July 26 വിശുദ്ധ ജോവാക്കിമും വിശുദ്ധ ഹന്നായും

♦️♦️♦️♦️ July 2️⃣6️⃣♦️♦️♦️♦️
വിശുദ്ധ ജോവാക്കിമും വിശുദ്ധ ഹന്നായും
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

നിരവധി അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കാനഡായിലെ പ്രസിദ്ധമായ വിശുദ്ധ ആന്നേ ഡെ ബീപ്രേ ദേവാലയത്തെക്കുറിച്ച് അറിയാത്തവര്‍ വളരെ ചുരുക്കമേ കാണുകയുള്ളൂ. ഇവിടെ രോഗശാന്തി ലഭിക്കുന്ന അനേകം മുടന്തന്‍മാര്‍ തങ്ങളുടെ ക്രച്ചസ് ഉപേക്ഷിക്കുന്നു. വിശുദ്ധ ജോവാക്കിമിനോടും വിശുദ്ധ ഹന്നായോടും (പരിശുദ്ധ കന്യാമറിയത്തിന്റെ അമ്മയെ അന്ന എന്ന് വിളിക്കാറുണ്ട്. ആൻ (Anne) എന്ന ആംഗലേയ നാമം ഗ്രീക്കിലെ ഹന്ന എന്ന വാക്കിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. ) പ്രാര്‍ത്ഥിക്കുവാനായി ആയിരകണക്കിന് മൈലുകള്‍ അപ്പുറത്ത് നിന്നുപോലും ഈ ദേവാലയത്തിലേക്ക്‌ തീര്‍ത്ഥാടകര്‍ പ്രവഹിക്കുന്നു. ഒരുകാലത്ത്‌ ജൂലൈ 26ന് വിശുദ്ധ ഹന്നായുടെ തിരുനാള്‍ മാത്രമേ ആഘോഷിക്കപ്പെട്ടിരുന്നുള്ളു. പക്ഷേ പുതിയ ദിനസൂചികയില്‍ പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളുടെ രണ്ട് തിരുനാളുകളും ഒരുമിച്ചു ആഘോഷിക്കപ്പെടുന്നു.

ഏതാണ്ട് 170-ല്‍ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളില്‍ നിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടുള്ളത്. ഇതിലെ വിവരങ്ങള്‍ അനുസരിച്ച് അക്കാലത്തു ഏറെ ബഹുമാനിതനുമായ വ്യക്തിയായിരുന്നു ജൊവാക്കിം. അദ്ദേഹത്തിന്റെ പത്നിയായിരുന്നു ഹന്നാ. ഈ ദമ്പതികള്‍ക്ക്‌ വര്‍ഷങ്ങളായി കുട്ടികളൊന്നും ഇല്ലാതിരുന്നു. മക്കള്‍ ജനിക്കാത്തത് കൊണ്ട് ദൈവത്തിന്റെ ഒരു ശിക്ഷ എന്ന നിലയിലായിരുന്നു അവര്‍ ഇതിനെ കണ്ടിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട അവരുടെ പ്രാര്‍ത്ഥനയുടെ ഫലമായി മറിയം ജനിക്കുകയും, അവളുടെ ചെറുപ്പത്തില്‍ തന്നെ അവര്‍ അവളെ ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്തു.

വിശുദ്ധരായ ജോവാക്കിമിന്റെയും, ഹന്നായുടേയും തിരുനാളുകള്‍ പണ്ട് മുതലേ നിലവിലുണ്ട്. മധ്യകാലഘട്ടത്തില്‍ വിശുദ്ധ ഹന്നായുടെ നാമധേയത്തില്‍ നിരവധി ദേവാലയങ്ങളും, ആശ്രമങ്ങളും സമര്‍പ്പിക്കപ്പെട്ടിരുന്നു. പണ്ട് മുതലേ ഈ ദമ്പതികളെ ക്രിസ്തീയ വിവാഹ ബന്ധത്തിന്റെ ഉത്തമ മാതൃകകളായിട്ട് പരിഗണിച്ചു വരുന്നു. ജെറുസലെമിലെ സുവര്‍ണ്ണ കവാടത്തില്‍ വെച്ചുള്ള അവരുടെ കണ്ടുമുട്ടല്‍ കലാകാരന്‍മാരുടെ ഇഷ്ടപ്പെട്ട വിഷയമായിരുന്നു.

