Daily Saints, December 02 | അനുദിന വിശുദ്ധർ, ഡിസംബർ 02

⚜️⚜️⚜️ December 0️⃣2️⃣⚜️⚜️⚜️
വിശുദ്ധ ബിബിയാന
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

റോമാക്കാരിയായ വിശുദ്ധ ബിബിയാന ജൂലിയന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തിലാണ് രക്തസാക്ഷിത്വം വരിച്ചത്. ഐതിഹ്യം അനുസരിച്ച് ക്രിസ്തുവില്‍ വിശ്വസിച്ചിരുന്ന ഫ്ലാവിയന്‍, ദഫ്രോസ എന്നിവരായിരുന്നു വിശുദ്ധ ബിബിയാനയുടെ മാതാപിതാക്കള്‍. ദഫ്രോസയെ തലയറുത്ത് കൊലപ്പെടുത്തുകയും, റോമന്‍ പുരോഹിതനായിരുന്ന ഫ്ലാവിയനെ ചൂടാക്കിയ ഇരുമ്പ് കൊണ്ട് മുഖം പൊള്ളിക്കുകയും നാട്കടത്തുകയും ചെയ്തു.

ബിബിയാനയേയും അവളുടെ സഹോദരിയായ ദിമെട്രിയായേയും അവരുടെ എല്ലാ സമ്പാദ്യങ്ങളും കണ്ടുകെട്ടിയതിനു ശേഷം വീട്ടു തടങ്കലിലാക്കി. അഞ്ചു മാസത്തോളം ഈ സഹോദരിമാര്‍ ഉപവസിച്ചു. അവരെ ന്യായാപീഡത്തിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ വിശുദ്ധയുടെ സഹോദരിയായ ദിമെട്രിയാ അവിടെ വച്ച് മരണമടഞ്ഞു. ന്യായാധിപന്‍ വിശുദ്ധ ബിബിയാനയെ ഫുഫിനാ എന്ന സ്ത്രീക്ക് കൈമാറി.

ഈ സ്ത്രീ തന്റെ മുഴുവന്‍ കഴിവും ഉപയോഗിച്ച് വിശുദ്ധയെ ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാന്‍ പ്രേരിപ്പിച്ചെങ്കിലും അവരുടെ ശ്രമങ്ങളെല്ലാം വൃഥാവിലായി. അതിനേതുടര്‍ന്ന് വിശുദ്ധയെ ഈയം കൊണ്ടുള്ള മുള്ളാണികള്‍ നിറഞ്ഞ ചമ്മട്ടികൊണ്ടടിച്ച് കൊലപ്പെടുത്തി. നായ്ക്കള്‍ക്ക് ഭക്ഷണമാകാന്‍ വേണ്ടി അവളുടെ മൃതദേഹം വെളിമ്പ്രദേശത്തു വലിച്ചെറിഞ്ഞു. എന്നാല്‍ ഒരു നായപോലും വിശുദ്ധയുടെ മൃതദേഹത്തില്‍ സ്പര്‍ശിക്കുക പോലും ചെയ്തില്ല.

രണ്ടു ദിവസത്തിന് ശേഷം ജോണ്‍ എന്ന് പേരായ ഒരു പുരോഹിതന്‍ രാത്രിയില്‍ അവളുടെ മൃതശരീരം മറവു ചെയ്തു. റോമില്‍ പ്രത്യേകമായി ആദരിക്കപ്പെടുന്ന കന്യകമാരായ മൂന്ന് രക്തസാക്ഷികളില്‍ ഒരാളാണ് വിശുദ്ധ ബിബിയാന. വിശുദ്ധ സെസീലിയായും വിശുദ്ധ ആഗ്നസുമാണ് മറ്റ് രണ്ടുപേര്‍.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ഇറ്റലിയിലെ ക്രോമാസിയൂസ്

