Gospel of St. Luke Chapter 9 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 9 | Malayalam Bible | POC Translation

വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 9

അപ്പസ്‌തോലന്‍മാരെഅയയ്ക്കുന്നു

1 അവന്‍ പന്ത്രണ്ടുപേരെയും വിളിച്ച് സകല പിശാചുക്കളുടെയുംമേല്‍ അവര്‍ക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും.2 ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന്‍ അവരെ അയച്ചു.3 അവന്‍ പറഞ്ഞു:യാത്രയ്ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്.4 നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേ ശിക്കുന്നുവോ അവിടെ താമസിക്കുക. അവിടെനിന്നു പുറപ്പെടുകയും ചെയ്യുക.5 നിങ്ങളെ സ്വീകരിക്കാതിരിക്കുന്നവരുടെ പട്ടണത്തില്‍നിന്നു പോകുമ്പോള്‍ അവര്‍ക്കെതിരേ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിന്‍.6 അവര്‍ പുറപ്പെട്ട്, ഗ്രാമങ്ങള്‍തോറും ചുറ്റിസഞ്ചരിച്ച് സുവിശേഷം പ്രസംഗിക്കുകയും എല്ലായിടത്തും രോഗശാന്തി നല്‍കുകയുംചെയ്തു.

ഹേറോദേസിന്റെ ഉത്കണ്ഠ

7 സംഭവിച്ചതെല്ലാം കേട്ട് ഹേറോദേസ് രാജാവു പരിഭ്രാന്തനായി. എന്തെന്നാല്‍, യോഹന്നാന്‍മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നു ചിലരും,8 ഏലിയാ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നു മറ്റു ചില രും, പണ്ടത്തെ പ്രവാചകന്‍മാരില്‍ ഒരുവന്‍ ഉയിര്‍ത്തുവന്നിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞിരുന്നു.9 ഹേറോദേസ് പറഞ്ഞു: ഞാന്‍ യോഹന്നാനെ ശിരശ്‌ഛേദംചെയ്തു. പിന്നെ ആരെക്കുറിച്ചാണ് ഞാന്‍ ഇക്കാര്യങ്ങള്‍ കേള്‍ക്കുന്നത്? അവന്‍ ആരാണ്? അവനെ കാണാന്‍ ഹേറോദേസ് ആഗ്രഹിച്ചു.

അപ്പം വര്‍ദ്ധിപ്പിക്കുന്നു

10 അപ്പസ്‌തോലന്‍മാര്‍ മടങ്ങിവന്ന് തങ്ങള്‍ ചെയ്തതെല്ലാം യേശുവിനെ അറിയിച്ചു. അവന്‍ ബേത്‌സയ്ദാ എന്ന പട്ടണത്തിലേക്ക് അവരെ കൂട്ടിക്കൊണ്ടു പോയി.11 ഇതറിഞ്ഞ് ജനങ്ങള്‍ അവന്റെ പിന്നാലെ ചെന്നു. അവന്‍ അവരെ സ്വീകരിച്ച് ദൈവരാജ്യത്തെപ്പറ്റി അവരോടു പ്രസംഗിക്കുകയും രോഗശാന്തി ആവശ്യമായിരുന്നവരെ സുഖപ്പെടുത്തുകയുംചെയ്തു.12 പകല്‍ അസ്തമിച്ചു തുടങ്ങിയപ്പോള്‍ പന്ത്രണ്ടുപേരും അടുത്തുവന്ന് അവനോടു പറഞ്ഞു: നാം വിജനപ്രദേശത്തായതുകൊണ്ട് ഗ്രാമങ്ങളിലും നാട്ടിന്‍പുറങ്ങളിലും പോയി താമസിക്കുന്നതിനും ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതിനും ജനങ്ങളെ പറഞ്ഞയയ്ക്കുക.13 അവന്‍ പ്രതിവചിച്ചു: നിങ്ങള്‍ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: ഞങ്ങളുടെ പക്കല്‍ അഞ്ച് അപ്പവും രണ്ടു മത്‌സ്യവും മാത്രമേയുള്ളു, ഈ ജനങ്ങള്‍ക്കെല്ലാവര്‍ക്കും ഭക്ഷണം നല്‍കണമെങ്കില്‍ ഞങ്ങള്‍ പോയി വാങ്ങിക്കൊണ്ടുവരണം.14 അവിടെ ഏകദേശം അയ്യായിരം പുരുഷന്‍മാര്‍ ഉണ്ടായിരുന്നു. അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: അമ്പതുവീതം പന്തികളായി ജനങ്ങളെ ഇരുത്തുവിന്‍.15 അവര്‍ അങ്ങനെ ചെയ്തു; എല്ലാവരെയും ഇരുത്തി.16 അപ്പോള്‍ അവന്‍ ആ അ ഞ്ച് അപ്പവും രണ്ടു മീനും എടുത്ത്, സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി അവ ആശീര്‍വദിച്ചു മുറിച്ച്, ജനങ്ങള്‍ക്കു വിള മ്പാനായി ശിഷ്യന്‍മാരെ ഏല്‍പിച്ചു.17 എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ബാക്കിവന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ടനിറയെ അവര്‍ ശേഖരിച്ചു.

