Parishudharoohaye, Saleena Abraham, Fr. Jerin MCBS, Siby Chackochen, Fr. Lalu Jose MSFS, Suneesh

Parishudharoohaye, Saleena Abraham, Fr. Jerin MCBS, Siby Chackochen, Fr. Lalu Jose MSFS, Suneesh

തെയോഫിലസ് ഇൻവെൻഷൻസ് ന്റെ ബാനറിൽ സലീന എബ്രഹാം നെല്ലിമറ്റം രചന നിർവഹിച്ചു ഫാദർ ജെറിൻ വലിയപറമ്പിൽ MCBS സംഗീതം നൽകി സിബി ചാക്കോച്ചൻ ആലപിച്ച ഏറ്റവും പുതിയ പരിശുദ്ധാത്മ അഭിഷേകഗാനം നിങ്ങൾക്കായി സമർപ്പിക്കുന്നു. ഈ ഗാനത്തിന്റെ ഓർക്കസ്ട്രഷൻ നിർവഹിച്ചിരിക്കുന്നത് സുനീഷ് തോമസും മിക്സിങ് ആൻഡ് മാസ്റ്ററിങ് ചെയ്തത് ഏറ്റവും ബഹുമാന്യനായ ഞങളുടെ ഗുരുനാഥൻ രാജൻ ഫ്രാൻസിസ് സർ ആണ്. visual edits നടത്തിയ ഹെർഷൽ ഇടക്കൊച്ചി ആൻഡ് ഡോൺ മേലൂർ, ചാലക്കുടി ട്യൂൺസ് സ്‌റ്റുഡിയോക്കും പ്രത്യേക നന്ദി അറിയിച്ചുകൊണ്ട് പന്തക്കുസ്ത തിരുന്നാൾ ഒരു അഭിഷേക നിറവാകട്ടെ എന്ന പ്രാർത്ഥനയോടെ ഈ ഗാനം സമർപ്പിക്കുന്നു. ഈ ഗാനം കണ്ടു പ്രാർത്ഥിച്ചു മറ്റുള്ളവരിലേക്കും എത്തിക്കുക.

Advertisements

Lyrics : Saleena Abraham, Nellimattom
Music: Fr. Jerin Valiaparambil MCBS
vox : Siby Chackochen
Chorus: Fr. Lalu msfs, Kannan K P, Krishnaprasad
Orchestration : Suneesh Thomas, Bangaluru
Recorded at : Denson Davis, Tunes Recording studio, Chalakudy
Videography : Hershal Edakochi,
Visual Cuts : Donn Meloor
Mixing and Mastering: Sri. Rajan Francis
Direction : Fr. Lalu Thadathilankal MSFS

Special Thanks to :
Mar George Madathikandathil, Bishop of Kothamangalam
Chetana Sound Studios, Thrissur
Sri Rajan Francis, Chief Sound Engneer

പരിശുദ്ധ റൂഹായെ പറന്നിറങ്ങണമെ
ഞങ്ങളിലേക്കായി നിൻ ജ്വാല പകരണമേ
യോർദാൻനദിയിൽ നീ ദൈവപുത്രനിലായി
പറന്നുവന്നതുപോലെ എന്നിൽ പറന്നിറങ്ങണമെ

ദൈവഭയം ഭക്തിയും ബുദ്ധിയും ജ്ഞാനവും നൽകണമേ
ആലോചനയും ആത്മശക്തിയും അറിവും ചൊരിയണമേ

പ്രപഞ്ചസൃഷ്ടിയുടെ കാരണമായവനെ
പകർന്നുതന്നിടണേ നിൻ അറിവിൻ തിരിനാളം
ജീവിതവീഥിയിൽ ഞാൻ പകച്ചുനിന്നിടുമ്പോൾ
പറന്നുപോകരുതേ പാതിവഴിയിൽ നീ

ദൈവഭയം ഭക്തിയും ബുദ്ധിയും ജ്ഞാനവും നൽകണമേ
ആലോചനയും ആത്മശക്തിയും അറിവും ചൊരിയണമേ

സ്നേഹിതനായും നീ സോദരനായും നീ
എൻ ജീവിതത്തിൽ നീ നിറവായ് വന്നവനെ
ജറുസലേമിൽ നീ ശിഷ്യരിലേക്കായി
പടർന്നിറങ്ങിയപോൽ എന്നിൽ ആഴ്ന്നിറങ്ങണമെ

പരിശുദ്ധ റൂഹായെ പറന്നിറങ്ങണമെ
ഞങ്ങളിലേക്കായി നിൻ ജ്വാല പകരണമേ
യോർദാൻനദിയിൽ നീ ദൈവപുത്രനിലായി
പറന്നുവന്നതുപോലെ എന്നിൽ പറന്നിറങ്ങണമെ

ദൈവഭയം ഭക്തിയും ബുദ്ധിയും ജ്ഞാനവും നൽകണമേ
ആലോചനയും ആത്മശക്തിയും അറിവും ചൊരിയണമേ

Advertisements

Leave a comment