November 26 മോറിസിലെ വിശുദ്ധ ലിയോണാര്‍ഡ്

⚜️⚜️⚜️ November 2️⃣6️⃣⚜️⚜️⚜️
മോറിസിലെ വിശുദ്ധ ലിയോണാര്‍ഡ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ഒരു കപ്പലിലെ കപ്പിത്താനായിരുന്നു വിശുദ്ധ ലിയോണാര്‍ഡിന്റെ പിതാവ്. അദ്ദേഹത്തിന്റെ കുടുംബമാകട്ടെ ഇറ്റലിയിലെ വടക്ക്-പടിഞ്ഞാറന്‍ തുറമുഖ പ്രദേശമായ മോറിസിലുമാണ് വസിച്ചിരുന്നത്. തന്റെ അമ്മാവനായ അഗോസ്റ്റിനോയുടെ കൂടെ താമസിക്കുന്നതിനായി ലിയോണാര്‍ഡ് തന്റെ 13-മത്തെ വയസ്സില്‍ റോമിലേക്ക് പോയി. അവിടെ റോമന്‍ കോളേജില്‍ ചേര്‍ന്ന്‍ പഠനമാരംഭിച്ചു. പഠനത്തില്‍ മിടുക്കനായിരുന്ന വിശുദ്ധ ലിയോണാര്‍ഡിനെ മരുന്നുകള്‍ കൊണ്ട് വരുന്നതിനായി അവര്‍ നിയോഗിച്ചു. പക്ഷേ, തന്റെ അമ്മാവന്റെ ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ 1697-ല്‍ വിശുദ്ധന്‍ ഫ്രിയാര്‍സ് മൈനര്‍ സഭയില്‍ ചേര്‍ന്നു.

“പതിനെട്ടാം നൂറ്റാണ്ടിലെ മഹാനായ സുവിശേഷകന്‍” എന്ന് വിശുദ്ധ അല്‍ഫോണ്‍സസ് ലിഗോരിയാല്‍ വിളിക്കപ്പെട്ട ഫ്രാന്‍സിസ്കന്‍ സഭാംഗമായ വിശുദ്ധ ലിയോണാര്‍ഡ് ചൈനയില്‍ സുവിശേഷ വേലക്കായി പോയ ഒരാളാണ്. അദ്ദേഹം ആ ഉദ്യമത്തില്‍ കാര്യമായി വിജയിച്ചില്ലെങ്കിലും മറ്റ് പല മേഖലകളിലും വളരെയേറെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി.

പൗരോഹിത്യ പട്ട സ്വീകരണത്തിന് ശേഷം അദ്ദേഹത്തിന് ക്ഷയം ബാധിക്കുകയും വിശ്രമ ജീവിതത്തിനായി, അദ്ദേഹത്തെ തന്റെ ജന്മദേശത്തേക്ക് തിരികെ അയച്ചു. താന്‍ തന്റെ ജീവിതത്തിലേക്ക് തിരികെ വന്നാല്‍ തന്റെ ജീവിതകാലം മുഴുവനും സുവിശേഷ പ്രഘോഷണത്തിനും പാപികളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടി കൊണ്ട് വരുന്നതിനുമായി സമര്‍പ്പിക്കുമെന്നു അദ്ദേഹം പ്രതിജ്ഞ ചെയ്തു.

പിന്നീട് 40 വര്‍ഷങ്ങളോളം നീണ്ട് നില്‍ക്കുകയും ഇറ്റലി മുഴുവന്‍ വ്യാപിച്ച തന്റെ സുവിശേഷ വേലകളും, ധ്യാനങ്ങളും, ഇടവക ദൗത്യങ്ങളും തുടങ്ങുന്നതിനായി ദൈവം അദ്ദേഹത്തെ അനുഗ്രഹിച്ചു. തന്റെ ദൗത്യങ്ങളില്‍ 15 മുതല്‍ 18 വരെ ദിവസങ്ങളോളമോ ചിലപ്പോള്‍ അതിലധികമോ ആഴ്ചകള്‍ കുമ്പസാരിപ്പിക്കുന്നതിന് മാത്രമായി അദ്ദേഹം ചിലവിട്ടിരുന്നു. “ഞങ്ങളുടെ ദൗത്യത്തിന്റെ ശരിയായതും ഏറ്റവും നല്ലതുമായ ഫലങ്ങള്‍ ആ ദിവസങ്ങളിലാണ് ഞങ്ങള്‍ക്ക് ശേഖരിക്കുവാന്‍ കഴിഞ്ഞതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത്രമാത്രം നന്മ ആ ദിവസങ്ങളില്‍ ചെയ്തിട്ടുണ്ട്” എന്നദ്ദേഹം ഇതിനെക്കുറിച്ച് പറയുകയുണ്ടായി.