പത്രോസിന്റെ വിശ്വാസപ്രഖ്യാപനം

18 ഒരിക്കല്‍ അവന്‍ തനിയെ പ്രാര്‍ഥിക്കുകയായിരുന്നു. ശിഷ്യന്‍മാരും അവന്റെ കൂടെ ഉണ്ടായിരുന്നു. അപ്പോള്‍ അവന്‍ ചോദിച്ചു: ഞാന്‍ ആരെന്നാണു ജനങ്ങള്‍ പറയുന്നത്? അവര്‍ മറുപടി നല്‍കി.19 ചിലര്‍ സ്‌നാപകയോഹന്നാനെന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ പൂര്‍വപ്രവാചകന്‍മാരില്‍ ഒരാള്‍ ഉയിര്‍ത്തിരിക്കുന്നു എന്നുംപറയുന്നു.20 അപ്പോള്‍ അവന്‍ ചോദിച്ചു: ഞാന്‍ ആരെന്നാണു നിങ്ങള്‍ പറയുന്നത്? പത്രോസ് ഉത്തരം നല്‍കി: നീ ദൈവത്തിന്റെ ക്രിസ്തു ആണ്.

പീഡാനുഭവവും ഉത്ഥാനവും – ഒന്നാം പ്രവചനം

21 ഇക്കാര്യം ആരോടും പറയരുതെന്നു കര്‍ശനമായി നിരോധിച്ചതിനുശേഷം22 അവന്‍ അരുളിച്ചെയ്തു: മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും, ജനപ്രമാണികള്‍, പുരോഹിതപ്രമുഖന്‍മാര്‍, നിയമജ്ഞര്‍ എന്നിവരാല്‍ തിരസ്‌കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.23 അവന്‍ എല്ലാവരോടുമായി പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ.24 സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നെപ്രതി സ്വജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതിനെ ര ക്ഷിക്കും.25 ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താല്‍ അവന് എന്തു പ്രയോജനം?26 ഒരുവന്‍ എന്നെക്കുറിച്ചോ എന്റെ വചനങ്ങളെക്കുറിച്ചോ ലജ്ജിച്ചാല്‍ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെയും പിതാവിന്റെയും വിശുദ്ധ ദൂതന്‍മാരുടെയും മഹത്വത്തില്‍ വരുമ്പോള്‍ ലജ്ജിക്കും27 എന്നാല്‍, ദൈവരാജ്യം കാണുന്നതിനുമുമ്പു മരിക്കുകയില്ലാത്ത ചിലര്‍ ഈ നില്‍ക്കുന്നവരുടെ ഇടയിലുണ്ട് എന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.

യേശു രൂപാന്തരപ്പെടുന്നു.

