മറച്ചുവയ്‌ക്കുന്നവന്‌ഐശ്വര്യമുണ്ടാവുകയില്ല;
അവ ഏറ്റുപറഞ്ഞ്‌ പരിത്യജിക്കുന്നവന്‌കരുണ ലഭിക്കും.
നിരന്തരം ദൈവഭക്‌തിയില്‍ കഴിയുന്നവന്‍ അനുഗൃഹീതനാണ്‌;
ഹൃദയം കഠിനമാക്കിവയ്‌ക്കുന്നവന്‍ദുരിതം അനുഭവിക്കും.
സുഭാഷിതങ്ങള്‍ 28 : 13-14

Advertisements
Advertisements
Advertisements

Leave a comment