ഈശോയ്ക്കായി ധീരമായ നിലപാടെടുത്ത വ്യക്തി

ജോസഫ് ചിന്തകൾ 353
ജോസഫ് ഈശോയ്ക്കായി ധീരമായ നിലപാടെടുത്ത വ്യക്തി.
 
നവംബർ ഇരുപത്തിയഞ്ചാം തീയതി ആരെയും മാനസാന്തരപ്പെടുത്തുന്ന വിശുദ്ധ എന്നറിയപ്പെടുന്ന
അലക്സാണ്ട്രിയായിലെ വിശുദ്ധ കത്രീനായുടെ ഓർമ്മ ദിനമാണ്.
 
പാരമ്പര്യമനുസരിച്ച് അലക്സാണ്ടറിയായിലെ ഗവർണറായ ഒരു വിജാതീയനായിരുന്നു കത്രീനായുടെ പിതാവ്. മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിൽ ജനിച്ച അവൾ ചെറുപ്പത്തിലെ തന്നെ നല്ല വിദ്യാഭ്യാസം സ്വീകരിച്ചു.
ഉണ്ണീശോയും പരിശുദ്ധ കന്യകാമറിയവും അത്ഭുതകരമായി അവളെ സന്ദർശിച്ചതോടെയാണ് അവളുടെ ജീവിതം മാറിമറിഞ്ഞത്. ഈ ആത്മീയ അനുഭവം കൗമാരപ്രായത്തിൽത്തന്നെ ക്രിസ്തീയ വിശ്വാസം സ്വീകരിക്കാനും കന്യകാത്വം വ്രതം ഏറ്റെടുക്കാനും കത്രീനയെ പ്രേരിപ്പിച്ചു.
 
റോമൻ ചക്രവർത്തി മാക്സന്റിയൂസ് (Maxentius) ക്രൈസ്തവർക്കെതിരെ മതപീഡനം ആരംഭിച്ചപ്പോൾ, ഒരു കൗമാരക്കാരിയായിരുന്നെങ്കിലും ഭയപ്പട്ടു ഒളിച്ചു വസിക്കാതെ ധൈര്യസമേതം തന്റെ സ്ഥാനം ഉപയോഗിച്ച് മാക്സന്റയൂസിനെ സന്ദർശിക്കുകയും മത പീഡനത്തെ അപലപിക്കുകയും ക്രിസ്തുമതത്തെ സംരക്ഷിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.
ഈശോയ്ക്കും അവൻ്റെ സഭയ്ക്കും വേണ്ടി ധീരമായ നിലപാടെടുത്ത വിശുദ്ധയാണ് കത്രീന. വിശ്വാസം സംരക്ഷണത്തിനായി തൻ്റെ സ്ഥാനമാനങ്ങൾ അവൾ ഉപയോഗിച്ചു. ഈശോയ്ക്കു വേണ്ടി ധീരമായ നിലപാടു സ്വീകരിച്ച വ്യക്തിയായിരുന്നു യൗസേപ്പിതാവ്. തനിക്കു സാധ്യമായ രീതിയിയിലെല്ലാം ധൈര്യപൂർവ്വം ഈശോയ്ക്കുക്കു വേണ്ടി അവൻ നിലകൊണ്ടു. ഹേറോദോസ് രാജാവിൻ്റെ കരങ്ങളിൽ നിന്നു ഉണ്ണീശോയെ രക്ഷപ്പെടുത്താൻ ധീരതയോടെ തീരുമാനിച്ച യൗസേപ്പിതാവ്, ഇന്നും തൻ്റെ വളർത്തു പുത്രൻ്റെ മൗതീക ശരീരമായ തിരുസഭയെയും അനാഥമായി ഉപേക്ഷിക്കുകയില്ല അവൾക്കു ധീരമായ സംരക്ഷണം ഇന്നും അവൻ തീർക്കുന്നു.
 
ശക്തനും ധീരനമായ യൗസേപ്പിതാവിൻ്റെ മാദ്ധ്യസ്ഥം നമുക്ക് തുണയും സങ്കേതവുമായിത്തീരട്ടെ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Leave a comment