February 9 വിശുദ്ധ അപ്പോളോണിയ

⚜️⚜️⚜️ February 0️⃣9️⃣⚜️⚜️⚜️
വിശുദ്ധ അപ്പോളോണിയ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

രക്തസാക്ഷികളെ കുറിച്ചുള്ള ചരിത്രരേഖകള്‍ പ്രകാരം, കന്യകയായിരുന്ന വിശുദ്ധ അപ്പോളോണിയ ഡെസിയൂസ് ചക്രവര്‍ത്തിയുടെ കാലത്ത് (249-251) അലെക്സാണ്ട്രിയയിലായിരുന്നു ജീവിച്ചിരുന്നത്. ക്രിസ്തുവിലുള്ള ആഴമായ വിശ്വാസം നിമിത്തം മതപീഡകര്‍ വിശുദ്ധയുടെ പല്ലുകള്‍ അടിച്ചു തെറിപ്പിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. കൂടാതെ ദൈവനിന്ദാ വചനങ്ങള്‍ ഏറ്റു പറഞ്ഞില്ലെങ്കില്‍ വിശുദ്ധയെ കത്തികൊണ്ടിരിക്കുന്ന ചിതയില്‍ ജീവനോടെ എറിയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുറച്ച് നേരത്തെ ആലോചനക്ക് ശേഷം വിശുദ്ധ തന്നെ ദ്രോഹിക്കുന്നവരുടെ പിടിവിടുവിച്ച് കത്തിജ്വലിച്ചു കൊണ്ടിരുന്ന ആ ചിതയിലേക്കു സ്വയം എടുത്ത്ചാടി.

പുറത്ത് കത്തികൊണ്ടിരുന്ന അഗ്നിയേക്കാള്‍ തീക്ഷണമായിരുന്നു വിശുദ്ധയുടെ ഉള്ളില്‍ ജ്വലിച്ചു കൊണ്ടിരുന്ന പരിശുദ്ധാത്മാവിന്റെ അഗ്നി. തങ്ങളുടെ ഭീഷണി നടപ്പിലാക്കുന്നതിനു മുന്‍പ് തന്നെ ദുര്‍ബ്ബലയായൊരു സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം കത്തിയെരിഞ്ഞു കൊണ്ടിരുന്ന ആ ചിതയിലേക്കെടുത്ത് ചാടിയത് കണ്ടപ്പോള്‍ മതപീഡകര്‍ അമ്പരന്നു പോയി. പല്ലുവേദനയുടെ ശമനത്തിനായി ഈ വിശുദ്ധയുടെ മാധ്യസ്ഥം ലോകമെങ്ങും അപേക്ഷിച്ചു വരുന്നു.

വിശുദ്ധ അപ്പോളോണിയയുടെ രക്തസാക്ഷിത്വം ഒരു ആത്മഹത്യയായി തോന്നാം. എന്നാല്‍ മതപീഡനത്തില്‍ നിന്നും, അപമാനത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് അപ്പോളോണിയ സ്വമേധയ ഏറ്റുവാങ്ങിയ മരണത്തെ അനേകര്‍ക്ക് ക്രിസ്തുവിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനുതകുന്നതായിരിന്നു. എന്നാല്‍ വിശുദ്ധ ആഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ള ധാര്‍മ്മിക-മത പണ്ഡിതന്‍മാര്‍ ഏതു സാഹചര്യത്തിലാണെങ്കില്‍ പോലും ആത്മഹത്യ അനുവദനീയമല്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിശുദ്ധയുടെ വീരോചിത പ്രവര്‍ത്തിയെ അനേകര്‍ ബഹുമാനത്തോടെ കാണുന്നു. സഭയുടെ വിശ്വാസ സംഹിത പ്രകാരം വിശുദ്ധയുടെ മാതൃക അനുകരിക്കുന്നത് അനുവദനീയമല്ല. എല്ലാ അര്‍ത്ഥത്തിലും വിശുദ്ധരെ അനുകരിക്കുന്നത് അഭിലഷണീയമായ ഒരു കാര്യവുമല്ല. വിശുദ്ധയുടെ സമകാലികനും, അലെക്സാണ്ട്രിയായിലെ മെത്രാനുമായിരുന്ന ഡിയോണിസിയൂസ് ആണ് വിശുദ്ധയെ കുറിച്ചുള്ള വിവരണം എഴുതിയിട്ടുള്ളത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. ഐറിഷുകാരനായ ആള്‍ട്ടോ
  2. ആഫ്രിക്കയിലെ 44 രക്തസാക്ഷികളില്‍പ്പെട്ട അമ്മോണും, എമീലിയാനും, ലാസ്സായുംകൂട്ടരും
  3. സൈപ്രസിലെ അമ്മോണിയൂസും അലക്സാണ്ടറും
  4. റൂവെന്‍ ബിഷപ്പായ ആന്‍സ്ബെര്‍ട്ട്
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

