October 17 അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്

⚜️⚜️⚜️ October 1️⃣7️⃣⚜️⚜️⚜️

അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

പഴയകാല ക്രൈസ്തവരക്തസാക്ഷികളില്‍ പ്രഥമ സ്ഥാനമാണ് മെത്രാനും രക്തസാക്ഷിയുമായ വിശുദ്ധ ഇഗ്നേഷ്യസിനുള്ളത്. ഇഗ്നേഷ്യസ് തിയൊഫൊറസ് എന്നും ഈ വിശുദ്ധൻ അറിയപ്പെടുന്നു. അന്തിയോക്കിൽ നിന്നും റോമിലേക്കുള്ള ഇദ്ദേഹത്തിന്‍റെ അവസാന യാത്ര ഒരു കുരിശിന്റെ വഴിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഈ യാത്രയിൽ അദ്ദേഹം എഴുതിയ കത്തുകൾ കുരിശിന്‍റെ വഴിയിലെ എഴ് പാദങ്ങളുടെ പ്രതിരൂപമായി കണക്കാക്കുന്നു. ക്രിസ്തുവിനെപ്രതി അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ സ്നേഹവും ക്രിസ്തുവിനോട്‌ കൂടിച്ചേരുവാനുള്ള അദ്ദേഹത്തിന്‍റെ ആഗ്രഹവും തീക്ഷ്ണതയും ഈ കത്തില്‍ പ്രകടമാണ്.

അപ്പോസ്തോലിക കാലഘട്ടത്തിനു ശേഷമുള്ള പുരാതന ക്രൈസ്തവ ദൈവശാസ്ത്രത്തെപ്പറ്റി നമുക്ക് വിവരങ്ങൾ നൽകുന്ന ഏഴ് അമൂല്യ രത്നങ്ങളാണ് ഈ കത്തുകൾ. വിശുദ്ധ ഇഗ്നേഷ്യസ് ഏത് വർഷമാണ്‌ മരിച്ചതെന്നതിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. ഒരുപക്ഷെ ട്രാജൻ ഭരണ കാലത്ത് രക്ത ദാഹികളായ ജനതകളെ ആനന്ദിപ്പിക്കുന്നതിനായി 10,000 ത്തോളം പടയാളികളുടെയും 11,000 ത്തോളം വരുന്ന വന്യമൃഗങ്ങളുടെയും ജീവൻ ബലി കഴിച്ചുകൊണ്ട് നടത്തിയിരുന്ന ‘വിജയാഘോഷ’ വേദികളിൽ എവിടെയെങ്കിലും ആകാമെന്ന് കരുതപ്പെടുന്നു.

വിശുദ്ധന്‍റെ മഹത്വപൂർണ്ണമായ രക്തസാക്ഷിത്വത്തിന് വേദിയായ രക്തസാക്ഷിത്വ മണ്ഡപം ഒരുപക്ഷേ ‘കൊളോസ്സിയം’ ആകാം. സിംഹങ്ങളുടെ കൂർത്ത പല്ലുകളാൽ ഛിന്നഭിന്നമാക്കപ്പെട്ട് ക്രിസ്തുവിനു വേണ്ടി വിശുദ്ധ ഇഗ്നേഷ്യസ് രക്തസാക്ഷിത്വം വരിച്ചുവെന്നാണ് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിശുദ്ധന്റെ അവസാന വാക്കുകളായി കരുതപ്പെടുന്നത്- “സിറിയ മുതൽ റോം വരെ കരയിലും കടലിലും എനിക്ക് വന്യമൃഗങ്ങളോട് ഏറ്റുമുട്ടേണ്ടതായി വന്നു. പകലും രാത്രിയും ഏതാണ്ട് പത്തോളം പുള്ളിപുലികൾക്ക് നടുവിൽ ഞാൻ ബന്ധനസ്ഥനാക്കപ്പെട്ടു. നല്ലതായി പെരുമാറും തോറും ക്രൂരന്മാർ ആയികൊണ്ടിരിക്കുന്ന ഇവരാണ് എന്റെ കാവൽക്കാർ. ഇവരുടെ ക്രൂരമായ പെരുമാറ്റങ്ങൾ എനിക്കുള്ള നല്ല ശിക്ഷണമായിരുന്നുവെങ്കിലും അവസാന വിധി ഇനിയും ആയിട്ടില്ല. എനിക്കുവേണ്ടി ഇപ്പോഴേ തയ്യാറാക്കി നിർത്തിയിരിക്കുന്ന വന്യമൃഗങ്ങളുമായി മുഖാമുഖം കാണേണ്ടി വരും”.