2. റോമാക്കാരായ എവുസെബിയൂസ്, മര്‍സെല്ലൂസ്, ഹിപ്പൊളിത്തൂസ്, മാക്സിമൂസ്

3. റോമാക്കാരായ അഡ്രിയാ, പൗളിനാ, നെയോണ്‍, മേരി മര്‍ത്താനാ, ഔഗ്രേലിയാ

4. ഇറ്റലിയിലെ എവാസിയൂസ്

5. എദേസാ ബിഷപ്പായിരുന്ന നോണ്ണൂസ്,

6. റോമാക്കാരായ പൊ‍ണ്‍ഷിയനും കൂട്ടരും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) December 2nd – St. Bibiana

Advertisements

**Glory To God**Glory To God**Glory To God**Glory To God**Glory To God**

അനുദിന വിശുദ്ധർ (Saint of the Day) December 2nd – St. Bibiana

St. Bibiana, Virgin and Martyr (Feast day – December 2nd) Other than the name, nothing is known for certain about this saint. However, we have the following account from a later tradition.

In the year 363, Julian the Apostate made Apronianus Governor of Rome. St. Bibiana suffered in the persecution started by him. She was the daughter of Christians, Flavian, a Roman knight, and Dafrosa, his wife. Flavian was tortured and sent into exile, where he died of his wounds. Dafrosa was beheaded, and their two daughters, Bibiana and Demetria, were stripped of their possessions and left to suffer poverty. However, they remained in their house, spending their time in fasting and prayer.

Apronianus, seeing that hunger and want had no effect upon them, summoned them. Demetria, after confessing her Faith, fell dead at the feet of the tyrant. St. Bibiana was reserved for greater sufferings. She was placed in the hands of a wicked woman called Rufina, who in vain endeavored to seduce her. She used blows as well as persuasion, but the Christian virgin remained faithful.

Enraged at the constancy of this saintly virgin, Apronianus ordered her to be tied to a pillar and beaten with scourges, laden with lead plummets, until she expired. The saint endured the torments with joy, and died under the blows inflicted by the hands of the executioner.

**Glory To God**Glory To God**Glory To God**Glory To God**Glory To God**

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

ചോദിക്കുവിൻ നിങ്ങൾക്കു ലഭിക്കും.. അതുമൂലം നിങ്ങളുടെ സന്തോഷം പൂർണമാവുകയും ചെയ്യും.. (യോഹന്നാൻ : 16/24)
രക്ഷകനായ ദൈവമേ..

കഷ്ടതയുടെ കാലങ്ങളിൽ ഞങ്ങളുടെ കോട്ടയും അഭയവും.. ബലവുമായിരുന്നവനേ.. ഈ പ്രഭാതത്തിലും ഞങ്ങളങ്ങയുടെ കാരുണ്യത്തെ ഉച്ചത്തിൽ പ്രകീർത്തിക്കുകയും.. മനം നിറഞ്ഞ് അങ്ങേയ്ക്ക് സ്തുതികളാലപിക്കുകയും ചെയ്യുന്നു.. പലപ്പോഴും ഒന്നു തുറന്നു ചോദിക്കാതിരുന്നതിന്റെ പേരിൽ കൈയ്യെത്തും ദൂരെയുണ്ടായിരുന്നിട്ടും നഷ്ടമായിപ്പോയ ചില നന്മകൾ ഞങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്.. ചോദിച്ചിട്ടും കിട്ടിയില്ലെങ്കിൽ അതൊരു കുറച്ചിലല്ലേ എന്ന ഉൾഭയത്തോടെ ചോദിക്കാൻ മടിച്ചിരുന്നതും.. എന്നെക്കുറിച്ചെല്ലാം അറിയുന്നതല്ലേ.. അപ്പോൾ ചോദിക്കാതെ തന്നെ എനിക്കത് ചെയ്തു തരേണ്ടതാണ് എന്ന ദുർവാശിയോടെ ചോദിക്കാതിരുന്നതുമായ ചില അവസരങ്ങളും.. അനുഗ്രഹങ്ങളും.. അതിലുപരി ചില അവകാശങ്ങളും ഒരു നഷ്ടബോധമായി ഇന്നും ഞങ്ങളെ പിന്തുടരാറുണ്ട്..

