പരിശുദ്ധ കുർബാനയ്ക്കുള്ള വിസീത്ത

♥️💔♥️💔♥️💔♥️💔
( പ്രിയരെ , ലക്ഷോപലക്ഷങ്ങൾക്ക് പരിശുദ്ധ കുർബാനയിൽ സംബന്ധിക്കാനും പരിശുദ്ധ കുർബാന നാവിൽ സ്വീകരിക്കാനും അവസരമില്ലാത്ത ഈദിവസങ്ങളിൽ അൾത്താരകളിൽ, സക്രാരികളിൽ തനിച്ചാകുന്നദിവ്യകാരുണ്യഈശോയെ നേരിൽ സന്ദർശിച്ചോ നാം ആയിരിക്കുന്ന ഇടങ്ങളിലായിരുന്നു കൊണ്ടോ പരിശുദ്ധ അമ്മയോടു ചേർന്ന് നമുക്കും ദിവ്യകാരുണ്യവിസീത്ത കഴിക്കാം. അനുഗ്രഹം പ്രാപിക്കാം.നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഒരു തവണ വിസീത്ത കഴിച്ച് അരൂപിയിൽ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന് സാധാരണഗതിയിൽ 3 വർഷത്തെ ദണ്ഡവിമോചനവും കോവിഡിന്റെ കാലയളവിൽ പൂർണ്ണ ദണ്ഡവിമോചനവും തിരുസഭ കല്പിച്ചിട്ടുണ്ട്. )
♥️💔♥️💔♥️💔♥️💔
✝️ ദൈവകാരുണ്യ സന്ദർശനം

