October 31 സകല പുണ്യവാന്‍മാരുടെയും ജാഗരണ രാത്രി

⚜️⚜️⚜️ October 3️⃣1️⃣⚜️⚜️⚜️
സകല പുണ്യവാന്‍മാരുടെയും ജാഗരണ രാത്രി
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ഇന്ന് നാം സകല പുണ്യവാന്‍മാരുടെയും ‘ഈവ്‌’ ആഘോഷിക്കുകയാണ്. 1484-ല്‍ നവംബര്‍ 1ന് സിക്സ്റ്റസ് നാലാമന്‍ മാര്‍പാപ്പ എല്ലാ പുണ്യവാന്മാരുടെയും തിരുനാളെന്ന നിലയില്‍ വിശുദ്ധ ദിനമായി സകല വണക്കത്തോടുകൂടി ജാഗരണ പ്രാര്‍ത്ഥനകളോടും കൂടെ ഈ തിരുനാള്‍ (“ആള്‍ ഹാല്ലോവ്സ്‌ ഈവ്‌” അല്ലെങ്കില്‍ “ഹാല്ലോവീന്‍” എന്നറിയപ്പെടുന്ന) ആഘോഷിക്കുവാന്‍ ആവശ്യപ്പെടുകയും ഒരു ഒഴിവു ദിവസമായി പ്രഖ്യാപിക്കുകയും ചെയ്തു. കത്തോലിക്കാ തിരുനാള്‍ ദിനസൂചികയില്‍ ഉള്‍പ്പെട്ട ഒരു തിരുനാളല്ല ഇതെങ്കിലും വാര്‍ഷിക തിരുനാള്‍ ദിനസൂചികയുമായി ഈ ആഘോഷത്തിനു അഭേദ്യമായ ബന്ധമുണ്ട്.

തുടര്‍ച്ചയായി വരുന്ന മൂന്ന്‍ ദിവസങ്ങള്‍ ഹാല്ലോവീന്‍, സകല വിശുദ്ധരുടെയും ദിനം, സകല ആത്മാക്കളുടെയും ദിനം വിശുദ്ധരുമായിട്ടുള്ള ആത്മീയ സംഭാഷണത്തെ സൂചിപ്പിക്കുന്നു. സഭയുടെ പടയാളികളായ നമ്മള്‍ സഭക്ക്‌ വേണ്ടിയും ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക്‌ വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. പ്രത്യേകിച്ച് സകല ആത്മാക്കളുടെയും ദിനത്തിലും നവംബര്‍ മാസത്തിലും. സ്വര്‍ഗ്ഗത്തില്‍ സഭയുടെ വിജയത്തില്‍ നാം ആഹ്ലാദിക്കുന്നു. കൂടാതെ വിശുദ്ധരുടെ മാധ്യസ്ഥത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

പ്രത്യേക ജാഗരണ പ്രാര്‍ത്ഥനയും 80 ദിനക്കാല ആഘോഷവും 1955-ല്‍ നിറുത്തിയെങ്കിലും ഇത് സകല വിശുദ്ധരുടെയും ദിനാചരണത്തിന്റെ ആരംഭം കുറിക്കുന്നു. ഇംഗ്ലണ്ടില്‍ വിശുദ്ധരും പുണ്യവാന്മാരും “ഹാല്ലോവ്‌ഡ്” എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതിനാലാണ് ഈ ദിനത്തെ “ആള്‍ ഹാല്ലോവ്സ് ഡേ” എന്ന് വിളിക്കുന്നത്. തിരുനാളിനു മുന്‍പുള്ള രാത്രി അല്ലെങ്കില്‍ “e’en” “ആള്‍ ഹാല്ലോവ്സ്’ eve” എന്ന പേരില്‍ ഇത് പരക്കെ അറിയപ്പെട്ടു. ഇത് ചേര്‍ന്ന് “ഹാല്ലോവീന്‍” എന്നായി മാറി.

