December 9 വിശുദ്ധ പീറ്റര്‍ ഫൗരിയര്‍

⚜️⚜️⚜️ December 0️⃣9️⃣⚜️⚜️⚜️
വിശുദ്ധ പീറ്റര്‍ ഫൗരിയര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1565 നവംബര്‍ 30ന് ഫ്രാന്‍സിലെ മിരെകോര്‍ട്ടിലാണ് വിശുദ്ധ ഫൗരിയര്‍ ജനിച്ചത്. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ അദ്ദേഹത്തെ പോണ്ട്-എ-മൌസ്സണ്‍ സര്‍വ്വകലാശാലയില്‍ ചേര്‍ത്തു. അദ്ദേഹത്തിന്റെ ദൈവഭക്തിയേയും അറിവിനേയും കുറിച്ച് അറിഞ്ഞ പല കുലീന കുടുംബങ്ങളും തങ്ങളുടെ മക്കളെ പഠിപ്പിക്കുവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വിശുദ്ധന്‍ പിന്നീട് ചൌമൌസ്സി ആശ്രമത്തില്‍ വൈദീക പഠിതാവായി ചേരുകയും 1589-ല്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ ആശ്രമാധിപതിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം സര്‍വ്വകലാശാലയില്‍ തിരിച്ചെത്തുകയും ദൈവശാസ്ത്രത്തില്‍ അഗാധമായ പാണ്ഡിത്യം നേടുകയും ചെയ്തു. വിശുദ്ധ തോമസ്സിന്റെ ‘സുമ്മാ’ അദ്ദേഹത്തിന് മനപാഠമായിരുന്നു. 1597-ല്‍ വിശുദ്ധന്‍ അഴിമതിയും, മതനിന്ദയും കൂടാതെ മതവിരുദ്ധവാദത്തിന്റെ ഭീഷണിയും നിലനില്‍ക്കുന്ന ജില്ലയിലെ മറ്റൈന്‍കോര്‍ട്ട് എന്ന ഇടവകയുടെ വികാരിയായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ നിരന്തരമായ പ്രാര്‍ത്ഥനയുടെയും, നിര്‍ദ്ദേശങ്ങളുടേയും ഉത്തമ മാതൃകയുടേയും ഫലമായി സഭ അവിടെ പുനസ്ഥാപിക്കപ്പെട്ടു.

വിശുദ്ധ ഫൗരിയര്‍ തന്റെ ഇടവകാംഗങ്ങളുടെ ചെറിയ ചെറിയ താല്പര്യങ്ങള്‍ പോലും അവഗണിച്ചിരുന്നില്ല. രോഗികളെ സഹായിക്കുക, ദരിദ്രരോട് കരുണ കാണിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വഴി അദ്ദേഹം പരസ്പരധാരണയിലുള്ള ഒരുതരം സഹായ സംഘം തന്നെ രൂപപ്പെടുത്തി. പുരുഷന്മാര്‍ക്കായി ‘സെന്റ്‌. സെബാസ്റ്റ്യന്‍’, സ്ത്രീകള്‍ക്കായി ‘ഹോളി റോസറി’, പെണ്‍കുട്ടികള്‍ക്കായി ‘ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍’ അല്ലെങ്കില്‍ ‘ചില്‍ഡ്രണ്‍ ഓഫ് മേരി’ എന്നീ മൂന്ന് സന്നദ്ധ സംഘടനകള്‍ വിശുദ്ധന്‍ സ്ഥാപിച്ചു. അക്കാലത്ത് ജനങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന തിന്മകള്‍ക്കെതിരായുള്ള ചില സംവാദങ്ങള്‍ വിശുദ്ധന്‍ ചിട്ടപ്പെടുത്തി.

ഈ സംവാദങ്ങള്‍ എല്ലാ ഞായറാഴ്ചകളിലും കുട്ടികള്‍ പൊതുജനങ്ങള്‍ക്കായി വായിക്കുമായിരുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ നിലനില്‍ക്കുന്നതിനായി 1598-ല്‍ വിശുദ്ധന്‍ നോട്രെ-ഡെയിം (Congregation of Notre-Dame) എന്ന സന്യാസിനീ സഭക്ക് രൂപം നല്‍കി. ഈ സഭ സൗജന്യമായി പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമായിരുന്നു. ക്രമേണ ഈ സഭ പടര്‍ന്ന്‍ പന്തലിച്ചു.

