October 20 കുരിശിന്റെ വിശുദ്ധ പോൾ

⚜️⚜️⚜️ October 2️⃣0️⃣⚜️⚜️⚜️
കുരിശിന്റെ വിശുദ്ധ പോൾ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1694 ജനുവരി 3ന് ജെനോവ റിപ്പബ്ലിക്കിലെ ഒവാഡ എന്ന സ്ഥലത്താണ് കുരിശിന്റെ പോൾ ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും വളരെയധികം നിഷ്കളങ്കതയിലും ദൈവഭക്തിയിലുമായിരുന്നു കഴിഞ്ഞത്. ഒരു സന്യാസ സഭ സ്ഥാപിക്കുക എന്ന പ്രചോദനത്താൽ, ചെറുപ്രായത്തിൽ തന്നെ വിശുദ്ധനും വിശുദ്ധന്റെ കൂട്ടുകാരും സന്യസ്ഥ വസ്ത്രം ധരിച്ചാണ് കഴിഞ്ഞിരുന്നത്. തന്റെ നിർദ്ദേശകനായ അലക്സാട്രിയായിലെ മെത്രാനായ ഗാസ്റ്റിനാരയോട് ആലോചിച്ചതിനു ശേഷം യേശുവിന്റെ പീഡാസഹനത്തിന്റെ ആദരവിനായി ഒരു സന്യാസ സഭ താൻ സ്ഥാപിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന തീരുമാനത്തിലെത്തി.

1720 നവംബർ 22-ന് താൻ ദർശനത്തിൽ കണ്ടത് പോലെയുള്ള സന്യാസ വസ്ത്രം (ഇന്നത്തെ പാഷനിസ്റ്റ് സന്യാസിമാർ ധരിക്കുന്നത് പോലത്തെ) മെത്രാൻ ഇദ്ദേഹത്തെ ധരിപ്പിച്ചു. ആ നിമിഷം മുതൽ തന്റെ സഭയുടെ നിയമ പ്രമാണങ്ങൾ തയ്യാറാക്കുന്നതിൽ അദ്ദേഹം വ്യാപൃതനായി. തന്റെ സഭക്ക് അംഗീകാരം നേടുന്നതിനായി 1721-ൽ വിശുദ്ധൻ റോമിൽ പോയെങ്കിലും അതിൽ പരാജയപ്പെട്ടു.

അവസാനം 1741 ലും 1746 ലുമായി ബെനഡിക്ട് പതിനാലാമൻ വിശുദ്ധന്റെ സഭാ നിയമങ്ങളെ അംഗീകരിച്ചു. ഇക്കാലയളവിൽ ഒബിടെല്ലോക്ക് സമീപം വിശുദ്ധൻ തന്റെ ആദ്യത്തെ ആശ്രമം സ്ഥാപിച്ചു. കുറച്ച്‌ കാലങ്ങൾക്കു ശേഷം അദ്ദേഹം റോമിൽ വിശുദ്ധ ജോണിന്റെയും വിശുദ്ധ പൗലോസിന്റെയും പള്ളികളിലായി ഒരു വലിയ സന്യാസ സമൂഹത്തെ രൂപപ്പെടുത്തി.

50 വർഷത്തോളം വിശുദ്ധ പോൾ ഇറ്റലിയുടെ സ്ഥിരോത്സാഹിയായ സുവിശേഷകനായി തുടർന്നു. അതിമാനുഷമായ കഴിവുകളാൽ ദൈവം വിശുദ്ധനെ ധാരാളമായി അനുഗ്രഹിച്ചു. എന്നിരുന്നാലും, ഒരു ദാസനായും, ഒരു പാപിയായുമാണ്‌ വിശുദ്ധൻ തന്നെ തന്നെ വിചാരിച്ചിരുന്നത്. 1775-ൽ തന്റെ 81-മത്തെ വയസ്സിൽ റോമിൽ വെച്ച് വിശുദ്ധൻ ദൈവത്തിൽ നിദ്ര പ്രാപിച്ചു. 1867-ൽ പിയൂസ് ഒമ്പതാമൻ മാർപാപ്പ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. ഇംഗ്ലണ്ടിലെ അക്കാ
  2. ട്രോയെസ്സിലെ അഡെറാള്‍ഡ്
  3. നോര്‍മന്‍റിയിലെ അഡലീന
  4. ഐറിഷ് ബിഷപ്പായിരുന്ന അയിടാന്‍
  5. ആന്‍ഡ്രൂ
  6. ഈജിപ്തിലെ അര്‍ടേമിയൂസ്
  7. പേഴ്സ്യന്‍ ആബട്ടായ ബര്‍സബസ്സും
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക,
കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും.
അവിടുന്നു പ്രകാശംപോലെനിനക്കു നീതിനടത്തിത്തരും;
മധ്യാഹ്‌നംപോലെ നിന്റെ അവകാശവും.
കര്‍ത്താവിന്റെ മുന്‍പില്‍ സ്വസ്‌ഥനായിരിക്കുക;
ക്‌ഷമാപൂര്‍വം അവിടുത്തെ കാത്തിരിക്കുക;
ദുഷ്‌ടമാര്‍ഗം അവലംബിച്ച്‌അഭിവൃദ്‌ധിപ്പെടുന്നവനെക്കണ്ട്‌
അസ്വസ്‌ഥനാകേണ്ടാ.
സങ്കീര്‍ത്തനങ്ങള്‍ 37 : 5-7