സകല വിശുദ്ധരുടെയും ദിനത്തിനു മുന്‍പുള്ള രാത്രിയായതിനാല്‍ ഈ ദിവസം ജാഗരണ പ്രാര്‍ത്ഥനയും ഉപവാസവും അനുഷ്ഠിക്കണമെന്നാണ് പറയപ്പെടുന്നത്. ഈ രാത്രിയുമായി ബന്ധപ്പെട്ട് പാന്‍ കേക്ക്, ബോക്സ്ട്ടി ബ്രെഡ്‌, ബോക്സ്ട്ടി പാന്‍ കേക്ക്, ബാംബ്രാക്ക് (പഴങ്ങള്‍ കൊണ്ടുള്ള ഐറിഷ് ഭക്ഷണ പദാര്‍ത്ഥം), കോള്‍ക്കനോണ്‍ (കാബ്ബെജിന്റെയും പുഴുങ്ങിയ ഉരുളകിഴങ്ങിന്റെയും മിശ്രിതം) തുടങ്ങി ധാരാളം പാചകവിധികളും ആചാരങ്ങളും നിലവിലുണ്ട്.

ഇംഗ്ലണ്ടില്‍ ഈ ആഘോഷം “Nutcraack Night” എന്ന പേരിലും അറിയപ്പെടുന്നു. ഹാല്ലോവീന്‍ വരാനിരിക്കുന്ന രണ്ട്‌ തിരുനാളുകളുടെ തയ്യാറെടുപ്പാണ്. എന്നിരുന്നാലും പൈശാചിക പ്രതീകങ്ങള്‍ക്കും മന്ത്രവാദപ്രതീകങ്ങള്‍ക്കും കത്തോലിക്ക ആഘോഷങ്ങളില്‍ യാതൊരു സ്ഥാനവും ഇല്ല. നല്ല മരണത്തിന് വേണ്ടിയും, ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക്‌ വേണ്ടിയും, രോഗബാധിതരായവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുകയും അത് വിശുദ്ധരുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നത് നല്ല ആശയമാണ്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. അംബ്ളിയാത്തൂസ്, ഉര്‍ബന്‍, നാര്‍സിസ്റ്റസ്
  2. മിലാന്‍ ആര്‍ച്ചു ബിഷപ്പായിരുന്ന അന്‍റോണിനൂസു
  3. നോവലീസു സന്യാസിയായ ആര്‍ണുള്‍ഫ്
  4. ഐറിഷ് കന്യകയായ ബേഗാ
  5. ഐറിഷ് കൃസ്ത്യാനിയായ എര്‍ത്ത്
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

ഞാന്‍ സാക്‌ഷാല്‍ മുന്തിരിച്ചെടിയും എന്റെ പിതാവ്‌ കൃഷിക്കാരനുമാണ്‌.
യോഹന്നാന്‍ 15 : 1

എന്റെ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാല്‍, ഫലം തരുന്നതിനെ കൂടുതല്‍ കായ്‌ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു.
യോഹന്നാന്‍ 15 : 2

ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്‌ധിയുള്ളവരായിരിക്കുന്നു.
യോഹന്നാന്‍ 15 : 3

നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്‌ക്ക്‌ സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല.
യോഹന്നാന്‍ 15 : 4

ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്‌. ആര്‌ എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയുകയില്ല.
യോഹന്നാന്‍ 15 : 5

Advertisements

ദൈവമേ, എന്റെ രക്‌ഷയുടെ ദൈവമേ,
രക്‌തപാതകത്തില്‍ നിന്ന്‌ എന്നെ രക്‌ഷിക്കണമേ!
ഞാന്‍ അങ്ങയുടെ രക്‌ഷയെ ഉച്ചത്തില്‍ പ്രകീര്‍ത്തിക്കും.
കര്‍ത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ!
എന്റെ നാവ്‌ അങ്ങയുടെ സ്‌തുതികള്‍ ആലപിക്കും.
സങ്കീര്‍ത്തനങ്ങള്‍ 51 : 14-15