യേശുവിന്റെ വല്യമ്മയെന്ന നിലയില്‍ ഹന്നാ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുകയും, പലപ്പോഴും ചിത്രകലകളില്‍ യേശുവിന്റെയും മറിയത്തിന്റെയും ഒപ്പം ചിത്രീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഫ്രാന്‍സിലെ ബ്രിട്ടാണിയിലുള്ള സെന്റ്‌ ആന്നേ ഡി ഓരേ’യും, കാനഡായിലെ ക്യൂബെക്കിന് സമീപത്തുള്ള സെന്റ്‌ ആന്നേ ഡി ബീപ്രേയും ഈ വിശുദ്ധയുടെ പ്രസിദ്ധമായ ദേവാലയങ്ങളാണ്. പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളുടെ ജീവിതത്തെക്കുറിച്ച് നമുക്ക്‌ വളരെക്കുറച്ചു അറിവ്‌ മാത്രമേയുള്ളു. എന്നിരുന്നാലും പരിശുദ്ധ മറിയത്തേ പരിഗണിച്ചു നോക്കുമ്പോള്‍, മറിയത്തേ നമുക്ക്‌ സമ്മാനിച്ചുകൊണ്ട് രക്ഷാകര ദൗത്യത്തില്‍ ഒരു പ്രധാനപ്പെട്ട പങ്ക് വഹിച്ച ഇവര്‍ തീര്‍ച്ചയായും ഉന്നതമായ വ്യക്തിത്വങ്ങളാണെന്ന് ഉറപ്പിക്കാം.

വിശുദ്ധ ഹന്നായുടെ നാമധേയത്തില്‍ ജെറുസലേമില്‍ ഒരു ദേവാലയം ഉണ്ട്. ഇത് വിശുദ്ധരായ ജോവാക്കിമിന്റെയും, ഹന്നായുടേയും ഭവനമിരുന്ന സ്ഥലത്ത് തന്നെയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദമ്പതിമാരുടെ ഭവനത്തില്‍ വെച്ചാണ് കന്യകാ മറിയം ദൈവമാതാവാകുവാനുള്ള ദൈവീക പരിശീലനം നേടിയത്‌. പരിശുദ്ധ മാതാവിനോടുള്ള ക്രൈസ്തവരുടെ സ്നേഹത്തിന്റെ ഒരു വിപുലീകരണമാണ് ഈ ദമ്പതിമാരോടുള്ള ഭക്തി.

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

  1. കോറിന്തിലെ എരാസ്തുസ്
  2. റോമന്‍ അടിമയായിരുന്ന സിംഫ്രോണിയൂസ്, ട്രൈബൂണിലെ ഒളിമ്പിയൂസ്
  3. ഹയാന്തിസ്
  4. റോമന്‍ പുരോഹിതനായിരുന്ന പാസ്തോര്
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
Advertisements

നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ ദൈവവും മഹത്വത്തിന്റെ പിതാവുമായവന്‍ ജ്‌ഞാനത്തിന്റെയും വെ ളിപാടിന്റെയും ആത്‌മാവിനെ നിങ്ങള്‍ക്കു പ്രദാനം ചെയ്‌തുകൊണ്ട്‌ തന്നെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലേക്കു നിങ്ങളെ നയിക്കട്ടെ!
എഫേസോസ്‌ 1 : 17

ഏതുതരത്തിലുള്ള പ്രത്യാശയിലേക്കാണ്‌ അവിടുന്നു നിങ്ങളെ വിളിച്ചിരിക്കുന്നതെന്ന്‌ അറിയാനും, വിശുദ്‌ധര്‍ക്ക്‌ അവകാശമായി അവിടുന്നു വാഗ്‌ദാനം ചെയ്‌തിരിക്കുന്ന മഹത്വത്തിന്റെ സമൃദ്‌ധി മനസ്‌സിലാക്കാനും നിങ്ങളുടെ ആന്തരികനേത്രങ്ങളെ അവിടുന്നു പ്രകാശിപ്പിക്കട്ടെ.
എഫേസോസ്‌ 1 : 18

അതുവഴി അവന്റെ പ്രാഭവപൂര്‍ണമായ പ്രവര്‍ത്ത നത്തിനനുസൃതമായി വിശ്വാസികളായ നമ്മിലേക്കു പ്രവഹിക്കുന്ന അവന്റെ അപരിമേയമായ ശക്‌തിയുടെ മഹനീയത എത്രമാത്രമെന്നു വ്യക്‌തമാകട്ടെ.
എഫേസോസ്‌ 1 : 19

ക്രിസ്‌തുവിനെ മരിച്ചവരില്‍നിന്ന്‌ ഉയിര്‍പ്പിക്കുകയും സ്വര്‍ഗത്തില്‍ അവിടുത്തെ വലത്തുവശത്ത്‌ ഇരുത്തുകയും ചെയ്‌തപ്പോള്‍ അവനില്‍ പ്രവര്‍ത്തിച്ചത്‌ ഈ ശക്‌തിയാണ്‌.
എഫേസോസ്‌ 1 : 20

