SUNDAY SERMON LK 1, 57-80

April Fool

Sunday School Lesson: The Birth of John (Luke 1:57-80) -  Ministry-To-Children

സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ മംഗലാവർത്തക്കാലത്തിലെ മൂന്നാം ഞായറാഴ്ചയാണിന്ന്. കഴിഞ്ഞ ആഴ്ച്ച വേദനപ്പെടുത്തുന്ന സംഭവങ്ങളിലൂടെയാണ് കടന്നുപോയത്. ഭാരതത്തിന്റെ സംയുക്ത മേധാവിയുടെയും കൂടെയുണ്ടായിരുന്നവരുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടം നമ്മെ ദുഖത്തിലാഴ്ത്തുന്ന വാർത്തയാണ്. അവർക്കുവേണ്ടി, അവരുടെ കുടുംബാംഗങ്ങൾക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ഇതോടൊപ്പം തന്നെ കഴിഞ്ഞ ആഴ്ച നമ്മെ വേദനിപ്പിച്ച, നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ മുറിപ്പെടുത്തിയ ദാരുണ സംഭവമാണ് മധ്യപ്രദേശിലെ ഗഞ്ച്ബസോഡ സെന്റ് ജോസഫ്സ് സ്കൂളിനുനേരെ വിഎച്ച്പി, ബജ്‌രംഗ്ദൾ പ്രവർത്തകർ നടത്തിയ ആസൂത്രിതമായ അക്രമം. ഇതോടൊപ്പം തന്നെ കർണാടകയിലും, ഗുജറാത്തിലും, ബീഹാറിലും ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങളും ഏറെ ദുഃഖകരമാണ്. നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ മുറിപ്പെടുത്തുന്ന ഇത്തരത്തിലുള്ള അതിക്രമങ്ങൾ നമ്മെ നിരാശപ്പെടുത്താതെ പ്രാർത്ഥനയോടെ നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ, ക്രൈസ്തവജീവിതത്തെ ശക്തി പ്പെടുത്തുവാനാണ് നമ്മോട് ആഹ്വാനം ചെയ്യുന്നത്. ഈയൊരു ചിന്തയോടെ ഇന്നത്തെ സുവിശേഷ ഭാഗത്തെ സമീപിക്കുവാൻ നമുക്കാകണം.

ക്രിസ്തുമസിന് ഒരുക്കമായുള്ള മംഗളവാർത്താക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച്ച ജീവിതത്തിലെ, സംഭവങ്ങളിലൂടെ, പ്രാർത്ഥനയിലൂടെ, വ്യക്തികളിലൂടെ ദൈവം വെളിപ്പെടുത്തുന്നവയെ ദൈവഹിതമായി കാണുവാൻ സാധിക്കാതെ മൂകനായിപ്പോയ സഖറിയായെയാണ് നാം കണ്ടത്. മംഗളവാർത്താക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയാകട്ടെ, ദൈവഹിതത്തിന് മുൻപിൽ ഇതാ കർത്താവിന്റെ ദാസി എന്നും പറഞ്ഞ് സർവം സമർപ്പിതയാകുന്ന മറിയത്തെയാണ് സുവിശേഷം നമുക്ക് പരിചയപ്പെടുത്തി തന്നത്. ഈ മൂന്നാം ഞായറാഴ്ചത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം, മനുഷ്യരുടെ ഇടയിൽ തനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയുവാൻ കർത്താവ് തന്നെ കടാക്ഷിച്ചുവെന്ന ആത്മീയ ചിന്തയിൽ പുരോഹിതനായ സഖറിയായുടെ ഭാര്യ എലിസബത്ത് തന്റെ ഗർഭകാലം ചിലവഴിച്ച് പുത്രന് ജന്മം നൽകുന്നതും, കർത്താവ് അവളോട് വലിയ കാരുണ്യം…

View original post 873 more words

Leave a comment