തന്റെ സുവിശേഷ വേലകള്‍ മൂലമുണ്ടായ മതാവേശം തുടര്‍ന്ന്‍ കൊണ്ടുപോകുന്നതിനായി അദ്ദേഹം അതിനു മുന്‍പ് അത്രയധികം പ്രചാരത്തിലില്ലാതിരുന്ന കുരിശിന്റെ വഴിക്ക് നല്ല പ്രചാരം കൊടുത്തു. യേശുവിന്റെ പരിശുദ്ധ നാമത്തില്‍ അദ്ദേഹം വളരെയേറെ സുവിശേഷപ്രഘോഷങ്ങളും നടത്തിയിരുന്നു. ഏകാന്തമായി പ്രാര്‍ത്ഥിക്കുവാന്‍ സമയം ആവശ്യമാണെന്ന് മനസ്സിലാക്കിയതു മുതല്‍ അദ്ദേഹം റിറ്റിറോസ് (ritiros) ധ്യാനവസതികള്‍ ഉപയോഗിക്കുന്നത് പതിവാക്കി മാറ്റി. ഇറ്റലി ഉടനീളം ഇത്തരം ധ്യാനവസതികള്‍ പണികഴിപ്പിക്കുന്നതിന് ഇദ്ദേഹം വളരെയേറെ സഹായിച്ചിട്ടുണ്ട്. 1867-ല്‍ ലിയോണാര്‍ഡിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1923-ല്‍ അദ്ദേഹത്തെ ഇടവക സുവിശേഷ പ്രഘോഷകരുടെ മധ്യസ്ഥ വിശുദ്ധനായി തീരുമാനിച്ചു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. ഔട്ടൂണ്‍ ബിഷപ്പായിരുന്ന അമാത്തോര്‍
  2. റീംസിലെ ബസോളൂസ്
  3. കോണ്‍സ്റ്റാന്‍സിലെ കോണ്‍റാഡ്
  4. വെസെക്സ് രാജകുമാരനായ എജെല്‍വയിന്
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

എന്തെന്നാല്‍, ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്‌കിയത്‌; ശക്തിയുടെയും സ്‌നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്‌.
2 തിമോത്തേയോസ്‌ 01:07

ഒരുവനും ദൈവസന്നിധിയില്‍ നിയമംവഴി നീതീകരിക്കപ്പെടുന്നില്ല എന്നു വ്യക്‌തമാണ്‌. എന്തെന്നാല്‍, നീതിമാന്‍ വിശ്വാസംവഴിയാണു ജീവിക്കുക.
ഗലാത്തിയാ 3 : 11

നഗരകവാടത്തിങ്കലിരിക്കുന്നവര്‍ക്കുഞാന്‍ സംസാരവിഷയമായി;
മദ്യപര്‍ എന്നെക്കുറിച്ചു പാട്ടുകള്‍ ചമയ്‌ക്കുന്നു.
കര്‍ത്താവേ, ഞാന്‍ അങ്ങയോടുപ്രാര്‍ഥിക്കുന്നു,
ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക്‌ ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക്‌ ഉത്തരമരുളണമേ!
രക്‌ഷയുടെ വാഗ്‌ദാനത്തില്‍ അങ്ങ്‌വിശ്വസ്‌തനാണല്ലോ; ഞാന്‍ ചേറില്‍ മുങ്ങിപ്പോകാതെ എന്നെ രക്‌ഷിക്കണമേ!
ശത്രുക്കളില്‍നിന്നും സമുദ്രത്തിന്റെ ആഴത്തില്‍നിന്നും എന്നെ മോചിപ്പിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 69 : 12-14

