എന്താണ് രോഗീലേപനം

എന്താണ് രോഗീലേപനം

👉🏻 രോഗികളിലും, മരണാസന്നരിലും യേശുവിന്റെ മുഖം കണ്ടുകൊണ്ട് അവരെ പരിചരിക്കുവാനും, അവർക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കുവാനും നമുക്ക് വലിയ ഉത്തരവാദിത്വം ഉണ്ട്.

👉🏻 മരണകരമായ രോഗത്തിൽ, രോഗിയുടെ ആന്മാവിനും, ഉപകരിക്കുമെങ്കിൽ ശരീരത്തിനും സൗഖ്യം നല്കുന്ന കൂദശയാണ് രോഗീലേപനം.

ഈശോ തന്റെ പരസ്യജീവിതത്തിൽ ധാരാളം രോഗികളെ സുഖപ്പെടുത്തുന്നതായി വിശുദ്ധ ഗ്രന്തത്തിൽ കാണുന്നു.

അതേപോലെ, ആദിമ സഭയിൽ അപ്പാസ്തോലന്മാർ പ്രാർത്ഥനയിലൂടെ, യേശുവിന്റെ നാമത്തിൽ തൈലം പൂശി രോഗശാന്തി നൽകിയിരുന്നതായി വിശുദ്ധ ഗ്രന്തത്തിൽ കാണുന്നുണ്ട്, അതിന്റെ തുടർച്ചയായെന്നോണമാണ് രോഗിലേപനമെന്ന ഈ കൂദാശ.

ദൃശ്യതലം

വൈദീകൻ രോഗിയുടെ നെറ്റി, കണ്ണുകൾ, കാതുകൾ, അധരങ്ങൾ, കരങ്ങൾ, പാദങ്ങൾ എന്നീ ശരീര ഭാഗങ്ങളിൽ കുരിശ് ആകൃതിയിൽ വിശുദ്ധ തൈലം കൊണ്ട് ലേപനം ചെയ്തു, പ്രത്യക പ്രാർത്ഥനകൾ ചൊല്ലുന്നു.

ഫലങ്ങൾ

  1. ) രോഗിക്ക് പാപമോചനവും, രോഗിക്ക് ശുദ്ധീകരവരപ്രസാദവും ലഭിക്കുന്നു.

2.) ആൻമീയ സൗഖ്യവും ലഭിക്കുന്നു.
ദൈവം തിരുമനസാകുന്നെങ്കിൽ ശാരീരിക സൗഖ്യം ലഭിക്കുന്നതിനും ഇത് സഹായകമാണ്.

3.) യേശുവിന്റെ പീഡാസഹനത്തോട് ചേർന്ന് ക്ലേശങ്ങൾ സഹിക്കുവാനുള്ള ശക്തിയും, ധൈര്യവും സ്വന്തമാക്കുന്നു.

4.) കഠിന വേദനയിലും ആശ്വാസവും ആന്തരികമായ വലിയ സമാധാനവും ലഭിക്കുന്നു.

ഇത് മരിക്കുന്നതിന് വേണ്ടിയുള്ള കൂദാശയല്ല, മറിച്ച് രോഗസൗഖ്യത്തിന് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയാണ്.

ഈ കൂദാശ രോഗിയുടെ അന്ത്യ നിമിഷങ്ങളിലേക്ക് നീട്ടിക്കൊണ്ടുപോകുന്നത് നല്ലതല്ല, കാരണം അന്നേരങ്ങളിൽ വൈദീകന്റെ സാന്നിധ്യം ലഭിക്കുവാൻ സാധിച്ചെന്നുവരില്ല.

രോഗിക്ക് സുബോധത്തോടെ, ശാന്തമായി പ്രാർത്ഥനാപൂർവ്വം ഈ കൂദാശ സ്വീകരിക്കുവാൻ ഇടവരണം

ദൈവം, എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Source: WhatsApp

Author: Unknown

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s