November 2 സകല മരിച്ചവരുടെയും ഓർമ്മ

⚜️⚜️⚜️ November 0️⃣2️⃣⚜️⚜️⚜️
സകല മരിച്ചവരുടെയും ഓർമ്മ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

“പുണ്യവാൻമാരുടെ ഐക്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു” എന്ന് ഓരോ വിശ്വാസപ്രമാണത്തിലും നമ്മൾ ഏറ്റുചൊല്ലുമ്പോൾ അത് ഒരു വലിയ വിശ്വാസ സത്യത്തിലേക്കു നമ്മെ നയിക്കുന്നു. സഭ എന്നത് ജീവിച്ചിരിക്കുന്നവരുടെയും മരിച്ചു സ്വർഗ്ഗത്തിലായിരിക്കുന്നവരുമായ എല്ലാ വിശ്വാസികളുടെയും ഒരു കൂട്ടായ്മയാണ് എന്ന സത്യം. റോമന്‍ രക്തസാക്ഷിത്വ വിവരണത്തില്‍ ഇങ്ങനെ പറയുന്നു, “നമ്മില്‍ നിന്ന് വിട്ടുപിരിഞ്ഞ വിശ്വസ്തരായ ആത്മാക്കളുടെ ഓര്‍മ്മക്കായാണ് സകല മരിച്ചവരുടെയും ഓർമ്മ ദിവസം ആചരിക്കുന്നത്, നമ്മുടെ അമ്മയായ തിരുസഭ എല്ലാ ബഹുമാനങ്ങളോടും കൂടി അവളില്‍ നിന്ന് വേര്‍പിരിഞ്ഞ് ഇതിനോടകം തന്നെ സ്വര്‍ഗ്ഗീയ ആനന്ദം അനുഭവിക്കുന്ന ആത്മാക്കളെ പുകഴ്ത്തുകയും കൂടാതെ തന്റെ മാധ്യസ്ഥത്താല്‍ ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കളെ കഴിയുന്നത്ര വേഗം സ്വര്‍ഗ്ഗീയ നഗരിക്ക് അവകാശികളാക്കുവാന്‍ തന്റെ ദൈവവും മണവാളനുമായ ക്രിസ്തുവിനോട് അപേക്ഷിക്കുകയും ചെയ്യുന്നു”.

ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കള്‍ക്ക്‌ വേണ്ടി ദണ്ഠവിമോചനം ഈ ദിവസം അനുവദനീയമാണ്, വിശ്വാസികള്‍ക്ക്‌ ഈ ദിവസം സിമിത്തേരിയില്‍ പോയി നമ്മെ വിട്ടുപിരിഞ്ഞവരുടെ സമ്പൂര്‍ണ്ണ ദണ്ഠവിമോചനത്തിനായി അപേക്ഷിക്കാം. വര്‍ഷത്തില്‍ നവംബര്‍ ഒന്നുമുതല്‍ എട്ട് വരെ പൂര്‍ണ്ണ ദണ്ഠവിമോചനത്തിനും അല്ലാത്ത ദിവസങ്ങളില്‍ ഭാഗിക ദണ്ഠവിമോചനവും അപേക്ഷിക്കാവുന്നതാണ്. സഭയുടെ പൂര്‍ണ്ണ ദണ്ഠവിമോചന പ്രാര്‍ത്ഥന അപേക്ഷ ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കള്‍ക്ക്‌ വേണ്ടി മാത്രമാണ്.

വിശ്വാസികള്‍ക്ക്‌ വിട്ടു പിരിഞ്ഞ ആത്മാക്കള്‍ക്ക്‌ വേണ്ടി നവംബര്‍ 2ന് (കൂടാതെ നവംബര്‍ 2നു മുമ്പും പിമ്പും വരുന്ന ഞായറുകളിലും, സകല വിശുദ്ധരുടെയും ദിനത്തിലും) ഭക്തിപൂര്‍വ്വം കല്ലറകളില്‍ പോവുകയും ‘സ്വര്‍ഗ്ഗസ്ഥനായ പിതാവും’, ‘വിശ്വാസപ്രമാണവും’ ചൊല്ലേണ്ടതുമാണ്. സമ്പൂര്‍ണ്ണ പാപമോചനത്തിനായി മൂന്ന് കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്: ആരാധനക്രമം അനുസരിച്ചുള്ള കുമ്പസാരം, കുര്‍ബ്ബാന സ്വീകരണം, പരിശുദ്ധപിതാവിന്റെ നിയോഗങ്ങൾക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന. സിമിത്തേരി സന്ദര്‍ശനത്തിന് മുമ്പോ പിമ്പോ പല ദിവസങ്ങളിലായി മേല്‍പ്പറഞ്ഞ മൂന്ന് കാര്യങ്ങളും ചെയ്യാവുന്നതാണ്.

