December 14 കുരിശിന്റെ വിശുദ്ധ യോഹന്നാൻ

⚜️⚜️⚜️ December 1️⃣4️⃣⚜️⚜️⚜️
കുരിശിന്റെ വിശുദ്ധ യോഹന്നാൻ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️


സ്പെയിനിലെ കാസ്റ്റിലിയന്‍ എന്ന ഭൂപ്രദേശത്ത് ടോലെഡോയിലെ ഫോണ്ടിബെറോസില്‍ നിന്നുമുള്ള ഒരു പാവപ്പെട്ട സില്‍ക്ക്‌ നെയ്ത്ത്കാരന്റെ മകനായി 1542-ലാണ് ജുവാന്‍ ഡി യെപെസ്‌ എന്ന യോഹന്നാന്‍ ജനിച്ചത്‌. അദ്ദേഹത്തിന്റെ പിതാവ്‌ ഒരു സമ്പന്ന പ്രഭു കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഒരു ദരിദ്ര പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനാല്‍ അദ്ദേഹത്തെ കുടുംബത്തില്‍ നിന്ന് പുറത്താക്കുകയും കുടുംബ സ്വത്തിലുള്ള അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്തു. അദ്ദേഹം സില്‍ക്ക്‌ നെയ്ത്ത് തന്റെ ജീവിത മാര്‍ഗ്ഗമായി തിരഞ്ഞെടുത്തു.

പക്ഷേ അതില്‍ നിന്നും വലിയ വരുമാനമൊന്നും ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.തന്റെ ഭാര്യയേയും, മൂന്ന്‍ മക്കളെയും സംരക്ഷിക്കുവാനായി വിശ്രമമില്ലാതെ കഠിനമായി ജോലി ചെയ്തത് മൂലം, ജുവാന്‍ ജനിച്ചതിന് ശേഷം അധികം താമസിയാതെ തന്നെ അദ്ദേഹത്തിന്റെ പിതാവ്‌ മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബം കഠിനമായ ദാരിദ്ര്യത്തിലായി. പല ദിവസങ്ങളും അവര്‍ ഭക്ഷണം കഴിക്കാതെയാണ് തള്ളിനീക്കിയിരുന്നത്. അതിനാല്‍ തന്നെ ജുവാന്‍ ചെറിയ ശരീര പ്രകൃതിയോട് കൂടിയവനായിരുന്നു.

ഒരു കച്ചവടവും പഠിക്കുവാന്‍ കഴിയാഞ്ഞതിനാല്‍ ജുവാന്‍ മെദീനയില്‍ ഉള്ള ഒരു ആശുപത്രിയില്‍ പാവപ്പെട്ടവരെ സേവിക്കുന്നതിനായി ജോലി ചെയ്തു. അതിനോടൊപ്പം തന്നെ തന്റെ പഠനം തുടരുകയും ചെയ്തു. 1563-ല്‍, തന്റെ 21-മത്തെ വയസ്സില്‍ അദ്ദേഹം കർമ്മലീത്താ സന്യാസസഭയിൽ പ്രവേശിച്ച് ഒരു സന്യാസാർത്ഥിയാവുകയും ‘കുരിശിന്റെ വിശുദ്ധ ജോണ്‍’ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ സഭ അദ്ദേഹത്തിന് പൗരോഹിത്യ പട്ടം നല്‍കി.

പിന്നീട് അദ്ദേഹം കഠിനമായ സന്യാസ രീതികള്‍ക്ക്‌ പേര് കേട്ടിരുന്ന കാര്‍ത്തൂസിയന്‍ സഭയില്‍ ചേരുവാന്‍ ആഗ്രഹിച്ചു. ഇക്കാലത്താണ് അദേഹം ആവിലായിലെ വിശുദ്ധ ത്രേസ്സ്യായെ കണ്ടു മുട്ടുന്നത്. വിശുദ്ധയുടെ നിര്‍ബന്ധപ്രകാരം അദ്ദേഹം കര്‍മ്മലീത്ത സഭയില്‍ തന്നെ തുടര്‍ന്നുകൊണ്ട് തന്റെ സഭയെ (കര്‍മ്മലീത്ത) നവീകരിക്കുക എന്ന വിശുദ്ധ ത്രേസ്സ്യായുടെ ആശയത്തോടു യോജിക്കുകയും അതിനു വേണ്ട സഹായങ്ങള്‍ ചെയ്യുവാന്‍ തീരുമാനിക്കുകയും ചെയ്തു.

