September 25 വിശുദ്ധ ഫിന്‍ബാര്‍

♦️♦️♦️ September 2️⃣5️⃣♦️♦️♦️
വിശുദ്ധ ഫിന്‍ബാര്‍
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

കോര്‍ക്കിന്റെ പുണ്യവാന്‍ എന്നറിയപ്പെടുന്ന വിശുദ്ധ ഫിന്‍ബാര്‍, കോര്‍ക്കിനടുത്തുള്ള അക്കായിദ് ദുബോര്‍ക്കോണ്‍ എന്ന സ്ഥലത്തായിരുന്നു ജനിച്ചത്. ഒരു ഇരുമ്പ് തൊഴിലാളിയായിരുന്ന അദ്ദേഹത്തിന്റെ പിതാവ് പിന്നീട് തൊഴില്‍ തേടി മുണ്‍സ്റ്റര്‍ എന്ന സ്ഥലത്തേക്ക് മാറി ഒരടിമ സ്ത്രീയെ വിവാഹം ചെയ്തു. ഇതിനിടെ ഫിന്‍ബാര്‍ അറിയപ്പെടാത്ത മൂന്ന്‍ സന്യസിമാര്‍ക്കൊപ്പം വീട് വിട്ടു. കുറേക്കാലം സ്കോട്ട്ലാന്റില്‍ താമസിച്ചതിനു ശേഷം ഗൌഗാന, ബരാ ദ്വീപിലെ കില്‍ക്ലൂണി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ തന്റെ നാമധേയം പേറുന്ന നിരവധി സന്യാസാലയങ്ങള്‍ വിശുദ്ധന്‍ സ്ഥാപിച്ചു.

അദ്ദേഹത്തെപ്പറ്റി നിരവധി കഥകള്‍ നിപ്രചരിച്ചിട്ടുണ്ട്. അതിലൊന്നു, അദ്ദേഹം ഒരു മാലാഖയാല്‍ ഗൌഗാന ബരായിലെ ലീ നദിയുടെ ഉത്ഭവസ്ഥാനത്തേക്ക് നയിക്കപ്പെടുകയും അവിടെ അദ്ദേഹം തന്റെ ഏറ്റവും പ്രധാനപ്പെട്ട ആശ്രമം സ്ഥാപിക്കുകയും ചെയ്തു എന്നതാണ്. അവിടെ നിന്നുമാണ് കോര്‍ക്ക് സിറ്റി വികസിച്ചതെന്നാണ് വിശ്വാസം.

ഗൌഗാനയിലെ തടാകത്തിലെ ഭീകര സര്‍പ്പത്തെ വിശുദ്ധന്‍ കൊല്ലുകയും അങ്ങനെയുണ്ടായ ചാലില്‍ നിന്നുമാണ് ലീ നദി ഉത്ഭവിച്ചതെന്നുമാണ് മറ്റൊരു കഥ. 633ല്‍ ഫിന്‍ബാര്‍, ക്ലോയ്നെ എന്ന സ്ഥലത്ത് വച്ച് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ കോര്‍ക്കിലേക്ക് കൊണ്ട് വരികയും വെള്ളി കൊണ്ടുണ്ടാക്കിയ അള്‍ത്താരയില്‍ സ്ഥാപിക്കുകയും ചെയ്തു.

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

  1. ഔക്സേര്‍ ബിഷപ്പായിരുന്ന അനാക്കാരിയൂസ്
  2. പലസ്തീനായിലെ ഔറേലിയായും നെയോമിസിയായും
  3. ഫ്രാന്‍സിലെ ഔക്ക് ആര്‍ച്ചു ബിഷപ്പായിരുന്ന ഔസ്റ്റിന്‍റൂസ്
  4. ഏഷ്യാ മൈനറിലെ ബര്‍ഡോമിയന്‍. യുക്കാര്‍പ്പസ്
  5. അയര്‍ലന്‍റിലെ ബാര്
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
Advertisements

എന്നാല്‍, ഒരു സമരിയാക്കാരന്‍യാത്രാമധ്യേ അവന്‍ കിടന്ന സ്‌ഥലത്തു വന്നു. അവനെക്കണ്ട്‌ മനസ്‌സലിഞ്ഞ്‌,
ലൂക്കാ 10 : 33

അടുത്തുചെന്ന്‌ എണ്ണയും വീഞ്ഞുമൊഴിച്ച്‌, അവന്റെ മുറിവുകള്‍ വച്ചു കെട്ടി, തന്റെ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തില്‍ കൊണ്ടുചെന്നു പരിചരിച്ചു.
ലൂക്കാ 10 : 34

അടുത്ത ദിവസം അവന്‍ സത്രം സൂക്‌ഷിപ്പുകാരന്റെ കൈയില്‍ രണ്ടു ദനാറ കൊടുത്തിട്ടു പറഞ്ഞു: ഇവന്റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം.
ലൂക്കാ 10 : 35

കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ട ആ മനുഷ്യന്‌ ഈ മൂവരില്‍ ആരാണ്‌ അയല്‍ക്കാരനായി വര്‍ത്തിച്ചത്‌?
ലൂക്കാ 10 : 36

അവനോടു കരുണ കാണിച്ചവന്‍ എന്ന്‌ ആ നിയമജ്‌ഞന്‍ പറഞ്ഞു. യേശുപറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക.
ലൂക്കാ 10 : 37

