പരിശുദ്ധ റൂഹായെ പറന്നിറങ്ങണമേ…
പരിശുദ്ധ റൂഹായെ പറന്നിറങ്ങണമെ
ഞങ്ങളിലേക്കായി നിൻ ജ്വാല പകരണമേ
യോർദാൻനദിയിൽ നീ ദൈവപുത്രനിലായി
പറന്നുവന്നതുപോലെ എന്നിൽ പറന്നിറങ്ങണമെ
ദൈവഭയം ഭക്തിയും ബുദ്ധിയും ജ്ഞാനവും നൽകണമേ
ആലോചനയും ആത്മശക്തിയും അറിവും ചൊരിയണമേ
പ്രപഞ്ചസൃഷ്ടിയുടെ കാരണമായവനെ
പകർന്നുതന്നിടണേ നിൻ അറിവിൻ തിരിനാളം
ജീവിതവീഥിയിൽ ഞാൻ പകച്ചുനിന്നിടുമ്പോൾ
പറന്നുപോകരുതേ പാതിവഴിയിൽ നീ
ദൈവഭയം ഭക്തിയും ബുദ്ധിയും ജ്ഞാനവും നൽകണമേ
ആലോചനയും ആത്മശക്തിയും അറിവും ചൊരിയണമേ
സ്നേഹിതനായും നീ സോദരനായും നീ
എൻ ജീവിതത്തിൽ നീ നിറവായ് വന്നവനെ
ജറുസലേമിൽ നീ ശിഷ്യരിലേക്കായി
പടർന്നിറങ്ങിയപോൽ എന്നിൽ ആഴ്ന്നിറങ്ങണമെ
പരിശുദ്ധ റൂഹായെ പറന്നിറങ്ങണമെ
ഞങ്ങളിലേക്കായി നിൻ ജ്വാല പകരണമേ
യോർദാൻനദിയിൽ നീ ദൈവപുത്രനിലായി
പറന്നുവന്നതുപോലെ എന്നിൽ പറന്നിറങ്ങണമെ
ദൈവഭയം ഭക്തിയും ബുദ്ധിയും ജ്ഞാനവും നൽകണമേ
ആലോചനയും ആത്മശക്തിയും അറിവും ചൊരിയണമേ
Categories: Lyrics