Daily Saints

Daily Saints in Malayalam April 4

⚜️⚜️⚜️⚜️ April 0️⃣4️⃣⚜️⚜️⚜️⚜️
സെവില്ലേയിലെ മെത്രാനായിരിന്ന വിശുദ്ധ ഇസിദോര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

സ്പെയിനില്‍ ഏറ്റവും കൂടുതലായി ആദരിക്കപ്പെടുന്ന വിശുദ്ധ ഇസിദോര്‍, സഭയിലെ ഏറ്റവും തിളക്കമാര്‍ന്ന വേദപാരംഗതന്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്. ദൈവം അതിനായിട്ടാണ് വിശുദ്ധനെ സൃഷ്ടിച്ചതെന്ന് വിശുദ്ധ ബ്രോലിയോ പറയുന്നു. കാര്‍ത്താജേന എന്ന പട്ടണത്തിലായിരുന്നു വിശുദ്ധന്‍ ജനിച്ചത്, ആ നാട്ടിലെ ശ്രേഷ്ഠ വ്യക്തിത്വങ്ങളില്‍പ്പെടുന്ന സെവേരിയനും, തിയോഡോറയുമായിരുന്നു വിശുദ്ധന്റെ മാതാപിതാക്കള്‍. അസാധാരണമായ ദൈവഭക്തിയുടെ ഉദാഹരണമായിരുന്നു അവര്‍. വിശുദ്ധന്റെ സഹോദരന്‍മാരായിരുന്ന ലിയാണ്ടറും, ഫ്ലൂജെന്റിയൂസും പില്‍കാലത്തെ മെത്രാന്‍മാര്‍ ആയിരുന്നു. കൂടാതെ വിശുദ്ധന്റെ സഹോദരിയായിരുന്ന ഫ്ലോറെന്റിയാനയും വിശുദ്ധരുടെ ഗണത്തില്‍പ്പെടുത്തി ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ്. അസാധാരണമായ നന്മയും, വിജ്ഞാനവും കൊണ്ട് സഭാസേവനത്തിനുള്ള യോഗ്യത യുവത്വത്തില്‍ തന്നെ നേടിയിരുന്ന വിശുദ്ധന്‍ സെവില്ലേയിലെ മെത്രാപ്പോലീത്തയായിരുന്ന തന്റെ സഹോദരനായ ലിയാണ്ടറിനെ, മതവിരുദ്ധവാദികളായ വിസിഗോത്തുകളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതില്‍ സഹായിച്ചു പോന്നു. ഈ ഭാരിച്ച ഉത്തരവാദിത്വം വിശുദ്ധന്‍ വളരെ സന്തോഷപൂര്‍വ്വവും, ആവേശത്തോടും കൂടി നിര്‍വഹിച്ചു.

രാജാക്കന്‍മാരായിരുന്ന റിക്കാര്‍ഡ്, ലിയൂബാ, വിറ്റെറിക്ക്, ഗുണ്ടര്‍മാര്‍, സിസെബട്ട് തുടങ്ങിയവരുടെ ഭരണകാലങ്ങളില്‍ അദ്ദേഹം തന്റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് പോന്നു. 600-ല്‍ വിശുദ്ധ ലിയാണ്ടറിന്റെ നിര്യാണത്തോടെ, അദ്ദേഹത്തെ പിന്തുടര്‍ന്ന്‍ സെവില്ലേ 601 ൽ സഭയുടെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. വിശുദ്ധന്‍ അരുളപ്പാടും, ആത്മാവുമായിരുന്ന നിരവധി സമ്മേളനങ്ങളിലൂടെ അദ്ദേഹം സ്പെയിനിലെ സഭയില്‍ അച്ചടക്കം വീണ്ടെടുക്കുകയും, സമാധാനം പുനസ്ഥാപിക്കുകയും ചെയ്തു.

619-ല്‍ വിശുദ്ധന്‍ അദ്ധ്യക്ഷനായ സെവില്ലെ സമ്മേളനത്തില്‍ ഒരു പൊതുവാദത്തിലൂടെ അദ്ദേഹം ‘സിറിയയില്‍ നിന്നും വന്ന അസെഫാലിയിലെ മെത്രാനായിരുന്ന ഗ്രിഗറി പിന്തുടര്‍ന്നിരുന്ന യൂട്ടിച്ചിയന്‍ സിദ്ധാന്തത്തെ’ എതിര്‍ക്കുകയും അത് തെറ്റാണെന്ന് തെളിവ്‌ സഹിതം തെളിയിക്കുകയും ചെയ്തു. തുടര്‍ന്ന് അതേ സ്ഥലത്തു വെച്ച് തന്നെ ഗ്രിഗറി കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.