28 അവന്‍ ഇതു പറഞ്ഞിട്ട് ഏകദേശം എട്ടുദിവസങ്ങള്‍ കഴിഞ്ഞ് പത്രോസ്, യോഹന്നാന്‍, യാക്കോബ് എന്നിവരെ കൂട്ടിക്കൊണ്ടു പ്രാര്‍ഥിക്കാന്‍മലയിലേക്കു കയ റിപ്പോയി.29 പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്റെ മുഖഭാവം മാറി; വസ്ത്രം വെണ്‍മയോടെ ശോഭിച്ചു.30 അപ്പോള്‍ രണ്ടുപേര്‍ – മോശയും ഏലിയായും – അവനോടു സംസാരിച്ചുകൊണ്ടിരുന്നു.31 അവര്‍ മഹത്വത്തോടെ കാണപ്പെട്ടു. അടുത്തുതന്നെ ജറുസലെമില്‍ പൂര്‍ത്തിയാകേണ്ട അവന്റെ കടന്നുപോകലിനെക്കുറിച്ചാണ് അവര്‍ സംസാരിച്ചത്.32 നിദ്രാവിവശരായിരുന്നിട്ടും പത്രോസും കൂടെയുള്ളവരും ഉണര്‍ന്നിരുന്നു. അവര്‍ അവന്റെ മഹത്വം ദര്‍ശിച്ചു; അവനോടുകൂടെ നിന്ന ഇരുവരെയും കണ്ടു.33 അവര്‍ പിരിഞ്ഞുപോകുമ്പോള്‍ പത്രോസ് യേശുവിനോടു പറഞ്ഞു: ഗുരോ, നാം ഇവിടെ ആയിരിക്കുന്നതു നല്ലതാണ്. ഞങ്ങള്‍ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം. ഒന്നു നിനക്ക്, ഒന്നു മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്. താന്‍ എന്താണു പറയുന്നതെന്ന് അവനുതന്നെ നിശ്ചയമില്ലായിരുന്നു.34 അവന്‍ ഇതു പറയുമ്പോള്‍ ഒരു മേഘംവന്ന് അവരെ ആവരണം ചെയ്തു. അവര്‍ മേഘത്തിനുള്ളിലായപ്പോള്‍ ശിഷ്യന്‍മാര്‍ ഭയപ്പെട്ടു.35 അപ്പോള്‍ മേഘത്തില്‍നിന്ന് ഒരു സ്വരം കേട്ടു: ഇവന്‍ എന്റെ പുത്രന്‍, എന്റെ തെരഞ്ഞെടുക്കപ്പെട്ടവന്‍; ഇവന്റെ വാക്കു ശ്രവിക്കുവിന്‍.36 സ്വരം നിലച്ചപ്പോള്‍ യേശു മാത്രം കാണപ്പെട്ടു. ശിഷ്യന്‍മാര്‍ മൗനം അവലംബിച്ചു; തങ്ങള്‍ കണ്ടതൊന്നും ആദിവസങ്ങളില്‍ അവര്‍ ആരോടും പറഞ്ഞില്ല.

പിശാചുബാധിച്ച ബാലനെസുഖപ്പെടുത്തുന്നു.

37 പിറ്റേദിവസം അവര്‍ മലയില്‍നിന്ന് ഇറങ്ങിവന്നപ്പോള്‍ വലിയ ഒരു ജനക്കൂട്ടം അവന്റെ അടുത്തുവന്നു.38 ജനക്കൂട്ടത്തില്‍നിന്ന് ഒരുവന്‍ വിളിച്ചുപറഞ്ഞു: ഗുരോ, എന്റെ മകനെ കടാക്ഷിക്കണമെന്ന് നിന്നോടു ഞാന്‍ അപേക്ഷിക്കുന്നു. അവന്‍ എന്റെ ഏക മകനാണ്.39 അവനെ ഒരു അശുദ്ധാത്മാവു പിടികൂടുന്നു. അപ്പോള്‍ അവന്‍ പെട്ടെന്ന് നിലവിളിക്കുന്നു. നുരയും പതയും പുറപ്പെടുന്നതുവരെ അത് അവനെ ഞെരുക്കി പീഡിപ്പിക്കുകയും പരിക്കേല്‍പിക്കുകയും ചെയ്യുന്നു. അത് അവനെ വിട്ടുമാറുന്നുമില്ല.40 അതിനെ പുറത്താക്കാന്‍ ഞാന്‍ നിന്റെ ശിഷ്യന്‍മാരോട് അപേക്ഷിച്ചു. എന്നാല്‍, അവര്‍ക്കു സാധിച്ചില്ല.41 യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്ത, വഴിപിഴച്ച തലമുറയേ, ഞാന്‍ എത്രനാള്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും? എത്രനാള്‍ നിങ്ങളോടു ക്ഷമിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരുക.42 യേശുവിന്റെ അടുത്തേക്കു വരുമ്പോള്‍ത്തന്നെ പിശാച് അവനെ നിലത്തുവീഴ്ത്തി പീഡിപ്പിച്ചു. യേശു അശുദ്ധാത്മാവിനെ ശാസിക്കുകയും കുട്ടിയെ സുഖപ്പെടുത്തി പിതാവിനെ ഏല്‍പിക്കുകയും ചെയ്തു.43 ദൈവത്തിന്റെ മഹത്തായ ശക്തിയെക്കുറിച്ച് എല്ലാവരും അദ്ഭുതപ്പെട്ടു.

പീഡാനുഭവത്തെക്കുറിച്ചു രണ്ടാം പ്രവചനം.

44 അവന്റെ പ്രവൃത്തികളെക്കുറിച്ച് എല്ലാവരും വിസ്മയിക്കവേ, അവന്‍ ശിഷ്യരോടു പറഞ്ഞു. ഈ വചനങ്ങള്‍ നിങ്ങളില്‍ ആഴത്തില്‍ പതിയട്ടെ. മനുഷ്യപുത്രന്‍മ നുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടാന്‍ പോകുന്നു.45 അവര്‍ക്ക് ഈ വചനം മന സ്‌സിലാക്കാന്‍ കഴിഞ്ഞില്ല. അവര്‍ക്കു മന സ്‌സിലാക്കാന്‍ സാധിക്കാത്തവിധം അത് അത്രനിഗൂഢമായിരുന്നു. അതെപ്പറ്റി അവനോടു ചോദിക്കാന്‍ അവര്‍ ഭയപ്പെട്ടു.

