വിശുദ്ധ ശിമയോന്‍

⚜️⚜️⚜️ February 1️⃣8️⃣⚜️⚜️⚜️
വിശുദ്ധ ശിമയോന്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

യേശുവിന്റെ രക്തബന്ധത്തില്‍ പെട്ട ഒരാളായിരുന്നു വിശുദ്ധ ശിമയോന്‍. അപ്പസ്തോലിക കാലഘട്ടത്തിന്റെ ആദ്യ നാളുകളില്‍ തന്നെ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. ക്ലിയോഫാസിന്റെ മകനായിരുന്ന ശിമയോന്‍ അപ്പസ്തോലനായ യാക്കോബിന്റെ പിന്‍ഗാമിയായി ജെറുസലേമിലെ രണ്ടാമത്തെ മെത്രാനായി എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

ട്രാജന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ ഗവര്‍ണറായിരുന്ന അറ്റിക്കൂസ് വിശുദ്ധനെ ‘ഒരു ക്രിസ്ത്യാനിയും, യേശുവുമായി രക്തബന്ധമുള്ളവനെന്നും’ പറഞ്ഞ് കുറ്റം ചുമത്തി തടവിലാക്കി. യേശുവിന്റെ മരണത്തിനു ശേഷം കുറച്ച് കാലത്തോളം ദാവീദിന്റെ പിന്‍ഗാമികളായിട്ടുള്ള എല്ലാവരേയും പിടികൂടി തടവിലാക്കിയിരുന്നു. എല്ലാവിധത്തിലുള്ള പീഡനങ്ങള്‍ക്ക് ശേഷം രക്ഷകനേ വധിച്ചതുപോലെ പോലെ വിശുദ്ധനേയും കുരിശില്‍ തറച്ചു കൊന്നു.

തന്റെ 120 മത്തെ വയസ്സില്‍ ധൈര്യത്തോടും സന്തോഷത്തോടും കൂടിയാണ് കുരിശു മരണം ഏറ്റുവാങ്ങിയതെന്ന് അതിനു സാക്ഷ്യം വഹിച്ചവര്‍ പ്രശംസിച്ചിട്ടുണ്ട്. 106 ഫെബ്രുവരി 18നാണ് വിശുദ്ധന്‍ രക്തസാക്ഷിത്വം വരിച്ചത്‌. ജെറുസലേമിനെ ഉപരോധിക്കുന്നതും, നാശമാക്കുന്നതും ഈ വിശുദ്ധന്റെ മെത്രാന്‍ ഭരണ സമയത്താണ്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ജര്‍മ്മന്‍ കവിയായ ആഞ്ചില്‍ബെര്‍ട്ട്

2. ഏഷ്യാമൈനറിലെ ചാരലമ്പിയാസും കൂട്ടരും

3. ആഫ്രിക്കന്‍ രക്തസാക്ഷികളായ ലുസിയൂസും സില്‍വാനൂസും റൂത്തുളൂസുംക്ലാസിക്കൂസും സെക്കൂസും ഫ്രുക്സ്തുളൂസും മാക്സിമൂസും

4. ക്ലോഡ് ദെലാ കൊളമ്പിയേര്‍

5. മാക്സിമൂസും ക്ലവേഡിയൂസും പ്രെപെഡിക്നായും അലക്സാണ്ടറും കുത്തിയാസും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അത്തിവൃക്‌ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്‌കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്‌ദിക്കും.
ഹബക്കുക്ക്‌ 3 : 17

എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.
ഫിലിപ്പി 4 : 13

യാക്കോബേ, നിന്നെ സൃഷ്‌ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്‌ത കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്‌ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്‌.
ഏശയ്യാ 43 : 1

അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്‌ജിതരാവുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 34 : 5

ആകയാല്‍, ദൈവഹിതമനുസരിച്ചു സഹിക്കുന്നവര്‍ നന്‍മചെയ്‌തുകൊണ്ടു വിശ്വസ്‌തനായ സ്രഷ്‌ടാവിനു തങ്ങളുടെ ആത്‌മാക്കളെ ഭരമേല്‍പിക്കട്ടെ.
1 പത്രോസ് 4 : 19

Advertisements

മടിയനായ മനുഷ്യാ, എറുമ്പിന്റെ പ്രവൃത്തി കണ്ട്‌ വിവേകിയാവുക. മേലാളനോ കാര്യസ്‌ഥനോ രാജാവോ ഇല്ലാതെ അതു വേനല്‍ക്കാലത്ത്‌ കലവറയൊരുക്കി കൊയ്‌ത്തുകാലത്ത്‌ ഭക്‌ഷണം ശേഖരിച്ചു വയ്‌ക്കുന്നു.
സുഭാഷിതങ്ങള്‍ 6 : 6-8

പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്‌. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന്‌ അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്‌.
നിങ്ങള്‍ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ്‌ അറിയുന്നു.
മത്തായി 6 : 7-8

മകനേ, എന്റെ വാക്കുകള്‍അനുസരിക്കുകയും,
എന്റെ കല്‍പനകള്‍ നിധിപോലെകാത്തുസൂക്‌ഷിക്കുകയും ചെയ്യുക.
സുഭാഷിതങ്ങള്‍ 7 : 1

ഞാന്‍ നിങ്ങളോടു പറയുന്നു: എന്തു ഭക്‌ഷിക്കും, എന്തു പാനംചെയ്യും എന്നു ജീവനെക്കുറിച്ചോ എന്തു ധരിക്കും എന്നു ശരീരത്തെക്കുറിച്ചോ നിങ്ങള്‍ ഉത്‌കണ്‌ഠാകുലരാകേണ്ടാ. ഭക്‌ഷണത്തെക്കാള്‍ ജീവനും വസ്‌ത്രത്തെക്കാള്‍ ശരീരവും ശ്രേഷ്‌ഠമല്ലേ?
മത്തായി 6 : 25

Advertisements

Leave a comment