November 13 വിശുദ്ധ സ്റ്റാന്‍സിളാവൂസ്‌ കോസ്കാ

⚜️⚜️⚜️ November 1️⃣3️⃣⚜️⚜️⚜️
വിശുദ്ധ സ്റ്റാന്‍സിളാവൂസ്‌ കോസ്കാ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

പോളണ്ടിലെ സെനറ്റിലെ ഒരംഗത്തിന്റെ മകനായി ജനിച്ച വിശുദ്ധ സ്റ്റാന്‍സിളാവൂസിന് തന്റെ കുടുംബ മാളികയില്‍ സ്വകാര്യമായാണ് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത്‌. പിന്നീട് വിയന്നായിലെ ജെസ്യൂട്ട് കോളേജില്‍ ചേര്‍ന്ന അദ്ദേഹം അവിടെ മറ്റെല്ലാവര്‍ക്കും മുന്നില്‍ മാതൃകാപരമായ ജീവിതമാണ് നയിച്ചിരിന്നത്. കോളേജിലായിരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു മാരക രോഗം പിടിപ്പെട്ട് കിടപ്പിലായി.

ഈ അവസ്ഥയില്‍ വിശുദ്ധ ബാര്‍ബറ രണ്ട്‌ മാലാഖമാര്‍ക്കൊപ്പം അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുകയും പരിശുദ്ധ ദിവ്യകാരുണ്യം നല്‍കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. കൂടാതെ പരിശുദ്ധ കന്യകാമറിയം വിശുദ്ധന് പ്രത്യക്ഷപ്പെടുകയും അദ്ദേഹം ഒരു ജെസ്യൂട്ട് സന്യാസിയാവുമെന്ന് വെളിപ്പെടുത്തുകയും ചെയ്തു. വിയന്നായിലെ ജെസ്യൂട്ട് ആശ്രമാധികാരി സ്റ്റാന്‍സിളാവൂസിന്റെ പിതാവിന്റെ കോപത്തെ ഭയന്ന് അദ്ദേഹത്തെ സഭയില്‍ ചേര്‍ക്കുന്നതിന് വിസമ്മതിച്ചു.

അതിനാല്‍ സ്റ്റാന്‍സിളാവൂസ്‌ ഏതാണ്ട് 350 മൈലുകളോളം സഞ്ചരിച്ച്‌ ഓഗ്സ്ബര്‍ഗിലേക്കും അവിടെ നിന്ന് ഡില്ലിന്‍ജെന്നിലേക്കും പോയി. ജര്‍മ്മനിയിലെ ജെസ്യൂട്ട് ആശ്രമാധികാരിയായ വിശുദ്ധ പീറ്റര്‍ കനീസിയസ് അദ്ദേഹത്തെ ആശ്രമത്തിലെടുത്തത്. മൂന്നാഴ്ചക്ക് ശേഷം വിശുദ്ധനെ റോമിലെ ജസ്യൂട്ട് ജനറലായ വിശുദ്ധ ഫ്രാന്‍സിസ്‌ ബോര്‍ഗിയയുടെ അടുക്കലേക്കയച്ചു. തന്റെ പിതാവിന്റെ ഇഷ്ടത്തിന്‌ വിപരീതമായി തന്റെ 17-മത്തെ വയസ്സില്‍ അദ്ദേഹം റോമില്‍ വച്ച് ജസ്യൂട്ട് സഭയില്‍ ചേര്‍ന്നു.

പരിശുദ്ധ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ ഉള്ള അദ്ദേഹത്തിന്‍റെ ആത്മനിര്‍വൃതി മൂലം ആരാധനയോടുള്ള അദ്ദേഹത്തിന്‍റെ പ്രതിപത്തി സകലര്‍ക്കും പ്രകടമായിരുന്നു. സഭയില്‍ ചേര്‍ന്ന് ഒമ്പത് മാസമായപ്പോഴേക്കും അദ്ദേഹം വീണ്ടും രോഗത്തിന് പിടിയിലാകുകയും മരണമടയുകയും ചെയ്തു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. ഓര്‍ലീന്‍സുകാരിയായ അബ്ബോ
  2. സ്പെയിന്‍കാരായ അര്‍കേഡിയൂസ് പാസ്കാഡിയൂസ്, പ്രോബൂസ്, എവുടീക്യന്‍,പൗളില്ലുസു
  3. ടൂഴ്സ് ബിഷപ്പായിരുന്ന ബ്രൈസ്
  4. ഫേണ്‍സ് ബിഷപ്പായിരുന്ന കയില്ലിന്‍
  5. ചില്ലിയെന്‍
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

അന്ന്‌ ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയും മേല്‍ എന്റെ ആത്‌മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്‌ധ ന്മാര്‍ സ്വപ്‌നങ്ങള്‍ കാണും;യുവാക്കള്‍ക്കു ദര്‍ശനങ്ങള്‍ ഉണ്ടാവും.
ജോയേല്‍ 2 : 28

ആ നാളുകളില്‍ എന്റെ ദാസന്‍മാരുടെയും ദാസിമാരുടെയുംമേല്‍ എന്റെ ആത്‌മാവിനെ ഞാന്‍ വര്‍ഷിക്കും.
ജോയേല്‍ 2 : 29

ആകാശത്തിലും ഭൂമിയിലും ഞാന്‍ അദ്‌ഭുതകരമായ അടയാളങ്ങള്‍ കാണിക്കും. രക്‌തവും അഗ്‌നിയും ധൂമപടലവും.
ജോയേല്‍ 2 : 30