ശരീരത്തില്‍ പീഡനമേറ്റ ക്രിസ്‌തുവിന്റെ മനോഭാവം നിങ്ങള്‍ക്ക്‌ ആയുധമായിരിക്കട്ടെ (1 പത്രോസ് 4 : 1)

Therefore Christ suffered in the flesh, arm yourselves with the same way of thinking, (1 Peter 4:1)

ഞാന്‍ പിതാവിന്റെ അടുത്തുനിന്ന്‌ അയയ്‌ക്കുന്ന സഹായകന്‍, പിതാവില്‍നിന്നു പുറപ്പെടുന്ന ആ സത്യാത്‌മാവ്‌, വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ച്‌ സാക്‌ഷ്യം നല്‍കും.
യോഹന്നാന്‍ 15 : 26

Advertisements

ദുഷ്‌ടരെക്കണ്ടു നീ അസ്വസ്‌ഥനാകേണ്ടാ;
ദുഷ്‌കര്‍മികളോട്‌അസൂയപ്പെടുകയും വേണ്ടാ.
അവര്‍ പുല്ലുപോലെ പെട്ടെന്ന്‌ ഉണങ്ങിപ്പോകും;
സസ്യംപോലെ വാടുകയും ചെയ്യും.
ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുനന്‍മ ചെയ്യുക;
അപ്പോള്‍ ഭൂമിയില്‍സുരക്‌ഷിതനായി വസിക്കാം.
കര്‍ത്താവില്‍ ആനന്‌ദിക്കുക;
അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍സാധിച്ചുതരും.
സങ്കീര്‍ത്തനങ്ങള്‍ 37 : 1-4

പാപം നിങ്ങളുടെമേല്‍ ഭരണം നടത്തുകയില്ല. കാരണം, നിങ്ങള്‍ നിയമത്തിനു കീഴിലല്ല കൃപയ്‌ക്കു കീഴിലാണ്‌. (റോമാ 6 : 14)

Sin will have no dominion over you, since you are not under law but under grace. (Romans 6:14)

നിങ്ങളുടെ വാക്കുകേള്‍ക്കുന്നവന്‍ എന്റെ വാക്കു കേള്‍ക്കുന്നു; നിങ്ങളെ നിരസിക്കുന്നവന്‍ എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു.
ലൂക്കാ 10 : 16

കര്‍ത്താവ്‌ അരുളിച്ചെയ്‌തതുപോലെ കലത്തിലെ മാവു തീര്‍ന്നുപോയില്ല, ഭരണിയിലെ എണ്ണ വറ്റിയുമില്ല. (1 രാജാക്കന്‍മാര്‍ 17 : 16)

The jar of flour was not spent, neither did the jug of oil become empty, according to the word of the Lord (1 Kings 17:16)

Advertisements

അങ്ങിലാണു ജീവന്റെ ഉറവ,
അങ്ങയുടെ പ്രകാശത്തിലാണുഞങ്ങളുടെ പ്രകാശം.
അങ്ങയെ അറിയുന്നവര്‍ക്ക്‌അങ്ങയുടെ കാരുണ്യവും
നിഷ്‌കള ങ്കഹൃദയര്‍ക്ക്‌ അങ്ങയുടെരക്‌ഷയും തുടര്‍ന്നു നല്‍കണമേ!
അഹങ്കാരത്തിന്റെ പാദങ്ങള്‍എന്റെ മേല്‍ പതിക്കാതിരിക്കട്ടെ!
ദുഷ്‌ടരുടെ കൈകള്‍ എന്നെആട്ടിയോടിക്കാതിരിക്കട്ടെ!
തിന്‍മ ചെയ്യുന്നവര്‍ അവിടെത്തന്നെ വീണുകിടക്കുന്നു; എഴുന്നേല്‍ക്കാനാവാത്തവിധംഅവര്‍ വീഴ്‌ത്തപ്പെട്ടിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 36 : 9-12

ജീവന്റെ വഴികള്‍ അവിടുന്ന്‌ എനിക്കു കാണിച്ചുതന്നു. തന്റെ സാന്നിധ്യത്താല്‍ അവിടുന്ന്‌ എന്നെ സന്തോഷഭരിതനാക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 28