ആരാണു വലിയവന്‍?

46 തങ്ങളില്‍ വലിയവന്‍ ആരാണ് എന്ന് അവര്‍ തര്‍ക്കിച്ചു.47 അവരുടെ ഹൃദയവിചാരങ്ങള്‍ അറിഞ്ഞ യേശു ഒരു ശിശുവിനെ എടുത്ത് അടുത്തുനിറുത്തി,48 അവരോടു പറഞ്ഞു: എന്റെ നാമത്തില്‍ ഈ ശിശുവിനെ സ്വീകരിക്കുന്ന ഏവനും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളില്‍ ഏറ്റവും ചെറിയവന്‍ ആരോ അവനാണ് നിങ്ങളില്‍ ഏറ്റവും വലിയന്‍.

നിങ്ങള്‍ക്ക് എതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ്

49 യോഹന്നാന്‍ പറഞ്ഞു: ഗുരോ, നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങള്‍ കണ്ടു. അവന്‍ ഞങ്ങളോടൊപ്പം നിന്നെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങള്‍ അവനെ തടഞ്ഞു.50 യേശു പറഞ്ഞു: അവനെ തടയേണ്ടാ, എന്തെന്നാല്‍, നിങ്ങള്‍ക്ക് എതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ്.

സമരിയാക്കാരുടെ തിരസ്‌കാരം

51 തന്റെ ആരോഹണത്തിന്റെ ദിവസങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കവേ, അവന്‍ ജറുസലെമിലേക്കു പോകാന്‍ ഉറച്ചു.52 അവന്‍ തനിക്കു മുമ്പേ ഏതാനും ദൂതന്‍മാരെ അയച്ചു. അവനുവേണ്ട ഒരുക്കങ്ങള്‍ ചെയ്യാന്‍ അവര്‍ സമരിയാക്കാരുടെ ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു.53 അവന്‍ ജറുസലെമിലേക്കു പോവുകയായിരുന്നതുകൊണ്ട് അവര്‍ അവനെ സ്വീകരിച്ചില്ല.54 ഇതു കണ്ടപ്പോള്‍ ശിഷ്യന്‍മാരായ യാക്കോബുംയോഹന്നാനും പറഞ്ഞു: കര്‍ത്താവേ, സ്വര്‍ ഗത്തില്‍നിന്ന് അഗ്‌നി ഇറങ്ങി ഇവരെ നശിപ്പിക്കട്ടെ എന്ന് ഞങ്ങള്‍ പറയട്ടെയോ?55 അവന്‍ തിരിഞ്ഞ് അവരെ ശാസിച്ചു.56 അവര്‍ മറ്റൊരു ഗ്രാമത്തിലേക്കുപോയി.

ശിഷ്യത്വം ആവശ്യപ്പെടുന്നത്യാഗങ്ങള്‍

57 അവര്‍ പോകുംവഴി ഒരുവന്‍ അവനോടു പറഞ്ഞു: നീ എവിടെപ്പോയാലും ഞാന്‍ നിന്നെ അനുഗമിക്കും.58 യേശു പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും ആകാശത്തിലെ പക്ഷികള്‍ക്കു കൂടുകളും ഉണ്ട്; മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ല.59 അവന്‍ വേറൊരുവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ പറഞ്ഞു: കര്‍ത്താ വേ, ഞാന്‍ ആദ്യം പോയി എന്റെ പിതാവിനെ സംസ്‌കരിക്കാന്‍ അനുവദിച്ചാലും.60 അവന്‍ പറഞ്ഞു: മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ; നീ പോയി ദൈവരാജ്യം പ്രസംഗിക്കുക.61 മറ്റൊരുവന്‍ പറഞ്ഞു: കര്‍ത്താവേ, ഞാന്‍ നിന്നെ അനുഗമിക്കാം; പക്‌ഷേ, ആദ്യം പോയി എന്റെ വീട്ടുകാരോടു വിടവാങ്ങാന്‍ അനുവദിക്കണം.62 യേശു പറഞ്ഞു: കലപ്പയില്‍ കൈ വച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്നഒരുവനും സ്വര്‍ഗരാജ്യത്തിനു യോഗ്യനല്ല.

Advertisements
Advertisements
St. Luke, the Evangelist
Advertisements
Gospel of St. Luke
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s