September 26 വിശുദ്ധ കൊസ്മാസും വിശുദ്ധ ഡാമിയനും

♦️♦️♦️ September 2️⃣6️⃣♦️♦️♦️
വിശുദ്ധ കൊസ്മാസും വിശുദ്ധ ഡാമിയനും
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

പഴയ തുര്‍ക്കിയായ സില്‍സിയായിലെ അലെക്സാണ്ട്രെറ്റ മുനമ്പില്‍ ആണ് ഈ വിശുദ്ധര്‍ ജീവിച്ചിരുന്നതെന്നായി കരുതപ്പെടുന്നത്. വിശുദ്ധ ലൂക്കിനോപ്പം ഡോക്ടര്‍മാരുടെ വിശുദ്ധരെന്നാണിവര്‍ അറിയപ്പെടുന്നത്. വിശുദ്ധ കൊസ്മാസും വിശുദ്ധ ഡാമിയനും ‘പണമില്ലാത്തവര്‍’ എന്ന രീതിയിലാണ് കിഴക്കില്‍ ബഹുമാനിക്കപ്പെടുന്നത്. കാരണം സൗജന്യമായാണ് അവര്‍ വൈദ്യചികിത്സ നല്‍കിയിരുന്നത്. ഇവര്‍ ഇരട്ട സഹോദരങ്ങളായിരുന്നുവെന്നാണു ചരിത്രകാരന്‍മാര്‍ വിശേഷിപ്പിക്കുന്നത്. അറേബ്യയില്‍ ജനിച്ചു സിറിയയില്‍ പഠിച്ച ഇവര്‍ അറിയപ്പെടുന്ന വൈദ്യന്‍മാര്‍ ആയിരുന്നു.

ഡയോക്ലീഷന്‍ ചക്രവര്‍ത്തി നടത്തിയ അടിച്ചമര്‍ത്തലില്‍ വളരെ തീഷ്ണതയുള്ള ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നിലകൊണ്ടവരാണ് ഈ വിശുദ്ധര്‍. സില്‍സിയായിലെ ഗവര്‍ണര്‍ ആയ ലിസിയാസ് ഇവരെ അറസ്റ്റു ചെയ്യുന്നതിന് ഉത്തരവിറക്കിയത്. പിന്നീട് ഇരുവരെയും ശിരഛേദനം ചെയ്യുകയായിരിന്നു. ഇവരുടെ ശരീരം പിന്നീട് സിറിയയില്‍ കൊണ്ടുവരികയും സിര്‍ഹുസ് എന്ന സ്ഥലത്ത് അടക്കംചെയ്യുകയും ചെയ്തു എന്ന് പറയപ്പെടുന്നു.

വളരെ പുരാതനകാലം മുതല്‍ ഇവര്‍ ബഹുമാനിക്കപ്പെടുകയും ഇവരുടെ അത്ഭുതകരമായ രോഗശാന്തി മൂലം വൈദ്യന്‍മാരുടെ മധ്യസ്ഥര്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്യുന്നു. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിക്ക് ഇവരുടെ മാദ്ധ്യസ്ഥംമൂലം രോഗശാന്തി ലഭിക്കുകയും അതിന്റെ നന്ദിക്കായി ഇവരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന സിര്‍ഹുസ് പട്ടണത്തിനു പ്രത്യേക പദവി നല്‍കി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

റോമില്‍ ഇവരുടെ നാമധേയത്തിലുള്ള ബസലിക്ക വളരെ മനോഹരമായ രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. വളരെയേറെ അടിച്ചമര്‍ത്തലുകളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ ധീരന്മാരായ ക്രിസ്ത്യാനികളെ കുറിച്ചുള്ള സ്മരണകളാണ് ഈ വിശുദ്ധരുടെ ജീവിതം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. സഭയിലെ ഏറ്റവും പഴക്കമേറിയ തിരുനാളുകളില്‍ ഈ വിശുദ്ധരുടെ തിരുന്നാളുകളും ഉള്‍പ്പെടുന്നു. പശ്ചിമ-പൗരസ്ത്യ നാടുകളില്‍ ഈ വിശുദ്ധര്‍ വളരെയേറെ ബഹുമാനിക്കപ്പെടുന്നു.