എന്റെ ദൈവമായ കര്‍ത്താവേ,എനിക്കു നീതിനടത്തിത്തരാന്‍ഉണര്‍ന്നെഴുന്നേല്‍ക്കണമേ!
എന്റെ ദൈവമായ കര്‍ത്താവേ,അങ്ങയുടെ നീതിക്കൊത്ത്‌എനിക്കു നീതിനടത്തിത്തരണമേ!
അവര്‍ എന്റെ മേല്‍ വിജയംആഘോഷിക്കാന്‍ ഇടയാക്കരുതേ!
ഞങ്ങളുടെ ആഗ്രഹം സാധിച്ചുവെന്ന്‌അവര്‍ പറയാതിരിക്കട്ടെ!
ഞങ്ങള്‍ അവനെ വിഴുങ്ങിയെന്ന്‌അവര്‍ വീമ്പിളക്കാതിരിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 35 : 23-25

തന്റെ മഹത്വത്തിലേക്കും ഒൗന്നത്യത്തിലേക്കും നമ്മെവിളിച്ചവനെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലൂടെ, നമ്മുടെ ജീവിതത്തിനും ഭക്‌തിക്കും ആവശ്യമായവയെല്ലാം അവന്റെ ദൈവികശക്‌തി നമുക്കു പ്രദാനം ചെയ്‌തിരിക്കുന്നു.
2 പത്രോസ് 1 : 3

Advertisements

എളിയവരെ അവിടുന്നുനീതിമാര്‍ഗത്തില്‍ നയിക്കുന്നു;
വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 25 : 9

കര്‍ത്താവാണ്‌ എന്റെ ഇടയന്‍;
എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 23 : 1

ദരിദ്രര്‍ ഭക്‌ഷിച്ചു തൃപ്‌തരാകും;
കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍അവിടുത്തെ പ്രകീര്‍ത്തിക്കും;
അവര്‍ എന്നും സന്തുഷ്‌ടരായി ജീവിക്കും.
സങ്കീര്‍ത്തനങ്ങള്‍ 22 : 26

എന്തെന്നാല്‍, പീഡിതന്റെ കഷ്‌ടതകള്‍ അവിടുന്ന്‌ അവഗണിക്കുകയോ പുച്‌ഛിക്കുകയോ ചെയ്‌തില്ല;
തന്റെ മുഖം അവനില്‍നിന്നു മറച്ചുമില്ല;
അവന്‍ വിളിച്ചപേക്‌ഷിച്ചപ്പോള്‍അവിടുന്നു കേട്ടു.
സങ്കീര്‍ത്തനങ്ങള്‍ 22 : 24

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള പൂര്‍ണമായ പരിജ്‌ഞാനംമൂലം നിങ്ങളില്‍ കൃപയും സമാധാനവും
വര്‍ധിക്കട്ടെ!🕯️
📖 2 പത്രോസ് 1 : 2 📖

ദിവ്യകാരുണ്യം സാത്താനെ പായിക്കുന്നു, ആത്മാവിനെ പാപത്തിൽനിന്നും കഴുകി സംരക്ഷിക്കുന്നു, നിത്യനരകത്തിൽ നിന്നും രക്ഷിക്കുന്നു. നിത്യശാന്തിയുടെ തീരത്തേയ്ക്ക് നയിക്കുന്നു. ശരീരത്തിന് അമർത്യസൗന്ദര്യം നൽകുന്നു…..✍️
വി. തോമസ് അക്വീനാസ് 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

നന്‍മചെയ്യുന്നതില്‍ നിങ്ങള്‍ തീക്‌ഷ്‌ണതയുള്ളവരാണെങ്കില്‍ നിങ്ങളെ ഉപദ്രവിക്കാന്‍ ആര്‍ക്കു കഴിയും?
1 പത്രോസ് 3 : 13

നീതിക്കുവേണ്ടി കഷ്‌ടതകള്‍ സഹിക്കേണ്ടിവന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. അവരുടെ ഭീഷണി നിങ്ങള്‍ ഭയപ്പെടേണ്ടാ; നിങ്ങള്‍ അസ്വസ്‌ഥരാവുകയും വേണ്ടാ.
1 പത്രോസ് 3 : 14

ക്രിസ്‌തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീക രണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്‌ധരായിരിക്കുവിന്‍.
1 പത്രോസ് 3 : 15

എന്നാല്‍, അതു ശാന്തതയോടും ബഹുമാനത്തോടും കൂടെ ആയിരിക്കട്ടെ. നിങ്ങളുടെ മനഃസാക്‌ഷിയെ നിര്‍മലമായി സൂക്‌ഷിക്കുവിന്‍. ക്രിസ്‌തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെ ദുഷിച്ചു പറയുന്നവര്‍ അങ്ങനെ ലജ്‌ജിതരായിത്തീരും.
1 പത്രോസ് 3 : 16

നന്‍മ പ്രവര്‍ത്തിച്ചിട്ടു കഷ്‌ടതയനുഭവിക്കുകയെന്നതാണുദൈവഹിതമെങ്കില്‍, അതാണു തിന്‍മ പ്രവര്‍ത്തിച്ചിട്ടു കഷ്‌ടതയനുഭവിക്കുക എന്നതിനെക്കാള്‍ നല്ലത്‌.
1 പത്രോസ് 3 : 17

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s