♥️ ഏത്രയും പരിശുദ്ധ കുർബാനയ്ക്കുള്ള വിസീത്ത അർപ്പണം♥️
10 -ാം തീയതി

വി. അൽഫോൻസ് മരിയ ലിഗോരി
♥️♥️♥️♥️♥️♥️♥️♥️
പരിശുദ്ധജപമാലസഖ്യം
♥️💔♥️ 💔♥️💔♥️💔
പ്രാരംഭപ്രാർത്ഥന
🔥🔥🔥 🔥🔥🔥 🔥🔥
എന്റെ നാഥനായ യേശുവേ , അങ്ങ് മനുഷ്യ മക്കളോടുള്ള അത്യധികമായ സ്നേഹത്താലും അനുകമ്പയാലും പ്രേരിതനായി ഞങ്ങളെ പ്രതീക്ഷിച്ചു കൊണ്ട് മാടി വിളിച്ചുകൊണ്ട് , സ്വാഗതം ചെയ്തുകൊണ്ട് ഈ പരിശുദ്ധ കൂദാശയിൽ രാപകൽവാണരുളുകയാണല്ലോ.ഈ അൾത്താരയിലെ പരിശുദ്ധ കൂദാശയിൽ അങ്ങ് സത്യമായും സന്നിഹിതനാണെന്നു ഞാൻ വിശ്വസിക്കുന്നു . എന്റെ ശൂന്യതയുടെ ആഴത്തിൽനിന്ന് ഞാനങ്ങയെ ആരാധിക്കുന്നു . അങ്ങ് എനിക്കു നല്കിയ എല്ലാ അനുഗ്രഹങ്ങളെ പ്രതിയും ഏറ്റം പ്രത്യേകമായി ഈ പരിശുദ്ധ കൂദാശയിൽ അങ്ങയെ എനിക്കു നൽകിയതിനും അങ്ങയുടെ പരിശുദ്ധ മാതാവിനെ എന്റെ അഭിഭാഷകയായി നല്കിയതിനും ഈ യേശുആലയത്തിൽ അങ്ങയെ ആരാധിക്കാനായി എന്നെ വിളിച്ചതിനും ഞാനങ്ങേക്ക് നന്ദി പറയുന്നു . അങ്ങയുടെ ഏറ്റം സ്നേഹമുള്ള പരിശുദ്ധ ഹൃദയത്തെ ഞാൻ വന്ദിക്കുന്നു . ദൈവകാരുണ്യമെന്ന ഈ വലിയ ദാനത്തിനുള്ള കൃതജ്ഞതയാലും അങ്ങയുടെ എല്ലാ ശ്രതുക്കളിൽ നിന്നും അങ്ങ് സഹിക്കുന്ന നിന്ദാപമാനങ്ങൾക്കും പരിഹാരമായും എല്ലാവരാലും അവഗണിക്കപ്പെട്ടും അനാദരിക്കപ്പെട്ടും ലോകം മുഴുവനിലുമുള്ള സക്രാരികളിൽ വാഴുന്ന അങ്ങയെ സ്നേഹപൂർവ്വം ആരാധിക്കുന്നതിനായും , ഞാൻ ഈ വിസീത്ത അങ്ങേയ്ക്ക് സമർപ്പിക്കുന്നു . എന്റെ യേശുവേ , പൂർണ്ണ ഹൃദയത്തോടെ ഞാനങ്ങയെ സ്നേഹിക്കുന്നു. അനേകം പ്രാവശ്യം അങ്ങയുടെ അനന്ത നന്മയെ തിരസ്ക്കരിച്ചതിനെകുറിച്ച് ഞാൻ മനസ്തപിക്കുന്നു . അങ്ങയുടെ കരുണയിൽ ആശ്രയിച്ചുകൊണ്ട് ഇനി മേലിൽ അങ്ങയെ വേദനിപ്പിക്കുകയില്ലെന്നു ഞാൻ പ്രതിജ്ഞ ചെയ്യുന്നു . ഞാൻ എത്രയും ദൂരിതപൂർണ്ണനും അയോഗ്യനുമെങ്കിലും പരാതിവയ്ക്കാതെ എന്നെത്തന്നെ സമ്പൂർണ്ണമായി അങ്ങേയ്ക്കു സമർപ്പിക്കുന്നു . എന്റെ പൂർണ്ണ മനസ്സും , എല്ലാ പക്ഷങ്ങളും , ആഗ്രഹങ്ങളും , എനിക്കുള്ളതെല്ലാം എനിക്കായി ഒന്നും മാറ്റി വയ്ക്കാതെ അങ്ങേക്ക് കാഴ്ചവയ്ക്കുന്നു . ഇപ്പോൾ മുതൽ എന്നേയും എനിക്കുള്ളവയേയും അങ്ങയുടെ ഇഷ്ടംപോലെ വിനിയോഗിച്ചുകൊള്ളുക . കർത്താവായ യേശുവേ , എനിക്കൊന്നുമാത്രം മതി , അങ്ങയുടെ പരിശുദ്ധ സ്നേഹം . മരണംവരെ നിലനില്ക്കാനുള്ള വരവും അങ്ങയുടെ പരിശുദ്ധ മനസ്സ് പരിപൂർണ്ണമായി നിറവേറ്റാനുള്ള കൃപയും എനിക്കു നല്കുക . ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ആത്മാക്കളേയും , പ്രത്യേകിച്ച് അങ്ങേ പരിശുദ്ധ കൂദാശയോടും പരിശുദ്ധ അമ്മയോടും ഏറ്റം ഭക്തിയുണ്ടായിരുന്ന ആത്മാക്കളെ ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു . എല്ലാ നിർഭാഗ്യ പാപികൾക്കു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു . എന്റെ പ്രിയ രക്ഷിതാവേ , എന്റെ സമസ്ത സ്നേഹവും അങ്ങയുടെ പരിശുദ്ധ ഹൃദയത്തിലെ സ്നേഹത്തോടൊന്നിപ്പിച്ച് നിത്യപിതാവിന് സമർപ്പിക്കുകയും അങ്ങേ പരിശുദ്ധ നാമത്തിന്റെ ശക്തിയാലും , അങ്ങയുടെ നാമത്തിലും, അങ്ങയുടെ സ്നേഹത്തെപ്രതിയും ഈ അപേക്ഷകൾ സ്വീകരിച്ച് ഇവ നൽകുവാൻ കരുണയുണ്ടാകണമേ
♥️♥️♥️ ♥️♥️♥️ ♥️♥️♥️
10 -ാം ദിവസത്തെ വിസീത്ത