അങ്ങനെ, ഈയുഗത്തിലും വരാനിരിക്കുന്നയുഗത്തിലും എല്ലാ ആധിപത്യങ്ങള്‍ക്കും അധികാരങ്ങള്‍ക്കും ശക്‌തികള്‍ക്കും പ്രഭുത്വങ്ങള്‍ക്കും അറിയപ്പെടുന്ന എല്ലാ നാമങ്ങള്‍ക്കുമുപരി അവനെ ഉപവിഷ്‌ടനാക്കി.
എഫേസോസ്‌ 1 : 21

Advertisements

ശ്വാസം പോകുന്നതുവരെ നിന്റെ സ്‌ഥാനം കരസ്‌ഥമാക്കാന്‍ആരെയും അനുവദിക്കരുത്‌.
മക്കളെ ആശ്രയിക്കുന്നതിനെക്കാള്‍ നല്ലത്‌ അവര്‍ നിന്നെ ആശ്രയിക്കുന്നതാണ്‌.
ചെയ്യുന്നതിനെല്ലാം ശ്രേഷ്‌ഠത കൈവരിക്കുക;
കീര്‍ത്തിക്കു കളങ്കം വരുത്തരുത്‌.
ജീവിതാന്ത്യത്തില്‍, മരണനാഴികയില്‍,സ്വത്തു വിഭജിച്ചുകൊടുക്കുക.
കഴുതയ്‌ക്കു തീറ്റിയും വടിയും ചുമടും;
ദാസന്‌ ആഹാരവും ശിക്‌ഷയും ജോലിയും.
അടിമയെക്കൊണ്ടു വേലചെയ്യിച്ചാല്‍നിനക്കു വിശ്രമിക്കാം;
അലസനായി വിട്ടാല്‍ അവന്‍ സ്വതന്ത്രനാകാന്‍ നോക്കും.
നുകവും ചാട്ടയും കാളയെ തല കുനിപ്പിക്കും;
പീഡനയന്ത്രവും പ്രഹരങ്ങളും
അനുസരണമില്ലാത്ത അടിമയെയും.
അലസനാകാതിരിക്കാന്‍ അവനെക്കൊണ്ടു വേല ചെയ്യിക്കുക;
അലസത തിന്‍മകള്‍ വളര്‍ത്തുന്നു.
അവനെക്കൊണ്ടു പണിയെടുപ്പിക്കുക;
അതാണ്‌ അവനു യോജിച്ചത്‌;
അനുസരിക്കുന്നില്ലെങ്കില്‍ അവന്റെ ചങ്ങലകളുടെ ഭാരം കൂട്ടുക.
ആരോടും അളവുവിട്ടു പെരുമാറരുത്‌;
അനീതി കാണിക്കുകയും അരുത്‌,
നിനക്ക്‌ ഒരു ദാസനുണ്ടെങ്കില്‍ അവനെനിന്നെപ്പോലെ കരുതണം.
നീ അവനെ രക്‌തം കൊടുത്തുവാങ്ങിയതാണല്ലോ.
നിനക്കൊരു ദാസനുണ്ടെങ്കില്‍ അവനെസഹോദരനെപ്പോലെ കരുതുക;
അവനെ നിനക്കു നിന്നെപ്പോലെതന്നെആവശ്യമാണ്‌.
നീ അവനോടു ക്രൂരമായി പെരുമാറുകയും അവന്‍ ഒളിച്ചോടുകയും ചെയ്‌താല്‍,
അവനെ അന്വേഷിച്ചു നീ ഏതു വഴിക്കുപോകും?
പ്രഭാഷകന്‍ 33 : 21-33

Advertisements

എനിക്കു ജീവിതം ക്രിസ്‌തുവും മരണം നേട്ടവുമാണ്‌.
ഫിലിപ്പി 1 : 21

അവിടുന്നു കൈതുറന്നു കൊടുക്കുന്നു; എല്ലാവരും സംതൃപ്‌തരാകുന്നു. (സങ്കീർ‍ത്തനങ്ങള്‍ 145: 16)

You open your hand; you satisfy the desire of every living thing. (Psalm 145:16)

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️ കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന്‌ അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍.🕯️
📖 ഏശയ്യാ 55:6 📖

ഓ, സ്നേഹത്തിെന്റെ ആഴമേ, ദൈവികസത്തയേ, അഗാധസമുദ്രമേ നിന്നെതന്നെയല്ലാതെ മറ്റെന്താണ് നീ എനിക്കു തരേണ്ടിയിരുന്നത്? ✍️
സിയന്നായിലെ വി. കാതറിന്‍. 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements
Advertisements

Leave a comment