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

  1. ഇറ്റലിയിലെ അമാന്‍സിയൂസ്
  2. ആഫ്രിക്കക്കാരായ കല്ലിസ്ട്രാറ്റൂസും കൂട്ടുകാരും
  3. മുക്കമൂറിലെ കോള്‍മനെലോ
  4. നിക്കോമേഡിയായിലെ സിപ്രിയനും ജുസ്തീനായും
  5. ബോളോഞ്ഞോയിലെ എവുസെബിയൂസ്
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
Advertisements

എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്‌ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു.
മത്തായി 25 : 35

ഞാന്‍ നഗ്‌നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്‌ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെ യടുത്തു വന്നു.
മത്തായി 25 : 36

അപ്പോള്‍ നീതിമാന്‍മാര്‍ ഇങ്ങനെ മറുപടി പറയും: കര്‍ത്താവേ, നിന്നെ വിശക്കുന്നവനായിക്കണ്ട്‌ ഞങ്ങള്‍ ആഹാരം നല്‍കിയതും ദാഹിക്കുന്നവനായികണ്ട്‌ കുടിക്കാന്‍ നല്‍കിയതും എപ്പോള്‍?
മത്തായി 25 : 37

നിന്നെ പരദേശിയായിക്കണ്ട്‌ സ്വീകരിച്ചതും നഗ്‌നനായിക്കണ്ട്‌ ഉടുപ്പിച്ചതും എപ്പോള്‍?
മത്തായി 25 : 38

നിന്നെ ഞങ്ങള്‍ രോഗാവസ്‌ഥയിലോകാരാഗൃഹത്തിലോകണ്ടു സന്‌ദര്‍ശിച്ചത്‌ എപ്പോള്‍?
മത്തായി 25 : 39

Advertisements

മാതാവിന്റെ മടിയില്‍ ശാന്തനായി കിടക്കുന്ന ശിശുവിനെയെന്നപോലെ
ഞാന്‍ എന്നെത്തന്നെ ശാന്തനാക്കി;
ശാന്തമായി ഉറങ്ങുന്ന ശിശുവിനെപ്പോലെയാണ്‌ എന്റെ ആത്‌മാവ്‌.
സങ്കീര്‍ത്തനങ്ങള്‍ 131 : 2

ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്‌; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്‌മാവിലും സന്‌ധിബന്‌ധങ്ങളിലും മജ്‌ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്‌.
ഹെബ്രായര്‍ 4 : 12

ഒരു സൈന്യംതന്നെ എനിക്കെതിരേപാളയമടിച്ചാലും
എന്റെ ഹൃദയം ഭയം അറിയുകയില്ല;
എനിക്കെതിരേയുദ്‌ധമുണ്ടായാലും
ഞാന്‍ ആത്‌മധൈര്യം വെടിയുകയില്ല.
ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട്‌അപേക്‌ഷിക്കുന്നു;
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു;
കര്‍ത്താവിന്റെ മാധുര്യം ആസ്വദിക്കാനും
കര്‍ത്താവിന്റെ ആലയത്തില്‍അവിടുത്തെ ഹിതം ആരായാനും വേണ്ടി
ജീവിതകാലം മുഴുവന്‍ അവിടുത്തെആലയത്തില്‍ വസിക്കാന്‍തന്നെ.
സങ്കീര്‍ത്തനങ്ങള്‍ 27 : 3-4