എന്നിരുന്നാലും പരിശുദ്ധ കുര്‍ബ്ബാന കൈകൊള്ളുന്ന ദിവസം തന്നെ പരിശുദ്ധപിതാവിന്റെ നിയോഗങ്ങൾക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലുന്നതും സിമിത്തേരി സന്ദര്‍ശന ദിവസം തന്നെ ചെയ്യുന്നത് ഉത്തമമായിരിക്കും. ഇത് സ്വര്‍ഗ്ഗസ്ഥനായ പിതാവും, നന്മ നിറഞ്ഞ മറിയവും ചൊല്ലികൊണ്ടാവുന്നത് നല്ലതാണ്. തിരുസഭ ഇന്നലെ തന്നില്‍ നിന്നും വിട്ടുപിരിഞ്ഞ് ഇതിനോടകം തന്നെ സ്വര്‍ഗ്ഗീയ ഗൃഹത്തില്‍ താമസമാക്കിയവരുടെ പേരില്‍ സന്തോഷിക്കുകയും ഇന്ന് ശുദ്ധീകരണ സ്ഥലത്ത് സഹനങ്ങളാല്‍ മറ്റ് വിശുദ്ധര്‍ക്കൊപ്പം ചേരുന്നതിനായി കാത്തിരിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ആരാധനക്രമത്തിലൊരിടത്തും ഇത്ര വ്യക്തമായ ഭാഷയില്‍ വിജയസഭയുടെയും, സമരസഭയുടെയും, സഹനസഭയുടെയും നിഗൂഡ ഐക്യത്തെ കുറിച്ചു പറഞ്ഞിട്ടില്ല. ഒരു സമയത്തും ഇത്ര വ്യക്തമായ രീതിയില്‍ ക്രിസ്തുവിന്റെ തിരുശരീരവുമായുള്ള ബന്ധം മൂലം മനുഷ്യനില്‍ നിക്ഷിപ്തമായ ഇരട്ട കര്‍ത്തവ്യങ്ങളായ കരുണയും നീതിയും നിറവേറ്റപ്പെട്ടിട്ടില്ല. വിശുദ്ധരാക്കപ്പെട്ടവരുടെ പ്രബോധന നന്മയും യോഗ്യതയും എല്ലാവരുടെയും പ്രാര്‍ത്ഥനകളും സകലര്‍ക്കും സഹായകമാവും. തിരുസഭയാകട്ടെ വിശുദ്ധര്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട് വിശുദ്ധ കുര്‍ബ്ബാനയും, ദണ്ഠവിമോചന പ്രാര്‍ത്ഥനയും, ദാനദര്‍മ്മങ്ങളും തന്റെ മക്കളുടെ ത്യാഗങ്ങളും വഴി ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രയത്നിക്കുന്നു.

വിശുദ്ധ കുര്‍ബ്ബാനയിലൂടെ കാല്‍വരിയിലെ പീഡാസഹനം നമ്മുടെ അള്‍ത്താരകളില്‍ തുടരുകയും, മരിച്ചവര്‍ക്കായുള്ള പ്രധാന കടമകള്‍ ചെയ്യുന്നതിലൂടെ പാവപ്പെട്ടവരെ സഹായിക്കുക എന്ന കല്‍പ്പന നിറവേറപ്പെടുകയും ചെയ്യുന്നു. മരിച്ചവര്‍ക്കായുള്ള കുര്‍ബ്ബാന അഞ്ചാം നൂറ്റാണ്ട് മുതലാണ്‌ കണ്ട് തുടങ്ങിയത്. ക്ലൂണി സഭയുടെ 4-മത്തെ ആശ്രമാധിപനായ വിശുദ്ധ ഒഡിലോയാണ് മരിച്ച വിശ്വാസികള്‍ക്കായി ഒരു ഓര്‍മ്മദിവസം എന്ന ആശയം കൊണ്ടു വന്നത്. ആദേഹം അത് നിലവില്‍വരുത്തുകയും നവംബര്‍ 2ന് അതായത് സകല വിശുദ്ധരുടേയും ദിവസം കഴിഞു വരുന്ന ദിവസം ഇതിനായി വ്യവസ്ഥ ചെയ്യുകയും ചെയ്തു. ഈ ആചാരം ക്രമേണ മുഴുവന്‍ ക്രിസ്തീയ രാജ്യങ്ങളിലും പടര്‍ന്നു.

