June 26 രക്തസാക്ഷികളായ വിശുദ്ധ യോഹന്നാനും, വിശുദ്ധ പൗലോസും

🔸🔸🔸🔸 June 2️⃣6️⃣🔸🔸🔸🔸

രക്തസാക്ഷികളായ വിശുദ്ധ യോഹന്നാനും, വിശുദ്ധ പൗലോസും
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

മതവിരോധിയായിരുന്ന ജൂലിയന്റെ സൈന്യത്തിലെ ഉദ്യോഗസ്ഥന്‍മാരായിരുന്നു വിശുദ്ധ യോഹന്നാനും, വിശുദ്ധ പൗലോസും. അപ്പസ്തോലന്‍മാരായിരുന്ന വിശുദ്ധ യോഹന്നാനോടും വിശുദ്ധ പൗലോസിനോടും പേരിന് സാദൃശ്യമുണ്ടെങ്കിലും അവരുമായി ഈ വിശുദ്ധര്‍ക്കു ബന്ധമില്ല. ആ സമയത്തെ റോമന്‍ മുഖ്യനും, ക്രിസ്ത്യാനികളുടെ ബദ്ധവൈരിയുമായിരുന്ന അപ്രോണിയാനൂസിന്റെ കീഴില്‍ ഏതാണ്ട് 362-ലാണ് വിശുദ്ധന്‍മാരുടെ രക്തസാക്ഷിത്വം സംഭവിച്ചതെന്ന് കരുതപ്പെടുന്നു. തങ്ങളുടെ ഇരട്ട വിജയം കൊണ്ടാണ് ഈ രണ്ടുവിശുദ്ധരും ദൈവത്തെ മഹത്വപ്പെടുത്തിയത്: ഈ ലോകത്തിന്റെ ആദരവിനെയും പ്രകീര്‍ത്തിയേയും ത്യജിക്കുകയും, അവയെ ഭീഷണികളുടേയും, സഹനങ്ങളുടേയും മേല്‍ വിജയം കൈവരിക്കുകയും ചെയ്തു.

ദുഷ്ടരായ നിരവധി പേര്‍ തങ്ങളുടെ അവിശ്വാസത്തില്‍ പുരോഗമിക്കുന്നതായി അവര്‍ കണ്ടു. പക്ഷേ അവരുടെ പാപത്തിന്റെ മാതൃക ഈ വിശുദ്ധര്‍ പതറിയില്ല. ഭൗതീകമായ പുരോഗതികള്‍ കൊണ്ട് പാപത്തില്‍ നിന്നും മോചനം നേടുവാന്‍ ശ്രമിക്കുന്നത് ഏറ്റവും വലിയ ശിക്ഷാവിധിക്ക് കാരണമാവുമെന്നാണ് ഈ വിശുദ്ധര്‍ കരുതിയിരുന്നത്. അവരുടെ വീരോചിതമായ ക്ഷമയും, അജയ്യമായ നന്മയും, വിശ്വസ്തതയും വഴി അവരുടെ യാതനകള്‍ ദൈവത്തിന് അത്ഭുതകരമായൊരു ദൃശ്യവിരുന്നായി മാറി. തന്റെ മഹത്വത്തിന്റെ സിംഹാസനത്തിലിരുന്നു ദൈവം അവരെ നോക്കുകയും, അവരെ ശക്തിപ്പെടുത്തുവാനായി തന്റെ കരങ്ങള്‍ നീട്ടുകയും, അവരുടെ വിജയത്തിന്റെ സന്തോഷകരമായ നിമിഷത്തില്‍ അമര്‍ത്യ കിരീടം അവരുടെ ശിരസ്സില്‍ അണിയിക്കുകയും ചെയ്തു.ഈ രക്തസാക്ഷികള്‍ തങ്ങളുടെ നൈമിഷികമായ യാതനകളുടെ സഹനത്തിലൂടെ, അളക്കാനാവാത്ത വിധത്തില്‍ ഒരിക്കലും മായാത്ത മഹത്വത്തെ ശേഖരിക്കുകയാണ് ചെയ്തത്.