അവന്‍ അവരോടു പറഞ്ഞു: മനുഷ്യരുടെ മുമ്പില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ നീതീകരിക്കുന്നു. എന്നാല്‍, ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യര്‍ക്ക്‌ ഉത്‌കൃഷ്‌ടമായത്‌ ദൈവദൃഷ്‌ടിയില്‍ നികൃഷ്‌ടമാണ്‌.
ലൂക്കാ 16 : 15

യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണു ലോകത്തെ ജയിക്കുന്നത്‌? (1 യോഹന്നാന്‍ 5 : 5)

Who is it that overcomes the world except the one who believes that Jesus is the Son of God? (1 John 5:5)

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

ശക്‌തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ്‌ നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.🕯️
📖 ജോഷ്വ 1 : 9 📖


ദിവ്യകാരുണ്യം സഭയുടെ സമസ്ത ആത്മീയ സമ്പന്നതയുടെയും നിധികുംഭമാണ്. ജീവൻ്റെ അപ്പമായ ക്രിസ്തു, ആത്മാവിനെ നമുക്കു നല്കുന്ന സ്നേഹ കൂദാശ………. ✍️
വത്തിക്കാൻ II 🌻🌻

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

യേശു സദുക്കായരെ വാക്കുമുട്ടിച്ചെന്നു കേട്ടപ്പോള്‍ ഫരിസേയര്‍ ഒന്നിച്ചുകൂടി.
അവരില്‍ ഒരു നിയമപണ്‌ഡിതന്‍ അവനെ പരീക്‌ഷിക്കാന്‍ ചോദിച്ചു:
ഗുരോ, നിയമത്തിലെ അതിപ്രധാനമായ കല്‍പന ഏതാണ്‌?
അവന്‍ പറഞ്ഞു: നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്‌മാവോടും പൂര്‍ണമനസ്‌സോടുംകൂടെ സ്‌നേഹിക്കുക.
ഇതാണ്‌ പ്രധാനവും പ്രഥമവുമായ കല്‍പന.
രണ്ടാമത്തെ കല്‍പനയും ഇതിനുതുല്യം തന്നെ. അതായത്‌, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക.
ഈ രണ്ടു കല്‍പനകളില്‍ സമസ്‌ത നിയമവുംപ്രവാചകന്‍മാരും അധിഷ്‌ഠിതമായിരിക്കുന്നു.
മത്തായി 22 : 34-40

ഫരിസേയര്‍ ഒരുമിച്ചുകൂടിയപ്പോള്‍ യേശു അവരോടു ചോദിച്ചു:
നിങ്ങള്‍ ക്രിസ്‌തുവിനെപ്പറ്റി എന്തു വിചാരിക്കുന്നു? അവന്‍ ആരുടെ പുത്രനാണ്‌? ദാവീദിന്റെ, എന്ന്‌ അവര്‍ പറഞ്ഞു.
അവന്‍ ചോദിച്ചു: അങ്ങനെയെങ്കില്‍ ദാവീദ്‌ ആത്മാവിനാല്‍ പ്രചോദിതനായി അവനെ കര്‍ത്താവ്‌ എന്നു വിളിക്കുന്നതെങ്ങനെ? അവന്‍ പറയുന്നു:
കര്‍ത്താവ്‌ എന്റെ കര്‍ത്താവിനോടരുളിച്ചെയ്‌തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനാവുക.
ദാവീദ്‌ അവനെ കര്‍ത്താവേ എന്നുവിളിക്കുന്നുവെങ്കില്‍ അവന്‍ അവന്റെ പുത്രനാകുന്നതെങ്ങനെ?
അവനോട്‌ ഉത്തരമായി ഒരു വാക്കുപോലും പറയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അന്നുമുതല്‍ അവനോട്‌ എന്തെങ്കിലും ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടതുമില്ല.
മത്തായി 22 : 41-46

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s