ഇതിലെ ഗുണപാഠം ഇതാണ്

🎯 പാലിനെ കഷ്ടപ്പെടുത്തിയാൽ അതു തൈരാകുന്നു.

🎯 തൈരിനെ കഷ്ടപ്പെടുത്തിയാൽ അതു വെണ്ണയാകുന്നു.

🎯 വെണ്ണയെ കഷ്ടപ്പെടുത്തിയാൽ അതു നെയ്യാകുന്നു.

🎯 പാലിനേക്കാൾ തൈര് ശ്രേഷ്ഠം,
തൈരിനെക്കാൾ വെണ്ണ ശ്രേഷ്ഠം, വെണ്ണയേക്കാൾ നെയ്യും ശ്രേഷ്ഠം.

🎯 പാൽ ഒരു ദിവസം മാത്രമേ ഉപയോഗിക്കാനാകൂ, അതിനു ശേഷം അത് കേടാകുന്നു.

🎯 അതേപാലിൽ ഒരു തുള്ളി മോര് ചേർത്താൽ അത് തൈരാകുന്നു. അത് 2 ദിവസം കേടാവാതെ ഇരിക്കുന്നു.

🎯 തൈര് കടഞ്ഞാൽ വെണ്ണയാകും. ഇത് 3 ദിവസംവരെ കേടാവാതെ ഇരിക്കുന്നു.

🎯 വെണ്ണയെ തീയിൽ ഉരുക്കിയാൽ അത്
നെയ്യായിമാറുന്നു. ശരിയായി സൂക്ഷിച്ചാൽ അത് ഒരിക്കലും കേടുവരുന്നില്ല.

🎯 ഒരു ദിവസം കൊണ്ട് കേടാകുന്ന പാലിനുള്ളിൽ ഒരിക്കലും കേടാകാത്ത നെയ്യ് ഒളിഞ്ഞിരിക്കുന്നു.

🎯 ഇതിലെ ഗുണപാഠം ഇതാണ് :
ജീവിതത്തിൽ ഇടക്കിടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും പ്രാരാബ്ധങ്ങൾക്കും മുന്നിൽ ദൃഢചിത്തതയോടെ സത്യവും നീതിയും മുറുകെ പിടിക്കുന്ന ഒരു മനുഷ്യൻ്റെ മൂല്യം സമൂഹത്തിൽ വർദ്ധിക്കുന്നു.

🎯 ഇതുപോലെ തന്നെയാണ് നമ്മുടെ മനസ്സും, പരിധിയില്ലാത്ത ശക്തികളാൽ നിറഞ്ഞിരിക്കുന്നു. സത്യസന്ധമായ ചിന്തകൾ അതിൽ നട്ടുവളർത്തുക. സ്വയവിചിന്തനം നടത്തുക. അവനവന്റെ ജീവിതത്തെ സൂക്ഷ്മമായി പരിശോധിക്കുക. ശേഷം നോക്കൂ. നിങ്ങൾ ഒരിക്കലും പരാജയപ്പെടാത്ത വിജയിയായ മനുഷ്യനായിമാറും…💞💞

Source: WhatsApp

Author: Unknown

Advertisements

Leave a comment