ഉരുകിയ മനസ്‌സാണു ദൈവത്തിനു സ്വീകാര്യമായ ബലി;
ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങു നിരസിക്കുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 51 : 17

Advertisements

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

ഇരുപത്തി ആറാം തീയതി

   ജപം

കരുണാസമ്പൂര്‍ണ്ണനായ ദൈവമേ! മരണം പ്രാപിച്ച ഞങ്ങളുടെ പൂര്‍വ്വികന്മാരും സഹോദരന്മാരും ഈ ലോകത്തില്‍ ഇരുന്നപ്പോള്‍ സത്യവേദത്തില്‍ സ്ഥിരമായി ജീവിച്ചുവെന്നു കൃപയോടു കൂടി നിനച്ച് അവരുടെ ആത്മാക്കളെ ബന്ധനസ്ഥലമായ ശുദ്ധീകരണ സ്ഥലത്തില്‍ നിന്നു മോചിച്ച് നിത്യസമാധാനം അവര്‍ക്കു നല്‍കിയരുളണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ.

നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ.

സൂചന

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക.

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ.

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ

സുകൃതജപം
മറിയത്തിന്‍റെ മധുരമായ തിരുഹൃദയമേ! എന്‍റെ രക്ഷയായിരിക്കണമേ.

സല്‍ക്രിയ
ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ പ്രതി ഒരു സാധുവിനു എന്തെങ്കിലും സഹായം ചെയ്യുക.

Advertisements

തന്നെ വിളിച്ചപേക്‌ഷിക്കുന്നവര്‍ക്ക്‌,
ഹൃദയപരമാര്‍ഥതയോടെവിളിച്ചപേക്‌ഷിക്കുന്നവര്‍ക്ക്‌,
കര്‍ത്താവു സമീപസ്‌ഥനാണ്‌.
സങ്കീര്‍ത്തനങ്ങള്‍ 145 : 18

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️ പരീക്‌ഷകള്‍ ക്‌ഷമയോടെ സഹിക്കുന്നവന്‍ ഭാഗ്യവാന്‍. എന്തെന്നാല്‍, അവന്‍ പരീക്‌ഷകളെ അതിജീവിച്ചു കഴിയുമ്പോള്‍ തന്നെ സ്‌നേഹിക്കുന്നവര്‍ക്കു ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന ജീവന്റെ കിരീടം അവനു ലഭിക്കും. 🕯️
📖 യാക്കോബ്‌ 1 : 12 📖

സ്നേഹത്തിൻ്റെ തടവുകാരനെ ദിവ്യകാരുണ്യത്തിൽ നമുക്കു ദർശിക്കാം. അതാണ് നമ്മുടെ ആത്മശക്തി……..✍️
വി. ജെരാർദ് മജെല്ല 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

നിങ്ങളോടു ഞാന്‍ പറയുന്നു, ആത്‌മാവിന്റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്‌തിപ്പെടുത്തരുത്‌.
ഗലാത്തിയാ 5 : 16

എന്തെന്നാല്‍, ജഡമോഹങ്ങള്‍ ആത്‌മാവിന്‌ എതിരാണ്‌; ആത്‌മാവിന്റെ അഭിലാഷങ്ങള്‍ ജഡത്തിനും എതിരാണ്‌. അവ പരസ്‌പരം എതിര്‍ക്കുന്നതു നിമിത്തം ആഗ്രഹിക്കുന്നതു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്കു സാധിക്കാതെ വരുന്നു.
ഗലാത്തിയാ 5 : 17

ആത്‌മാവ്‌ നിങ്ങളെ നയിക്കുന്നെങ്കില്‍ നിങ്ങള്‍ നിയമത്തിനു കീഴല്ല.
ഗലാത്തിയാ 5 : 18

ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി,
ഗലാത്തിയാ 5 : 19

ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി,
ഗലാത്തിയാ 5 : 19

Advertisements

Leave a comment