പിതാവിൻ്റെ വിളി മടി കൂടാതെ സ്വീകരിച്ചവൻ

ജോസഫ് ചിന്തകൾ 358
ജോസഫ് ദൈവ പിതാവിൻ്റെ വിളി മടി കൂടാതെ സ്വീകരിച്ചവൻ
 
വിശുദ്ധ അന്ത്രയോസ് ശ്ലീഹായുടെ തിരുനാൾ ദിനമാണ് നവംബർ 30. ഈശോയുടെ ആദ്യ ശിഷ്യരിൽ ഒരാളായിരുന്ന വിശുദ്ധ അന്ത്രയോസിൻ്റെ ജീവിത ദർശനങ്ങളുടെ ചുവടുപിടിച്ചാണ് ഇന്നത്തെ ജോസഫ് ചിന്ത.
 
യോഹന്നാൻ ശ്ലീഹാ തൻ്റെ സുവിശേഷത്തിൻ്റെ ആരംഭത്തിൽ അന്ത്രയോസിനെ സ്നാപക യോഹന്നാൻ്റെ ശിഷ്യനായി അവതരിപ്പിക്കുന്നു.
 
“അടുത്തദിവസം യോഹന്നാന് തന്റെ ശിഷ്യന്മാരില് രണ്ടുപേരോടുകൂടെ നില്ക്കുമ്പോള് ഈശോ നടന്നുവരുന്നതു കണ്ടു പറഞ്ഞു: ഇതാ, ദൈവത്തിന്റെ കുഞ്ഞാട്‌! അവന് പറഞ്ഞതു കേട്ട്‌ ആ രണ്ടു ശിഷ്യന്മാര് ഈശോയെ അനുഗമിച്ചു.
ഈശോ തിരിഞ്ഞ്‌, അവര് തന്റെ പിന്നാലെ വരുന്നതുകണ്ട്‌, ചോദിച്ചു: നിങ്ങള് എന്തന്വേഷിക്കുന്നു? അവര് ചോദിച്ചു: റബ്‌ബീ – ഗുരു. എന്നാണ്‌ ഇതിനര്ഥം – അങ്ങ്‌ എവിടെയാണു വസിക്കുന്നത്‌?
 
അവന് പറഞ്ഞു: വന്നു കാണുക. അവര് ചെന്ന്‌ അവന് വസിക്കുന്നിടം കാണുകയും അന്ന്‌ അവനോടുകൂടെ താമസിക്കുകയും ചെയ്‌തു. അപ്പോള് ഏകദേശം പത്താം മണിക്കൂര് ആയിരുന്നു. യോഹന്നാന് പറഞ്ഞതു കേട്ട്‌ അവനെ അനുഗമി ച്ചആ രണ്ടുപേരില് ഒരുവന് ശിമയോന് പത്രോസിന്റെ സഹോദരന് അന്ത്രയോസായിരുന്നു. (യോഹ 1 : 36 -40)
 
ഈശോയുടെ ക്ഷണം സ്വീകരിച്ച് യാതൊരും മടിയും കൂടാതെ അവൻ താമസിക്കുന്നിടം പോയി കാണുകയും അവനോടുകൂടെ താമസിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അന്ത്രയോസ്. മടി കൂടാതെ ദൈവപുത്രൻ്റെ ക്ഷണം സ്വീകരിക്കുകയും അവനോടുകൂടെ താമസിക്കുകയും ചെയ്യുക എന്നത് ശിഷ്യത്വത്തിൻ്റെ കാതലായവശമാണ്.
 
ദൈവപുത്രൻ്റെ വളർത്തു പിതാവാകാനുള്ള ദൈവവിളി മടി കൂടാതെ സ്വീകരിക്കുകയും അവനോടൊപ്പമായിരിക്കാൻ അതി തീക്ഷണമായി യത്നിക്കുകയും ചെയ്ത വ്യക്തിയായിരുന്നു യൗസേപ്പിതാവ്. വിശുദ്ധ അന്ത്രയോസ് മടികൂടാതെ ദൈവപുത്രൻ്റെ ശിഷ്യനാകാനുള്ള വിളി ശ്രവിച്ചെങ്കിൽ യൗസേപ്പിതാവ് മടികൂടാതെ ദൈപിതാവിൻ്റെ പ്രതിനിധിയാകാനുള്ള അതുല്യമായവിളി സ്വീകരിച്ചു .
 
മടി കൂടാതെ ദൈവത്തോടൊപ്പമായിരിക്കുക എന്നതാണ് ദൈവം ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങളിൽ ഫലമണിയാനുള്ള ഉത്തമ മാർഗ്ഗമെന്ന് അന്ത്രയോസ് ശ്ലീഹായും യൗസേപ്പിതാവും നമ്മളെ പഠിപ്പിക്കുന്നു.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Leave a comment