June 16 വിശുദ്ധ ജോണ്‍ ഫ്രാന്‍സിസ് റെജിസ്

⚜️⚜️⚜️⚜️ June 1️⃣6️⃣⚜️⚜️⚜️⚜️
വിശുദ്ധ ജോണ്‍ ഫ്രാന്‍സിസ് റെജിസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

സമ്പന്നമായ ഒരു കുടുംബത്തിലായിരുന്നു ജോണ്‍ ഫ്രാന്‍സിസ് റെജിസ് ജനിച്ചത്. ബാല്യത്തില്‍ തന്നെ തനിക്ക് വിദ്യാഭ്യാസം പകര്‍ന്നു നല്‍കിയ ഈശോസഭയിലെ സന്യാസിമാരില്‍ അദ്ദേഹം ആകൃഷ്ടനാവുകയും ആ സഭയില്‍ ചേരുവാന്‍ ആഗ്രഹിക്കുകയും ചെയ്തു. തന്റെ 18-മത്തെ വയസ്സില്‍ ജോണ്‍ സെമിനാരിയില്‍ ചേര്‍ന്നു. വിദ്യാഭ്യാസത്തിന്റേതായ വളരെ കഠിനമായ തിരക്കുകള്‍ക്കിടയിലും, ആരോഗ്യത്തെ ചൊല്ലിയുള്ള സെമിനാരിയിലെ സഹപാഠികളുടെ മുന്നറിയിപ്പിനെ വകവെക്കാതെയും നിരവധി മണിക്കൂറുകള്‍ വിശുദ്ധന്‍ ദേവാലയത്തില്‍ ചിലവഴിക്കുമായിരുന്നു.

പുരോഹിത പട്ട സ്വീകരണത്തിന് ശേഷം ഫ്രാന്‍സിലെ വിവിധ നഗരങ്ങളില്‍ പ്രേഷിത പ്രവര്‍ത്തനമെന്ന ദൗത്യമാണ് വിശുദ്ധന്‍ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വളരെ ലളിതമായിരുന്നു. പക്ഷേ അവയെല്ലാം വിശുദ്ധന്റെ ഉള്ളിലുള്ള ഭക്തിയെ വെളിപ്പെടുത്തുന്നവയായിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ എല്ലാതരത്തിലുള്ള ജനങ്ങളേയും ആകര്‍ഷിച്ചു. ദരിദ്രരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധാലുവായിരുന്നു റെജിസ്. പ്രഭാതവേളകളില്‍ ഭൂരിഭാഗം സമയം കുമ്പസാര കൂട്ടിലായിരിന്നു വിശുദ്ധന്‍ ചിലവഴിച്ചിരുന്നത്. ഉച്ചക്ക് ശേഷം ജയിലുകളും, ആശുപത്രികളും സന്ദര്‍ശിക്കുന്നതിനായി മാറ്റി വെച്ചു.

ജനങ്ങളുമായി ഇടപഴകുന്നതില്‍ വിശുദ്ധന്റെ സാമര്‍ത്ഥ്യം വിവിയേഴ്സിലെ മെത്രാന്റെ ശ്രദ്ധയില്‍ പെട്ടു. ഫ്രാന്‍സിലെ അന്നത്തെ സാഹചര്യം ആഭ്യന്തര ലഹളകളാലും, മതപരമായ പോരാട്ടങ്ങളാലും കലുഷിതമായിരുന്നു. സഭാപിതാക്കന്‍മാരുടെ അഭാവവും, പുരോഹിതന്‍മാരുടെ അലംഭാവവും കാരണം ഏതാണ്ട് ഇരുപത് വര്‍ഷത്തോളമായി ജനങ്ങള്‍ ആരാധനകളില്‍ നിന്നും, ദേവാലയത്തില്‍ നിന്നും അകന്ന്‍ മാറിയ അവസ്ഥയിലായിരുന്നു. പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ അങ്ങിങ്ങായി സജീവമായിരുന്നുവെങ്കിലും, പൊതുവേ മതത്തോടുള്ള ആളുകളുടെ താത്പര്യമില്ലായ്മ പ്രകടമായിരുന്നു. മൂന്ന് വര്‍ഷത്തോളം വിശുദ്ധന്‍ രൂപതകളില്‍ നിന്നും രൂപതകളിലേക്ക് സഞ്ചരിച്ചു. നിരവധി ആളുകളെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആനയിക്കുന്നതില്‍ വിശുദ്ധന്‍ വിജയം കൈവരിച്ചു.