വിശ്വാസംവഴി ക്രിസ്‌തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണമെന്നും, നിങ്ങള്‍ സ്‌നേഹത്തില്‍ വേരുപാകി അടിയുറയ്‌ക്കണമെന്നും ഞാന്‍ പ്രാര്‍ഥിക്കുന്നു.
എഫേസോസ്‌ 3 : 17

ദുരിതങ്ങളില്‍ അകപ്പെട്ടപ്പോള്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്‌ഷിച്ചു;
എന്റെ പ്രാര്‍ഥനകേട്ട്‌ അവിടുന്ന്‌എന്നെ മോചിപ്പിച്ചു.
കര്‍ത്താവ്‌ എന്റെ പക്‌ഷത്തുണ്ട്‌,ഞാന്‍ ഭയപ്പെടുകയില്ല;
മനുഷ്യന്‌ എന്നോട്‌ എന്തുചെയ്യാന്‍ കഴിയും?
എന്നെ സഹായിക്കാന്‍ കര്‍ത്താവ്‌ എന്റെ പക്‌ഷത്തുണ്ട്‌;
ഞാന്‍ എന്റെ ശത്രുക്കളുടെ പതനം കാണും.
മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്‌.
സങ്കീര്‍ത്തനങ്ങള്‍ 118 : 5-8

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️ കര്‍ത്താവിന്റെ നാമം നീ വഹിക്കുന്നതു കാണുമ്പോള്‍ ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും.🕯️
📖 നിയമാവര്‍ത്തനം 28 : 10 📖

ദിവ്യകാരുണ്യമാണ് എൻ്റെ അനുദിന ജീവിതരഹസ്യം. സഭയിലും സമൂഹത്തിലുമുള്ള എൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും ഊർജ്ജസ്രോതസ് ദിവ്യകാരുണ്യമാണ്……….✍️
വി. ജോൺ പോൾ രണ്ടാമൻ പാപ്പ 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements

കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്‌ത്തും,
അവിടുത്തെ സ്‌തുതികള്‍ എപ്പോഴുംഎന്റെ അധരങ്ങളിലുണ്ടായിരിക്കും.
സങ്കീര്‍ത്തനങ്ങള്‍ 34 : 1

കര്‍ത്താവില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു;
പീഡിതര്‍ കേട്ട്‌ ആനന്‌ദിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 34 : 2

എന്നോടൊത്തു കര്‍ത്താവിനെമഹത്വപ്പെടുത്തുവിന്‍;
നമുക്കൊരുമിച്ച്‌ അവിടുത്തെനാമത്തെസ്‌തുതിക്കാം.
സങ്കീര്‍ത്തനങ്ങള്‍ 34 : 3

ഞാന്‍ കര്‍ത്താവിനെ തേടി,അവിടുന്ന്‌ എനിക്കുത്തരമരുളി;
സര്‍വ ഭയങ്ങളിലുംനിന്ന്‌ അവിടുന്ന്‌എന്നെ മോചിപ്പിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 34 : 4

അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്‌ജിതരാവുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 34 : 5

Advertisements

Leave a comment