ഈശോയേ..പറയാൻ ബാക്കി വച്ചും.. ചോദിക്കാൻ മടിച്ചും ഞാനവസാനിപ്പിച്ച എന്റെ പ്രാർത്ഥനകളെയും.. യാചനകളെയും ഞാനിതാ അവിടുത്തെ തിരുമുൻപിൽ സമർപ്പിക്കുന്നു.. ഉചിതമായ പ്രാർത്ഥനയുടെ പ്രസാദവരത്തോടൊപ്പം എനിക്കാവശ്യമായ നന്മകളെ നൽകിയനുഗ്രഹിക്കാനും കനിവുണ്ടാകേണമേ.. അപ്പോൾ പൂർണമായ സന്തോഷത്തോടെ എന്റെ ആത്മാവും അങ്ങയെ മഹത്വപ്പെടുത്തുകയും.. രക്ഷകനായ ദൈവത്തിൽ നിത്യം ആനന്ദിക്കുന്ന ഒരു ചിത്തം എനിക്കും സ്വന്തമാവുകയും ചെയ്യും..

വിശുദ്ധ എലീജിയൂസ്.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ .

Advertisements

എന്നാല്‍, കര്‍ത്താവിന്റെ വാത്‌സല്യഭാജനങ്ങളായ സഹോദരരേ, ആത്‌മാവുമുഖേനയുള്ള വിശുദ്‌ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും രക്‌ഷയ്‌ക്കുള്ള ആദ്യഫലമായി നിങ്ങളെ ദൈവം തെരഞ്ഞെടുത്തിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ക്കുവേണ്ടി എപ്പോഴും ദൈവത്തിനു കൃതജ്‌ഞതയര്‍പ്പിക്കാന്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.
2 തെസലോനിക്കാ 2 : 13

അതിനാല്‍, സഹോദരരേ, ഞങ്ങള്‍ വചനം മുഖേനയോ കത്തുമുഖേനയോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുകയും അവയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുവിന്‍.
2 തെസലോനിക്കാ 2 : 15

നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവും, നമ്മെസ്‌നേഹിക്കുകയും നമുക്കു തന്റെ കൃപയിലൂടെ നിത്യമായ ആശ്വാസവും നല്ല പ്രത്യാശയും നല്‍കുകയും ചെയ്‌ത നമ്മുടെ പിതാവായ ദൈവവും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുകയും
2 തെസലോനിക്കാ 2 : 16

Advertisements

നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ മഹത്വം നിങ്ങള്‍ക്കു ലഭിക്കുന്നതിനുവേണ്ടി ഞങ്ങളുടെ സുവിശേഷത്തിലൂടെ അവിടുന്നു നിങ്ങളെ വിളിച്ചു.
2 തെസലോനിക്കാ 2 : 14

എല്ലാ സത്‌പ്രവൃത്തികളിലും സദ്‌വചനങ്ങളിലും നിങ്ങളെ ശക്‌തിപ്പെടുത്തുകയും ചെയ്യട്ടെ.
2 തെസലോനിക്കാ 2 : 17

രക്‌ഷയുടെ കിണറ്റില്‍നിന്ന്‌ നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.
ആ നാളില്‍ നീ പറയും: കര്‍ത്താവിനു നന്‌ദിപറയുവിന്‍. അവിടുത്തെനാമം വിളിച്ചപേക്‌ഷിക്കുവിന്‍. ജനതകളുടെ ഇടയില്‍ അവിടുത്തെ പ്രവൃത്തികള്‍ വിളംബരം ചെയ്യുവിന്‍. അവിടുത്തെനാമം ഉന്നതമാണെന്ന്‌ ഉദ്‌ഘോഷിക്കുവിന്‍.
ഏശയ്യാ 12 : 3-4

കര്‍ത്താവു ദൈവമാണെന്ന്‌ അറിയുവിന്‍;
അവിടുന്നാണു നമ്മെസൃഷ്‌ടിച്ചത്‌;നമ്മള്‍ അവിടുത്തേതാണ്‌;
നാം അവിടുത്തെ ജനവും അവിടുന്നു മേയ്‌ക്കുന്ന അജഗണവുമാകുന്നു.
സങ്കീര്‍ത്തനങ്ങള്‍ 100 : 3

Advertisements

Leave a comment