July 11 വിശുദ്ധ ബെനഡിക്ട്

♦️♦️♦️♦️ July 1️⃣1️⃣♦️♦️♦️♦️
വിശുദ്ധ ബെനഡിക്ട്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

480-ല്‍ ഉംബ്രിയായിലെ നര്‍സിയയിലാണ് വിശുദ്ധ ബെനഡിക്ട് ജനിച്ചത്. വിദ്യാഭ്യാസത്തിനായി റോമിലേക്കയക്കപ്പെട്ട വിശുദ്ധന്‍ അധികം താമസിയാതെ വിശുദ്ധന്‍ നഗരത്തിലെ തിന്മകള്‍ നിമിത്തം 500-ല്‍ അവിടം വിട്ട് 30 മൈലുകളോളം ദൂരെയുള്ള എന്‍ഫിഡെയിലേക്ക്‌ പോയി. ഒരു സന്യാസിയായി ജീവിക്കുവാനായിരുന്നു വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നത്. അതിനാല്‍ സുബിയാക്കോ മലനിരയിലെ ഒരു ഗുഹയില്‍ മൂന്ന് വര്‍ഷങ്ങളോളം റൊമാനൂസ്‌ എന്ന സന്യാസിയുടെ സഹായങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഏകാന്ത ജീവിതം നയിച്ചു. ഏകാന്തജീവിതമായിരുന്നു വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ വിശുദ്ധിയും സന്യാസപരമായ കാഠിന്യങ്ങളും നിമിത്തം അദ്ദേഹം പരക്കെ അറിയപ്പെടുകയും വിക്കോവാരോയിലെ ഒരു കൂട്ടം സന്യാസികള്‍ തങ്ങളുടെ ആശ്രമാധിപനാകുവാന്‍ വിശുദ്ധനെ ക്ഷണിക്കുകയും ചെയ്തു. അവരുടെ ക്ഷണം വിശുദ്ധന്‍ സ്വീകരിച്ചു.

എന്നാല്‍ വിശുദ്ധന്റെ കാര്‍ക്കശ്യമേറിയ ആശ്രമനിയമങ്ങളെ അവര്‍ എതിര്‍ക്കുകയും, അതേതുടര്‍ന്ന് വിശുദ്ധനു വിഷം കൊടുത്ത്‌ കൊല്ലുവാന്‍ ശ്രമിക്കുകയും ചെയ്തു. അതിനാല്‍ വിശുദ്ധന്‍ അവിടം വിട്ട് സുബിയാക്കൊവില്‍ തിരിച്ചെത്തി. അധികം താമസിയാതെ നിരവധി ആളുകള്‍ വിശുദ്ധനില്‍ ആകര്‍ഷിക്കപ്പെട്ട് അദ്ദേഹത്തിന്റെ ശിക്ഷ്യത്വം സ്വീകരിച്ചു. വിശുദ്ധന്‍ അവരെ താന്‍ നിയോഗിച്ച ഓരോ പ്രിയോര്‍മാരുടെ കീഴില്‍ പന്ത്രണ്ട് ആശ്രമങ്ങളിലായി സംഘടിപ്പിച്ചു.

കായികമായ ജോലികളും അവരുടെ സന്യാസജീവിതത്തിന്റെ ഭാഗമായിരുന്നു. അധികം താമസിയാതെ സുബിയാക്കോ ആത്മീയതയുടേയും, അറിവിന്റേയും കേന്ദ്രമായി മാറി. പക്ഷേ അവിടെ അടുത്തുള്ള ഒരു പുരോഹിതനായിരുന്ന ഫ്ലോറെന്റിയൂസ് വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നിന്നതിനാല്‍ ഏതാണ്ട് 525-ല്‍ വിശുദ്ധന്‍ അവിടം വിട്ട് മോണ്ടെ കാസ്സിനോയില്‍ വാസമുറപ്പിച്ചു. അവിടെ വെച്ച് വിശുദ്ധന്‍ വിജാതീയരുടെ ദേവനായ അപ്പോളോയുടെ ഒരു ക്ഷേത്രം നശിപ്പിക്കുകയും സമീപപ്രദേശങ്ങളിലുള്ള നിരവധി പേരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.