അങ്ങിനെ അദ്ദേഹം നവീകരിക്കപ്പെട്ട ‘നിഷ്പാദുകര്‍’ (പാദുകങ്ങള്‍ ധരിക്കാത്ത) എന്നറിയപ്പെടുന്ന കര്‍മ്മലീത്ത സന്യാസിമാരുടെ ആദ്യ പ്രിയോര്‍ ആയി. അവരുടെ ഈ നവീകരണങ്ങള്‍ സഭാ ജനറല്‍ അംഗീകരിച്ചിരുന്നുവെങ്കിലും, കര്‍ക്കശമായ പുതിയ സന്യാസ രീതികള്‍ മൂലം സഭയിലെ ചില മുതിര്‍ന്ന സന്യാസിമാര്‍ അവര്‍ക്കെതിരായി. അവര്‍ വിശുദ്ധനെ ഒളിച്ചോട്ടക്കാരനും തന്റെ വിശ്വാങ്ങള്‍ ഉപേക്ഷിച്ചവനെന്നും മുദ്രകുത്തി കാരാഗ്രഹത്തിലടച്ചു. എന്നിരുന്നാലും ഒമ്പത് മാസത്തിനു ശേഷം തന്റെ ജീവന്‍ വരെ പണയപ്പെടുത്തി വിശുദ്ധന്‍ തടവറയില്‍ നിന്നും രക്ഷപ്പെട്ടു.

വിശുദ്ധന്റെ മരണത്തിനു മുന്‍പ്‌ രണ്ടു പ്രാവശ്യം കൂടി അവര്‍ ഒരു ലജ്ജയും കൂടാതെ വിശുദ്ധനെ അടിച്ചമര്‍ത്തുകയും, പൊതു സമൂഹ മധ്യേ അപമാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ ക്രൂര പ്രവര്‍ത്തികളെല്ലാം തന്നെ വിശുദ്ധന്റെ മാനസിക ശാന്തി വര്‍ദ്ധിപ്പിക്കുവാനും സ്വര്‍ഗ്ഗത്തെപ്രതിയുള്ള ഭക്തി കൂട്ടുവാനുമാണ് ഉപകരിച്ചത്.

അക്കാലഘട്ടത്തിലെ മഹാനായ ആത്മീയ എഴുത്ത് കാരന്‍ കൂടിയായിരുന്നു കുരിശിന്റെ വിശുദ്ധ ജോണ്‍. 1926 ആഗസ്റ്റ്‌ 24ന് പതിനൊന്നാം പിയൂസ്‌ മാര്‍പാപ്പാ വിശുദ്ധനെ തിരുസഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു. കുരിശിന്റെ വിശുദ്ധ ജോണിനെ ആത്മീയ ജീവിതത്തിന്റെയും, ദൈവശാസ്ത്ര രഹസ്യങ്ങളുടേയും, സ്പെയിനിലെ കവികളുടേയും മധ്യസ്ഥനായി പരിഗണിക്കുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. ഇറ്റലിയിലെ അഗ്നെല്ലൂസ്
  2. സിറിയായിലെ ദ്രൂസുസ്, സോസിമൂസ്, തെയോഡോര്‍
  3. ആര്‍മീനിയായിലെ എവുസ്താസിയൂസ്, ഔക്സെന്‍സിയൂസ്, എവുജിന്‍, മര്‍ദാരിയൂസ്,ഒരേസ്തൂസു
  4. കോണ്‍വാളിലെ ഫിന്‍ഗാര്‍, ഫിയാലാ
  5. അലക്സാണ്ട്രിയായില്‍ ഹേറോണ്‍, ആര്‍സേനിയൂസ്, ഇസിഡോര്‍, ഡിയോസ്കോറൂസ്
  6. സ്പെയിനില്‍ യുസ്തൂസും അബൂന്തിയൂസും
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements
Advertisements