ഫാദര്‍ ഫ്രോണ്ടോ പ്രസിദ്ധീകരിച്ച പട്ടികയില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് റോമിലെ വിശുദ്ധ പത്രോസിന്റേയും, പൗലോസിന്റേയും പഴയ ദേവാലയത്തിനരികിലായി ഈ വിശുദ്ധന്‍മാരുടെ നാമധേയത്തിലും ഒരു ദേവാലയം ഉള്ളതായി കരുതുന്നു. വിശുദ്ധ ജെലാസിയൂസിന്റെയും, മഹാനായ വിശുദ്ധ ഗ്രിഗറിയുടേയും ആരാധനക്രമങ്ങളില്‍ ഈ വിശുദ്ധരോടുള്ള ഭക്തിപ്രകടമായിരുന്നു; കൂടാതെ പുരാതന ഗാല്ലിക്കന്‍ ആരാധനക്രമങ്ങളിലും ഈ വിശുദ്ധരോടുള്ള ഭക്തിയാചരണങ്ങള്‍ കാണാവുന്നതാണ്.

അഞ്ചാം നൂറ്റാണ്ടിനു ശേഷം ഈ വിശുദ്ധരുടെ നാമങ്ങള്‍ തിരുസഭയില്‍ വളരെയേറെ പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുണ്ട്. നമ്മുടെ ജീവിതത്തിലെ ഓരോ പ്രവര്‍ത്തിയും തീക്ഷണമായ പ്രേരണയില്‍ നിന്നുമുള്ളതും, നമ്മുടെ മുഴുവന്‍ ശക്തിയുമുപയോഗിച്ചു കൊണ്ടുള്ള ദൈവീക സേവനത്തിനായി സ്വയം സമര്‍പ്പിച്ചുകൊണ്ടുള്ളതുമായിരിക്കണമെന്ന്‍ ഈ വിശുദ്ധര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മള്‍ ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥക്ക് നാം ദൈവത്തോട്’ കടപ്പെട്ടിരിക്കുന്നുവെന്ന കാര്യം എപ്പോഴും നമ്മുടെ മനസ്സില്‍ ഉണ്ടായിരിക്കണം. നമ്മുടെ അലസതയും, നന്ദികേടും മൂലം നമ്മുടെ ദൗത്യങ്ങളിലും, നമ്മുടെ ഭക്തിയിലും വീഴ്ചകള്‍ വന്നാല്‍ ഈ വിശുദ്ധര്‍ ചിന്തിയ രക്തം നമ്മുടെ ആ ഉത്സാഹകുറവിനുള്ള ഒരു അധിക്ഷേപമായി മാറും എന്ന്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇതര വിശുദ്ധര്‍
🔸🔸🔸🔸🔸🔸🔸

  1. ഇറ്റലിയിലെ ബബോളെനൂസ്
  2. ഐറിഷുകാരനായ കോര്‍ബിക്കാന്‍
  3. മെസോപ്പൊട്ടാമിയായിലെ ഡേവിഡ്
  4. സ്പാനിഷ്‌ ഗലീസിയായിലെ ഹെര്‍മോജിയൂസ്
  5. ദക്ഷിണ റഷ്യയിലെ ഗോത്തുകളുടെ ജോണ്
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
Advertisements

ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളുടെ മാര്‍ഗങ്ങളും പ്രവൃത്തികളും നേരേയാക്കുവിന്‍. എങ്കില്‍ ഈ സ്‌ഥലത്തു വസിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കാം.
ജറെമിയാ 7 : 3

കര്‍ത്താവിന്റെ ആലയം, കര്‍ത്താവിന്റെ ആലയം, കര്‍ത്താവിന്റെ ആലയം എന്ന പൊള്ളവാക്കുകളില്‍ ആശ്രയിക്കരുത്‌.
ജറെമിയാ 7 : 4

നിങ്ങളുടെ മാര്‍ഗങ്ങളും പ്രവൃത്തികളും തിരുത്തിയാല്‍, അയല്‍ക്കാരനോടുയഥാര്‍ഥമായ നീതി പുലര്‍ത്തിയാല്‍,
ജറെമിയാ 7 : 5

പരദേശിയെയും അനാഥനെയും വിധവയെയും ചൂഷണം ചെയ്യാതെയും ഇവിടെ നിഷ്‌കളങ്കരക്‌തം ചിന്താതെയുമിരുന്നാല്‍, നിങ്ങളുടെതന്നെ നാശത്തിന്‌ അന്യദേവന്‍മാരുടെ പിറകേ പോകാതിരുന്നാല്‍,
ജറെമിയാ 7 : 6

