ഈശോ 15 പ്രാവശ്യം വിശുദ്ധ ഫൗസ്റ്റീനക്ക് ആവർത്തിച്ചു നൽകിയ സന്ദേശം :-
” എന്റെ മകളെ, ചിന്തക്കതീതമായ എന്റെ കാരുണ്യത്തെ പറ്റി എല്ലാവരോടും പറയുക. ഈ കരുണയുടെ തിരുന്നാൾ എല്ലാ ആത്മാക്കൾക്കും പ്രത്യേകിച്ച് പാപികൾക്ക് ഒരു അഭയമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആ ദിവസം എന്റെ ആർദ്രമായ കരുണയുടെ അത്യഗാധങ്ങൾ തുറക്കപ്പെട്ടിരിക്കും. കരുണയുടെ ആ സ്രോതസ്സിനെ സമീപിക്കുന്ന ആത്മാക്കൾക്ക് ഞാൻ കൃപാസാഗരം തന്നെ തുറക്കാം. അന്ന് കുമ്പസാരിച്ചു കുർബ്ബാന സ്വീകരിക്കുന്നവർക്ക് പാപങ്ങളിൽ നിന്നും ശിക്ഷകളിൽ നിന്നും പൂര്ണമോചനം ലഭിക്കും. കൃപയൊഴുക്കുന്ന എല്ലാ ദൈവിക കവാടങ്ങളും അന്ന് തുറന്നുവെച്ചിരിക്കും. പാപങ്ങൾ കടുത്തതാണെങ്കിലും ആരും എന്നെ സമീപിക്കാൻ ഭയപ്പെടാതിരിക്കട്ടെ. മനുഷ്യന്റെയും മാലാഖമാരുടെയും മനസ്സുകൾക്ക് പോലും നിത്യതയിലൂടെ പൂർണ്ണമായി ഗ്രഹിക്കാൻ പറ്റാത്ത വിധം അത്രക്കും വലുതാണെന്റെ കരുണ. എന്റെ ആർദ്രമായ കാരുണ്യത്തിന്റെ ഉറവിടത്തിൽ നിന്നാണ് അസ്തിത്വമുള്ളതെല്ലാം ഉളവായിരിക്കുന്നത്. എന്നോട് ബന്ധപ്പെടുന്ന എല്ലാ ആത്മാക്കളും എന്റെ സ്നേഹവും കരുണയും നിത്യതയിൽ ധ്യാനിക്കും, കരുണയുടെ തിരുന്നാൾ പുതുഞായറാഴ്ച ആഘോഷമായി കൊണ്ടാടപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കരുണയുടെ ഉറവിടത്തിലേക്ക് തിരിയാതെ മാനവകുലത്തിന് ശാന്തി ലഭിക്കില്ല”
എല്ലാവർക്കും ദൈവകരുണയുടെ തിരുന്നാൾ ആശംസകൾ
– ജിൽസ ജോയ്

Advertisements
Advertisements