October 16 വിശുദ്ധ ഹെഡ്‌വിഗ്

⚜️⚜️⚜️ October 1️⃣6️⃣⚜️⚜️⚜️
വിശുദ്ധ ഹെഡ്‌വിഗ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ക്രൊയേഷ്യയിലെ ബാവരിയ എന്ന സ്ഥലത്തെ ഒരു പ്രഭുവിന്‍റെ മകളായി 1174-ൽ ആണ് വിശുദ്ധ ഹെഡ്‌വിഗ് ജനിച്ചത്. വിശുദ്ധ ഹെഡ്‌വിഗ് ദൈവ ഭക്തിയും അനുകമ്പയും നിറഞ്ഞ ഒരു ജീവിതമാണ് നയിച്ചിരുന്നത്. സിലേസിയയിലെ പ്രഭുവായ ഹെൻറി ആണ് വിശുദ്ധയെ വിവാഹം ചെയ്തത്. ഈ വിവാഹത്തിൽ അവർക്ക് എഴ് മക്കളുണ്ടായി. ജെർട്രൂഡ്‌ എന്ന തന്റെ മകള്‍ ഒഴികെ ഹെഡ്വിഗ് തന്റെ മക്കളെക്കാൾ അധികകാലം ജീവിച്ചിരുന്നു. തന്‍റെ സ്ത്രീധനമായി കിട്ടിയ സമ്പത്ത് ഉപയോഗിച്ച് ഒരു സിസ്റ്റെരിയൻ മഠം പണിയുന്നതിന് ഹെഡ്‌വിഗ് തന്‍റെ ഭർത്താവിനെ നിരന്തരം പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

അവരുടെ മകളായ ജെർട്രൂഡ്‌ പിൽക്കാലത്ത് ട്രെബ്നിറ്റ്സ് എന്ന സ്ഥലത്ത് സ്ഥാപിച്ച ഈ മഠത്തിലെ മഠാദ്ധ്യക്ഷയായി തീർന്നു. പാവങ്ങളോടും രോഗികളോടും പ്രത്യേക കരുണയും അവർക്ക് മത-വിദ്യാഭ്യാസവും വിശുദ്ധ നൽകിയിരുന്നു. ശൈത്യകാലത്ത് പോലും എല്ലാദിവസവും വിശുദ്ധ പാദരക്ഷ ധരിക്കാതെയാണ് നടന്നിരുന്നത്.

ഇപ്രകാരം ഒരു കഥ നിലവിലുണ്ട്, ‘ഇവ കൂടാതെ നടക്കരുത്” എന്ന നിർദ്ദേശത്തോട് കൂടി ഹെഡ്‌വിഗിന്‍റെ ഭർത്താവ് ഒരു ജോടി പാദരക്ഷകൾ ഹെഡ്‌വിഗിന് നൽകി. എന്നാൽ വിശുദ്ധ ഇത് പാദങ്ങളിൽ ധരിക്കാതെ കൈകളിൽ പിടിച്ചു കൊണ്ടാണ് നടന്നിരുന്നത്. തന്റെ ഭർത്താവിന്‍റെ മരണത്തിന് ശേഷം വിശുദ്ധ ഹെഡ്‌വിഗ് ഇഹലോക സുഖങ്ങളെ പൂർണ്ണമായും പരിത്യജിച്ചുകൊണ്ട് താൻ പണികഴിപ്പിച്ച ട്രെബ്നിറ്റ്സിലെ ആശ്രമത്തിൽ പ്രവേശിച്ചു.

1243 ഒക്ടോബർ 15ന് ആണ് ഈ വിശുദ്ധ മരണമടഞ്ഞത്. പോളണ്ടിന്‍റെ പാലക മദ്ധ്യസ്ഥയായി വിശുദ്ധ അറിയപ്പെട്ടു. ഈ വിശുദ്ധയെ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയാൽ വിശുദ്ധയായി പ്രഖ്യാപിച്ച ഹെഡ്‌വിഗ് എന്ന മറ്റൊരു വിശുദ്ധയുമായി (ഈ വിശുദ്ധയുടെ നാമഹേതു തിരുന്നാൾ ഫെബ്രുവരി 28 ആണ്) പലരും തെറ്റിദ്ധരിക്കാറുണ്ട്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. കൊഹോഴ്സ്ബിഷപ്പായിരുന്ന അംബ്രോസ്മെ
  2. ക്യൂണിയിലെ അനസ്റ്റാസിയൂസ്
  3. ഔസ്ട്രെഷായിലെ ബാള്‍ഡെറിക്
  4. ലാവോണിലെ ബാള്‍ഡവിന്‍
  5. ബെര്‍ക്കാരിയൂസ്
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

വിളിക്കപ്പെട്ടവര്‍ വാഗ്‌ദത്തമായ നിത്യാവകാശം പ്രാപിക്കുന്നതിന്‌, അവന്‍ ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്‌ഥനായി. കാരണം, ആദ്യത്തെ ഉട മ്പടിക്കു വിധേയരായിരിക്കെ, നിയമം ലംഘിച്ചവര്‍ക്ക്‌ അവന്‍ സ്വന്തം മരണത്താല്‍ രക്‌ഷയായിത്തീര്‍ന്നു.
ഹെബ്രായര്‍ 9 : 15

