September 22 വില്ലനോവയിലെ വിശുദ്ധ തോമസ്

♦️♦️♦️ September 2️⃣2️⃣♦️♦️♦️
വില്ലനോവയിലെ വിശുദ്ധ തോമസ്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

1488-ൽ സ്പെയിനിലെ ഒരു ധനിക കുടുംബത്തിലായിരുന്നു തോമസിന്റെ ജനനം. മാതാപിതാക്കൾക്ക് പാവങ്ങളോടുണ്ടായിരുന്ന സഹാനുഭൂതി കണ്ട് വളർന്ന തോമസ് വളരെ ചെറുപ്പത്തിലേ തന്നെ ആ ഗുണങ്ങൾ തന്റെ ജീവിതത്തില്‍ സ്വായത്തമാക്കിയിരുന്നു. വില കൂടിയ നല്ല വസ്ത്രങ്ങൾ ധരിച്ച് പുറത്തേക്ക് പോയിരിന്ന ആ ബാലൻ അത് സാധുക്കൾക്ക് ദാനം ചെയ്ത് അല്പവസ്ത്രധാരിയായി തിരിച്ചു വരുന്നത് ഒരു സ്ഥിരം കാഴ്ച്ചയായിരുന്നു.

മാതാപിതാക്കളുടെ മരണശേഷം തനിക്ക് കൈ വന്ന സ്വത്തുക്കൾ മുഴുവൻ അദ്ദേഹം നിരാലംബരായ സ്ത്രീകൾക്ക് വേണ്ടി ചിലവഴിച്ചു. അൽക്കാലയിലെ ഒരു സ്കൂളിൽ അദ്ധ്യാപകനായി സേവനം തുടങ്ങിയ തോമസ് 1516 -ൽ വില്ലനോവയില്‍ വിശുദ്ധ അഗസ്റ്റിന്റെ നാമധേയത്തിലുള്ള സെമിനാരിയിൽ ചേർന്നു. ചാൾസ് 5-ാ മൻ രാജാവിന്റെ രാജസദസ്സിലെ പ്രഭാഷകനായും അദ്ദേഹം സേവനമനുഷ്ടിച്ചു.

സ്ഥാനമാനങ്ങളിൽ താൽപ്പര്യമില്ലാതിരുന്ന അദ്ദേഹത്തെ 1544-ൽ തിരുസഭ വലെൻസ്യയിലെ ആർച്ച് ബിഷപ്പായി നിയോഗിച്ചു. തന്റെ സ്ഥാനം അദ്ദേഹം ആത്മാക്കളുടെ രക്ഷയ്ക്കായും പാവങ്ങളുടെ ഉന്നമനത്തിനായും ഉപയോഗിച്ചു. മരണസമയത്ത് അദ്ദേഹത്തെ കിടത്താനായി അദ്ദേഹം തന്നെ ദാനം ചെയ്ത ഒരു കട്ടിൽ തിരിച്ചു കൊണ്ടുവരേണ്ടി വന്നുവെന്ന് പറയപ്പെടുന്നു .16-ാം നൂറ്റാണ്ടു മുതൽ അദ്ദേഹം ‘സ്പെയ്ൻകാരുടെ ആട്ടിടയൻ’ എന്ന പേരിൽ അറിയപ്പെടുന്നു.

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

  1. റോമന്‍ കന്യകകളായ ഡിഗ്നായും എമേരിത്തയും
  2. രാറ്റിബ്സന്‍ ബിഷപ്പായിരുന്ന എമ്മെരാമൂസ്
  3. എക്സുപ്പേരിയൂസ്, വിത്താലിസ്,. ഇന്നസെന്‍റ്, മൗറിസ് വിക്ടര്‍, കാന്‍റിഡൂസ്
  4. ഫെലിക്സ് തൃതീയന്‍ പാപ്പാ
  5. ഫ്ലോരെന്‍സിയൂസ്
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
Advertisements

വിശ്വസ്‌തനായ സാക്‌ഷി കള്ളംപറയുന്നില്ല;
കള്ളസ്‌സാക്‌ഷി പൊളി പറഞ്ഞുകൂട്ടുന്നു.
സുഭാഷിതങ്ങള്‍ 14 : 5

