10 Major Changes to be noted by the Public in the SyroMalabar Renewed Mass

സീറോമലബാർ സഭയുടെ നവീകരിച്ച കുർബാനക്രമത്തിൽ സമൂഹവും ശുശ്രൂഷിയും ചൊല്ലുന്ന പ്രാർത്ഥനകളിൽ വന്നിരിക്കുന്ന പ്രധാന മാറ്റങ്ങൾ

1. അത്യുന്നതമാം എന്ന ഗീതത്തിൽ 

പഴയക്രമത്തിൽ

ഭൂമിയിലെങ്ങും മർത്യനു ശാന്തി

പുതിയക്രമത്തിൽ

ഭൂമിയിലെന്നും മർത്യനു ശാന്തി

2. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ…

പഴയക്രമത്തിൽ

കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ
ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ

പുതിയക്രമത്തിൽ

കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ
ഞങ്ങൾ  പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ.

3. സർവ്വാധിപനാം കർത്താവേ…

പഴയക്രമത്തിൽ

സർവ്വാധിപനാം കർത്താവേ നിന്നെ വണങ്ങി നമിക്കുന്നു

പുതിയക്രമത്തിൽ

സർവ്വാധിപനാം കർത്താവേ നിൻ സ്തുതി ഞങ്ങൾ പാടുന്നു 

4. പരിപാവനനാം സർവ്വേശാ…

പഴയക്രമത്തിൽ

നിൻകൃപ ഞങ്ങൾക്കേകണമേ

പുതിയക്രമത്തിൽ

കാരുണ്യം നീ ചൊരിയണമേ 

5. വായനകൾക്കു മുൻപ്‌ ശുശ്രൂഷിയുടെ യാചന

പഴയക്രമത്തിൽ

ഗുരോ ആശീർവദിക്കണമേ

പുതിയക്രമത്തിൽ

കർത്താവേ ആശീർവദിക്കണമേ

6. കാറോസൂസാ പ്രാർത്ഥനകളുടെ പ്രത്യുത്തരം

പഴയക്രമത്തിൽ

കർത്താവേ ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ.

പുതിയക്രമത്തിൽ

കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

7. വിശ്വാസപ്രമാണത്തിനു ശേഷമുള്ള ശുശ്രൂഷിയുടെ പ്രാർത്ഥന

പഴയക്രമത്തിൽ

പാത്രിയർക്കീസുമാരും മെത്രാന്മാരുമായ നമ്മുടെ പിതാക്കന്മാർ

പുതിയക്രമത്തിൽ

പാത്രിയർക്കീസുമാരും മേജർ ആർച്ചുബിഷപ്പുമാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരുമായ നമ്മുടെ പിതാക്കന്മാർ

8. കാർമ്മികന്റെ സഹായ അഭ്യർത്ഥന പ്രാർത്ഥനയുടെ മറുപടി

പഴയക്രമത്തിൽ

സകലത്തിന്റെയും നാഥനായ ദൈവം തന്റെ അഭീഷ്ടം നിറവേറ്റുവാൻ നമ്മെ ശക്തരാക്കട്ടെ

പുതിയക്രമത്തിൽ

സകലത്തിന്റെയും നാഥനായ ദൈവം തന്റെ അഭീഷ്ടം നിറവേറ്റുവാൻ  അങ്ങയെ ശക്തനാക്കട്ടെ

9. ശുശ്രൂഷിയുടെ സമാധാന ആഹ്വാനം

പഴയക്രമത്തിൽ

മിശിഹായുടെ സ്നേഹത്തിൽ നിങ്ങൾ സമാധാനം ആശംസിക്കുവിൻ

പുതിയക്രമത്തിൽ

മിശിഹായുടെ സ്നേഹത്തിൽ നിങ്ങൾ സമാധാനം നൽകുവിൻ 

10. റൂഹാക്ഷണ പ്രാർത്ഥനക്കു ഇടയിലുള്ള ശുശ്രൂഷിയുടെ ആഹ്വാനം ആദ്യമേ നടത്തുന്നു . (അനാഫൊറക്കു ശേഷം ഉടനെ)

Advertisements

Leave a comment