October 25 വിശുദ്ധന്‍മാരായ ക്രിസ്പിനും, ക്രിസ്പീനിയനും

⚜️⚜️⚜️ October 2️⃣5️⃣⚜️⚜️⚜️
വിശുദ്ധന്‍മാരായ ക്രിസ്പിനും, ക്രിസ്പീനിയനും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ റോമിലെ ഒരു കുലീന കുടുംബത്തിലാണ് വിശുദ്ധന്‍മാരായ ക്രിസ്പിനും, ക്രിസ്പീനിയനും ജനിച്ചത്‌. ക്രിസ്തുമത വിശ്വാസികളായിരുന്ന ഇവര്‍ മത പീഡനത്തില്‍ നിന്നും തങ്ങളുടെ വിശ്വാസം കാത്ത് സൂക്ഷിക്കുന്നതിനായി ഒളിച്ചോടി. അവരുടെ ഈ ഒളിച്ചോട്ടം സോയിസണ്‍സിലാണ് അവസാനിച്ചത്‌. അവിടെ അവര്‍ പകല്‍ മുഴുവനും ഗൌള്‍സിന്റെ ഇടയില്‍ ക്രിസ്തീയ മത പ്രചാരണവും രാത്രിയില്‍ പാദരക്ഷകള്‍ നിര്‍മ്മിച്ചും കാലം കഴിച്ചു. ഈ വിശുദ്ധര്‍ ഇരട്ട സഹോദരന്മാര്‍ ആയിരുന്നുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഈ വാദത്തിനു സ്ഥിരീകരണം ഇല്ല.

തങ്ങളുടെ വ്യാപാരത്തില്‍ നിന്നും തങ്ങളുടെ ജീവിതം കഴിക്കുന്നതിനു പുറമേ പാവപ്പെട്ടവരെ സഹായിക്കുന്നതിനുമുള്ള വരുമാനം അവര്‍ക്ക്‌ ലഭിക്കുന്നുണ്ടായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളുടെ വിജയം ബെല്‍ജിക്ക് ഗൌളിലെ ഗവര്‍ണറായ റിക്റ്റസ് വാരുസിനു പിടിച്ചില്ല. അദ്ദേഹം അവരെ ക്രൂരമായി പീഡിപ്പിക്കുകയും കഴുത്തില്‍ തിരികല്ല് കെട്ടി നദിയില്‍ എറിയുകയും ചെയ്തു. ഇതില്‍ നിന്നും അവര്‍ രക്ഷപ്പെട്ടെങ്കിലും ചക്രവര്‍ത്തി ഈ വിശുദ്ധരെ പിടികൂടി തലവെട്ടി കൊന്നുകളഞ്ഞു.

ഗാബ്രിയേല്‍ മേയിറിന്റെ അഭിപ്രായത്തില്‍ പല ഉറവിടങ്ങളില്‍ നിന്നുമായി രൂപപ്പെട്ട ഇവരുടെ കഥയില്‍ ചരിത്രപരമായി വിശ്വാസയോഗ്യമല്ലാത്ത പല വിശദാംശങ്ങളും കടന്ന്‍ കൂടിയിട്ടുണ്ട്. മറ്റൊരു ഐതിഹ്യമനുസരിച്ച് കാന്റര്‍ബറിയിലെ ഒരു കുലീന റോമന്‍-ബ്രിട്ടിഷ് കുടുംബത്തിലെ ആണ്‍ മക്കളായിട്ടാണ് ഇവരുടെ ജനനം. ഇവര്‍ പ്രായപൂര്‍ത്തിയായികൊണ്ടിരിക്കെ റോമന്‍ ചക്രവര്‍ത്തിയുടെ വെറുപ്പിന് പാത്രമായ അവരുടെ പിതാവിന്റെ വധത്തോടെ, തൊഴില്‍ പരിശീലനത്തിനും കൂടാതെ പിതാവിന്റെ ഘാതകരില്‍ നിന്നും അവരെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ അവരുടെ അമ്മ അവരെ ലണ്ടനിലേക്കയച്ചു.