കാനഡയിലെ വടക്കേ അമേരിക്കന്‍ ഇന്ത്യക്കാര്‍ക്കിടയില്‍ സുവിശേഷ പ്രഘോഷണം നടത്തുന്നതിനായിരുന്നു വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നതെങ്കിലും, ഫ്രാന്‍സിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടതായിരിന്നു ദൈവഹിതം. അവിടെ അദ്ദേഹത്തിന് പ്രതികൂല കാലാവസ്ഥയേയും, മഞ്ഞിനേയും കൂടാതെ നിരവധിയായ മറ്റുള്ള തടസ്സങ്ങളേയും നേരിടേണ്ടതായി വന്നു. ഇതിനിടയിലും അദ്ദേഹം തന്റെ സുവിശേഷ പ്രഘോഷണ ദൗത്യങ്ങള്‍ അഭംഗുരം തുടരുകയും ഒരു വിശുദ്ധന് സമാനമായ കീര്‍ത്തി നേടുകയും ചെയ്തു.

വിശുദ്ധന്റെ ജീവിതത്തിലെ അവസാന നാല് വര്‍ഷക്കാലം തടവറകളിലും, പാവപ്പെട്ടവര്‍ക്കും, രോഗികള്‍ക്കുമിടയിലാണ് ചിലവഴിച്ചിരിന്നത്. 1640-ലെ വസന്തകാലത്ത് ജോണ്‍ ഫ്രാന്‍സിസ് റെജിസിന് തന്റെ നാളുകള്‍ എണ്ണപ്പെട്ട് കഴിഞ്ഞുവെന്ന്‍ മനസ്സിലാക്കി. ദൈവത്തേയും, ദൈവത്തിന്റെ സ്നേഹത്തേയും കുറിച്ച് ജനങ്ങളോട് പ്രഘോഷിച്ചുകൊണ്ട് വിശുദ്ധന്‍ നിത്യസമ്മാനത്തിനായി വേണ്ടവിധം തയ്യാറെടുപ്പുകള്‍ നടത്തി. ഡിസംബര്‍ 31ന് വിശുദ്ധന്‍ തന്റെ ആത്മാവിനെ ദൈവത്തിന്റെ കരങ്ങളില്‍ ഏല്‍പ്പിച്ചു. “നിന്റെ കരങ്ങളില്‍ ഞാന്‍ എന്റെ ആത്മാവിനെ ഏല്‍പ്പിക്കുന്നു” എന്നായിരുന്നു വിശുദ്ധന്റെ അവസാന വാക്കുകള്‍. 1737­-ലാണ് ജോണ്‍ ഫ്രാന്‍സിസ് റെജിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. എട്രൂരിയായിലെ ആക്തിനേയായും ഗ്രേച്ചിയാനയും
  2. മേയിന്‍സിലെ ബിഷപ്പായ ഔറേയൂസും സഹോദരി യുസ്തീനായും
  3. മേയിസ്സെന്‍ ബിഷപ്പായ ബെന്നോ
  4. ബെര്‍ത്താള്‍ദൂസ്
  5. സെറ്റിന്‍
  6. സെറ്റിന്
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements
St. John Francis Regis, SJ
Advertisements

എന്തെന്നാല്‍, കര്‍ത്താവ്‌എന്നേക്കുമായി ഉപേക്‌ഷിക്കുകയില്ല. അവിടുന്ന്‌ വേദനിപ്പിച്ചാലും തന്റെ കാരുണ്യാതിരേകത്തിന്‌അനുസൃതമായി ദയ കാണിക്കും.
വിലാപങ്ങള്‍ 3 : 31-32

ആകയാല്‍, സഹോദരരേ, നിങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതല്‍ ഉത്‌സാഹമുള്ളവരായിരിക്കുവിന്‍. ഇങ്ങനെചെയ്‌താല്‍ ഒരിക്കലും നിങ്ങള്‍ വീണുപോവുകയില്ല.
നമ്മുടെ കര്‍ത്താവും രക്‌ഷകനുമായ യേശുക്രിസ്‌തുവിന്റെ അനശ്വരമായരാജ്യത്തിലേക്ക്‌ അനായാസം നിങ്ങള്‍ക്കു പ്രവേ ശനം ലഭിക്കുകയും ചെയ്യും.
2 പത്രോസ് 1 : 10-11

