January 19 വിശുദ്ധ മാരിയൂസും കുടുംബവും

⚜️⚜️⚜️ January 1️⃣9️⃣⚜️⚜️⚜️
വിശുദ്ധ മാരിയൂസും കുടുംബവും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ (268-270) പേര്‍ഷ്യാക്കാരനും കുലീന കുടുംബ ജാതനുമായ വിശുദ്ധ മാരിയൂസും ഭാര്യയായ വിശുദ്ധ മാര്‍ത്തയും മക്കളായ ഓഡിഫാക്സ്, അബാചൂസ്‌ എന്നിവരുമൊത്ത് രക്തസാക്ഷികളുടെ കബറിടങ്ങള്‍ വണങ്ങുന്നതിനായി റോമിലെത്തി. അവര്‍ തടവില്‍ കഴിയുന്ന ക്രിസ്ത്യാനികളെ സന്ദര്‍ശിക്കുകയും തങ്ങളുടെ വാക്കുകളാലും പ്രവര്‍ത്തനങ്ങളാലും അവര്‍ക്ക്‌ ആശ്വാസം നല്‍കുകയും ചെയ്തു. കൂടാതെ അനേകം രക്തസാക്ഷികളുടെ മൃതശരീരങ്ങള്‍ മറവു ചെയ്യുകയും ചെയ്തു.

അധികം താമസിയാതെ അവര്‍ പിടികൂടപ്പെട്ടു. വിജാതീയരുടെ വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ട് കൊണ്ട് നിരവധി ഭീഷണികളും പ്രലോഭനങ്ങളും അവര്‍ക്ക്‌ നേരിടേണ്ടി വന്നെങ്കിലും തങ്ങളുടെ വിശ്വാസത്തില്‍ അവര്‍ ഉറച്ച് നിന്നതിനാല്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നു. വിശുദ്ധ മാര്‍ത്തയാണ് ആദ്യം മരണത്തിനു കീഴടങ്ങിയത്‌, എന്തൊക്കെ പീഡനങ്ങളും സഹനങ്ങളും നേരിടേണ്ടി വന്നാലും തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കരുതെന്ന് തന്റെ ഭര്‍ത്താവിനേയും, മക്കളെയും ശക്തമായി ഉപദേശിച്ചിട്ടാണ് വിശുദ്ധ മരണത്തിന് കീഴടങ്ങിയത്‌.

അതേസ്ഥലത്ത് വെച്ച് അവരെല്ലാവരും തന്നെ കഴുത്തറത്ത് കൊലപ്പെടുകയും മൃതദേഹങ്ങള്‍ തീയിലെറിയപ്പെടുകയും ചെയ്തു. ഫെലിസിറ്റാസ് എന്ന്‍ പേരായ മറ്റൊരു വിശുദ്ധ അവരുടെ പകുതി കരിഞ്ഞ ശവശരീരങ്ങള്‍ വീണ്ടെടുക്കുകയും തന്റെ പറമ്പില്‍ സംസ്കരിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടു വരെ ഈ വിശുദ്ധരുടെ മധ്യസ്ഥതിരുനാള്‍ റോമന്‍ ദിനസൂചികയില്‍ രേഖപ്പെടുത്തിയിട്ടില്ലായിരുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. വിവിയേഴ്സിലെ ബിഷപ്പായ ആര്‍കോന്തിയൂസ്
  2. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ കോര്‍ഫൂ ബിഷപ്പായ ആര്‍സീനിയൂസ്
  3. സിസിലിയക്കാരനായ ലോഡി ബിഷപ്പ് ബാസിയര്‍
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു.
ഏശയ്യാ 60 : 1

അന്‌ധകാരം ഭൂമിയെയും കൂരിരുട്ട്‌ ജനതകളെയും മൂടും. എന്നാല്‍, കര്‍ത്താവ്‌ നിന്റെ മേല്‍ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും.
ഏശയ്യാ 60 : 2

ജനതകള്‍ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്‍മാര്‍ നിന്റെ ഉദയശോഭയിലേക്കും വരും.
ഏശയ്യാ 60 : 3

കണ്ണുകളുയര്‍ത്തി ചുറ്റും നോക്കിക്കാണുക; അവര്‍ ഒരുമിച്ചുകൂടി നിന്റെ അടുത്തേക്കു വരുന്നു. നിന്റെ പുത്രന്‍മാര്‍ ദൂരെനിന്നു വരും; പുത്രിമാര്‍ കരങ്ങളില്‍ സംവഹിക്കപ്പെടും.
ഏശയ്യാ 60 : 4

ഇതെല്ലാം ദര്‍ശിച്ചു നീ തേജസ്വിനിയാകും. സമുദ്രത്തിലെ സമ്പത്ത്‌ നിന്റെ അടുക്കല്‍ കൊണ്ടുവരുകയും ജനതകളുടെ ധനം നിനക്കു ലഭിക്കുകയും ചെയ്യുമ്പോള്‍ നിന്റെ ഹൃദയം ആനന്‌ദപുളകിതമാകും.
ഏശയ്യാ 60 : 5

Advertisements

കര്‍ത്താവിനെ ഭയപ്പെടുന്നവന്‌അനര്‍ഥം സംഭവിക്കുകയില്ല;
ആപത്തില്‍നിന്ന്‌ അവിടുന്ന്‌ അവനെ രക്‌ഷിക്കും.
പ്രഭാഷകന്‍ 33 : 1

തനിക്കുള്ളതെല്ലാം ഉപേക്‌ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്റെ ശിഷ്യനാവുക സാധ്യമല്ല.
ലൂക്കാ 14 : 33

കര്‍ത്താവിനെ സ്‌തുതിക്കുവിന്‍!
കര്‍ത്താവിന്റെ ദാസരേ, അവിടുത്തെ
സ്‌തുതിക്കുവിന്‍! കര്‍ത്താവിന്റെ നാമത്തെ
സ്‌തുതിക്കുവിന്‍!
കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കുംവാഴ്‌ത്തപ്പെടട്ടെ!
ഉദയം മുതല്‍ അസ്‌തമയംവരെ കര്‍ത്താവിന്റെ നാമം വാഴ്‌ത്തപ്പെടട്ടെ!
കര്‍ത്താവു സകല ജനതകളുടെയുംമേല്‍ വാഴുന്നു;
അവിടുത്തെ മഹത്വം ആകാശത്തിനുമീതേ ഉയര്‍ന്നിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 113 : 1-4

Advertisements

Leave a comment