വി . അഗസ്റ്റിൻ പറയുന്നു . ലോകത്തിന്റെ ഭോഷന്മാരെ , വിവശരായ സൃഷ്ടികളെ , നിങ്ങളുടെ ഹൃദയത്തെ തൃപ്തിപ്പെടുത്താൻ എങ്ങോട്ടാണ് നിങ്ങൾ പോകുന്നത് ? യേശുവിന്റെ അടുത്തേയ്ക്ക് വരിക . നിങ്ങൾ അന്വേഷിക്കുന്ന ആനന്ദം നല്കാൻ അവിടുത്തേയ്ക്കു മാത്രമേ സാധിക്കൂ . “ അസംതൃപ്തരായ ആത്മാക്കളെ , എങ്ങോട്ടാണു നിങ്ങൾ പോകുന്നത് ? നിങ്ങൾ അന്വേഷിക്കുന്ന നന്മ പുറപ്പെടുന്നത് അവനിൽ നിന്നാണ് . എന്റെ ആത്മാവേ , ഇത്തരം വിഡ്ഢികളിൽ ഒന്നാകാതെ നിന്റെ ദൈവമായ യേശുവിനേ മാത്രം തേടുക ! “ എല്ലാ നന്മയും അടങ്ങിയിരിക്കുന്ന ഏക നന്മയെ തേടുക . അവിടുത്തെ വേഗത്തിൽ കണ്ടെത്താൻ നീ ആഗ്രഹിക്കുന്നെങ്കിൽ അവിടുന്ന് നിന്റെ അടുത്താണ് . നിന്റെ അഭിലാഷം അവിടുത്തോട് പറയുക . ഇതിനുവേണ്ടിയാണ് ഈ കുസ്തോദിയിൽ അവിടുന്ന് ആയിരിക്കുന്നത് . നിന്നെ ആശ്വസിപ്പിക്കുന്നതിനും , നിന്റെ അപേക്ഷകൾ സ്വീകരിക്കുന്നതിനും വേണ്ടിയാണ് . വി.ത്രേസ്യാ പറയുന്നു . രാജാവിനോട് സംസാരിക്കാൻ എല്ലാവരെയും അനുവദിക്കാറില്ല . ഏറ്റവും കൂടിയാൽ മൂന്നാമതൊരാൾവഴി തന്റെ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുക എന്നതുമാത്രമാണ് പ്രതീക്ഷിക്കാവുന്നത് . എന്നാൽ മഹത്വത്തിന്റെ രാജാവേ , അങ്ങയോടു സംസാരിക്കാൻ ഒരു മൂന്നാമനും ആവശ്യമില്ല . എല്ലാവരെയും കേൾക്കാൻ പരിശുദ്ധ കുർബാനയിൽ അങ്ങ് എപ്പോഴും സന്നദ്ധനാണ് . ആഗ്രഹിക്കുന്നവർക്കെല്ലാം അങ്ങയെ കണ്ടെത്തുകയും ചെയ്യാം . ഏതെങ്കിലും ഒരുവന് വളരെ പണിപ്പെട്ട് തന്റെ രാജാവിനോട് സംസാരിക്കാൻ അവസരം കിട്ടിയാൽ തന്നെ അതിന് മുമ്പ് എന്തെല്ലാം ബുദ്ധിമുട്ടുകൾ അവൻ സഹിക്കേണ്ടിവരും ! പ്രജകളെ കേൾക്കാൻ വർഷത്തിൽ ചില അവസരങ്ങൾ മാത്രമേ രാജാക്കൾ നല്കാറുള്ളു . എന്നാൽ കർത്താവായ യേശുവേ , ഈ പരിശുദ്ധ കൂദാശയിൽ വസിച്ചുകൊണ്ട് ഞങ്ങൾ ആഗ്രഹിക്കുമ്പോഴെല്ലാം , രാവും പകലും അങ്ങയെ സമീപിച്ച് സംസാരിക്കാൻ അങ്ങ് അനുവദിക്കുന്നല്ലോ .