1621-ല്‍ ടൌളിലെ മെത്രാന്റെ ഉത്തരവ് പ്രകാരം വിശുദ്ധന്‍ ലൊറൈനിലെ സന്യാസസഭകളിലെ നിയമങ്ങള്‍ പരിഷ്കരിക്കുവാനായി ലൊറൈനില്‍ എത്തി. 1629-ല്‍ ‘ഔര്‍ സേവിയര്‍’ എന്ന സന്യാസ സഭ സ്ഥാപിച്ചു. 1632-ല്‍ വിശുദ്ധന്‍ ഈ സന്യാസസഭയിലെ അധിപതിയായി നിയമിതനായി. സന്യാസിനികള്‍ പെണ്‍കുട്ടികള്‍ക്കായി ചെയ്യുന്നത് പോലെ തന്റെ സഭാംഗങ്ങളായ സഹോദരന്‍മാര്‍ ആണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് വിശുദ്ധന്‍ ആഗ്രഹിച്ചു. 1625-ല്‍ വിശുദ്ധന്‍ ജോണ്‍ കാല്‍വിന്‍റെ സിദ്ധാന്തമായ ‘കാല്‍വിനിസം’ എന്ന പ്രോട്ടസ്റ്റന്റ് വിശ്വാസരീതി സ്വീകരിച്ച സാം എന്ന നാന്‍സിക്ക് സമീപമുള്ള പ്രദേശ വാസികളെ മാമോദീസ മുക്കുവാന്‍ നിയോഗിക്കപ്പെട്ടു.

ആറു മാസത്തിനുള്ളില്‍ “പാവം അപരിചിതര്‍ poor strangers” എന്ന്‍ അദ്ദേഹം വിളിക്കുന്ന ആ പ്രൊട്ടസ്റ്റന്റ് വിശ്വാസികള്‍ മുഴുവന്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെ വന്നു. ‘House of Lorrain’ ആയുള്ള ബന്ധം കാരണം വിശുദ്ധന് ഗ്രേയിലേക്ക് ഒളിവില്‍ പോകേണ്ടതായി വന്നു. അവിടെ വച്ച് വിശുദ്ധന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി. 1730-ല്‍ ബെനഡിക്റ്റ് പതിമൂന്നാമന്‍ മാര്‍പാപ്പാ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1897-ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പാ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. ഹൈപ്പര്‍ക്കുസ്, ഫിലോത്തെയൂസ്, ജെയിംസ്, പരാഗ്രൂസ്, അബിബൂസ്, റോമാനൂസ്ലോള്ളിയന്‍
  2. മോ രൂപതയിലെ ജുവാര്‍ ആശ്രമാധിപയായ ബാള്‍ഡാ
  3. ഡോള്‍ ബിഷപ്പായിരുന്ന ബുഡോക്ക്
  4. ഫ്രാന്‍സിലെ സിപ്രിയന്‍
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

എന്റെ ജീവിതകാലം മുഴുവന്‍ഞാന്‍ അങ്ങയെ പുകഴ്‌ത്തും.
ഞാന്‍ കൈകളുയര്‍ത്തി അങ്ങയുടെനാമം വിളിച്ചപേക്‌ഷിക്കും.
സങ്കീര്‍ത്തനങ്ങള്‍ 63 : 4

കിടക്കയില്‍ ഞാന്‍ അങ്ങയെ ഓര്‍ക്കുകയും
സങ്കീര്‍ത്തനങ്ങള്‍ 63 : 5

രാത്രിയാമങ്ങളില്‍ അങ്ങയെക്കുറിച്ചുധ്യാനിക്കുകയും ചെയ്യുമ്പോള്‍
ഞാന്‍ മജ്‌ജയും മേദസും കൊണ്ടെന്നപോലെ സംതൃപ്‌തിയടയുന്നു.
എന്റെ അധരങ്ങള്‍ അങ്ങേക്ക്‌
ആനന്‌ദഗാനം ആലപിക്കും.
സങ്കീര്‍ത്തനങ്ങള്‍ 63 : 6

അവിടുന്ന്‌ എന്റെ സഹായമാണ്‌;
അങ്ങയുടെ ചിറകിന്‍കീഴില്‍ഞാന്‍ ആനന്‌ദിക്കും.
സങ്കീര്‍ത്തനങ്ങള്‍ 63 : 7