“ഞാനവയോട് പെട്ടെന്നുള്ള എന്റെ വിടവാങ്ങലിനായി അപേക്ഷിക്കേണ്ടി വന്നേക്കാം. മറ്റ് സാക്ഷികൾക്ക് സംഭവിച്ചത് പോലെ എന്റെ ശരീരത്തെയും ആര്‍ത്തിയോടെ തിന്നുവാനായി ഞാനവയെ ക്ഷണിക്കും. എന്റെ മേൽ ചാടി വീഴുന്നതിനു അവ മടിക്കുകയാണെങ്കിൽ എന്നെ തിന്നുവാനായി ഞാനവയെ പ്രേരിപ്പിക്കും. എന്റെ കുഞ്ഞ്‌ മക്കളെ, ഇത്തരം വാക്കുകൾക്ക് എന്നോടു ക്ഷമിക്കുക. എനിക്ക് നല്ലതെന്താണെന്ന് എനിക്കറിയാം. കാണപ്പെട്ട വസ്തുക്കൾ ഒന്നും ഞാനാഗ്രഹിക്കുന്നില്ല. എനിക്ക് ക്രിസ്തുവിനെ കണ്ടെത്തണം. തീയും കുരിശും, വന്യമൃഗങ്ങളും, ഒടിഞ്ഞു നുറുങ്ങിയ എല്ലുകളും, പൂർണ്ണമായും കീറിമുറിക്കപ്പെട്ട ശരീരം, സാത്താന്റെ പീഡനവും, എനിക്ക് ക്രിസ്തുവിലെത്താൻ കഴിയുമെങ്കിൽ ഇവയെല്ലാം എന്നെ കീഴ്പ്പെടുത്തിക്കൊട്ടെ”.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. ലാവോണിലെ അന്‍സ്ട്രൂടിസ്
  2. ലെമാന്‍സ് ബിഷപ്പായിരുന്ന ബെറാരിയൂസ്
  3. കില്‍റൂട്ടിലെ കോള്‍മന്‍
  4. കെന്‍റിലെ എഥെല്‍ബെര്‍ട്ടും എഥെല്‍റെഡ്ഡിയും
  5. ഓറഞ്ചിലെ ഫ്ലോരെന്‍സിയൂസ്
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