കര്‍ത്താവില്‍ നിദ്ര പ്രാപിച്ചവര്‍ക്കായി കുര്‍ബ്ബാന ക്രമത്തില്‍ ദിവസവും വൈദികന്‍ ഒരു പ്രത്യേക ഓര്‍മ്മപുതുക്കല്‍ നടത്തുന്നു. പ്രകാശപൂരിതവും സന്തോഷവും ശാന്തിയും നിറഞ്ഞതായ ഒരു സ്ഥലം അവര്‍ക്കായി ഒരുക്കണമെന്ന് പുരോഹിതന്‍ ദൈവത്തോടു അപേക്ഷിക്കുന്നു. അതിനാല്‍ മരിച്ചവിശ്വാസികള്‍ക്ക് വേണ്ടി വേണ്ടി പ്രാര്‍ത്ഥിക്കാത്ത ഒരു കുര്‍ബ്ബാനയും ഇന്ന്‍ സഭയില്‍ അര്‍പ്പിക്കപ്പെടുന്നില്ല.

ശുദ്ധീകരണ സ്ഥലത്ത് ഒരു ആത്മാവും സഭയുടെ ആധ്യാത്മിക സഹായം കൂടാതെ ഇരിക്കരുതെന്നും എല്ലാ ആത്മാക്കളെയും തന്റെ മാധ്യസ്ഥം വഴി ഒരുമിച്ചു കൂട്ടുവാനും ഒരമ്മയുടെ ശ്രദ്ധയോടെ അവള്‍ ശ്രമിക്കുന്നു. ബെനഡിക്റ്റ് പതിനഞ്ചാമന്റെ പ്രത്യേക രേഖ വഴി എല്ലാ വൈദികര്‍ക്കും ഇന്ന് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ മോക്ഷത്തിനായി മൂന്ന് കുര്‍ബ്ബാനകള്‍ അര്‍പ്പിക്കാം. ആത്മാക്കള്‍ക്ക് വേണ്ടി നാം അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയും ത്യാഗ പ്രവര്‍ത്തികളും അനേകം ആത്മാക്കളുടെ മോക്ഷത്തിന് കാരണമാകുമെന്ന് ഉറപ്പാണ്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. അസിന്തിനൂസു, പെഗാസുസ്, അഫ്ത്തോണിയൂസ്, എല്‍പിഡെഫോറസ്റ്റ്,അനെമ്പോഡിസ്റ്റൂസ്
  2. സ്വിറ്റ്സര്‍ലന്‍ഡിലെ അംബ്രോസ്
  3. ഇറ്റലിയിലെ അമിക്കൂസു
  4. റമ്പാറ ആബട്ടായ അമിക്കൂസു
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

ഇതാ, ദൈവമാണ്‌ എന്റെ സഹായകന്‍,
കര്‍ത്താവാണ്‌ എന്റെ ജീവന്‍താങ്ങിനിര്‍ത്തുന്നവന്‍.
അവിടുന്ന്‌ എന്റെ ശത്രുക്കളോടുതിന്‍മകൊണ്ടു പകരംവീട്ടും;
അങ്ങയുടെ വിശ്വസ്‌തതയാല്‍അവരെ സംഹരിച്ചുകളയണമേ!
ഞാന്‍ അങ്ങേക്കു ഹൃദയപൂര്‍വംബലി അര്‍പ്പിക്കും;
കര്‍ത്താവേ, അങ്ങയുടെശ്രേഷ്‌ഠമായ നാമത്തിനു
ഞാന്‍ നന്‌ദിപറയും.
സങ്കീര്‍ത്തനങ്ങള്‍ 54 : 4-6

അവന്‍ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയുംചെയ്യുന്നവരാണ്‌ എന്റെ അമ്മയും സഹോദരരും.
ലൂക്കാ 8 : 21

ജനതകളുടെ ഇടയിലേക്കു നോക്കി വിസ്‌മയഭരിതരാകുവിന്‍. പറഞ്ഞാല്‍ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ നാളുകളില്‍ ഞാന്‍ ചെയ്യാന്‍ പോകുന്നു.
ഹബക്കുക്ക്‌ 1 : 5

Advertisements

കര്‍ത്താവിന്റെ ആത്‌മാവ്‌ അവന്റെ മേല്‍ ആവസിക്കും. ജ്‌ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്‌മാവ്‌, ഉപദേശത്തിന്റെയും ശക്‌തിയുടെയും ആത്‌മാവ്‌, അറിവിന്റെയും ദൈവ ഭക്‌തിയുടെയും ആത്‌മാവ്‌.
ഏശയ്യാ 11 : 2

അവന്‍ ദൈവ ഭക്‌തിയില്‍ ആനന്‌ദം കൊള്ളും. കണ്ണുകൊണ്ടു കാണുന്നതുകൊണ്ടോ ചെവികൊണ്ടു കേള്‍ക്കുന്നതുകൊണ്ടോ മാത്രം അവന്‍ വിധി നടത്തുകയില്ല.
ഏശയ്യാ 11 : 3