ദുരാശമൂലം ലോകത്തിലുണ്ടാകുന്ന വിനാശത്തില്‍നിന്നു രക്‌ഷപെട്ടു ദൈവിക സ്വഭാവത്തില്‍ നിങ്ങള്‍ പങ്കുകാരാകുന്നതിന്‌, തന്റെ മഹത്വവും ഒൗന്നത്യവും വഴി അവിടുന്നു നിങ്ങള്‍ക്ക്‌ അമൂല്യവും ശ്രേഷ്‌ഠവുമായ വാഗ്‌ദാനങ്ങള്‍ നല്‍കിയിരിക്കുന്നു.
ഇക്കാരണത്താല്‍ നിങ്ങളുടെ വിശ്വാസത്തെ സുകൃതംകൊണ്ടും,
സുകൃത ത്തെ ജ്‌ഞാനംകൊണ്ടും,
ജ്‌ഞാനത്തെ ആത്‌മസംയമനംകൊണ്ടും, ആത്‌മസംയമനത്തെ ക്‌ഷമകൊണ്ടും, ക്‌ഷമയെ ഭക്‌തികൊണ്ടും, ഭക്‌തിയെ സഹോദരസ്‌നേഹം കൊണ്ടും, സഹോദരസ്‌നേഹത്തെ ഉപവികൊണ്ടും സമ്പൂര്‍ണമാക്കാന്‍ നന്നായി ഉത്‌സാഹിക്കുവിന്‍.
2 പത്രോസ് 1 : 4-7

Advertisements

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️ഞാന്‍ കര്‍ത്താവിങ്കലേക്കു കണ്ണുകളുയര്‍ത്തും. എന്റെ രക്‌ഷകനായ ദൈവത്തിനു വേണ്ടി ഞാന്‍ കാത്തിരിക്കും, എന്റെ ദൈവം എന്റെ പ്രാര്‍ഥന കേള്‍ക്കും.🕯️
📖മിക്കാ 7 : 7📖

വിശുദ്ധ കുര്‍ബാന ദാനങ്ങളുടെ ദാനവും അനുഗ്രഹങ്ങളുടെ അനുഗ്രഹവുമാണ്. അതില്‍ പങ്കുകൊള്ളുന്നവരാരെയും ദൈവം വെറും കൈയോടെ പറഞ്ഞുവിടില്ല…✍️
ഫൊളീഞ്ഞോയിലെ വി.ആഞ്ചല

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

ഇതാ, എനിക്കുമുന്‍പേ വഴിയൊരുക്കാന്‍ ഞാന്‍ എന്റെ ദൂതനെ അയയ്‌ക്കുന്നു. നിങ്ങള്‍ തേടുന്ന കര്‍ത്താവ്‌ ഉടന്‍ തന്നെ തന്റെ ആലയത്തിലേക്കു വരും. നിനക്കു പ്രിയങ്കരനായ, ഉടമ്പടിയുടെ ദൂതന്‍ ഇതാ വരുന്നു – സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
മലാക്കി 3 : 1

എന്നാല്‍, അവിടുത്തെ വരവിന്റെ ദിനത്തെ അതിജീവിക്കാന്‍ ആര്‍ക്കു കഴിയും? അവിടുന്ന്‌ പ്രത്യക്‌ഷനാകുമ്പോള്‍ അവിടുത്തെ മുന്‍പില്‍ നില്‍ക്കാന്‍ ആര്‍ക്കു കഴിയും? ഉലയിലെ അഗ്‌നിപോലെയും അലക്കുകാരന്റെ കാരംപോലെയുമാണ്‌ അവിടുന്ന്‌.
മലാക്കി 3 : 2

വെള്ളി ഉലയില്‍ ശുദ്‌ധീകരിക്കുന്നവനെപ്പോലെ അവിടുന്ന്‌ ഉപവിഷ്‌ടനാകും. ലേവിപുത്രന്‍മാര്‍ യുക്‌തമായ ബലികള്‍ കര്‍ത്താവിന്‌ അര്‍പ്പിക്കുന്നതിനുവേണ്ടി അവിടുന്ന്‌ അവരെ സ്വര്‍ണവും വെള്ളിയും എന്നപോലെ ശുദ്‌ധീകരിക്കും.
മലാക്കി 3 : 3

അപ്പോള്‍ യൂദായുടെയും ജറുസലെമിന്റെയും ബലി പഴയകാലത്തെന്നപോലെ കര്‍ത്താവിന്‌ പ്രീതികരമാകും.
മലാക്കി 3 : 4