അവര്‍ ജറുസലെമിനെ സമീപിക്കവേ, ഒലിവുമലയ്‌ക്കരികെയുള്ള ബഥ്‌ഫഗെയിലെത്തി. അപ്പോള്‍ യേശു തന്റെ രണ്ടു ശിഷ്യന്‍മാരെ ഇപ്രകാരം നിര്‍ദേശിച്ചയച്ചു:
എതിരേ കാണുന്ന ഗ്രാമത്തിലേക്കു പോകുവിന്‍. അവിടെ ഒരു കഴുതയെയും അടുത്ത്‌ അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നത്‌ ഉടനെ നിങ്ങള്‍ കാണും. അവയെ അഴിച്ച്‌ എന്റെ അടുക്കല്‍ കൊണ്ടുവരുക.
ആരെങ്കിലും നിങ്ങളോട്‌ എന്തെങ്കിലുംചോദിച്ചാല്‍, കര്‍ത്താവിന്‌ അവയെക്കൊണ്ട്‌ ആവശ്യമുണ്ടെന്നു പറയുക, അവന്‍ ഉടനെ തന്നെ അവയെ വിട്ടുതരും.
പ്രവാചകന്‍ വഴി പറയപ്പെട്ട വചനം പൂര്‍ത്തിയാകാനാണ്‌ ഇതു സംഭവിച്ചത്‌.
സീയോന്‍പുത്രിയോടു പറയുക: ഇതാ, നിന്റെ രാജാവ്‌ വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത്‌ നിന്റെ അടുത്തേക്കു വരുന്നു.
ശിഷ്യന്‍മാര്‍പോയി യേശു കല്‍പിച്ചതുപോലെ ചെയ്‌തു.
അവര്‍ കഴുതയെയും കഴുതക്കുട്ടിയെയുംകൊണ്ടുവന്ന്‌ അവയുടെമേല്‍ വസ്‌ത്രങ്ങള്‍ വിരിച്ചു. അവന്‍ കയറി ഇരുന്നു.
ജനക്കൂട്ടത്തില്‍ വളരെപ്പേര്‍ വഴിയില്‍ തങ്ങളുടെ വസ്‌ത്രങ്ങള്‍ വിരിച്ചു; മറ്റു ചിലരാകട്ടെ വൃക്‌ഷങ്ങളില്‍ നിന്നു ചില്ലകള്‍ മുറിച്ച്‌ വഴിയില്‍ നിരത്തി.
യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങള്‍ ആര്‍ത്തു വിളിച്ചു: ദാവീദിന്റെ പുത്രനു ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന!
അവന്‍ ജറുസലെമില്‍ പ്രവേശിച്ചപ്പോള്‍ നഗരം മുഴുവന്‍ ഇളകിവശായി, ആരാണിവന്‍ എന്നു ചോദിച്ചു.
ജനക്കൂട്ടം പറഞ്ഞു: ഇവന്‍ ഗലീലിയിലെ നസറത്തില്‍ നിന്നുള്ള പ്രവാചകനായ യേശുവാണ്‌.
മത്തായി 21 : 1-11

Advertisements

അവന്‍ ജറീക്കോയില്‍നിന്നുയാത്ര പുറപ്പെട്ടപ്പോള്‍ ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു.
യേശു ആ വഴി കടന്നുപോകുന്നെന്നു കേട്ടപ്പോള്‍, വഴിയരികിലിരുന്ന രണ്ട്‌ അന്‌ധന്‍മാര്‍ ഉച്ചത്തില്‍ നിലവിളിച്ചു: കര്‍ത്താവേ, ദാവീദിന്റെ പുത്രാ, ഞങ്ങളില്‍ കനിയണമേ!
മിണ്ടാതിരിക്കാന്‍ പറഞ്ഞുകൊണ്ട്‌ ജനക്കൂട്ടം അവരെ ശാസിച്ചു. അവരാകട്ടെ, കര്‍ത്താവേ, ദാവീദിന്റെ പുത്രാ, ഞങ്ങളില്‍ കനിയണമേ എന്ന്‌ കൂടുതല്‍ ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു.
യേശു അവിടെ നിന്ന്‌ അവരെ വിളിച്ചു ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്ക്‌ എന്തുചെയ്യണമെന്നാണ്‌ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌?
അവര്‍ പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ക്കു കണ്ണുകള്‍ തുറന്നു കിട്ടണം.
യേശു ഉള്ളലിഞ്ഞ്‌ അവരുടെ കണ്ണുകളില്‍ സ്‌പര്‍ശിച്ചു. തത്‌ക്‌ഷണം അവര്‍ക്കു കാഴ്‌ചകിട്ടി. അവരും അവനെ അനുഗമിച്ചു.
മത്തായി 20 : 29-34