യാത്രക്കിടെ ഫാവര്‍ഷാം എന്ന സ്ഥലത്തെ ഒരു ചെരുപ്പ് നിര്‍മ്മാതാവിന്റെ പണിശാലയിലെത്തിയ അവര്‍ ഇനി യാത്ര തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയും ഫാവര്‍ഷാമില്‍ വസിക്കുകയും ചെയ്തു. ഈ നഗരവുമായി വിശുദ്ധര്‍ക്കുള്ള ബന്ധത്തിന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ച ഒരു ലോഹ ഫലകം ഇപ്പോഴും ആ പട്ടണത്തില്‍ കാണാം. ഇവരുടെ സ്മരണ നിലനിര്‍ത്തുന്നതിനായി സ്ട്രൂഡിലെ പൊതു മന്ദിരത്തിനു ‘ക്രിസ്പിന്‍ ആന്‍ഡ്‌ ക്രിസ്പാനിയസ്’ എന്ന പേരാണ് നല്‍കിയിരിക്കുന്നത് . എന്നിരുന്നാലും ഈ ഐതിഹ്യത്തില്‍ ഈ സഹോദരന്മാര്‍ എങ്ങനെ രക്തസാക്ഷിത്വം വരിക്കുകയും ആദരിക്കപ്പെടുകയും ചെയ്തു എന്ന് വിവരിക്കുന്നില്ല.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. ഫ്രാന്‍സിലെ ഹിലരി
  2. ഗ്രീക്കുകാരായ ക്രിസന്തിയൂസും ഭാര്യ ദാരിയും
  3. തബീത്താ
  4. ഓര്‍ലീന്‍സിലെ ഡുള്‍കാര്‍ഡൂസു
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

നന്‍മചെയ്യുന്നതില്‍ നിങ്ങള്‍ തീക്‌ഷ്‌ണതയുള്ളവരാണെങ്കില്‍ നിങ്ങളെ ഉപദ്രവിക്കാന്‍ ആര്‍ക്കു കഴിയും?
1 പത്രോസ് 3 : 13

നീതിക്കുവേണ്ടി കഷ്‌ടതകള്‍ സഹിക്കേണ്ടിവന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. അവരുടെ ഭീഷണി നിങ്ങള്‍ ഭയപ്പെടേണ്ടാ; നിങ്ങള്‍ അസ്വസ്‌ഥരാവുകയും വേണ്ടാ.
1 പത്രോസ് 3 : 14

ക്രിസ്‌തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീക രണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്‌ധരായിരിക്കുവിന്‍.
1 പത്രോസ് 3 : 15

എന്നാല്‍, അതു ശാന്തതയോടും ബഹുമാനത്തോടും കൂടെ ആയിരിക്കട്ടെ. നിങ്ങളുടെ മനഃസാക്‌ഷിയെ നിര്‍മലമായി സൂക്‌ഷിക്കുവിന്‍. ക്രിസ്‌തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെ ദുഷിച്ചു പറയുന്നവര്‍ അങ്ങനെ ലജ്‌ജിതരായിത്തീരും.
1 പത്രോസ് 3 : 16

നന്‍മ പ്രവര്‍ത്തിച്ചിട്ടു കഷ്‌ടതയനുഭവിക്കുകയെന്നതാണുദൈവഹിതമെങ്കില്‍, അതാണു തിന്‍മ പ്രവര്‍ത്തിച്ചിട്ടു കഷ്‌ടതയനുഭവിക്കുക എന്നതിനെക്കാള്‍ നല്ലത്‌.
1 പത്രോസ് 3 : 17

Advertisements

താത്‌പര്യത്തോടെയാണു നല്‍കുന്നതെങ്കില്‍ ഒരുവന്റെ കഴിവനുസരിച്ചുള്ള ദാനം ദൈവം സ്വീകരിക്കും. കഴിവില്ലായ്‌മ കണക്കാക്കേണ്ടതില്ല.
2 കോറിന്തോസ്‌ 8 : 12

അങ്ങയുടെ പ്രകാശവും സത്യവും
അയയ്‌ക്കണമേ! അവ എന്നെ നയിക്കട്ടെ,
അവിടുത്തെ വിശുദ്‌ധ ഗിരിയിലേക്കുംനിവാസത്തിലേക്കും അവ എന്നെ നയിക്കട്ടെ.
അപ്പോള്‍ ഞാന്‍ ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്കു ചെല്ലും,
എന്റെ പരമാനന്‌ദമായദൈവത്തിങ്കലേക്കുതന്നെ;
ദൈവമേ, എന്റെ ദൈവമേ, കിന്നരംകൊണ്ട്‌അങ്ങയെ ഞാന്‍ സ്‌തുതിക്കും.
എന്റെ ആത്‌മാവേ,നീ എന്തിനു വിഷാദിക്കുന്നു,നീ എന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശ വയ്‌ക്കുക.
എന്റെ സഹായവും ദൈവവുമായ
അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്‌ത്തും.
സങ്കീര്‍ത്തനങ്ങള്‍ 43 : 3-5

വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ്‌ അവനെ എഴുന്നേല്‍പിക്കും (യാക്കോബ്‌ 5 : 15)

Prayer of faith will save the one who is sick, and the Lord will raise him up. (James 5:15)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s