530-ല്‍ വിശുദ്ധന്‍, പില്‍ക്കാലത്ത്‌ പാശ്ചാത്യ ആശ്രമസമ്പ്രദായത്തിന്റെ ജന്മസ്ഥലമായിതീര്‍ന്ന പ്രസിദ്ധമായ മോണ്ടെ കാസ്സിനോ ആശ്രമത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. വിശുദ്ധ ബെനഡിക്ടിന്റെ വിശുദ്ധിയേയും, ജ്ഞാനത്തേയും, അത്ഭുതപ്രവര്‍ത്തികളെക്കുറിച്ചും പരക്കെ പ്രചരിച്ചതിനാല്‍ ധാരാളം പേര്‍ വിശുദ്ധന്റെ ശിക്ഷ്യത്വത്തിനായി തടിച്ചുകൂടി. അവരെ മുഴുവന്‍ വിശുദ്ധന്‍ ഒരു സന്യാസസമൂഹമായി സംഘടിപ്പിക്കുകയും, പ്രാര്‍ത്ഥനയുടേയും, പഠനത്തിന്റേയും, ജോലിയുടേതും, സാമൂഹ്യജീവിതത്തിന്റേതുമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പ്രസിദ്ധമായ തന്റെ നിയമസംഹിത എഴുതിയുണ്ടാക്കുകയും ചെയ്തു. അനുസരണം, സ്ഥിരത, ഉത്സാഹം എന്നിവക്കായിരുന്നു ഈ നിയമങ്ങളില്‍ പ്രാധാന്യം.

വിശുദ്ധ കര്‍മ്മങ്ങളും, ഭക്തിയും അതിന്റെ കേന്ദ്രബിന്ദുവായിരുന്നു. വരുവാനിരിക്കുന്ന നൂറ്റാണ്ടുകളില്‍ പാശ്ചാത്യ ആശ്രമജീവിതത്തെ സാരമായി സ്വാധീനിക്കുവാന്‍ പര്യാപ്തമായവയായിരുന്നു അവ. തന്റെ സന്യാസിമാരെ നയിക്കുന്നതിനിടയിലും വിശുദ്ധന്‍ ഭരണാധികാരികളുടേയും, പാപ്പാമാരുടേയും ഉപദേശങ്ങള്‍ ആരായുകയും. പാവങ്ങളേയും, അഗതികളേയും സഹായിക്കുകയും, ലോംബാര്‍ഡില്‍ ടോറ്റിലസിന്റെ ആക്രമണം മൂലം ഉണ്ടായ കഷ്ടതകള്‍ നികത്തുവാന്‍ ശ്രമിക്കുകയും ചെയ്തു. മാര്‍ച്ച് 21-ന് മോണ്ടെ കാസ്സിനോയില്‍ വെച്ചാണ് വിശുദ്ധന്‍ മരണമടയുന്നത്.

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

  1. കോര്‍ഡോവയിലെ അബുന്തിയൂസ്
  2. ആംഗ്ലോക്സിന്‍റെ മകള്‍ അമാബിലിസ്
  3. ഏഷ്യാ മൈനറിലെ സിന്‍റെയൂസ്
  4. ബ്രേശ്യയിലെ സബിനൂസും സിപ്രിയനും
  5. ഔക്സേറിലെ സബിനൂസ്
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
Advertisements

അതിനാല്‍, യുവസഹജമായ മോഹങ്ങളില്‍നിന്നു ഓടിയകലുക; പരിശുദ്ധഹൃദയത്തോടെ കര്‍ത്താവിനെ വിളിക്കുന്നവരോടു ചേര്‍ന്ന്‌ നീതി, വിശ്വാസം സ്‌നേഹം, സമാധാനം എന്നവയില്‍ ലക്ഷ്യം വയ്‌ക്കുക.
2 തിമോത്തേയോസ്‌ 2 : 22

മൂഢവും ബാലിശവുമായ വാദപ്രതിവാദത്തില്‍ ഏര്‍പ്പെടരുത്‌; അവ കലഹങ്ങള്‍ക്കിടയാക്കുമെന്ന്‌ നിനക്കറിയാമല്ലോ!.
2 തിമോത്തേയോസ്‌ 2 : 23

കര്‍ത്താവിന്റെ ദാസന്‍ കലഹപ്രിയനായിരിക്കരുത്‌; എല്ലാവരോടും സൗമ്യതയുള്ളവനും യോഗ്യനായ അധ്യാപകനും ക്ഷമാശീലനുമായിരിക്കണം.
2 തിമോത്തേയോസ്‌ 2 : 24

എതിര്‍ക്കുന്നവരെ അവന്‍ സൗമ്യതയോടെ തിരുത്തണം. സത്യത്തെക്കുറിച്ചുള്ള പൂര്‍ണ്ണബോധ്യത്തിലേക്ക്‌ മടങ്ങിവരാനുതകുന്ന അനുതാപം ദൈവം അവര്‍ക്കു നല്‌കിയെന്നുവരാം.
2 തിമോത്തേയോസ്‌ 2 : 25

