⚜️⚜️⚜️ February 2️⃣0️⃣⚜️⚜️⚜️
ടൂര്‍ണായിലെ വിശുദ്ധ എലിയൂത്തേരിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
ഫ്രാന്‍സിലെ ടൂര്‍ണായിലായിരുന്നു വിശുദ്ധ എലിയൂത്തേരിയൂസിന്റെ ജനനം. പ്രാരംഭ കാലഘട്ടത്തിലെ വിശുദ്ധരില്‍ ഒരാളായിരിന്ന പ്ലേട്ടണാല്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരായിരുന്നു വിശുദ്ധ എലിയൂത്തേരിയൂസിന്റെ മാതാപിതാക്കള്‍. 486-ല്‍ വിശുദ്ധന്‍ ടൂര്‍ണായിലെ മെത്രാനായി അഭിഷിക്തനായി. വിശുദ്ധന്റെ പ്രബോധനങ്ങള്‍ വഴി ഫ്രാന്‍സിലെ വിഗ്രഹാരാധകരായ പുരോഹിതന്‍മാരും ദൈവനിഷേധികളും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു.
ഒരിക്കല്‍ ചെറുപ്പക്കാരിയായ ഒരു പെണ്‍കുട്ടി വിശുദ്ധനില്‍ അനുരക്തയായി. മെത്രാന് ഇക്കാര്യത്തില്‍ യാതൊരു പങ്കും ഇല്ലായിരുന്നു. ഇതറിഞ്ഞ പെണ്‍കുട്ടി രോഗിയാവുകയും അധികം താമസിയാതെ ബോധം നഷ്ട്ടപ്പെട്ട അവസ്ഥയിലാവുകയും ചെയ്തു. അവളുടെ പിതാവിനോടു ക്രിസ്തുമതം സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്യുകയാണെങ്കില്‍ താന്‍ അവളുടെ രോഗം ഭേദമാക്കാമെന്ന് വിശുദ്ധന്‍ ഉറപ്പ് കൊടുത്തു. എന്നാല്‍ അവളുടെ അസുഖം ഭേദമായെങ്കിലും അവളുടെ പിതാവ് വാക്കുപാലിക്കുവാന്‍ സന്നദ്ധത കാണിച്ചില്ല. അതിനാല്‍ വിശുദ്ധ എലിയൂത്തേരിയൂസ് ആ പ്രദേശത്ത് പ്ലേഗ് ബാധ വരുത്തുകയും തന്മൂലം തന്റെ വാഗ്ദാനം പാലിക്കാതിരുന്ന ആ മനുഷ്യന്‍ ഉടന്‍തന്നെ അനുതപിച്ചു ക്രിസ്തുവില്‍ വിശ്വസിച്ചതായും ഐതിഹ്യമുണ്ട്.
ആ പ്രദേശത്തെ ദൈവവിരോധികളായ അവിശ്വാസികള്‍ ഏല്‍പിച്ച മുറിവുകളാലാണ് വിശുദ്ധന്‍ മരണപ്പെട്ടത്. 532 ജൂലൈ 1നാണ് വിശുദ്ധന്‍ മരണമടഞ്ഞത്. വിശുദ്ധനെ കുറിച്ചുള്ള ഭൂരിഭാഗം തെളിവുകളും തിരുശേഷിപ്പുകളും 1092-ല്‍ ഉണ്ടായ ഒരു വന്‍ അഗ്നിബാധയില്‍ കത്തി നശിച്ചുപോയി. ഈ വിശുദ്ധന്റേതായി പറയപ്പെടുന്ന പ്രബോധനങ്ങളില്‍ ക്രിസ്തുവിന്റെ അവതാരമെടുക്കലിനേയും, ജനനത്തേയും, മംഗളവാര്‍ത്തയേയും കുറിച്ചുള്ളവയൊസഹികെയുള്ളവക്കൊന്നിനും മതിയായ ആധികാരികതയില്ല (Benedictines, Bentley, Encyclopedia, Husenbeth). ആരാധനയില്‍ പൂജ്യവസ്തുവിന്റെ പാത്രവുമേന്തി നില്‍ക്കുന്ന രീതിയിലും, മുറിവേറ്റ സൈനികര്‍ക്കും പാവങ്ങള്‍ക്കുമിടയില്‍ പൂജ്യവസ്തുവിന്റെ പാത്രവുമേന്തി നില്‍ക്കുന്ന വിശുദ്ധനെ യേശു അനുഗ്രഹിക്കുന്നതായും, ചമ്മട്ടികൊണ്ടുള്ള അടിയില്‍ നിന്നും വിശുദ്ധനെ ഒരു മാലാഖ രക്ഷിക്കുന്നതായുമാണ് വിശുദ്ധ എലിയൂത്തേരിയൂസിനെ കലാകാരന്‍മാര്‍ ചിത്രീകരിച്ചിട്ടുള്ളത്.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
- വി. ക്ലാരയുടെ സഹോദരീ പുത്രിയായ അമാത്താ
- അയര്‍ലന്‍റിലെ ബോള്‍കാന്‍
- സ്കൊട്ടിലെ കോള്‍ഗാന്‍
- ഓര്‍ലീന്‍സ് ബിഷപ്പായ എവുക്കേരിയൂസ്
- മേസ്ത്രിക്ട് ബിഷപ്പായ ഫാന്‍കൊ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്?പ്രകാശത്തിന് അന്‌ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്?