എന്റെ ആത്‌മാവ്‌ അങ്ങയോട്‌ഒട്ടിച്ചേര്‍ന്നിരിക്കുന്നു; അങ്ങയുടെവലത്തുകൈ എന്നെതാങ്ങിനിര്‍ത്തുന്നു.
സങ്കീര്‍ത്തനങ്ങള്‍ 63 : 8

Advertisements

ഇന്ന്‌ എന്നു വിളിക്കപ്പെടുന്ന ദിവസങ്ങള്‍ ഉള്ള കാലത്തോളം എല്ലാ ദിവസവും നിങ്ങള്‍ പരസ്‌പരം ഉപദേശിക്കുവിന്‍; ഇതു നിങ്ങള്‍ പാപത്തിന്റെ വഞ്ചനയാല്‍ കഠിനഹൃദയരാകാതിരിക്കുവാനാണ്‌.
ഹെബ്രായര്‍ 3 : 13

ഞാന്‍ അങ്ങയുടെ സകല പ്രവൃത്തികളെയും പറ്റി ധ്യാനിക്കും; അങ്ങയുടെ അദ്‌ഭുതകരമായ പ്രവൃത്തികളെപ്പറ്റി ചിന്തിക്കും.
ദൈവമേ, അങ്ങയുടെ മാര്‍ഗംപരിശുദ്‌ധമാണ്‌; നമ്മുടെ ദൈവത്തെപ്പോലെ ഉന്നതനായി ആരുണ്ട്‌?
അങ്ങാണ്‌ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം; ജനതകളുടെയിടയില്‍ ശക്‌തി വെളിപ്പെടുത്തിയതും അങ്ങുതന്നെ.
സങ്കീര്‍ത്തനങ്ങള്‍ 77 : 12-14

ഞാന്‍ ദൈവത്തോട്‌ ഉച്ചത്തില്‍ നിലവിളിക്കും,
അവിടുന്നു കേള്‍ക്കാന്‍ ഉച്ചത്തില്‍ അപേക്‌ഷിക്കും.
കഷ്‌ടദിനങ്ങളില്‍ ഞാന്‍ കര്‍ത്താവിനെഅന്വേഷിക്കുന്നു; രാത്രി മുഴുവന്‍ ഞാന്‍ കൈവിരിച്ചുപിടിച്ചു; ഒന്നിനും എന്നെ
ആശ്വസിപ്പിക്കാനായില്ല.
ഞാന്‍ ദൈവത്തെ ഓര്‍ക്കുകയുംവിലപിക്കുകയും ചെയ്യുന്നു; ഞാന്‍
ധ്യാനിക്കുകയും എന്റെ മനസ്‌സ്‌ഇടിയുകയും ചെയ്യുന്നു.
സങ്കീര്‍ത്തനങ്ങള്‍ 77 : 1-3

കര്‍ത്താവിനു യോജിച്ചതും അവിടുത്തേക്കു തികച്ചും പ്രീതിജനകവുമായ ജീവിതം നയിക്കാന്‍ നിങ്ങള്‍ക്ക്‌ ഇടയാകട്ടെ. അതുവഴി നിങ്ങളുടെ എല്ലാ നല്ല പ്രവൃത്തികളും ഫലദായകമാവുകയും ദൈവത്തെക്കുറിച്ചുള്ള ജ്‌ഞാനത്തില്‍ നിങ്ങള്‍ അഭിവൃദ്‌ധിപ്പെടുകയും ചെയ്യും.
കൊളോസോസ്‌ 1 : 10

എന്നാല്‍, ദൈവത്തോടു ചേര്‍ന്നുനില്‍ക്കുന്നതാണ്‌ എന്റെ ആനന്‌ദം; ദൈവമായ കര്‍ത്താവിനെ ഞാന്‍ അഭയം പ്രാപിച്ചിരിക്കുന്നു;
അവിടുത്തെ പ്രവൃത്തികളെ ഞാന്‍ പ്രഘോഷിക്കും.
സങ്കീര്‍ത്തനങ്ങള്‍ 73 : 28

വാത്‌സല്യഭാജനമേ, തിന്‍മയെ അനുകരിക്കരുത്‌; നന്‍മയെ അനുകരിക്കുക. നന്‍മ പ്രവര്‍ത്തിക്കുന്നവന്‍ ദൈവത്തിന്റെ സ്വന്തമാണ്‌. തിന്‍മ പ്രവര്‍ത്തിക്കുന്നവനാകട്ടെ ദൈവത്തെ കണ്ടിട്ടേയില്ല.
3 യോഹന്നാന്‍ 1 : 11

Advertisements

Leave a comment