610-ല്‍ സ്പെയിനിലെ മെത്രാന്‍മാരെല്ലാവരും ചേര്‍ന്ന് ടോള്‍ഡോയില്‍ ഒരു പൊതുയോഗം കൂടുകയും ആ നഗരത്തിലെ മെത്രാപ്പോലീത്തയെ സ്പെയിനിന്റേ മുഴുവന്‍ ധാര്‍മ്മിക-ആചാര്യനായി നിയമിക്കുകയും ചെയ്തു. ടോള്‍ഡോയിലെ ഏറ്റവും പ്രസിദ്ധമായ നാലാമത്തെ സമ്മേളനത്തില്‍ അവിടത്തെ മെത്രാപ്പോലീത്തയായിരുന്ന ജസ്റ്റസ് സന്നിഹിതനായിരുന്നുവെങ്കിലും പ്രധാന അദ്ധ്യക്ഷന്‍ വിശുദ്ധ ഇസിദോര്‍ ആയിരുന്നുവെന്ന് നമുക്ക്‌ കാണാവുന്നതാണ്. തന്റെ സഭയുടെ ശ്രേഷ്ടത മൂലമല്ല മറിച്ച് അദ്ദേഹത്തിന്റെ യോഗ്യതയെ മാനിച്ചായിരുന്നു ഈ തീരുമാനം. വിശുദ്ധന്റെ അസാധാരണമായ ഈ യോഗ്യതകള്‍ മൂലം തന്നെ അദ്ദേഹത്തെ സ്പെയിനിലെ മുഴുവന്‍ സഭകളുടേയും വേദപാരംഗതനായാണ് പരിഗണിച്ചിരുന്നത്.

വിശുദ്ധ ഇസിദോര്‍ തന്റെ പ്രയത്നങ്ങളുടെ നേട്ടങ്ങള്‍ ഭാവിതലമുറകള്‍ക്ക് വേണ്ടി സൂക്ഷിച്ചിരുന്നു. അദ്ദേഹം നിരവധി ഉപകാരപ്രദമായ രചനകള്‍ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മീയ രചനകള്‍ ആരുടേയും ഹൃദയത്തെ സ്പര്‍ശിക്കുന്നവയാണ്. അദ്ദേഹത്തിന്റെ ഭാഷയുടെ ഭംഗിയും, വിനയവും ആ കാലഘട്ടത്തിന്റെ സംഭാവനകള്‍ അല്ലായിരുന്നു. അദ്ദേഹത്തിന്റെ രചനാ രീതി വളരെ ഒതുക്കവും, വ്യക്തതയുമായിരുന്നു. വിശുദ്ധ ഇസിദോര്‍ ലാറ്റിന്‍, ഗ്രീക്ക്, ഹീബ്രു എന്നീ ഭാഷകള്‍ വളരെ നല്ലരീതിയില്‍ കൈകാര്യം ചെയ്യുമായിരുന്നുവെന്നും ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വിശുദ്ധന്റെ മരണത്തിന് പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം കൂടിയ ടോള്‍ഡോയില്‍ കൂടിയ വിശ്വാസികളുടെ എട്ടാമത്തെ മഹാ സമ്മേളത്തില്‍ ‘മികച്ച വേദപാരംഗതന്‍, കത്തോലിക്കാ സഭയുടെ ആഭരണം, ഏറ്റവും അറിവുള്ള മനുഷ്യന്‍, പില്‍ക്കാല ജനതകള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയയ വിശിഷ്ട വ്യക്തിത്വം’ എന്നിങ്ങനെയൊക്കെയായിരുന്നു വിശുദ്ധനെ വിശേഷിപ്പിച്ചിരുന്നത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. മൊന്തെകൊര്‍വീനോയിലെ ആല്‍ബെര്‍ട്ട്

2. കാഥറിന്‍ തോമസ്‌

3. എഥെന്‍ ബുര്‍ഗാ

4. കോര്‍ബിയയിലെ ജൊറാള്‍ഡ്

5. ഐറീന്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

ഓരോരുത്തനും അവനവന്റെ അകൃത്യം നിമിത്തമാണ്‌ മരിക്കുക. പച്ചമുന്തിരിങ്ങതിന്നുന്നവന്റെ പല്ലേ പുളിക്കൂ.
ജറെമിയാ 31 : 30

കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ഗോത്രത്തോടും യൂദാഗോത്രത്തോടും ഞാന്‍ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന ദിവസം ഇതാ, വരുന്നു.
ജറെമിയാ 31 : 31

ഞാന്‍ അവരെ കൈയ്‌ക്കുപിടിച്ച്‌ ഈജിപ്‌തില്‍നിന്നു കൊണ്ടുവന്ന നാളില്‍ അവരുടെ പിതാക്കന്‍മാരോടു ചെയ്‌ത ഉടമ്പടിപോലെ ആയിരിക്കുകയില്ല അത്‌. ഞാന്‍ അവരുടെ കര്‍ത്താവായിരുന്നിട്ടും എന്റെ ഉടമ്പടി അവര്‍ ലംഘിച്ചു.
ജറെമിയാ 31 : 32

കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ആദിവസം വരുമ്പോള്‍ ഞാന്‍ ഇസ്രായേലുമായി ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും: ഞാന്‍ എന്റെ നിയമം അവരുടെ ഉള്ളില്‍ നിക്‌ഷേപിക്കും; അവരുടെ ഹൃദയത്തില്‍ എഴുതും. ഞാന്‍ അവരുടെദൈവവും അവര്‍ എന്റെ ജനവും ആയിരിക്കും.
ജറെമിയാ 31 : 33