ഓ , സ്നേഹത്തിന്റെ പരിശുദ്ധ കൂദാശയേ , പരിശുദ്ധ കുർബ്ബാനയിൽ അങ്ങയെത്തന്നെ അങ്ങ് നല്കുന്നു . അൾത്താരയിൽ അങ്ങ് വസിക്കുന്നു . അങ്ങയുടെ മൃദുല സ്നേഹം അനേക ഹൃദയങ്ങളെ അങ്ങിലേയ്ക്ക് ആകർഷിച്ച് അങ്ങയുടെ ഗാഢ സ്നേഹത്തിൽ വിസ്മയിച്ച് , ആനന്ദത്താൽ ജ്വലിച്ച് അങ്ങയെക്കുറിച്ച് മാത്രം ചിന്തിച്ച് ജീവിക്കുവാൻ അങ്ങ് അനുവദിക്കുന്നു . എന്റെ നിർഭാഗ്യം നിറഞ്ഞ ഹൃദയത്തെ അങ്ങിലേക്ക് വലിച്ചടുപ്പിക്കണമെ . അങ്ങയെ മാത്രം സ്നേഹിക്കുവാനും അങ്ങേ സ്നേഹത്താൽ ബന്ധിതനാകാനും ഞാൻ ആഗ്രഹിക്കുന്നു . ഇന്നും , എന്നേക്കും എന്റെ എല്ലാ പ്രതീക്ഷകളും , എല്ലാ അഭിലാഷങ്ങളും താത്പര്യങ്ങളും എന്റെ ആത്മാവും ശരീരവും ഗുണനിധിയായ അങ്ങേ കരങ്ങളിൽ അർപ്പിക്കുന്നു . എന്നെ സ്വീകരിച്ച് അങ്ങയുടെ ആഗ്രഹം പോലെ എന്നെ ഉപയോഗിക്കണമെ. ഓ ! എന്റെ ദൈവമായ യേശുവേ , അങ്ങയുടെ ദൈവീകമായ പദ്ധതികളെപ്പറ്റി ഞാൻ ഇനി ഒരിക്കലും പരാതിപ്പെടില്ല . ഈ പദ്ധതിയുടെ ഉറവിടം അങ്ങയുടെ ഹൃദയമാകയാൽ അതിൽ സ്നേഹം നിറഞ്ഞു നിൽക്കുന്നുവെന്നും എല്ലാം എന്റെ നന്മയ്ക്കാണെന്നും ഞാൻ മനസ്സിലാക്കുന്നു. അവയെല്ലാം അങ്ങയുടെ പരിശുദ്ധ മനസ്സാണ് എന്ന് എനിക്ക് ബോദ്ധ്യമായാൽ മാത്രം മതി , ഞാനവയെല്ലാം എന്റെ ഇഷടമായി ഇന്നും എന്നേക്കും സ്വീകരിച്ചു കൊള്ളാം . അങ്ങയുടെ ഹിതം പോലെ എന്നിലും എന്നോടും പ്രവർത്തിച്ചു കൊള്ളുക . അങ്ങയുടെ പരിശുദ്ധവും , നന്മ നിറഞ്ഞതും മനോഹരവും പൂർണ്ണവും സ്നേഹം നിറഞ്ഞതുമായ മനസ്സിനോട് എന്റെ സ്വന്തം മനസ്സിനെ ഞാൻ ഐക്യപ്പെടുത്തുന്നു . ദൈവമായ യേശുവിന്റെ പരിശുദ്ധ മനസ്സ് , അതെനിക്ക് ഏറ്റവും പ്രിയപ്പെട്ടതാകുന്നു. അങ്ങയോട് യോജിച്ചും ബന്ധിതമായും എന്റെ സ്വന്ത മനസ്സ് ജീവിക്കുകയും മരിക്കുകയും ചെയ്യട്ടെ . അങ്ങയുടെ ആനന്ദമാണ് എന്റെ ആനന്ദം . അങ്ങയുടെ ഇഷ്ടം എന്റേതാകുവാൻ ഞാൻ ആഗ്രഹിക്കുന്നു . എന്റെ ദൈവമായ യേശുവേ , എന്റെ ദൈവമായ യേശുവേ , എന്റെ ദൈവമായ യേശുവേ , എന്നെ സഹായിക്കണമേ . ഇനിമുതൽ അങ്ങേയ്ക്കായി മാത്രം ജീവിക്കുവാൻ ഇടവരുത്തണമേ . അങ്ങ് ആഗ്രഹിക്കുന്നതുമാത്രം ഞാനുമാഗ്രഹിക്കുവാൻ അനുഗ്രഹിക്കണമേ . അങ്ങേ സ്നേഹനിർഭരമായ മനസ്സിനെ സ്നേഹിക്കുവാൻ വേണ്ടിമാത്രം ഞാൻ ജീവിക്കട്ടെ . എനിക്കുവേണ്ടി മരിച്ച് അങ്ങെന്റെ ആഹാരമായതിനാൽ അങ്ങേയ്ക്കായി മരിക്കാൻ എനിക്ക് അനുഗ്രഹം തരണമേ . എന്റെ ഇഷ്ടം ചെയ്ത് അങ്ങയെ അപ്രീതിപ്പെടുത്താൻ ഇടയായ നിമിഷങ്ങളെ ഞാൻ ശപിക്കുന്നു . അങ്ങയെ സ്നേഹിക്കുന്നതുപോലെ അങ്ങേ ഹിതത്തേയും ഞാൻ സ്നേഹിക്കുന്നു . കാരണം , അങ്ങും അങ്ങയുടെ മനസ്സും ഒന്നായിരിക്കുന്നു . എന്റെ പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കുകയും എന്നെത്തന്നെ മുഴുവനായി അങ്ങേയ്ക്കർപ്പിക്കുകയും ചെയ്യുന്നു .