നിങ്ങളെ വിധിക്കാന്‍ ഞാന്‍ അടുത്തുവരും. ആഭിചാരകര്‍ക്കും, വ്യഭിചാരികള്‍ക്കും, കള്ളസത്യം ചെയ്യുന്നവര്‍ക്കും, വേലക്കാരനെ കൂലിയില്‍ വഞ്ചിക്കുന്നവര്‍ക്കും വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവര്‍ക്കും പരദേശികളെ ഞെരുക്കുന്നവര്‍ക്കും എന്നെ ഭയപ്പെടാത്തവര്‍ക്കും എതിരേ സാക്‌ഷ്യം നല്‍കാന്‍ ഞാന്‍ വേഗം വരും – സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
മലാക്കി 3 : 5

Advertisements

എന്നേക്കും ജീവിക്കുന്നവന്‍പ്രപഞ്ചം സൃഷ്‌ടിച്ചു.
കര്‍ത്താവ്‌ മാത്രമാണ്‌ നീതിമാന്‍.
അവിടുത്തെ പ്രവൃത്തി വിളംബരംചെയ്യാന്‍ പോരുന്ന ശക്‌തി ആര്‍ക്കും നല്‍കപ്പെട്ടിട്ടില്ല.
അവിടുത്തെ മഹത്തായ പ്രവൃത്തികള്‍അളക്കാന്‍ ആര്‍ക്കു കഴിയും?
അവിടുത്തെ മഹത്വപൂര്‍ണമായ ശക്‌തിതിട്ടപ്പെടുത്താന്‍ ആര്‍ക്കു സാധിക്കും?
അവിടുത്തെ കാരുണ്യം വര്‍ണിക്കാന്‍ആര്‍ക്കു കഴിയും?
അവ കൂട്ടുകയോ കുറയ്‌ക്കുകയോ സാധ്യമല്ല;
അവിടുത്തെ അദ്‌ഭുതങ്ങളെ അളക്കാന്‍ആര്‍ക്കും കഴിയുകയില്ല.
മനുഷ്യന്റെ അന്വേഷണംഅങ്ങേയറ്റത്തെത്തിയാലും
അവന്‍ ആരംഭത്തില്‍ത്തന്നെ നില്‍ക്കുകയേ ഉള്ളു;
അവന്‌ അത്‌ എന്നും പ്രഹേളികയായിരിക്കും.
മനുഷ്യന്‍ എന്താണ്‌?
അവനെക്കൊണ്ട്‌ എന്തു പ്രയോജനം?
എന്താണ്‌ അവനിലെ നന്‍മയും തിന്‍മയും?
മനുഷ്യന്‍ നൂറു വയസ്‌സുവരെ ജീവിച്ചാല്‍ അതു ദീര്‍ഘായുസ്‌സാണ്‌.
നിത്യതയോടു തുലനംചെയ്യുമ്പോള്‍ഈ ഏതാനും വത്‌സരങ്ങള്‍ സമുദ്രത്തില്‍ ഒരു തുള്ളിവെള്ളം പോലെയും ഒരു മണല്‍ത്തരിപോലെയും മാത്രം.
അതിനാല്‍, കത്താവ്‌ അവരോടുക്‌ഷമിക്കുകയും അവരുടെമേല്‍കാരുണ്യം വര്‍ഷിക്കുകയും ചെയ്യുന്നു.
അവരുടെ അവസാനം തിക്‌തമാണെന്ന്‌അവിടുന്ന്‌ കണ്ടറിയുന്നു;
അതിനാല്‍, അവരോടു വലിയ ക്‌ഷമ കാണിക്കുന്നു.
മനുഷ്യന്റെ സഹതാപം അയല്‍ക്കാരോടാണ്‌;
എന്നാല്‍, കര്‍ത്താവ്‌ സകല ജീവജാലങ്ങളോടും ആര്‍ദ്രത കാണിക്കുന്നു.
അവിടുന്ന്‌ അവരെ ശാസിക്കുന്നു;
അവര്‍ക്കു ശിക്‌ഷണവുംപ്രബോധനവും നല്‍കുന്നു;
ഇടയന്‍ ആടുകളെ എന്നപോലെ അവരെ തിരിച്ചു കൊണ്ടുവരുകയും ചെയ്യുന്നു.
തന്റെ നീതിവിധികളില്‍ താത്‌പര്യമുള്ളവരോടും തന്റെ ശിക്‌ഷണം സ്വീകരിക്കുന്നവരോടുംഅവിടുന്ന്‌ ആര്‍ദ്രത കാണിക്കുന്നു.
പ്രഭാഷകന്‍ 18 : 1-14

Advertisements

Leave a comment