രാജാക്കന്മാരുടെ രാജാവേ…
രാജാക്കന്മാരുടെ രാജാവേ
നിന്‍റെ രാജ്യം വരേണമെ.
നേതാക്കന്മാരുടെ നേതാവേ
നിന്‍റെ നന്മ നിറയണമെ.
(രാജാക്കന്മാരുടെ…)
കാലിത്തൊഴുത്തിലും കാനായിലും
കടലലയിലും കാല്‍വരിയിലും
കാലം കാതോർത്തിരിക്കും അവിടുത്തെ
കാലൊച്ച കേട്ടു ഞങ്ങള്‍.
കാലൊച്ച കേട്ടു ഞങ്ങള്‍.
(രാജാക്കന്മാരുടെ…)
തിരകളുയരുമ്പോള്‍ തീരം മങ്ങുമ്പോള്‍
തോണി തുഴഞ്ഞു തളരുമ്പോള്‍
മറ്റാരുമാരുമില്ലാശ്രയം നിന്‍ വാതില്‍
മുട്ടുന്നു ഞങ്ങൾ, തുറക്കില്ലേ!
വാതില്‍ മുട്ടുന്നു ഞങ്ങൾ തുറക്കുകില്ലേ.
(രാജാക്കന്മാരുടെ…)
Advertisements

Advertisements
Categories: Lyrics