ക്യാമറ കയ്യിലേന്തിയ കന്യാസ്ത്രീയ്ക്ക് അപൂർവ്വ റെക്കോർഡ്

ക്യാമറ കയ്യിലേന്തിയ കന്യാസ്ത്രീയ്ക്ക് അപൂർവ്വ റെക്കോർഡ്

പ്രൊഫഷണൽ സിനിമാട്ടോഗ്രാഫറായ ആദ്യ സന്യാസിനി എന്ന അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ് തൃശൂർ സ്വദേശിനിയായ സി. ലിസ്‌മി സി.എം.സി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലാണ് സി. ലിസ്‌മി ഇടം നേടിയിരിക്കുന്നത്.

യാദൃശ്ചികമായി കയ്യിൽ കിട്ടിയ ഒരു ചെറിയ ക്യാമറയിൽനിന്ന് ആരംഭിച്ച കമ്പമാണ് സി. ലിസ്‌മിയെ “പ്രൊഫഷണൽ ക്യാമറാ നൺ” ആക്കി മാറ്റിയത്. താൽപ്പര്യം തിരിച്ചറിഞ്ഞ സുപ്പീരിയേഴ്സ് സി. ലിസ്‌മിയെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. സിനിമറ്റോഗ്രഫിയിലും എഡിറ്റിങ്ങിലും ഡിപ്ലോമ കോഴ്സ് കഴിഞ്ഞ സിസ്റ്റർ തുടർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന് ജേർണലിസത്തിൽ ബിരുദവും കരസ്ഥമാക്കി. നൂറിൽപരം ഗാനചിത്രീകരണങ്ങളും ഏതാനും ഡോക്യുമെന്ററികളും, ഒട്ടേറെ ഷോർട്ട് ഫിലിമുകളും ഇതിനകം സി. ലിസ്‌മി ചെയ്തിട്ടുണ്ട്.

സന്യസ്തരുടെ ആകാശം വിശാലമാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ച സി. ലിസ്‌മിക്ക് ആശംസകൾ…

Advertisements
സി. ലിസ്‌മി സി.എം.സി.
Advertisements

One thought on “ക്യാമറ കയ്യിലേന്തിയ കന്യാസ്ത്രീയ്ക്ക് അപൂർവ്വ റെക്കോർഡ്

Leave a comment