കര്‍ത്താവിനെ അറിയുക എന്ന്‌ ഇനി ആരും സഹോദരനെയോ അയല്‍ക്കാരനെയോ പഠിപ്പിക്കേണ്ടിവരുകയില്ല. അവര്‍ വലിപ്പച്ചെറുപ്പമെന്നിയേ എല്ലാവരും എന്നെ അറിയും എന്നു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. അവരുടെ അകൃത്യത്തിനു ഞാന്‍ മാപ്പു നല്‍കും; അവരുടെ പാപം മനസ്‌സില്‍ വയ്‌ക്കുകയില്ല.
ജറെമിയാ 31 : 34

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

ക്രിസ്തുവിനെ കർത്താവായി നിങ്ങളുടെ ഹൃദയത്തിൽ പൂജിക്കുവിൻ.. (1പത്രോസ് : 3 / 15)

ദിവ്യകാരുണ്യ നാഥാ.. ഞങ്ങളുടെ ചിന്തകളെയും പ്രവൃത്തികളെയും മാർഗങ്ങളെയും സൂക്ഷ്മമായി പരിശോധിച്ചറിഞ്ഞ് അനുതപിക്കാനും.. ഹൃദയവിശുദ്ധിയോടെ അവിടുത്തോട് കൂടുതൽ ചേർന്നിരിക്കാനുമുള്ള അനുഗ്രഹം യാചിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങളവിടുത്തെ സാനിധ്യം തേടിയണയുന്നു.. ജീവിതത്തിൽ ഉപവാസത്തിനും പ്രാർത്ഥനകൾക്കും.. പരിത്യാഗ പ്രവർത്തികൾക്കുമൊക്കെ വേണ്ടത്ര പ്രാധാന്യം നൽകുന്നവരായിരുന്നിട്ടും.. കൂദാശാ സ്വീകരണങ്ങളിലൂടെ വിശുദ്ധമായ ജീവിതം നയിക്കാൻ പരിശ്രമിക്കുന്നവരായിരുന്നിട്ടും പലപ്പോഴും അവിടുത്തെ സാനിധ്യമോ സഹവാസമോ ഞങ്ങൾക്ക് അനുഭവിക്കാനോ സ്വന്തമാക്കാനോ കഴിയാതെ പോകുന്നതിന്റെ കാരണം ഞങ്ങളുടെ ഇഷ്ടങ്ങളിലും താല്പര്യങ്ങളിലും ലക്ഷ്യങ്ങളിലുമുള്ള ദൈവഹിതത്തെ വിവേചിച്ചറിയാൻ ശ്രമിക്കാതെ.. സ്വാർത്ഥതയുടെ മുറുക്കിപ്പിടുത്തതിലൂടെ ഞങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കി വയ്ക്കുന്നതു കൊണ്ടാണ്..

സ്നേഹ നാഥാ.. ഞങ്ങളുടെ ജീവിതലക്ഷ്യങ്ങളും.. ഉപേക്ഷകളും സമർപ്പണവും എത്ര ഉന്നതമായിരുന്നാലും.. നിസാരമായിരുന്നാലും അതിൽ ഞങ്ങളുടെ ഹൃദയവും പൂർണമായി അർപ്പിക്കപ്പെടാൻ സഹായമേകണമേ.. ഞങ്ങൾ എന്തായിരിക്കുന്നുവോ അത് അവിടുത്തെ കൃപയാലാണ് എന്ന വിശ്വാസ തീഷ്ണതയോടെ ഞങ്ങളുടെ ജീവിതത്തെ ക്രമപ്പെടുത്താനും.. പ്രവർത്തനങ്ങളെ ഉദ്ദീപിപ്പിക്കാനുമുള്ള അനുഗ്രഹമേകി നിത്യവും നയിച്ചരുളുകയും ചെയ്യണമേ..
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്.. എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ.. ആമേൻ .

Advertisements

നിന്റെ ഉപരോധത്തിന്റെ ദിനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ നീ ഒരുവശത്തുനിന്ന്‌ മറുവശത്തേക്കു തിരിയാതിരിക്കാന്‍ ഇതാ,നിന്നെ ഞാന്‍ കയറുകൊണ്ടു വരിഞ്ഞുകെ ട്ടുന്നു.
എസെക്കിയേല്‍ 04:08

കര്‍ത്താവിനെ ഭയപ്പെടുന്നവന്‌അനര്‍ഥം സംഭവിക്കുകയില്ല;
ആപത്തില്‍നിന്ന്‌ അവിടുന്ന്‌ അവനെ രക്‌ഷിക്കും.
പ്രഭാഷകന്‍ 33 : 1

നീതിയുടെ ഫലം സമാധാനമായിരിക്കും; നീതിയുടെ പരിണതഫലം പ്രശാന്തതയും എന്നേക്കുമുള്ള പ്രത്യാശയും ആയിരിക്കും.
ഏശയ്യാ 32 : 17

Advertisements

Categories: Daily Saints

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s