അഗ്നിപഥിൽ എന്തിനു രോഷം കൊള്ളണം ?

Nelsapy

അഗ്നിപഥിൽ എന്തിനു രോഷം കൊള്ളണം ???

അഗ്നിപഥ് ഒരു നല്ല കാൽവെയ്പ്പ് തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം.
ജര്മനിയിലും യുറോപ്പിലുള്ള മറ്റു രാജ്യങ്ങളിലും നിർബന്ധിത മിലിറ്ററി സർവീസ് നിലവിലുണ്ട്. 18 വയസു തികയുന്ന എല്ലാവരും രണ്ടു കൊല്ലം നിർബന്ധിത മിലിറ്ററി സർവീസ്, അല്ലെങ്കിൽ (ഇനി മിലിറ്ററി സർവീസ് ഇഷ്ടമില്ലാത്തവർ) സാമൂഹ്യസേവനം നടത്തണം. (1973 വരെ അമേരിക്കയിലും ഇത് നടന്നിരുന്നു).

സാമൂഹ്യസേവനം നടത്തുന്നത് വെറുതെ പേരിനുള്ള സേവനമല്ല, ശാരീരിക വൈകല്യം ഉള്ളവർക്കായുള്ള ആശുപത്രികളിലാണ് സാമൂഹ്യസേവനം നടത്തുന്നത്; ഉദാഹരണത്തിന് Multiple Sclerosis ബാധിച്ചവർക്കുള്ള ആശുപത്രികളിലും മറ്റുമാണ് സാമൂഹ്യ സേവനം ചെയ്യേണ്ടത്.

ഈ രണ്ടു കൊല്ലാതെ മിലിറ്ററി സർവീസ് രാജ്യത്തിനുവേണ്ടിയുള്ള സേവനമായിട്ടാണ് അവർ കാണുന്നത്.
രണ്ടു കൊല്ലത്തെ മിലിറ്ററി സർവീസ് ഇവിടെ ഇന്ത്യയിൽ നടപ്പാക്കണം എന്ന് മുൻ പ്രധാനമന്ത്രിമാർക്കും, പല പ്രാവശ്യം ഇപ്പോഴത്തെ പ്രധാനമന്ത്രിക്കും ഞാൻ എഴുതിയിട്ടുണ്ട്.

രണ്ടു കാരണങ്ങൾ കൊണ്ടാണ് അത് നടപ്പാക്കണമെന്ന് ഞാൻ നിർദേശിച്ചത്:

🔶രണ്ടു കൊല്ലം മിലിറ്ററിയിൽ സർവീസ് ചെയ്യുമ്പോൾ യുവാക്കളുടെ ശരീരത്തിന് നല്ല ദൃഢത ലഭിക്കും. മിലിറ്ററിയിൽ ഉള്ള ഫിസിക്കൽ ട്രെയിനിങ് അപ്രകാരമുള്ളതാണ്. രണ്ടു കൊല്ലക്കാലം ഇത്തരം നല്ല ഫിസിക്കൽ ട്രെയിനിങ് കിട്ടുക എന്നത് ചെറുപ്പക്കാർക്ക് ഒരു അനുഗ്രഹം തന്നെയാണ്. ഈ ഫിസിക്കൽ ട്രൈനിങ്ങിലൂടെ, ഏതു ജോലിയും ചെയ്യാനും, ഏതു കഠിനമായ പ്രവർത്തിയും ഏറ്റെടുക്കാനും ഉള്ള മനസിന്റെ ദൃഢത കൂടെ അവർക്കു ലഭിക്കും.

🔶 നമ്മുടെ യുവാക്കൾക്ക് ഡിസ്‌സിപ്ലിൻ പോരാ എന്ന് എല്ലാവര്ക്കും അറിയാം. മിലിറ്ററിയിൽ രണ്ടു കൊല്ലം സർവീസ് ചെയ്‌താൽ…

View original post 494 more words

Leave a comment