December 28 വിശുദ്ധരായ കുഞ്ഞിപൈതങ്ങള്‍

⚜️⚜️⚜️ December 2️⃣8️⃣⚜️⚜️⚜️
വിശുദ്ധരായ കുഞ്ഞിപൈതങ്ങള്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ ക്രൂരനായ ഹെറോദേസ് ചക്രവര്‍ത്തിയാല്‍ കൊല്ലപ്പെട്ട പിഞ്ചു പൈതങ്ങളുടെ തിരുനാള്‍ ഇന്ന് നാം ആഘോഷിക്കുകയാണ്. ഇന്നത്തെ തിരുനാള്‍ കൊണ്ട് വെളിവാക്കപ്പെടുന്നത് എത്രമാത്രം ക്രൂരത ആ പൈതങ്ങളുടെ മേല്‍ ചൊരിയപ്പെട്ടുവോ അതിനും മേലെ സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ അവരില്‍ വര്‍ഷിക്കപ്പെട്ടു എന്നുള്ളതാണ്. അതിനാല്‍ ഭൂമി മുഴുവന്‍ ആഹ്ലാദിക്കട്ടെ, ധാരാളം സ്വര്‍ഗ്ഗീയ വിശുദ്ധര്‍ക്ക് ജന്മം നല്‍കുകയും, സകലവിധ നന്മയുംനിറഞ്ഞ തിരുസഭ ജയഭേരി മുഴക്കട്ടെ.

വിശുദ്ധ അഗസ്റ്റിൻ ഈ കുഞ്ഞി പൈതങ്ങളെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ് “ജൂദായിലെ ബെത്ലഹെമേ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു! നിന്റെ സ്വന്തം പൈതങ്ങള്‍ ക്രൂരമായി വധിക്കപ്പെട്ടത് മൂലം ക്രൂരനായ ഹെറോദിന്റെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളാല്‍ നീ ഏറെ സഹിക്കപ്പെട്ടവളാണ് എങ്കിലും ഇതിലൂടെ നിന്റെ വിശുദ്ധരായ പൈതങ്ങളെ അതിഥികളായി ദൈവത്തിനു നല്‍കിയതിനാല്‍ നീ മഹത്വമേറിയവളായിരിക്കുന്നു. പരിപൂര്‍ണ്ണ അധികാരങ്ങളോടുകൂടി നാം ഈ പൈതങ്ങളുടെ സ്വര്‍ഗ്ഗീയ ജന്മദിനം നാം ആഘോഷിക്കുകയാണ്, കാരണം വര്‍ത്തമാന കാലത്തെ ആസ്വദിക്കുന്നതിനു മുന്‍പേ തന്നെ അനശ്വരമായ ആത്യന്തിക ജീവിതാനുഗ്രഹം നേടുവാന്‍ അവര്‍ക്ക്‌ സാധിച്ചിരിക്കുന്നു.

തങ്ങളുടെ ധീരമായ പ്രവര്‍ത്തനങ്ങള്‍ മൂലം ഓരോ രക്തസാക്ഷിയുടേയും അമൂല്യമായ മരണം പ്രശംസാര്‍ഹമാണ്, പക്ഷേ പെട്ടെന്ന് നേടിയ ദൈവീക വിശുദ്ധി മൂലം ദൈവത്തിന്റെ ദൃഷ്ടിയില്‍ ഈ കുഞ്ഞു പൈതങ്ങളുടെ മരണവും അമൂല്യമാണ്. തങ്ങളുടെ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ അവര്‍ ഈ ലോകത്ത്‌ നിന്നും കടന്നുപോയിരിക്കുന്നു. വര്‍ത്തമാനകാല ജീവിതത്തിന്റെ അവസാനം അവരെ സംബന്ധിച്ചിടത്തോളം മഹത്വത്തിന്റെ തുടക്കമായിരുന്നു. അവരുടെ അമ്മയുടെ മടിയില്‍ നിന്നും ഹേറോദിന്റെ ക്രൂരത അവരെ പിച്ചിചീന്തിയിരിക്കുന്നു. ആയതിനാല്‍ ‘ശിശുക്കളായ രക്തസാക്ഷി പുഷ്പങ്ങള്‍’ എന്നവര്‍ വാഴ്ത്തപ്പെടുന്നു. കൊടുംശൈത്യകാലത്ത് ക്രൂരമായി വധിക്കപ്പെട്ടത് മൂലം പക്വതയാര്‍ജ്ജിച്ച് തിരുസഭയില്‍ ആദ്യം പുഷ്പിച്ച പുഷ്പങ്ങളായാണ് സഭ അവരെ കാണുന്നത്”