ഒരുവന്‍ എന്നെക്കുറിച്ചോ എന്റെ വചനങ്ങളെക്കുറിച്ചോ ലജ്‌ജിച്ചാല്‍ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെയും പിതാവിന്റെയും വിശുദ്‌ധ ദൂതന്‍മാരുടെയും മഹത്വത്തില്‍ വരുമ്പോള്‍ ലജ്‌ജിക്കും
ലൂക്കാ 9 : 26

ക്‌ളേശകാലത്ത്‌ അവിടുന്നു തന്റെ ആലയത്തില്‍ എനിക്ക്‌ അഭയംനല്‍കും;
തന്റെ കൂടാരത്തിനുള്ളില്‍ എന്നെ ഒളിപ്പിക്കും;
എന്നെ ഉയര്‍ന്ന പാറമേല്‍ നിറുത്തും.
എന്നെ വലയം ചെയ്യുന്നശത്രുക്കളുടെ മുകളില്‍ എന്റെ ശിരസ്‌സ്‌ ഉയര്‍ന്നു നില്‍ക്കും;
ആഹ്‌ളാദാരവത്തോടെ അവിടുത്തെകൂടാരത്തില്‍ ഞാന്‍ ബലികളര്‍പ്പിക്കും;
ഞാന്‍ വാദ്യഘോഷത്തോടെകര്‍ത്താവിനെ സ്‌തുതിക്കും.
സങ്കീര്‍ത്തനങ്ങള്‍ 27 : 5-6

Advertisements

അക്കാലത്ത്‌, ഒരു സാബത്തില്‍ യേശു ഗോതമ്പുവയലിലൂടെ കടന്നുപോവുകയായിരുന്നു. അവന്റെ ശിഷ്യന്‍മാര്‍ക്കു വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി.
ഫരിസേയര്‍ ഇതുകണ്ട്‌ അവനോടു പറഞ്ഞു: നോക്കൂ, സാബത്തില്‍ നിഷിദ്‌ധമായത്‌ നിന്റെ ശിഷ്യന്‍മാര്‍ ചെയ്യുന്നു.
അവന്‍ പറഞ്ഞു: വിശന്നപ്പോള്‍ ദാവീദും അനുചരന്‍മാരും എന്താണു ചെയ്‌തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ?
അവന്‍ ദൈവഭവനത്തില്‍ പ്രവേശിച്ച്‌, പുരോഹിതന്‍മാര്‍ക്കല്ലാതെ തനിക്കോ സഹചരന്‍മാര്‍ക്കോ ഭക്‌ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്‌ചയപ്പം ഭക്‌ഷിച്ചതെങ്ങനെ?
അല്ലെങ്കില്‍, സാബത്തു ദിവസം ദേവാലയത്തിലെ പുരോഹിതന്‍മാര്‍ സാബത്തു ലംഘിക്കുകയും അതേ സമയം കുറ്റമറ്റവരായിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന്‌ നിങ്ങള്‍ നിയമത്തില്‍ വായിച്ചിട്ടില്ലേ?
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദേവാലയത്തെക്കാള്‍ ശ്രേഷ്‌ഠമായ ഒന്ന്‌ ഇവിടെയുണ്ട്‌.
ബലിയല്ല കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്റെ അര്‍ഥം മനസ്‌സിലാക്കിയിരുന്നെങ്കില്‍ നിങ്ങള്‍ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല.
എന്തെന്നാല്‍, മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്‌.
മത്തായി 12 : 1-8

Advertisements

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️ കര്‍ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ.അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണ കാണിക്കുകയും ചെയ്യട്ടെ.🕯️
📖 സംഖ്യ 6 : 24-25 📖

ദിവ്യകാരുണ്യം നമ്മുടെ കര്‍ത്താവിന്റെ തിരുശരീരമാണ്. നമുക്കുവേണ്ടി സഹിച്ചുമരിച്ചവനെ പിതാവ് ഉയിര്‍പ്പിച്ച ജീവന്റെ സ്മരണ…..✍️
അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ് 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

Leave a comment