Advertisements

അപ്പോള്‍, സെബദീപുത്രന്‍മാരുടെ മാതാവ്‌ തന്റെ പുത്രന്‍മാരോടുകൂടെ വന്ന്‌ അവന്റെ മുമ്പില്‍യാചനാപൂര്‍വം പ്രണമിച്ചു.
അവന്‍ അവളോടു ചോദിച്ചു: നിനക്ക്‌ എന്താണു വേണ്ടത്‌? അവള്‍ പറഞ്ഞു: നിന്റെ രാജ്യത്തില്‍ എന്റെ ഈ രണ്ടു പുത്രന്‍മാരില്‍ ഒരുവന്‍ നിന്റെ വലത്തുവശത്തും അപരന്‍ ഇടത്തുവശത്തും ഇരിക്കുന്നതിനു കല്‍പിക്കണമേ!
യേശു മറുപടി നല്‍കി: നിങ്ങള്‍ ചോദിക്കുന്നതെന്താണെന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കാന്‍ പോകുന്ന പാനപാത്രം കുടിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കു കഴിയും.
അവന്‍ അവരോടു പറഞ്ഞു: എന്റെ പാനപാത്രം തീര്‍ച്ചയായും നിങ്ങള്‍ കുടിക്കും. എന്നാല്‍, എന്റെ വലത്തുവശത്തും ഇടത്തുവശത്തും ഇരിക്കാനുള്ള വരം നിങ്ങള്‍ക്കു നല്‍കേണ്ടതു ഞാനല്ല; അത്‌ എന്റെ പിതാവ്‌ ആര്‍ക്കുവേണ്ടി സജ്‌ജമാക്കിയിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്‌.
ഇതു കേട്ടപ്പോള്‍ ബാക്കി പത്തുപേര്‍ക്കും ആ രണ്ടു സഹോദരന്‍മാരോട്‌ അമര്‍ഷംതോന്നി.
എന്നാല്‍, യേശു അവരെ അടുത്തുവിളിച്ച്‌ ഇപ്രകാരം പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ.
എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്‌.
നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം.
ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ.
മത്തായി 20 : 20-28

Advertisements

യേശു തന്റെ പന്ത്രണ്ടുപേരെ മാത്രം കൂട്ടിക്കൊണ്ട്‌ ജറുസലെമിലേക്കുയാത്ര ചെയ്യുമ്പോള്‍ വഴിയില്‍വച്ച്‌ അരുളിച്ചെയ്‌തു:
ഇതാ! നമ്മള്‍ ജറുസലെമിലേക്കുപോകുന്നു. മനുഷ്യപുത്രന്‍ പ്രധാനപുരോഹിതന്‍മാര്‍ക്കും നിയമജ്‌ഞന്‍മാര്‍ക്കും ഏല്‍പിക്കപ്പെടും.
അവര്‍ അവനെ മരണത്തിനു വിധിക്കുകയും വിജാതീയര്‍ക്ക്‌ ഏല്‍പിച്ചുകൊടുക്കുകയും ചെയ്യും. അവര്‍ അവനെ പരിഹസിക്കുകയും പ്രഹരിക്കുകയും ക്രൂശിക്കുകയും ചെയ്യും. എന്നാല്‍ മൂന്നാം ദിവസം അവന്‍ ഉയിര്‍പ്പിക്കപ്പെടും.
മത്തായി 20 : 17-19

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️ദെവഭക്‌തര്‍ ആപത്തില്‍അവിടുത്തോടു പ്രാര്‍ഥിക്കട്ടെ;
കഷ്‌ടത കരകവിഞ്ഞ്‌ ഒഴുകിയാലുംഅത്‌ അവരെ സമീപിക്കുകയില്ല.🕯️
📖 സങ്കീർത്തന.. 32 : 6 📖

ദിവ്യബലിയര്‍പ്പിക്കുമ്പോള്‍ ഞാന്‍ ദൈവസ്നേഹാഗ്നിയാല്‍ വിഴുങ്ങപ്പെടുന്നു…🪶
വി. പാദ്രെ പിയോ 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s