പിശാചു തന്റെ ഇഷ്ടനിര്‍വ്വഹണത്തിനുവേണ്ടി അവരെ അടിമകളാക്കിയിട്ടുണ്ടെങ്കിലും അവന്‍ സുബോധം വീണ്ടെടുത്ത്‌ ആ കെണിയില്‍നിന്നു രക്ഷപ്പെട്ടേക്കാം.
2 തിമോത്തേയോസ്‌ 2 : 26

Advertisements

എന്റെ മക്കളേ, ധൈര്യമായിരിക്കുവിന്‍. ദൈവത്തെ വിളിച്ചപേക്‌ഷിക്കുവിന്‍. ശത്രുകരങ്ങളില്‍നിന്നും അവരുടെ ശക്‌തിയില്‍നിന്നും അവിടുന്ന്‌ നിങ്ങളെ മോചിപ്പിക്കും.
ബാറൂക്ക്‌ 4 : 21

നിങ്ങളെ രക്‌ഷിക്കുമെന്ന പ്രത്യാശ ഞാന്‍ നിത്യനായവനില്‍ അര്‍പ്പിച്ചിരിക്കുന്നു. പരിശുദ്‌ധനായവനില്‍ നിന്ന്‌ എനിക്ക്‌ ആനന്‌ദം കൈവന്നിരിക്കുന്നു, എന്തെന്നാല്‍, നിങ്ങളുടെ നിത്യരക്‌ഷകനില്‍ നിന്നു നിങ്ങള്‍ക്ക്‌ ഉടന്‍ കാരുണ്യം ലഭിക്കും.
ബാറൂക്ക്‌ 4 : 22

ഞാന്‍ നിങ്ങളെ ദുഃഖത്തോടും വിലാപത്തോടും കൂടെ അയച്ചു. ആഹ്ലാദത്തോടും സന്തോഷത്തോടും കൂടെ എനിക്കു നിങ്ങളെ ദൈവം എന്നേക്കുമായി തിരികെ നല്‍കും.
ബാറൂക്ക്‌ 4 : 23

സീയോന്റെ അയല്‍ക്കാര്‍ നിങ്ങളുടെ അടിമത്തം ഇപ്പോള്‍ കണ്ടതുപോലെതന്നെ ദൈവം നിങ്ങള്‍ക്കു നല്‍കുന്ന രക്‌ഷ അവര്‍ ഉടന്‍ കാണും. മഹാപ്രതാപത്തോടും, നിത്യനായവന്റെ തേജസ്‌സോടും കൂടെ അതു നിങ്ങള്‍ക്കു ലഭിക്കും.
ബാറൂക്ക്‌ 4 : 24

എന്റെ മക്കളേ, ദൈവത്തില്‍ നിന്നു നിങ്ങളുടെമേല്‍ വന്ന ക്രോധം ക്‌ഷമാപൂര്‍വം സഹിക്കുവിന്‍. നിങ്ങളുടെ ശത്രു നിങ്ങളെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ അവരുടെ നാശം നിങ്ങള്‍ ഉടന്‍ കാണും. അവരുടെ കഴുത്ത്‌ നിങ്ങള്‍ ചവിട്ടിമെതിക്കും.
ബാറൂക്ക്‌ 4 : 25

Advertisements

ജ്‌ഞാനത്താല്‍ അവിടുന്ന്‌ മനുഷ്യനു രൂപം നല്‍കി. സൃഷ്‌ടികളുടെമേല്‍ ആധിപത്യം വഹിക്കാനും,
ജ്‌ഞാനം 9 : 2

ലോകത്തെ വിശുദ്‌ധിയിലും നീതിയിലും ഭരിക്കാനും, ഹൃദയപര മാര്‍ഥതയോടെ വിധികള്‍ പ്രസ്‌താവിക്കാനും ആണല്ലോ അവിടുന്ന്‌ അവനെ സൃഷ്‌ടിച്ചത്‌.
ജ്‌ഞാനം 9 : 3

അങ്ങയുടെ സിംഹാസനത്തില്‍നിന്ന്‌ എനിക്കു ജ്‌ഞാനം നല്‍കണമേ! അങ്ങയുടെ ദാസരുടെ ഇടയില്‍നിന്ന്‌ എന്നെതിര സ്‌കരിക്കരുതേ!
ജ്‌ഞാനം 9 : 4