ഇവിടെ, നിങ്ങളുടെ പിതാക്കന്‍മാര്‍ക്കു ഞാന്‍ നല്‍കിയ ഈ ദേശത്ത്‌, എന്നേക്കും വസിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കും.
ജറെമിയാ 7 : 7

Advertisements

മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തുവരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല.
അതുകൊണ്ട്‌, നിങ്ങള്‍ ഇരുട്ടത്തു സംസാരിച്ചത്‌ വെളിച്ചത്തു കേള്‍ക്കപ്പെടും. വീട്ടില്‍ സ്വകാര്യമുറികളില്‍ വച്ചു ചെവിയില്‍ പറഞ്ഞത്‌ പുരമുകളില്‍നിന്നു പ്രഘോഷിക്കപ്പെടും.
ലൂക്കാ 12 : 2-3

ബലിയല്ല സ്‌നേഹമാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌. ദഹനബലികളല്ല ദൈവജ്‌ഞാനമാണ്‌ എനിക്കിഷ്‌ടം.
ഹോസിയാ 6 : 6

നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടേണ്ടാ, നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണ്‌.
ഞാന്‍ നിങ്ങളോടു പറയുന്നു, മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്ന ഏതൊരുവനെയും ദൈവത്തിന്റെ ദൂതന്‍മാരുടെ മുമ്പില്‍ മനുഷ്യപുത്രനും ഏറ്റുപറയും.
മനുഷ്യരുടെമുമ്പില്‍ എന്നെതള്ളിപ്പറയുന്നവന്‍ ദൈവത്തിന്റെ ദൂതന്‍മാരുടെ മുമ്പിലും തള്ളിപ്പറയപ്പെടും.
ലൂക്കാ 12 : 7-9

Advertisements

മരിച്ചവനെയോര്‍ത്തു കരയുക;അവന്റെ പ്രകാശം അണഞ്ഞുപോയി.
ഭോഷനെയോര്‍ത്തു കരയുക;അവന്റെ ബുദ്‌ധി കെട്ടുപോയി.
മരിച്ചവനെയോര്‍ത്ത്‌ ഏറെ കരയേണ്ടാ;അവനു വിശ്രമം ലഭിച്ചു;
ഭോഷന്റെ ജീവിതം മരണത്തെക്കാള്‍കഷ്‌ടമാണ്‌.
മരിച്ചവനുവേണ്ടിയുള്ള വിലാപംഏഴു ദിവസംകൊണ്ട്‌ അവസാനിക്കുന്നു;
ഭോഷനുവേണ്ടിയോ ദൈവഭയമില്ലാത്തവനുവേണ്ടിയോ ഉള്ളത്‌ അവന്റെ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്നു.
മൂഢനുമായി അധികം സംസാരിക്കുകയോ
ബുദ്‌ധിശൂന്യനെ സന്‌ദര്‍ശിക്കുകയോ അരുത്‌.
അവനില്‍നിന്ന്‌ അകന്നു നില്‍ക്കുക;
അവന്‍ നിന്നെ കുഴപ്പത്തിലാക്കും.
തന്നെത്തന്നെ കുടഞ്ഞ്‌ അവന്‍ നിന്റെ മേല്‍ ചെളി തെറിപ്പിക്കും; അവനെ ഒഴിവാക്കുക;
നിനക്കു സ്വസ്‌ഥത ലഭിക്കും;
അവന്റെ ഭോഷത്തം നിന്നെ വലയ്‌ക്കുകയില്ല.
ഈയത്തെക്കാള്‍ ഭാരമുള്ളത്‌ എന്താണ്‌?
അതിന്റെ പേര്‌ ഭോഷന്‍എന്നല്ലാതെ മറ്റെന്താണ്‌?
മണലും ഉപ്പും ഇരുമ്പുകട്ടിയുംഭോഷനെക്കാള്‍ എളുപ്പത്തില്‍വഹിക്കാവുന്നതാണ്‌.
കെട്ടിടത്തിന്റെ ശക്‌തിയായിഉറപ്പിച്ചിരിക്കുന്ന ഉത്തരംഭൂമികുലുക്കത്തിലും ഇളകുകയില്ല;
പ്രഭാഷകന്‍ 22 : 9-16

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s