Advertisements

എല്ലാ നന്‍മകളും കൊണ്ടു നിങ്ങളെ ധന്യരാക്കട്ടെ! അങ്ങനെ, യേശുക്രിസ്‌തുവിലൂടെ നമ്മില്‍ പ്രവര്‍ത്തിക്കുന്ന അവിടുത്തെഹിതം അവിടുത്തേക്ക്‌ അഭികാമ്യമായതു നിറവേ റ്റാന്‍ നിങ്ങളെ സഹായിക്കട്ടെ. അവന്‌ എന്നും എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ. ആമേന്‍.
ഹെബ്രായര്‍ 13 : 21

എന്റെ സഹോദരരേ, ഞാന്‍ നിങ്ങള്‍ക്കു ചുരുക്കമായി എഴുതിയിരിക്കുന്ന ഈ ആശ്വാസവചനങ്ങള്‍ ക്‌ഷമയോടെ സ്വീകരിക്കണമെന്നു ഞാന്‍ നിങ്ങളോടഭ്യര്‍ഥിക്കുന്നു.
ഹെബ്രായര്‍ 13 : 22

നമ്മുടെ സഹോദരന്‍ തിമോത്തേയോസ്‌ മോചിപ്പിക്കപ്പെട്ടുവെന്നു നിങ്ങള്‍ അറിഞ്ഞാലും. അവന്‍ വേഗം വന്നാല്‍ അവനോടൊപ്പം ഞാന്‍ നിങ്ങളെ കണ്ടുകൊള്ളാം.
ഹെബ്രായര്‍ 13 : 23

നിങ്ങളുടെ നേതാക്കന്‍മാര്‍ക്കും എല്ലാ വിശുദ്‌ധര്‍ക്കും വന്‌ദനം പറയുവിന്‍. ഇറ്റലിയില്‍നിന്നു വന്നവര്‍ നിങ്ങള്‍ക്കു വന്‌ദനം പറയുന്നു.
ഹെബ്രായര്‍ 13 : 24

ദൈവത്തിന്റെ കൃപാവരം നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ.
ഹെബ്രായര്‍ 13 : 25

Advertisements

ക്രിസ്‌തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്‌ടിയാണ്‌. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു.
2 കോറിന്തോസ്‌ 5 : 17

ഞാന്‍ ഉച്ചത്തില്‍ കൃതജ്‌ഞതാസ്‌തോത്രംആലപിക്കുന്നു;
അവിടുത്തെ അദ്‌ഭുതകരമായസകല പ്രവൃത്തികളെയും
ഞാന്‍ പ്രഘോഷിക്കുന്നു.
കര്‍ത്താവേ, അങ്ങു വസിക്കുന്ന ആലയവും
അങ്ങയുടെ മഹത്വത്തിന്റെ ഇരിപ്പിടവും എനിക്കു പ്രിയങ്കരമാണ്‌.
സങ്കീര്‍ത്തനങ്ങള്‍ 26 : 7-8

നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അതു ക്‌ഷമിക്കുവിന്‍.
മര്‍ക്കോസ്‌ 11 : 25

കര്‍ത്താവ്‌ എന്റെ പ്രകാശവും രക്‌ഷയുമാണ്‌,
ഞാന്‍ ആരെ ഭയപ്പെടണം?
കര്‍ത്താവ്‌ എന്റെ ജീവിതത്തിനു കോട്ടയാണ്‌,
ഞാന്‍ ആരെ പേടിക്കണം?
എതിരാളികളും ശത്രുക്കളുമായ ദുര്‍വൃത്തര്‍
ദുരാരോപണങ്ങളുമായിഎന്നെ ആക്രമിക്കുമ്പോള്‍,
അവര്‍തന്നെ കാലിടറി വീഴും.
സങ്കീര്‍ത്തനങ്ങള്‍ 27 : 1-2

വിവേക ശൂന്യകള്‍ വിവേകവതികളോടു പറഞ്ഞു: ഞങ്ങളുടെ വിളക്കുകള്‍ അണഞ്ഞുപോകുന്നതിനാല്‍ നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരുക.
മത്തായി 25 : 8

Advertisements

യേശു ഉദ്‌ഘോഷിച്ചു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്‌ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച്‌ ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്‌തുതിക്കുന്നു.
അതേ, പിതാവേ, ഇപ്രകാരമായിരുന്നു നിന്റെ തിരുവുള്ളം.
സര്‍വവും എന്റെ പിതാവ്‌ എന്നെ ഏല്‍പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കുവെളിപ്പെടുത്തിക്കൊടുക്കാന്‍മനസ്‌സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല.
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക്‌ ആശ്വാസം ലഭിക്കും.
എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട്‌ ഭാരം കുറഞ്ഞതുമാണ്‌.
മത്തായി 11 : 25-30

Advertisements

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.🕯️
📖 യോഹന്നാന്‍ 3 : 16 📖

ദിവ്യകാരുണ്യ ആരാധനയിലൂടെ ദൈവവുമായി ഒന്നാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മള്‍…🪶
ഫുള്‍ട്ടന്‍ ജെ. ഷീന്‍ 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️കര്‍ത്താവ്‌ നിനക്കു കഷ്‌ട തയുടെ അപ്പവും ക്‌ളേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നില്‍നിന്നു മറഞ്ഞിരിക്കുകയില്ല. നിന്റെ നയനങ്ങള്‍ നിന്റെ ഗുരുവിനെ ദര്‍ശിക്കും.🕯️

📖 ഏശയ്യാ 30 : 20 📖
പരിശുദ്ധ കുർബാനയിൽ നിന്നാണ് നിത്യജീവൻ നിർഗളിക്കുന്നത്……✍️
വി. ആൽബർട്ട് ദ ഗ്രേറ്റ്
🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

Leave a comment