Teresa of Avila, Interior Castle Spirituality 113 നാലാം സദനം 34 പൂർണ്ണ അർപ്പണം Fr Thomas Vazhacharickal
കലർപ്പില്ലാത്ത കത്തോലിക്കാ ആത്മീയതയുടെ ആഴങ്ങളും ഒൗന്നത്യങ്ങളും സ്വജീവിതത്തിൽ
അനുഭവിച്ചറിഞ്ഞ വേദപാരംഗതയും വിശുദ്ധയുമായ ആവിലായിലെ അമ്മത്രേസ്യാ, ആത്മാർത്ഥതയോടെ ദൈവത്തെത്തേടുന്ന ആത്മീയാന്വേഷകർക്കായി, തന്റെ ആത്മീയാനുഭവങ്ങളെ ദൈവികവെളിപാടിന്റെ വെളിച്ചത്തിലും വ്യക്തതയിലും പ്രായോഗിക പരിജ്ഞാനത്തോടെ പങ്കുവച്ചുകൊണ്ട് 1577 ൽ എഴുതിയ ആഭ്യന്തരഹർമ്മ്യം എന്ന ഗ്രന്ഥം സാർവ്വത്രികവും സാർവ്വകാലീനവുമായ മൂല്യമുള്ള ആത്മീയഗ്രന്ഥമായി നിലകൊള്ളുന്നു. ഭൗതികജീവിതാവശ്യങ്ങളുടെ കീറാമുട്ടികളെ കൈകാര്യംചെയ്യുവാനുള്ള നെട്ടോട്ടത്തിൽ അറ്റകൈയ്ക്കുപയോഗിക്കുവാനുള്ള ഒരുപാധിയായി മാത്രം കരുതിക്കൊണ്ട് പ്രാർത്ഥനയെയും ധ്യാനത്തെയും സമീപിക്കുകയെന്ന വല്ലാത്തൊരപചയം ഇൗ നാളുകളിൽ നമുക്ക് സംഭവിച്ചിരിക്കുന്നു. ഇൗ പശ്ചാത്തലത്തിൽ, നാമറിയാതെതന്നെ നമ്മുടെ ആത്മീയജീവിതചര്യകളിൽ കടന്നുകയറിയിരിക്കാവുന്ന അപചയങ്ങളെയും വ്യതിചലനങ്ങളെയും തിരിച്ചറിഞ്ഞ് തിരുത്തിയെടുത്ത്, നമ്മിൽ വസിക്കുന്ന ത്രിതൈ്വക ദൈവതിരുസാന്നിധ്യത്തിനനുസൃതമായി നമ്മുടെ ജീവിതത്തെ ക്രമീകരിച്ച്, ഇൗ ഭൗമികവാസകാലത്തുതന്നെ ദൈവതിരുഹിതാനുസൃതം അവിടുന്നുമായി എെക്യപ്പെടുവാൻ നമുക്കുപയുക്തമാകത്തക്കവിധത്തിൽ, ആഭ്യന്തരഹർമ്മ്യത്തിലൂടെ അനാവരണംചെയ്യപ്പെട്ടിരിക്കുന്ന അനശ്വരങ്ങളായ ആത്മീയപാഠങ്ങളെ ഏതവസ്ഥയിലുള്ള ആത്മീയാന്വേഷകർക്കുമായി ലളിതമായി അവതരിപ്പിക്കുന്ന പ്രബോധനപരമ്പര.
Categories: Fr Thomas Vazhacharickal