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. നിക്കോമേഡിയന്‍ കന്യകകളായ ഇന്‍റസ്, ഡോംന, അഗാപ്പെസ്, തെയോഫിലാ
  2. ആര്‍മീനിയായിലെ സെസാരിയൂസ്
  3. റോമായിലെ കാസ്പാര്‍ദെല്‍
  4. റോമൂളൂസും കൊനിന്ത്രൂസും
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

ദൈവത്തിന്റെ മുമ്പാകെയും, ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്ന യേശുക്രിസ്‌തുവിന്റെ മുമ്പാകെയും, അവന്റെ ആഗമനത്തിന്റെയും രാജ്യത്തിന്റെയും പേരില്‍ ഞാന്‍ നിന്നെ ഇപ്രകാരം ചുമതലപ്പെടുത്തുന്നു:
2 തിമോത്തേയോസ്‌ 4 : 1

വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുക; ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക.
2 തിമോത്തേയോസ്‌ 4 : 2

ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്‌ണുതകാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക്‌ ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും.
2 തിമോത്തേയോസ്‌ 4 : 3

അവര്‍ സത്യത്തിനു നേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും.
2 തിമോത്തേയോസ്‌ 4 : 4

നീയാകട്ടെ, എല്ലാക്കാര്യങ്ങളിലും സമചിത്തത പാലിക്കുക; കഷ്ടതകള്‍ സഹിക്കുകയും സുവിശേഷകന്റെ ജോലി ചെയ്യുകയും നിന്റെ ശുശ്രൂഷ നിര്‍വ്വഹിക്കുകയും ചെയ്യുക.
2 തിമോത്തേയോസ്‌ 4 : 5

എന്റെ മകനേ നീ യേശുക്രിസ്‌തുവിന്റെ കൃപാവരത്തില്‍നിന്നും ശക്തി സ്വീകരിക്കുക.
2 തിമോത്തേയോസ്‌ 2 : 1

അനേകം സാക്ഷികളുടെ മുമ്പില്‍വച്ചു നീ എന്നില്‍നിന്നു കേട്ടവ, മറ്റുള്ളവരെക്കൂടി പഠിപ്പിക്കാന്‍ കഴിവുള്ള വിശ്വസ്‌തരായ ആളുകള്‍ക്കു പകര്‍ന്നുകൊടുക്കുക.
2 തിമോത്തേയോസ്‌ 2 : 2

യേശുക്രിസ്‌തുവിന്റെ നല്ല പടയാളിയെപ്പോലെ കഷ്ടപ്പാടുകള്‍ സഹിക്കുക.
2 തിമോത്തേയോസ്‌ 2 : 3

സൈനികസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പടയാളി തന്നെ സൈന്യത്തില്‍ ചേര്‍ത്ത ആളിന്റെ ഇഷ്ടം നിറവേറ്റാനുള്ളതിനാല്‍ മറ്റു കാര്യങ്ങളില്‍ തലയിടാറില്ല.
2 തിമോത്തേയോസ്‌ 2 : 4

നിയമാനുസൃതം മത്‌സരിക്കാത്ത ഒരു കായികാഭ്യാസിക്കും കിരീടം ലഭിക്കുകയില്ല.
2 തിമോത്തേയോസ്‌ 2 : 5

Advertisements

Leave a comment