ഞാന്‍ അങ്ങയുടെ ദാസ നും ദാസിയുടെ പുത്രനും ദുര്‍ബലനും, അല്‍പായുസ്‌സും, നീതിനിയമങ്ങളില്‍ അല്‍പജ്‌ഞനും ആണ്‌.
ജ്‌ഞാനം 9 : 5

മനുഷ്യരുടെ മധ്യേ ഒരുവന്‍ പരിപൂര്‍ണനെങ്കിലും അങ്ങില്‍നിന്നു വരുന്ന ജ്‌ഞാനമില്ലെങ്കില്‍ അവന്‍ ഒന്നുമല്ല.
ജ്‌ഞാനം 9 : 6

Advertisements

കര്‍ത്താവ്‌ നല്ലവനാണെന്നു നിങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ടല്ലോ.
1 പത്രോസ് 2 : 3

അതിനാല്‍, സജീവശിലയായ അവനെ നമുക്കു സമീപിക്കാം. മനുഷ്യര്‍ തിരസ്‌കരിച്ചതും ദൈവം തെരഞ്ഞെടുത്തതുമായ അമൂല്യശിലയാണ്‌ അവന്‍ .
1 പത്രോസ് 2 : 4

നിങ്ങള്‍ സജീവശിലകള്‍കൊണ്ടുള്ള ഒരു ആത്‌മീയഭവനമായി പടുത്തുയര്‍ത്തപ്പെടട്ടെ. യേശുക്രിസ്‌തുവഴി ദൈവത്തിനു സ്വീകാര്യമായ ബലികളര്‍പ്പിക്കുന്നതിന്‌ വിശുദ്‌ധമായ ഒരു പുരോഹിത ജനമാവുകയും ചെയ്യട്ടെ.
1 പത്രോസ് 2 : 5

ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു; ഇതാ, സീയോനില്‍ ഞാന്‍ ഒരു കല്ല്‌ സ്‌ഥാപിക്കുന്നു-തെരഞ്ഞെടുക്കപ്പെട്ടതും അമൂല്യവുമായ മൂലക്കല്ല്‌. അതില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും ലജ്‌ജിക്കുകയില്ല.
1 പത്രോസ് 2 : 6

വിശ്വസിക്കുന്ന നിങ്ങള്‍ക്ക്‌ അത്‌ അഭിമാനമാണ്‌; വിശ്വസിക്കാത്തവര്‍ക്ക്‌ പണിക്കാര്‍ ഉപേക്‌ഷിച്ചു കളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നിരിക്കുന്നു.
1 പത്രോസ് 2 : 7

Advertisements

ദൈവമേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!
എന്റെ അധരങ്ങളില്‍നിന്ന്‌ഉതിരുന്ന വാക്കുകള്‍ ശ്രദ്‌ധിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 54 : 2

അഹങ്കാരികള്‍ എന്നെ എതിര്‍ക്കുന്നു;
നിര്‍ദയര്‍ എന്നെ വേട്ടയാടുന്നു;
അവര്‍ക്കു ദൈവചിന്തയില്ല.
സങ്കീര്‍ത്തനങ്ങള്‍ 54 : 3

ഇതാ, ദൈവമാണ്‌ എന്റെ സഹായകന്‍,
കര്‍ത്താവാണ്‌ എന്റെ ജീവന്‍താങ്ങിനിര്‍ത്തുന്നവന്‍.
സങ്കീര്‍ത്തനങ്ങള്‍ 54 : 4

അവിടുന്ന്‌ എന്റെ ശത്രുക്കളോടുതിന്‍മകൊണ്ടു പകരംവീട്ടും;
അങ്ങയുടെ വിശ്വസ്‌തതയാല്‍അവരെ സംഹരിച്ചുകളയണമേ!
സങ്കീര്‍ത്തനങ്ങള്‍ 54 : 5

ഞാന്‍ അങ്ങേക്കു ഹൃദയപൂര്‍വംബലി അര്‍പ്പിക്കും;
കര്‍ത്താവേ, അങ്ങയുടെശ്രേഷ്‌ഠമായ നാമത്തിനു
ഞാന്‍ നന്‌ദിപറയും.
സങ്കീര്‍ത്തനങ്ങള്‍ 54 : 6

അങ്ങ്‌ എന്നെ എല്ലാ കഷ്‌ടതകളിലുംനിന്നു മോചിപ്പിച്ചു; ശത്രുക്കളുടെ പരാജയം എന്റെ കണ്ണുകള്‍ കണ്ടു.
സങ്കീര്‍ത്തനങ്ങള്‍ 54 : 7

Advertisements
St. Benedict
Advertisements

Leave a comment