നിങ്ങള്‍ തമ്മില്‍ വ്യവഹാരങ്ങള്‍ ഉണ്ടാകുന്നതുതന്നെ നിങ്ങളുടെ പരാജയമാണ്‌. എന്തുകൊണ്ട്‌ ദ്രോഹം നിങ്ങള്‍ക്കു ക്‌ഷമിച്ചുകൂടാ? വഞ്ചന സഹിച്ചുകൂടാ?
1 കോറിന്തോസ്‌ 6 : 7

നിങ്ങള്‍തന്നെ സഹോദരനെപ്പോലുംദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു!
1 കോറിന്തോസ്‌ 6 : 8

അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നില്ലേ? നിങ്ങള്‍ വഞ്ചിതരാകരുത്‌. അസന്‍മാര്‍ഗികളും വിഗ്ര ഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗഭോഗികളും
1 കോറിന്തോസ്‌ 6 : 9

കള്ളന്‍മാരും അത്യാഗ്രഹികളും മദ്യപന്‍മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല.
1 കോറിന്തോസ്‌ 6 : 10

നിങ്ങളില്‍ ചിലര്‍ ഇത്തരക്കാരായിരുന്നു. എന്നാല്‍, നിങ്ങള്‍ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്‌മാവിലും സ്‌നാനപ്പെടുകയും പവിത്രീകരിക്കപ്പെടുകയും നീതീകരിക്കപ്പെടുകയും ചെയ്‌തു.
1 കോറിന്തോസ്‌ 6 : 11

Advertisements

സര്‍വ്വോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂര്‍ണമായ ഐക്യത്തില്‍ ബന്‌ധിക്കുന്ന സ്‌നേഹം പരിശീലിക്കുവിന്‍.
കൊളോസോസ്‌ 3 : 14

കര്‍ത്താവേ, ചെവിചായിച്ച്‌ എനിക്കുത്തരമരുളണമേ!
ഞാന്‍ ദരിദ്രനും നിസ്‌സഹായനുമാണ്‌.
എന്റെ ജീവനെ സംരക്‌ഷിക്കണമേ,ഞാന്‍ അങ്ങയുടെ ഭക്‌തനാണ്‌;
അങ്ങയില്‍ ആശ്രയിക്കുന്ന ഈ ദാസനെ രക്‌ഷിക്കണമേ!
അങ്ങാണ്‌ എന്റെ ദൈവം.
കര്‍ത്താവേ, എന്നോടു കരുണ കാണിക്കണമേ!
ദിവസം മുഴുവനും ഞാന്‍ അങ്ങയെവിളിച്ചപേക്‌ഷിക്കുന്നു.
അങ്ങയുടെ ദാസന്റെ ആത്‌മാവിനെസന്തോഷിപ്പിക്കണമേ!
കര്‍ത്താവേ, ഞാന്‍ അങ്ങയിലേക്ക്‌എന്റെ മനസ്‌സിനെ ഉയര്‍ത്തുന്നു.
സങ്കീര്‍ത്തനങ്ങള്‍ 86 : 1-4

നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്‌ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്‌ഷ നമുക്കു രക്‌ഷ നല്‍കി; അവന്റെ ക്‌ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു.
ഏശയ്യാ 53 : 5

ഇസ്രായേല്‍രാജാവ്‌ പറഞ്ഞു:ബന്‍ഹദാദ്‌ രാജാവിനോടു പറയുക,പടയ്‌ക്കു മുന്‍പല്ല പിന്‍പാണു വമ്പുപറയേണ്ടത്‌.
1 രാജാക്കന്‍മാര്‍ 20:1

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️കര്‍ത്താവിന്റെ ആത്‌മാവ്‌ ശക്‌തമായി നിന്നില്‍ ആവസിക്കും. നീയും അവരോടൊത്തു പ്രവചിക്കാന്‍ തുടങ്ങും; മറ്റൊരു മനുഷ്യനായി നീ മാറും.🕯️


📖 1 സാമുവല്‍ 10 : 6 📖
ദൈവം മനുഷ്യർക്കു ചെയ്തിട്ടുള്ള എല്ലാ അത്ഭുതങ്ങളുടെയും സംഗ്രഹവും സമരണയുമാണ് വി.കുർബാന…✍️
ക്രീറ്റിലെ വി.ആൻഡ്രൂ 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s