2 കോറിന്തോസ് 6 : 14
ക്രിസ്‌തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്?
2 കോറിന്തോസ് 6 : 15
ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്‌തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും.
2 കോറിന്തോസ് 6 : 16
ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയുംചെയ്യുവിന്‍ എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു. അശുദ്‌ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും;
2 കോറിന്തോസ് 6 : 17
ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്‍മാരും പുത്രികളും ആയിരിക്കും എന്നു സര്‍വശക്‌തനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
2 കോറിന്തോസ് 6 : 18
ആത്‌മാവ് പ്രാവിനെപ്പോലെ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന് അവന്റെ മേല്‍ ആവസിക്കുന്നത് താന്‍ കണ്ടു എന്നു യോഹന്നാന്‍ സാക്‌ഷ്യപ്പെടുത്തി.
ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ജലംകൊണ്ടു സ്‌നാനം നല്‍കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു: ആത്‌മാവ് ഇറങ്ങിവന്ന് ആരുടെമേല്‍ ആ വസിക്കുന്നത് നീ കാണുന്നുവോ, അവനാണു പരിശുദ്‌ധാത്‌മാവുകൊണ്ടു സ്‌നാനം നല്‍കുന്നവന്‍.
ഞാന്‍ അതു കാണുകയും ഇവന്‍ ദൈവപുത്രനാണ് എന്നു സാക്‌ഷ്യപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു.
യോഹന്നാന്‍ 1 : 32-34
അന്‌ധകാരത്തിന്റെ ആധിപത്യത്തില്‍നിന്ന് അവിടുന്നു നമ്മെവിമോചിപ്പിച്ചു. അവിടുത്തെ പ്രിയപുത്രന്റെ രാജ്യത്തിലേക്കു നമ്മെആനയിക്കുകയും ചെയ്‌തു.
കൊളോസോസ് 1 : 13
അവന്‍ സ്വജനത്തിന്റെ അടുത്തേക്കു വന്നു; എന്നാല്‍, അവര്‍ അവനെ സ്വീകരിച്ചില്ല.
തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി.
അവര്‍ ജനിച്ചതു രക്‌തത്തില്‍നിന്നോ ശാരീരികാഭിലാഷത്തില്‍നിന്നോ പുരുഷന്റെ ഇച്‌ഛയില്‍ നിന്നോ അല്ല, ദൈവത്തില്‍നിന്നത്ര.
വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു – കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം.
യോഹന്നാന്‍ 1 : 11-14
അവന്‍ അവരോടു പറഞ്ഞു: കൊയ്‌ത്തു വളരെ; വേലക്കാരോ ചുരുക്കം. അതിനാല്‍ കൊയ്‌ത്തിനു വേലക്കാരെ അയയ്‌ക്കുവാന്‍ കൊയ്‌ത്തിന്റെ നാഥനോടു നിങ്ങള്‍ പ്രാര്‍ഥിക്കുവിന്‍.
ലൂക്കാ 10 : 2
ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.
അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു.
സമസ്‌തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല.
അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍മനുഷ്യരുടെ വെളിച്ചമായിരുന്നു.
ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല.
യോഹന്നാന്‍ 1 : 1-5
മറ്റുള്ളവര്‍ നിങ്ങള്‍ക്കുചെയ്‌തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍. ഇതാണു നിയമവും പ്രവാചകന്‍മാരും.
മത്തായി 7 : 12