2 Corinthians Chapter 10 | 2 കോറിന്തോസ്, അദ്ധ്യായം 10 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം, അദ്ധ്യായം 10

പൗലോസിന്റെന്യായവാദം

1 അടുത്തായിരിക്കുമ്പോള്‍ വിനീതനും അകന്നിരിക്കുമ്പോള്‍ തന്‍േറ ടിയുമെന്ന് നിങ്ങള്‍ കരുതുന്ന പൗലോസായ ഞാന്‍ ക്രിസ്തുവിന്റെ സൗമ്യതയുടെയും ശാന്തതയുടെയും പേരില്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു.2 ഞങ്ങളെ ജഡികന്‍മാരായി കരുതുന്ന ചിലരുണ്ട്. അവരെ ധീരമായി നേരിടാമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. എന്നാല്‍, നിങ്ങളുടെ അടുത്തുവരുമ്പോള്‍ എന്റെ ധൈര്യം പ്രകടിപ്പിക്കാന്‍ ഇടവരുത്തരുതേ എന്ന് അഭ്യര്‍ഥിക്കുന്നു.3 ഞങ്ങള്‍ ജീവിക്കുന്നതു ജഡത്തിലാണെങ്കിലും ജഡികപോരാട്ടമല്ല ഞങ്ങള്‍ നടത്തുന്നത്.4 എന്തുകൊണ്ടെന്നാല്‍, ഞങ്ങളുടെ സമരായുധങ്ങള്‍ ജഡികമല്ല; ദുര്‍ഗമങ്ങളായ കോട്ടകള്‍ തകര്‍ക്കാന്‍ ദൈവത്തില്‍ അവ ശക്തങ്ങളാണ്.5 ദൈവത്തെപ്പറ്റിയുള്ള അറിവിനെതിരായ വാദമുഖങ്ങളെയും ഔദ്ധത്യപൂര്‍ണമായ എല്ലാ പ്രതിബന്ധങ്ങളെയും ഞങ്ങള്‍ തകര്‍ക്കുകയും ക്രിസ്തുവിനെ അനുകരിക്കേണ്ട തിന് എല്ലാ ചിന്താഗതികളെയും കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു.6 നിങ്ങള്‍ പൂര്‍ണമായി അനുസരിക്കുന്നവരായതിനുശേഷം അ നുസരിക്കാത്തവരെ ശിക്ഷിക്കാന്‍ ഞങ്ങള്‍ സന്നദ്ധരായിരിക്കുകയാണ്.7 നിങ്ങള്‍ കണ്‍മുമ്പിലുള്ളതു കാണുക. ആരെങ്കിലും താന്‍ ക്രിസ്തുവിനുള്ളവനാണെന്നു ദൃഢമായി വിശ്വസിക്കുന്നെങ്കില്‍, ഞങ്ങളും അവനെപ്പോലെ ക്രിസ്തുവിനുള്ളവരാണെന്നു മനസ്‌സിലാക്കിക്കൊള്ളട്ടെ.8 ഞങ്ങളുടെ അധികാരത്തെപ്പറ്റി ഞാന്‍ കുറച്ചധികം പ്രശംസിച്ചാലും അതില്‍ എനിക്കു ലജ്ജിക്കാനില്ല. നിങ്ങളെ പടുത്തുയര്‍ത്താനാണ്, നശിപ്പിക്കാനല്ല, കര്‍ത്താവ് ഞങ്ങള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്.9 ലേഖനത്തിലൂടെ നിങ്ങളെ ഭയപ്പെടുത്തുന്നവനായി എന്നെ നിങ്ങള്‍ കണക്കാക്കരുത്.10 എന്തെന്നാല്‍, ചിലര്‍ പറയുന്നു: അവന്റെ ലേഖനങ്ങള്‍ ഈടുറ്റതും ശക്തവുമാണ്. എന്നാല്‍, അവന്റെ ശാരീരികസാന്നിധ്യം അശക്തവും ഭാഷണം മനസ്‌സിലേ ശാത്തതുമാണ്.11 അകലെയായിരിക്കുമ്പോള്‍ ലേഖനത്തിലൂടെ പറയുന്നതുതന്നെയാണ് അടുത്തായിരിക്കുമ്പോള്‍ ഞങ്ങള്‍പ്രവര്‍ത്തിക്കുന്നത് എന്ന് ഇക്കൂട്ടര്‍ ധരിക്കട്ടെ.12 ആത്മപ്രശംസ നടത്തുന്നവരുടെ ഗണത്തില്‍പ്പെടാനോ ഞങ്ങളെ അവരോടു താരതമ്യം ചെയ്യാനോ ഞങ്ങള്‍ തുനിയുന്നില്ല. പരസ്പരം അളക്കാനും തുലനം ചെയ്യാനും സാഹസപ്പെടുന്ന വിഡ്ഢികളാണ് അവര്‍.13 ഞങ്ങള്‍ അതിരുകടന്ന് ആത്മപ്രശംസ ചെയ്യുകയില്ല. ദൈവം ഞങ്ങള്‍ക്കു നിശ്ചയിച്ചുതന്നിട്ടുള്ള പരിധി ഞങ്ങള്‍ പാലിക്കും. ആ പരിധിയില്‍ നിങ്ങളും ഉള്‍പ്പെടുന്നു.14 നിങ്ങളുടെ അടുത്ത് എത്തിയിട്ടില്ലാത്തവരെപ്പോലെ കൈയെത്തിച്ചുപിടിക്കാന്‍ ഉദ്യമിക്കുകയല്ല. ക്രിസ്തുവിന്റെ സുവിശേഷവുമായി നിങ്ങളുടെയടുത്തു വന്നതു ഞങ്ങളാണല്ലോ.15 അന്യരുടെ പ്രയത്‌നങ്ങളുടെ ഫലം സ്വായത്തമാക്കി അതിരുകവിഞ്ഞ് അഹങ്കരിക്കുന്നവരല്ല ഞങ്ങള്‍. നിങ്ങളുടെ വിശ്വാസം വര്‍ധിക്കുന്നതനുസരിച്ച്, നിങ്ങളുടെയിടയില്‍ ഞങ്ങളുടെ അധികാരമണ്ഡലം പൂര്‍വോപരി വികസിക്കുമെന്നാണ് ഞങ്ങളുടെ പ്രത്യാശ.16 അപ്പോള്‍, അന്യന്റെ വയലില്‍ച്ചെയ്ത ജോലികളെപ്പറ്റി പ്രശംസിക്കാതെ, നിങ്ങള്‍ക്കപ്പുറമുള്ള സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിക്കാന്‍ ഞങ്ങള്‍ക്കു കഴിയും.17 അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കട്ടെ.18 എന്തെന്നാല്‍, തന്നെത്തന്നെ പ്രശംസിക്കുന്നവനല്ല, കര്‍ത്താവു പ്രശംസിക്കുന്നവനാണ് സ്വീകാര്യന്‍.

Advertisements
Advertisements
Advertisements
Advertisements
Advertisements

Leave a comment