സുകൃതജപം
♥️♥️♥️ ♥️♥️♥️ ♥️♥️♥️

ഓ !യേശുവിന്റെ പരിശുദ്ധ മനസ്സ് , അങ്ങാണെന്റെ സ്നേഹം .

♥️♥️♥️ ♥️♥️♥️ ♥️♥️♥️

അരൂപിയിലുള്ള ദൈവകാരുണ്യ സ്വീകരണം
♥️💔♥️ 💔♥️💔 ♥️💔

എന്റെ യേശുവേ, അങ്ങ് ഈ പരിശുദ്ധ കൂദാശയിൽ സന്നിഹിതനാണെന്നു ഞാൻ വിശ്വസിക്കുന്നു . എല്ലാ വസ്തുക്കളെക്കാൾ ഞാനങ്ങയെ സ്നേഹിക്കുകയും എന്റെ ആത്മാവിലങ്ങയെ സ്വീകരിക്കുവാൻ ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു . പരിശുദ്ധ കൂദാശയിൽ അങ്ങയെ സ്വീകരിക്കുവാൻ ഇപ്പോൾ എനിക്കു സാധ്യമല്ലാത്തതിനാൽ അരൂപിയിൽ എന്റെ ഹൃദയത്തിലേക്ക് അങ്ങ് എഴുന്നള്ളി വരണമെ . അങ്ങ് എന്നിൽ സന്നിഹിതനാണെന്നു വിശ്വസിച്ച് ഞാനങ്ങയെ ആശ്ലേഷിക്കുകയും എന്നെ അങ്ങയോട് പൂർണ്ണമായും ഐക്യപ്പെടുത്തുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു . ഒരിക്കലും അങ്ങയിൽ നിന്ന് അകലാൻ എന്നെ അനുവദിക്കരുതേ .

♥️💔♥️ 💔♥️💔 ♥️💔♥️
പരിശുദ്ധ മാതാവിനോടുള്ള വിസീത്ത
♥️♥️♥️♥️♥️♥️♥️♥️♥️

മഹാരാജ്ഞി പറയുന്നു . “ എന്നോടുകൂടിയാണ് ധനം . എന്നെ സ്നേഹിക്കുന്നവരെ ഞാൻ സമ്പന്നരാക്കുന്നു ” ( സുഭാ 8 : 18 – 21) . പ്രസാദവരത്തിൽ സമ്പന്നരാകാൻ നമുക്ക് പരിശുദ്ധ മാതാവിനെ സ്നേഹിക്കാം . അറിവില്ലാത്തവൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗ്രന്ഥകർത്താവ് പരിശുദ്ധ അമ്മയെ ” പ്രസാദവരങ്ങളുടെ ഭണ്ഡാഗാരം ” എന്നു വിളിക്കുന്നു . സ്നേഹത്തോടും വിശ്വാസത്തോടും കൂടെ അവളെ അഭയം തേടുന്നവൻ അനുഗ്രഹീതനാണ് . എന്റെ പരിശുദ്ധ അമ്മേ , എന്റെ ശരണമേ , അങ്ങേക്കെന്നെ ഒരു വിശുദ്ധനാക്കാൻ കഴിയും . ഈ അനുഗ്രഹം മാത്രമേ അങ്ങയിൽ നിന്നു ഞാൻ പ്രതീക്ഷിക്കുന്നുള്ളു .
സുകൃതജപം
♥️♥️♥️♥️♥️♥️♥️♥️♥️

ഏറ്റവും സ്നേഹം നിറഞ്ഞ പരിശുദ്ധ മാതാവേ എനിക്ക് വേണ്ടി അപേക്ഷിക്കണമേ .

സമാപന പ്രാർത്ഥന
♥️♥️♥️ ♥️♥️♥️ ♥️♥️♥️

(പരിശുദ്ധ മാതാവിന്റെ ശക്തിയേറിയ പരിപാലന ലഭിക്കുന്നതിനുള്ള പ്രാർത്ഥന.)