ദരിദ്രരെ അവന്‍ ധര്‍മനിഷ്‌ഠയോടെ വിധിക്കും. ഭൂമിയിലെ എളിയവരോട്‌ അവന്‍ നീതിപൂര്‍വം വര്‍ത്തിക്കും. ആജ്‌ഞാദണ്‌ഡുകൊണ്ട്‌ അവന്‍ ഭൂമിയെ പ്രഹരിക്കും. അവന്റെ മൊഴി ദുഷ്‌ടരെ നിഗ്രഹിക്കും.
ഏശയ്യാ 11 : 4

നീതിയും വിശ്വസ്‌തതയുംകൊണ്ട്‌ അവന്‍ അരമുറുക്കും.
ഏശയ്യാ 11 : 5

ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും.
ഏശയ്യാ 11 : 6

Advertisements

കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പ്രവാചകന്‍മാര്‍ക്കു ശവകുടീരങ്ങള്‍ നിര്‍മിക്കുകയും നീതിമാന്‍മാരുടെ സ്‌മാരകങ്ങള്‍ അലങ്കരിക്കുകയുംചെയ്‌തുകൊണ്ടുപറയുന്നു,
ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്‍മാരുടെ കാലത്തു ജീവിച്ചിരുന്നെങ്കില്‍ പ്രവാചകന്‍മാരുടെ രക്‌തത്തില്‍ അവരോടുകൂടെ പങ്കാളികളാകുമായിരുന്നില്ല എന്ന്‌.
അങ്ങനെ, നിങ്ങള്‍ പ്രവാചകന്‍മാരെ വധിച്ചവരുടെ സന്താനങ്ങളാണെന്ന്‌ നിങ്ങള്‍ക്കുതന്നെ എതിരായി സാക്‌ഷ്യം നല്‍കുന്നു.
നിങ്ങളുടെ പിതാക്കന്‍മാരുടെ ചെയ്‌തികള്‍ നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍!
സര്‍പ്പങ്ങളേ, അണലി സന്തതികളേ, നരകവിധിയില്‍ നിന്നൊഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും?
അതുകൊണ്ട്‌, ഇതാ, പ്രവാചകന്‍മാരെയും ജ്‌ഞാനികളെയും നിയമജ്‌ഞരെയും ഞാന്‍ നിങ്ങളുടെ അടുക്കലേക്കയയ്‌ക്കുന്നു. അവരില്‍ ചിലരെ നിങ്ങള്‍ വധിക്കുകയും ക്രൂശിക്കുകയുംചെയ്യും; ചിലരെ നിങ്ങള്‍ നിങ്ങളുടെ സിനഗോഗുകളില്‍ വച്ച്‌, ചമ്മട്ടി കൊണ്ടടിക്കുകയും പട്ടണംതോറും പിന്തുടര്‍ന്നു പീഡിപ്പിക്കുകയും ചെയ്യും.
അങ്ങനെ, നിരപരാധനായ ആബേലിന്റെ രക്‌തം മുതല്‍ ദേവാലയത്തിനും ബലിപീഠത്തിനും മധ്യേ വച്ചു നിങ്ങള്‍ വധി ച്ചബറാക്കിയായുടെ പുത്രനായ സഖറിയായുടെ രക്‌തംവരെ, ഭൂമിയില്‍ ചൊരിയപ്പെട്ട എല്ലാ നീതിമാന്‍മാരുടെയും രക്‌തം നിങ്ങളുടെമേല്‍ പതിക്കും.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഇവയെല്ലാം ഈ തലമുറയ്‌ക്കു സംഭവിക്കുകതന്നെ ചെയ്യും.
മത്തായി 23 : 29-36

Advertisements

ജറുസലെം, ജറുസലെം, പ്രവാചകന്‍മാരെ വധിക്കുകയും നിന്റെ അടുത്തേക്ക്‌ അയയ്‌ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നതുപോലെ നിന്റെ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്‌ഷേ, നിങ്ങള്‍ വിസമ്മതിച്ചു.
ഇതാ, നിങ്ങളുടെ ഭവനം പരിത്യക്‌തവും ശൂന്യവുമായിത്തീര്‍ന്നിരിക്കുന്നു.
ഞാന്‍ നിങ്ങളോടു പറയുന്നു, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതനാണ്‌ എന്നു നിങ്ങള്‍ പറയുന്നതുവരെ ഇനി നിങ്ങള്‍ എന്നെ കാണുകയില്ല.
മത്തായി 23 : 37-39

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

🕯️ കര്‍ത്താവേ! എന്റെ ശക്‌തിയുടെ ഉറവിടമേ,
ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. 🕯️
📖 സങ്കീര്‍ത്തന.. 18 :1 📖


സത്യദൈവമായ ദിവ്യകാരുണ്യനാഥാ, ഒന്നും എന്നെ നിന്നില്‍ നിന്നും വേര്‍തിരിക്കാതിരിക്കട്ടെ…🪶
വി.ബേസില്‍ 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s