പരിഹാസകന്‍ വിവേകമന്വേഷിക്കുന്നത്‌ നിഷ്‌ഫലമാണ്‌;
ബുദ്‌ധിമാന്‌ അറിവു ലഭിക്കുകഎളുപ്പവും.
സുഭാഷിതങ്ങള്‍ 14 : 6

ഭോഷനില്‍നിന്ന്‌ അകന്നുമാറിക്കൊള്ളുക;
അവനില്‍നിന്നു സാരമുള്ള വാക്കുകള്‍ലഭിക്കുകയില്ല.
സുഭാഷിതങ്ങള്‍ 14 : 7

തന്റെ മാര്‍ഗം വ്യക്‌തമായിഗ്രഹിക്കുന്നതിലാണ്‌ ബുദ്‌ധിമാന്റെ വിവേകം;
വിഡ്‌ഢികളുടെ ഭോഷത്തം അവരെത്തന്നെ കബളിപ്പിക്കുന്നു.
സുഭാഷിതങ്ങള്‍ 14 : 8

ദുഷ്‌ടരെ ദൈവം വെറുക്കുന്നു;
സത്യസന്‌ധര്‍ അനുഗ്രഹം പ്രാപിക്കുന്നു.
സുഭാഷിതങ്ങള്‍ 14 : 9

Advertisements

എന്റെ ഹൃദയവ്യഥകള്‍ ശമിപ്പിക്കണമേ!
മനഃക്‌ളേശത്തില്‍നിന്ന്‌ എന്നെമോചിപ്പിക്കണമേ!
എന്റെ പീഡകളും ക്‌ളേശങ്ങളും ഓര്‍ത്ത്‌
എന്റെ പാപങ്ങള്‍ പൊറുക്കണമേ!
ഇതാ, ശത്രുക്കള്‍ പെരുകിയിരിക്കുന്നു;
അവര്‍ എന്നെ കഠിനായി വെറുക്കുന്നു.
എന്റെ ജീവന്‍ കാത്തുകൊള്ളണമേ!എന്നെ രക്‌ഷിക്കണമേ!
അങ്ങില്‍ ആശ്രയി ച്ചഎന്നെലജ്‌ജിക്കാനിടയാക്കരുതേ!
സങ്കീര്‍ത്തനങ്ങള്‍ 25 : 17-20

മത്‌സരക്കളത്തില്‍ എല്ലാ ഓട്ടക്കാരും ഓടുന്നെങ്കിലും സമ്മാനാര്‍ഹനാകുന്നത്‌ ഒരുവന്‍ മാത്രമാണെന്നു നിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടേ? ആകയാല്‍, സമ്മാനം ലഭിക്കേണ്ടതിനായി നിങ്ങള്‍ ഓടുവിന്‍.
1 കോറിന്തോസ്‌ 9 : 24

കര്‍ത്താവേ, എനിക്കുന്യായംസ്‌ഥാപിച്ചു തരണമേ!
എന്തെന്നാല്‍, ഞാന്‍ നിഷ്‌കളങ്കനായി ജീവിച്ചു;
ചാഞ്ചല്യമില്ലാതെ ഞാന്‍ കര്‍ത്താവില്‍ ആശ്രയിച്ചു.
കര്‍ത്താവേ, എന്നെ പരിശോധിക്കുകയും പരീക്‌ഷിക്കുകയും ചെയ്യുക;
എന്റെ ഹൃദയവും മനസ്‌സും ഉരച്ചുനോക്കുക.
സങ്കീര്‍ത്തനങ്ങള്‍ 26 : 1-2

ക്രിസ്‌തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്‌ടിയാണ്‌. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു.
2 കോറിന്തോസ്‌ 5 : 17

ഞാന്‍ ഉച്ചത്തില്‍ കൃതജ്‌ഞതാസ്‌തോത്രംആലപിക്കുന്നു;
അവിടുത്തെ അദ്‌ഭുതകരമായസകല പ്രവൃത്തികളെയും
ഞാന്‍ പ്രഘോഷിക്കുന്നു.
കര്‍ത്താവേ, അങ്ങു വസിക്കുന്ന ആലയവും
അങ്ങയുടെ മഹത്വത്തിന്റെ ഇരിപ്പിടവും എനിക്കു പ്രിയങ്കരമാണ്‌.
സങ്കീര്‍ത്തനങ്ങള്‍ 26 : 7-8

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s