എത്രയും പരിശുദ്ധയും അമലോത്ഭയും , കന്യകയും , എന്റെ അമ്മയുമായ പരിശുദ്ധ കന്യകാ മാതാവേ , എന്റെ കർത്താവായ രേശുവിന്റെ പരിശുദ്ധ അമ്മയും , ലോകത്തിന്റെ രാജ്ഞിയും , മദ്ധ്യസ്ഥയും , പ്രതീക്ഷയും , പാപികളുടെ സങ്കേതവുമായവളേ , എല്ലാവരിലും വച്ച് നിർഭാഗ്യവാനായ ഞാനങ്ങയുടെ സന്നിധിയിലണഞ്ഞിരിക്കുന്നു . ഓ ! മഹോന്നത രാജ്ഞീ , അങ്ങെന്റെ മേൽ ചൊരിഞ്ഞ എല്ലാ കൃപകൾക്കും പ്രത്യേകമായി പലപ്പോഴും എനിക്കർഹമായിരിക്കുന്ന നരകത്തിൽനിന്ന് എന്നെ രക്ഷിച്ചതിനും ഞാനങ്ങേയ്ക്ക് നന്ദി പറയുന്നു . ഏറ്റവും പ്രിയങ്കരിയായ നാഥേ , അങ്ങയെ എപ്പോഴും സേവിച്ചുകൊള്ളാമെന്നും , എല്ലാവരാലും അങ്ങ് സ്നേഹിക്കപ്പെടുന്നതിനായി എന്റെ സർവ്വശക്തിയോടും കൂടെ പ്രയത്നിച്ചു കൊള്ളാമെന്നും അങ്ങയോടുള്ള സ്നേഹത്തെപ്രതി ഞാൻ വാഗ്ദാനം ചെയ്യുന്നു . എന്റെ സർവ്വ പ്രതീക്ഷയും ഞാനങ്ങയിലർപ്പിക്കുന്നു . അങ്ങയുടെ സംരക്ഷണയിൽ എനിക്ക് രക്ഷ ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു . ഓ ! കരുണയുള്ള പരിശുദ്ധ മാതാവേ , എന്നെ അങ്ങയുടെ ദാസനായി / ദാസിയായി സ്വീകരിച്ച് അങ്ങയുടെ മേലങ്കിയുടെ കീഴിൽ സംരക്ഷിക്കണമേ . ദൈവമായ യേശുവിന്റെ പക്കൽ അങ്ങേയ്ക്കുള്ള ശക്തിയാൽ പ്രലോഭനങ്ങളിൽ നിന്നും എന്നെ കാത്തു കൊള്ളുകയോ , മരണംവരെ അവയെ ജയിക്കുന്നതിനുള്ള ശക്തി വാങ്ങിച്ചുതരുകയോ ചെയ്യണമെ . യേശു മിശിഹായോടുള്ള പരിപൂർണ്ണ സ്നേഹം അങ്ങയോടു ഞാനപേക്ഷിക്കുന്നു . അങ്ങയിലൂടെ നന്മരണം പ്രാപിക്കാമെന്ന് ഞാൻ പ്രത്യാശിക്കുന്നു . ഓ എന്റെ പരിശുദ്ധ അമ്മേ , അങ്ങേയ്ക്ക് ദൈവമായ യേശുവിനോടുള്ള സ്നേഹംവഴി എല്ലാ സമയത്തും പ്രത്യേകിച്ച് എന്റെ ജീവിതത്തിന്റെ അവസാന നാഴികകളിലും അങ്ങയുടെ സഹായം ഞാനപേക്ഷിക്കുന്നു . സ്വർഗ്ഗത്തിൽ അങ്ങയെ സുരക്ഷിതമായി കണ്ടു മുട്ടുന്നതു വരെ നിത്യതയിൽ അങ്ങയെ വാഴ്ത്തുന്നതുവരെ അങ്ങയുടെ കരുണയെ ആലപിക്കുന്നതുവരെ എന്നെ ഉപേക്ഷിക്കരുതേ . ആമേൻ . ഇതാണെന്റെ പ്രതീക്ഷ അതു സഫലമാകട്ടെ .

♥️💔♥️ 💔♥️💔 ♥️💔♥️

Advertisements

Leave a comment