കര്‍ത്താവേ, എന്നില്‍കുറ്റമാരോപിക്കുന്നവനില്‍അങ്ങു കുറ്റം ആരോപിക്കണമേ!
എന്നോടു പൊരുതുന്നവനോട്‌അങ്ങു പൊരുതണമേ!
കവചവും പരിചയും ധരിച്ച്‌എന്റെ സഹായത്തിനു വരണമേ;
എന്നെ പിന്‍തുടരുന്നവരെകുന്തമെടുത്തു തടയണമേ!
ഞാനാണു നിന്റെ രക്‌ഷയെന്ന്‌എന്റെ പ്രാണനോട്‌ അരുളിച്ചെയ്യണമേ!
എന്റെ ജീവന്‍ വേട്ടയാടുന്നവരെലജ്‌ജിതരും അപമാനിതരും ആക്കണമേ!
എനിക്കെതിരേ അനര്‍ഥം നിരൂപിക്കുന്നവര്‍ ഭ്രമിച്ചു പിന്തിരിയട്ടെ!
അവരെ കര്‍ത്താവിന്റെ ദൂതന്‍ ആട്ടിപ്പായിക്കട്ടെ!
അവര്‍ കാറ്റില്‍പ്പെട്ട പതിരുപോലെയാകട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 35 : 1-5

ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. തിന്‍മയില്‍നിന്നു ഞങ്ങളെ രക്‌ഷിക്കണമേ.(മത്തായി 6 : 13)

Lead us not into temptation, but deliver us from evil. (Matthew 6:13 )

അങ്ങയുടെ കൈകളിലേക്കാണുഞാന്‍ പിറന്നുവീണത്‌;
മാതാവിന്റെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ മുതല്‍ അവിടുന്നാണ്‌ എന്റെ ദൈവം.
സങ്കീര്‍ത്തനങ്ങള്‍ 22 : 10

കര്‍ത്താവു തന്റെ ജനത്തിനുശക്‌തിപ്രദാനംചെയ്യട്ടെ! അവിടുന്നു തന്റെ ജനത്തെസമാധാനംനല്‍കി അനുഗ്രഹിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 29 : 11

Advertisements

ആകയാല്‍ പ്രിയപ്പെട്ടവരേ, ഇവ പ്രതീക്‌ഷിച്ചുകൊണ്ട്‌ കളങ്കവും കറയും ഇല്ലാതെ, സമാധാനത്തില്‍ കഴിയുന്നവരായി നിങ്ങള്‍ അവനു കാണപ്പെടാന്‍ വേണ്ടി ഉത്‌സാഹിക്കുവിന്‍.
2 പത്രോസ് 3 : 14

നമ്മുടെ കര്‍ത്താവിന്റെ ദീര്‍ഘ ക്‌ഷമ രക്‌ഷാകരമാണെന്നു കരുതിക്കൊള്ളുവിന്‍. നമ്മുടെ പ്രിയപ്പെട്ട സഹോദരനായ പൗലോസ്‌ തനിക്കു ലഭി ച്ചജ്‌ഞാനമനുസരിച്ച്‌ ഇക്കാര്യം തന്നെ നിങ്ങള്‍ക്ക്‌ എഴുതിയിട്ടുണ്ടല്ലോ.
2 പത്രോസ് 3 : 15

ഈ വിഷയത്തെക്കുറിച്ചു പറയുമ്പോഴെല്ലാം, ഇങ്ങനെതന്നെയാണ്‌ എല്ലാലേഖനങ്ങളിലും അവന്‍ എഴുതിയിരിക്കുന്നത്‌. മനസ്സിലാക്കാന്‍ വിഷമമുള്ള ചില കാര്യങ്ങള്‍ അവയിലുണ്ട്‌. അറിവില്ലാത്തവരും ചഞ്ചലമനസ്‌കരുമായ ചിലര്‍, മറ്റു വിശുദ്‌ധ ലിഖിതങ്ങളെപ്പോലെ അവയെയും തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു.
2 പത്രോസ് 3 : 16

ആകയാല്‍ പ്രിയപ്പെട്ടവരേ, ഇക്കാര്യം മുന്‍കൂട്ടി അറിഞ്ഞുകൊണ്ട്‌, ദുഷ്‌ടരുടെ തെറ്റിനെ അനുകരിച്ചു നിങ്ങള്‍ സ്‌ഥൈര്യം നഷ്‌ടപ്പെടുത്താതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍.
2 പത്രോസ് 3 : 17

നമ്മുടെ കര്‍ത്താവും രക്‌ഷകനുമായ യേശുക്രിസ്‌തുവിന്റെ കൃപയിലും അവനെക്കുറിച്ചുള്ള അറിവിലും നിങ്ങള്‍ വളരുവിന്‍. അവന്‌ ഇപ്പോഴും എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ! ആമേന്‍.
2 പത്രോസ് 3 : 18

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s