കര്‍ത്താവിന്റെ മഹത്തും ഭയാനകവു മായ ദിനം ആഗതമാകുന്നതിനു മുന്‍പ്‌ സൂര്യന്‍ അന്‌ധകാരമായും ചന്‌ദ്രന്‍ രക്‌തമായും മാറും.
ജോയേല്‍ 2 : 31

കര്‍ത്താവിന്റെ നാമം വിളിച്ചപേക്‌ഷിക്കുന്നവര്‍ രക്‌ഷപ്രാപിക്കും. കര്‍ത്താവ്‌ അരുളിച്ചെയ്‌തതുപോലെ, സീയോന്‍ പര്‍വതത്തിലും ജറുസലെമിലും രക്‌ഷപെടുന്നവരുണ്ടാകും. കര്‍ത്താവ്‌ വിളിക്കുന്നവര്‍ അതിജീവിക്കും.
ജോയേല്‍ 2 : 32

Advertisements

എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം തന്നെ സ്‌നേഹിക്കുന്നവര്‍ക്കായി സജ്‌ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ്‌സു ഗ്രഹിക്കുകയോ ചെയ്‌തിട്ടില്ല.
1 കോറിന്തോസ്‌ 2 : 9

ദൈവമേ, എന്റെ നിലവിളി കേള്‍ക്കണമേ!
എന്റെ പ്രാര്‍ഥന ചെവിക്കൊള്ളണമേ!
ഹൃദയം തകര്‍ന്ന ഞാന്‍ ഭൂമിയുടെഅതിര്‍ത്തിയില്‍നിന്ന്‌ അവിടുത്തോടു വിളിച്ചപേക്‌ഷിക്കുന്നു;
എനിക്ക്‌ അപ്രാപ്യമായ പാറയില്‍എന്നെ കയറ്റിനിര്‍ത്തണമേ!
അങ്ങാണ്‌ എന്റെ രക്‌ഷാകേന്‌ദ്രം;
ശത്രുക്കള്‍ക്കെതിരേയുള്ള സുശക്‌തഗോപുരം.
ഞാന്‍ അങ്ങയുടെ കൂടാരത്തില്‍എന്നേക്കും വസിക്കട്ടെ!
അങ്ങയുടെ ചിറകിന്‍കീഴില്‍ ഞാന്‍ സുരക്‌ഷിതനായിരിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 61 : 1-4

യേശു അവരെ നോക്കിപ്പറഞ്ഞു: മനുഷ്യര്‍ക്ക്‌ ഇത്‌ അസാധ്യമാണ്‌; എന്നാല്‍, ദൈവത്തിന്‌ എല്ലാം സാധ്യമാണ്‌.
മത്തായി 19 : 26

നിന്റെ ദൈവമായ കര്‍ത്താവ്‌, വിജയം നല്‍കുന്ന യോദ്‌ധാവ്‌, നിന്റെ മദ്ധ്യേ ഉണ്ട്‌.
സെഫാനിയാ 3 : 17

Advertisements

തന്റെ തൂവലുകള്‍കൊണ്ട്‌ അവിടുന്നു
നിന്നെ മറച്ചുകൊള്ളും; അവിടുത്തെ
ചിറകുകളുടെകീഴില്‍ നിനക്ക്‌ അഭയംലഭിക്കും; അവിടുത്തെ വിശ്വസ്‌തത
നിനക്കു കവചവും പരിചയും ആയിരിക്കും.
(സങ്കീ 91 : 4)

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️കര്‍ത്താവിന്റെ രക്‌ഷയെ ശാന്തമായികാത്തിരിക്കുന്നത്‌
ഉത്തമം.🕯️
📖 വിലാപങ്ങള്‍ 3 : 26 📖

വി. കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനെക്കാള്‍ അധികമായി ദൈവത്തെമഹത്വപ്പെടുത്താന്‍ ഒന്നുംതന്നെ ചെയ്യുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. നിങ്ങളുടെ ആത്മാവിന് ഇതിലും ക്ഷേമകരമായി മറ്റൊന്നുമില്ല…….. ✍️
വി. പീറ്റര്‍ ജൂലിയന എയ്മര്‍ഡ് 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിമൂന്നാം തീയതി

         ജപം

നിത്യപിതാവിനു യോഗ്യബലിയായി തന്നെത്തന്നെ കാഴ്ച കൊടുത്ത യേശുവേ, മരിച്ചുപോയ മെത്രാന്മാര്‍, ഗുരുക്കന്മാര്‍, പ്രഭുക്കള്‍ എന്നിവരുടെ ആത്മാക്കളെ തൃക്കണ്‍പാര്‍ത്ത് ശുദ്ധീകരണ സ്ഥലത്തു നിന്നും അവരെ രക്ഷിച്ചു സകല ഭാഗ്യങ്ങളും അനുഭവിക്കുവാന്‍ വേണ്ടി അങ്ങേപ്പക്കല്‍ ചേര്‍ത്തരുളണമേ. ആമ്മേന്‍.

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ.

നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ.

  സൂചന

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരണാത്മക്കളുടെ ലുത്തിനിയ

സുകൃതജപം

ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ.

 സല്‍ക്രിയ

ശുദ്ധീകരണാത്മാക്കള്‍ക്കു വേണ്ടി ഒരു കൊന്ത ചൊല്ലുക.

Advertisements

Leave a comment